ശ്രീ ശങ്കര കോളേജ് കാലടി
കാലടിയിലെ ഒരു കോളേജ്
കാലടിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് കോളേജാണ് ശ്രീ ശങ്കര കോളേജ്, കാലടി. അദ്വൈതദർശനത്തിന്റെ ഉപജ്ഞാതാവായ കേരളീയനായ ദാർശനികൻ ശ്രീ ശങ്കരന്റെ പേരാണ് കോളേജിന് നല്കിയിരിക്കുന്നത്. ശ്രീ ശങ്കരന്റെ ജന്മദേശം കാലടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 1954 ലാണ് ഈ കോളേജ് പ്രവർത്തനം ആരംഭിച്ചത്. ശാസ്ത്ര-മാനവികവിഷയങ്ങളിൽ ബിരു-ബിരുദാനന്തരപഠനം നടത്തുന്ന കോളേജാണിത്. കാലടിയിൽ നിന്നും അങ്കമാലിയിലേക്കുള്ള പാതയിൽ മറ്റൂർ എന്ന സ്ഥലത്താണ് ഈ കോളേജ് സ്ഥിതിചെയ്യുന്നത്.
സ്ഥാപിതം | 1954 |
---|---|
സ്ഥലം | കാലടി, കേരളം, ഇന്ത്യ |
അഫിലിയേഷനുകൾ | മഹാത്മാഗാന്ധി സർവ്വകലാശാല |
ചിത്രശാല
തിരുത്തുക-
കലാശാലയുടെ കവാടം
-
ശ്രീ ശങ്കര കലാലയത്തിന്റെ കളിയരങ്ങ്
-
ഫുട്ബോൾ മൈതാനം
-
ബാസ്കറ്റ് ബോൾ കോർട്ട്.
പുറം കണ്ണികൾ
തിരുത്തുകSree Sankara College എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.