കുഴിക്കാട്ടുശ്ശേരി പള്ളി

(കൊമ്പൊടിഞ്ഞാമാക്കൽ പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിൽ കൊമ്പൊടിഞ്ഞാമാക്കലിൽ അഥവ കുഴിക്കാട്ടുശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കുഴിക്കാട്ടുശ്ശേരി പള്ളി (Kuzhikkattussery Church) അഥവ അമലോത്ഭവ മാതാ പള്ളി (Mary Emaculate Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

കുഴിക്കാട്ടുശ്ശേരി പള്ളി

കൊമ്പൊടിഞ്ഞാമാക്കൽ പള്ളി, കൊമ്പൊടി പള്ളി എന്നും പറയാറുണ്ട്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

ചിത്രശാല തിരുത്തുക