കളത്തിൽ ശ്രീരുദ്രാ ദേവി ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് നഗരസഭയിൽ ഉൾപ്പെട്ട മണത്തലയുടെ കിഴക്ക് ഭാഗത്തായി, കനോലി കനാലിൻറെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്, കളത്തിൽ ശ്രീരുധിരമാല ഭഗവതി ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്ന കളത്തിൽ ശ്രീരുദ്രാ ദേവി ക്ഷേത്രം[1][2][3]. ചിത്രകൂടക്കല്ലുകളിൽ നാഗങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം[2].
കളത്തിൽ ശ്രീരുദ്രാ ദേവി ക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
സ്ഥാനം: | തൃശ്ശൂർ ജില്ല |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | കളത്തിൽ ദേവി |
ഐതിഹ്യം
തിരുത്തുകആയിരത്തിൽപരം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ കുലദേവത കളത്തിൽ ദേവിയാണ്. അക്കാലത്ത്, ചാവക്കാട് ദേശത്തെ ഈഴവരിൽ ഒരു പ്രബല തറവാട്ടുകാരായിരുന്ന കളത്തിൽ തറവാട്ടിലെ ഒരു കാർന്നവർ കാനാത്തൂർ ഗ്രാമത്തിലെ ഒരു ബ്രാഹ്മണ സ്ത്രീയെ പ്രണയിച്ചു വിവാഹം കഴിക്കുകയും അവരെ തൻറെ സ്വദേശമായ മണത്തലയിൽ കൊണ്ടുവന്ന് ഇവിടെ ജീവിക്കുകയും ചെയ്തു. ഈ ബ്രാഹ്മണ സ്ത്രീയാണ് ഇവിടത്തെ പരദേവതയായി ആരാധിക്കപ്പെട്ടുവരുന്നത്[2].
ഉപദേവതകൾ
തിരുത്തുകക്ഷേത്രത്തിനു പുറത്ത് മേലേക്കാവ് എന്നും അകത്ത് കീഴെക്കാവ് എന്നും പേരുള്ള രണ്ട് സർപ്പക്കാവുകളുണ്ട്. ഈ കാവുകളിൽ ഒരേസമയം പറനാഗങ്ങളുടെയും, കുഴിനാഗങ്ങളുടെയും, സ്ഥലനാഗങ്ങളുടെയും സാന്നിദ്ധ്യമുണ്ട്. കരിനാഗങ്ങൾ, മണിനാഗങ്ങൾ, അഞ്ജനമണിനാഗങ്ങൾ എന്നിവ ഇവിടെ സ്ഥിരം സാന്നിദ്ധ്യമുള്ള നാഗങ്ങളാണ്[4][5].
ഉത്സവങ്ങൾ
തിരുത്തുകഇവിടത്തെ പ്രധാന ഉത്സവം, മേടമാസത്തിലെ ദേവിയുടെ ജന്മനക്ഷത്രമായ ഉത്രം നാളിൽ നടത്തുന്ന പ്രതിഷ്ഠാദിന മഹോത്സവമാണ്. പ്രതിഷ്ഠാദിനത്തിനു മുന്നോടിയായി കളമെഴുത്തും പാട്ടും നടത്താറുണ്ട്[3][6][7].
സാഹിത്യത്തിൽ
തിരുത്തുക- സതീഷ് കളത്തിൽ എഴുതിയ, കളത്തിൽ ക്ഷേത്രഐതിഹ്യത്തെക്കുറിച്ചുള്ള കവിത, ആപദീ ദീപം(Apadee Deepam). പബ്ലിഷർ, മലയാള മനോരമ.[8]
അവലംബം
തിരുത്തുക- ↑ "മണത്തല കളത്തിൽ ശ്രീരുദ്രാ ദേവി ക്ഷേത്രത്തിലെ കളമെഴുത്ത്പാട്ടുത്സവം സമാപിച്ചു". cctv. 2023-04-30. Archived from the original on 2023-05-02. Retrieved 2023-05-02.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 2.2 "മണത്തല കളത്തിൽ ദേവി ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും സമാപിച്ചു; പ്രതിഷ്ഠാദിനം മെയ് രണ്ടിന്". anweshanam. 2023-04-26. Archived from the original on 2023-05-02. Retrieved 2023-05-02.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 3.0 3.1 "പ്രതിഷ്ഠാദിനാഘോഷം". mathrubhumi. 2023-05-04. Archived from the original on 2023-05-19. Retrieved 2023-05-19.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "കളത്തിൽ ശ്രീരുധിരമാല ഭഗവതിക്ഷേത്ര പ്രതിഷ്ഠാദിനം മെയ് രണ്ടിന്". timeskerala. 2023-04-20. Archived from the original on 2023-05-02. Retrieved 2023-05-02.
- ↑ "കളത്തിൽ ശ്രീരുധിരമാല ഭഗവതിക്ഷേത്ര പ്രതിഷ്ഠാദിനം; കളമെഴുത്തും പാട്ടും". malayalimanasu. 2023-04-20. Archived from the original on 2023-05-02. Retrieved 2023-05-02.
- ↑ "മണത്തല കളത്തിൽ ശ്രീരുദ്രാ ദേവിക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും സമാപിച്ചു". sathyam. 2023-04-25.
- ↑ "കളത്തിൽ ദേവിക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും സമാപിച്ചു". keralatimes. 2023-04-25. Archived from the original on 2023-05-02. Retrieved 2023-05-02.
- ↑ "ആപദീ ദീപം". Manorama. 2023-08-28.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക