ആളൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആളൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് ആളൂർ ഗ്രാമം. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 24 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 55കി. മി ദൂ.രത്തിലും,ഇരിഞ്ഞാലക്കുട പട്ടണത്തില് നിന്ന് 8 കിലോമീറ്ററും ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 9 കി. മി ദൂരത്തിലുമാണ് ആളൂർ സ്ഥിതി ചെയ്യുന്നത്.

പ്രധാന സ്ഥാപനങ്ങൾതിരുത്തുക

 • ആളൂര് പോലീസ് സ്റ്റേഷന്
 • എസ്.എൻ.എച്ച് .എസ് ആളൂർ
 • ആർ.എം.എച്ച്.എസ്, ആളൂർ
 • സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആളൂർ
 • ആളൂർ ഗവ. ആശുപത്രി.
 • സബ് രജിസ്ട്രി ആഫീസ്,കല്ലേറ്റുംംകര
 • മോഡല് പോളിടെക്നിക്,ആളൂര്_കല്ലേറ്റുംകര

എത്തിച്ചേരാനുള്ള വഴിതിരുത്തുക

റോഡ് വഴി - തൃശ്ശൂർ, എറണാകുളം, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിലും സ്വകാര്യ ബസ് വഴിയും ആളൂരിൽ എത്താം. കൊടകര-മാള ദേശസാത്കൃതവഴിയും ഇരിങ്ങാലക്കുട-ചാലക്കുടി വഴിയും ആളൂർ കവലയിലൂടെയാണ് കടന്നുപോകുന്നത്.

റെയിൽ വഴി - ഇരിങ്ങാലക്കുട തീവണ്ടിതാവളം സ്ഥിതി ചെയ്യുന്ന കല്ലേറ്റുംകരയിൽ നിന്ന് 0.1 കിലോമീറ്ററും ചാലക്കുടിയിൽ തീവണ്ടിതാവളത്തിൽ നിന്ന് 10 കിലോമീറ്ററും ദൂരമുണ്ട്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)

സമീപ ഗ്രാമങ്ങൾതിരുത്തുക

ആളൂർ ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

 1. കല്ലേറ്റുംകര
 2. കൊടകര
 3. പേരാമ്പ്ര
 4. പോട്ട
 5. വെള്ളാഞ്ചിറ
 6. കാരൂർ
 7. കൊമ്പൊടിഞ്ഞാമാക്കൽ
 8. താഴേക്കാട്

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=ആളൂർ&oldid=3344882" എന്ന താളിൽനിന്ന് ശേഖരിച്ചത്