തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിൽ കൊമ്പൊടിഞ്ഞാമാക്കലിൽ അഥവ കുഴിക്കാട്ടുശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കുഴിക്കാട്ടുശ്ശേരി പള്ളി (Kuzhikkattussery Church) അഥവ അമലോത്ഭവ മാതാ പള്ളി (Mary Emaculate Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

കുഴിക്കാട്ടുശ്ശേരി പള്ളി

കൊമ്പൊടിഞ്ഞാമാക്കൽ പള്ളി, കൊമ്പൊടി പള്ളി എന്നും പറയാറുണ്ട്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

ചിത്രശാല തിരുത്തുക