ഹിന്ദുമതവുമായി ബന്ധപ്പെട്ട്, വീടുകളിലും ക്ഷേത്രങ്ങളിലുംമറ്റുമായി നിലനിൽക്കുന്ന കാവുകളിൽ, അഷ്ടനാഗങ്ങളിൽ ഉൾപ്പെടുന്നതോ ദേവതാ സങ്കൽപ്പത്തിൽ ഗണിക്കപ്പെടുന്നതോ ആയ പാമ്പിനെ പ്രതീകാത്മകമായി കുടിയിരുത്തുന്ന പ്രതിഷ്ഠ അഥവാ, സർപ്പഗൃഹമാണ് ചിത്രകൂടക്കല്ല്. പുരാതനകാലംതൊട്ടേ, ചിത്രകൂടം, നാഗക്കല്ല്, സർപ്പക്കല്ല് എന്നീ പേരുകളിലും അറിയപ്പെടുന്ന ചിത്രകൂടക്കല്ലുകളിൽ സർപ്പാരാധന നടത്തിവരുന്നുണ്ട്[1][2]. അപൂർവമായി, ചിത്രകൂടക്കല്ലിനെയും ഒരു വിഗ്രഹമായി പ്രതിഷ്ഠ നടത്തി ആരാധിക്കുന്നുണ്ട്[3]. ശബരിമലയിൽ 2017 ജൂണിൽ, നാഗരാജാവ്, നാഗയക്ഷി എന്നിവർക്കൊപ്പം ചിത്രകൂടം വിഗ്രഹത്തിൻറെ പ്രതിഷ്ഠയും നടത്തിയിരുന്നു[3].

നിർമ്മാണം

തിരുത്തുക
 
വെട്ടുകല്ല് കൊണ്ടുള്ള ചിത്രകൂടക്കല്ലുകളിൽ സർപ്പാരാധനയുള്ള ഒരു കാവ്
 
കരിങ്കല്ല്കൊണ്ടുള്ള ഒരു ചിത്രകൂടക്കല്ല്

നിശ്ചിതമായ അളവുകളോടെ ഗോപുര സമാനമായ ആകൃതിയിൽ, വാസ്തുശാസ്ത്രപരമായി ആണ് ചിത്രകൂടക്കല്ലുകൾ നിർമ്മിക്കുന്നത്. ആധാരശില, മധ്യശില, കുട, സ്തൂപിക എന്നീ പ്രത്യേകം രൂപകല്പ്പന ചെയ്ത നാലു കല്ലുകൾകൊണ്ടുള്ള ഭാഗങ്ങൾ അടങ്ങുന്നതാണ് ചിത്രകൂടത്തിൻറെ പൊതുവെയുള്ള നിർമ്മാണ രീതി. ഇതിൻറെ മധ്യശിലയുടെ അകം പൊള്ളയാണ്. മധ്യശിലക്കുള്ളിലും അടിഭാഗത്തും നാഗങ്ങളുടെ സഞ്ചാരത്തിനു വേണ്ടി ഓരോ കവാടമുണ്ടാകും. ഉള്ളിലെ കവാടദ്വാരത്തിന് യോഗനാളം എന്നു പറയുന്നു. ചിത്രകൂടക്കല്ലിൻറെ മുകൾഭാഗം പിരമിഡ് ആകൃതിയിലോ ശിവലിംഗ ആകൃതിയിലോ ആകാം[3]. ആദ്യകാലങ്ങളിൽ, വെട്ടുകല്ല് എന്ന പേരിൽ അറിയപ്പെടുന്ന ചെങ്കല്ലിൽ ആയിരുന്നു ഇവ നിർമ്മിച്ചിരുന്നത്. ഇപ്പോൾ, കരിങ്കല്ലിലും നിർമ്മിക്കുന്നുണ്ട്[1][4].

ചിത്രകൂടക്കല്ലുകളുള്ള അമ്പലങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "കരവിരുതിൽ വിരിയുന്നു ചിത്രകൂടക്കല്ലുകൾ". mathrubhumi. Archived from the original on 2023-05-04. Retrieved 2023-05-07.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "കാവുകളും നാഗാരാധനയും". janmabhumi. 2023-09-14. Archived from the original on 2023-09-24. Retrieved 2024-02-01.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 3.2 "ശബരിമല മാളികപ്പുറത്ത് മലദൈവ– സർപ്പ പ്രതിഷ്ഠ". manorama. Archived from the original on 2018-12-15. Retrieved 2023-05-07.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "സർപ്പകാവുകൾ" (PDF). lsgkerala.gov.in.
  5. "മാറ്റമില്ലാത്ത മാത്തൂർമന". manorama. Archived from the original on 2018-12-15. Retrieved 2023-05-07.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "കാളാടൻ നാഗക്കാവിൽ പുനഃപ്രതിഷ്ഠ". mathrubhumi. Archived from the original on 2024-01-21. Retrieved 2023-04-07.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "ആമലത്തുകുളങ്ങര ക്ഷേത്രത്തിൽ പാമ്പിൻകാവിൽ പുന:പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കം". keralakaumudi. Archived from the original on 2024-02-01. Retrieved 2023-12-18.{{cite web}}: CS1 maint: bot: original URL status unknown (link)
  8. "ആമലത്തുകുളങ്ങര പാമ്പിൻകാവിൽ നാഗപ്രതിഷ്ഠ". keralakaumudi. Archived from the original on 2024-02-01. Retrieved 2023-12-21.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിത്രകൂടക്കല്ല്&oldid=4022667" എന്ന താളിൽനിന്ന് ശേഖരിച്ചത്