ഹിന്ദുധർമ്മത്തിലെ വിശ്വാസങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്, കുടുംബദേവത, പരദേവത, ഭരദേവത, ധർമ്മദൈവം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന കുലദേവത എന്ന സങ്കല്പം[1].

ലക്ഷ്യം

തിരുത്തുക

ജീവിതത്തിൽ സ്ഥൈര്യവും വീര്യവും വിജയവും പ്രദാനം ചെയ്യുന്ന മാനസികതലം സൃഷ്ടിക്കുക എന്ന ലക്‌ഷ്യം വച്ചുകൊണ്ടാണ്‌ കുലദേവതാസങ്കൽപ്പം ആചാര്യന്മാർ പ്രചരിപ്പിച്ചത്. കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയും കുലദേവതയെ ആരാധിക്കുന്നു. കുലദേവത ഓരോ വിഭാഗങ്ങൾക്കും വ്യത്യാസപ്പെട്ടിരിക്കും. പൊതുവേ മാതാപിതാക്കളുടെ കുടുംബദേവത ആയിരിക്കും മക്കളുടെയും കുലദേവത. ഇക്കാര്യത്തിൽ മാതൃദായ, പിതൃദായ പാരമ്പര്യങ്ങളും സ്വാധീനം ചെലുത്തിയേക്കാം. ചിലർക്ക് അവരുടെ ദേശദേവത തന്നെ ആയിരിക്കും കുലദേവതയും. ഈ സാധന മനുഷ്യന്റെ സർവ്വതോന്മുഖമായ വികാസത്തിന് സഹായകമാകുമെന്നു മാത്രമല്ല, അത് ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന സർഗവാസനകളെയും ബുദ്ധിക്തിയെയും ഉണർത്തുവാൻ സഹായിക്കുന്നു എന്നും പറയപ്പെടുന്നു[2]ഇതിനു കൃത്യമായ വികാസപരിണാമങ്ങളും ശാസ്ത്രീയമായ വ്യവസ്ഥകളും നിലവിൽ ഉണ്ടായിരുന്നു. കുലദേവത സങ്കല്പം കൃത്യമായി പരിപാലിച്ചു പോരുന്നവർക്ക് ദുഃഖമോചനവും, സർവ വിധത്തിലുള്ള ഐശ്വര്യവും ഉണ്ടാകുന്നു എന്നാണ് ആചാര്യമതം. കേരളത്തിലെ പല പഴയ തറവാടുകളിലും ഭഗവതിയെ കുലദേവതയായി ആരാധിച്ചിരുന്നു. പലയിടത്തും നിലനിന്നിരുന്ന ഭഗവതീപൂജ ഇതിന്‌ ഉദാഹരണമാണ്. കളരി പരമ്പര ദേവതകളും, നാഗങ്ങളും ഒക്കെ മറ്റ് ഉദാഹരണമാണ്[3].

ആദ്ധ്യാത്മികവും ഭൗതികവും പുരോഗതിയ്ക്കുള്ള സാധനാമാർഗ്ഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗമാണ് യോഗം എന്നത്. യുജ്‌ ധാതുവിൽ നിന്ന് യോഗമെന്ന പദം ഉത്ഭവിക്കുന്നു. പൊതുവിൽ കർമയോഗം, ഭക്തിയോഗം, രാജയോഗം, ജ്ഞാനയോഗം എന്നിങ്ങനെ യോഗങ്ങളെ വിഭജിച്ചു പറയാറുണ്ടെങ്കിലും മനശാസ്ത്രപരവും പ്രായോഗികവുമായി മറ്റൊരുതരം വിഭജനമാണ് സാധനാശാസ്ത്രങ്ങളിൽ കാണുക[4]
നാല് യോഗമാർഗ്ഗങ്ങൾ

അക്ഷര സ്പന്ദനത്തിൽ നിന്നും ഉത്ഭൂകമാകുന്ന ശാരീരികവും പ്രാപഞ്ചികവുമായ ശക്തികളെ ഉപയോഗിച്ച് പരമപദപ്രാപ്തി നേടുകയാണ്‌ മന്ത്രയോഗത്തിന്റെ മാർഗ്ഗം.പരസ്പരം ബന്ധപ്പെടാതെ വേറെ വേറെയായി അതിർത്തിവരമ്പുകൾക്കുള്ളിൽ നിൽക്കുന്നവയല്ല ഈ യോഗമാർഗ്ഗങ്ങൾ. വാസ്തവത്തിൽ എല്ലാം മിശ്രമായിതന്നെയിരിക്കുകയാണ്. തന്ത്രസാധനയിൽ മന്ത്രത്തിന്റെയും ഹഠയോഗതിന്റെയും രാജയോഗതിന്റെയും കുണ്ഠലിനിയോഗമായ ലയയോഗതിന്റെയും ഇതിനെല്ലാം ആവരണമായി കർമഭക്തി. ജ്ഞാനയോഗങ്ങളുടെയും സമഞ്ജസമായ സമ്മേളനം കാണിക്കുവാൻ സാധിക്കും. അതിൽ മുഖ്യമായത് മന്ത്രസാധനയാണ്. ഈ മന്ത്രസാധന കുലദേവതാ സങ്കൽപ്പത്തിൽ മുഖ്യവുമാണ്[5].

  1. "കുലദേവത അമ്മ വഴിയോ അച്ഛൻ വഴിയോ; ദേവിയെ പൂജിച്ചാൽ പ്രസാദം". neram. 2020-09-04.
  2. ഹിന്ദു ധർമ രഹസ്യം (ആചാര്യ എം ആർ രാജേഷ്‌ ) പേജു നമ്പർ :43,44
  3. ശാക്തേയതത്വം, ആചാര്യ ത്രൈപുരം, പേജ് 25
  4. ക്ഷേത്രചൈതന്യരഹസ്യം,മാധവ്ജി,ക്ഷേത്ര സംരക്ഷണ സമിതി ,പേജ് 28
  5. ക്ഷേത്രചൈതന്യരഹസ്യം,മാധവ്ജി,ക്ഷേത്ര സംരക്ഷണ സമിതി ,പേജ് 29

പുറത്തേകുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുലദേവത&oldid=3917112" എന്ന താളിൽനിന്ന് ശേഖരിച്ചത്