കല്യാൺ സിൽക്സ്, കല്യാൺ ജ്വല്ലേഴ്സ്, കല്യാൺ ഡെവലപ്പേഴ്സ്, കല്യാൺ സാരീസ്, കല്യാൺ കളക്ഷൻസ് എന്നീ ബ്രാൻഡുകളുടെ ഹോൾഡിംഗ് കമ്പനിയാണ് കല്യാൺ ഗ്രൂപ്പ്[1][2]. ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂരിലാണ് കല്യാൺ ഗ്രൂപ്പിന്റെ ആസ്ഥാനം[3][4].

Kalyan Group
Private
വ്യവസായംRetailing
സ്ഥാപിതംIndia
ആസ്ഥാനംThrissur
സേവന മേഖല(കൾ)South India
പ്രധാന വ്യക്തി
ഉത്പന്നങ്ങൾ
ജീവനക്കാരുടെ എണ്ണം
10,000

ചരിത്രം

തിരുത്തുക

1909-ൽ ടി.എസ്. കല്യാണരാമയ്യർ ആണ് ഈ കമ്പനി ആരംഭിച്ചത്. 1930 കളിൽ അദ്ദേഹം തൃശൂർ നഗരത്തിൽ ഒരു ടെക്സ്റ്റൈൽ മിൽ ആരംഭിച്ചു, അത് പിന്നീട് കേരള സർക്കാർ ഏറ്റെടുത്തു. തമിഴ്നാട്ടിലെ കുംഭകോണത്ത് നിന്നാണ് കല്യാണരാമയ്യർ തൃശൂരിൽ എത്തിയത്. പിന്നീട്, അദ്ദേഹം തൃശൂർ നഗരത്തിൽ ആരംഭിച്ച ഒരു ടെക്സ്റ്റൈൽ ഷോപ്പാണ് കല്യാൺ സിൽക്സ്, കല്യാൺ സാരീസ്, കല്യാൺ കളക്ഷൻസ് എന്നിങ്ങനെയായി വളർന്നത്. സ്ഥാപകനായ കല്യാണരാമയ്യരിൽ നിന്നാണ് ഈ സ്ഥാപനങ്ങൾക്ക് കല്യാൺ എന്ന ബ്രാൻഡ് നാമം ഉണ്ടായത്. പിന്നീട്, അദ്ദേഹത്തിൻറെ മകൻ ടി.കെ. സീതാരാമയ്യർ ഈ ബിസിനസ് ഗ്രൂപ്പുകളുടെ നടത്തിപ്പ് ഏറ്റെടുത്തു.1991-ൽ, തൻറെ അഞ്ച് ആൺമക്കൾക്കായി സീതാരാമയ്യർ ഈ ബിസിനസ്സ് ശൃംഖല വിഭജിച്ചു നല്കി. അതിൽ, ടി എസ് കല്യാണരാമൻ 1993ൽ ആരംഭിച്ചതാണ് കല്യാൺ ജ്വല്ലേഴ്സ്[3][4].

  1. Roy, Debasish (16 May 2010). "Big retail brands skipping profitable markets?". The Economic Times. Retrieved 9 December 2018.
  2. "കല്യാൺ സിൽക്സിൽ നിന്നും ബ്രാന്റഡ് വിവാഹസാരികൾ". Oneindia Malayalam News. 12 March 2008.
  3. 3.0 3.1 "The success story of Kalyan Jewellers". Rediff. Retrieved 2012-03-15.
  4. 4.0 4.1 "Kovai Kalyan". Kalyan Silks. Archived from the original on 6 February 2010. Retrieved 2010-03-03.


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=കല്യാൺ_ഗ്രൂപ്പ്&oldid=3944830" എന്ന താളിൽനിന്ന് ശേഖരിച്ചത്