കണ്ടംബെച്ച കോട്ട്
മലയാള ചലച്ചിത്രം
(കണ്ടം ബച്ച കോട്ട് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളത്തിലെ ആദ്യത്തെ ബഹുവർണ്ണ ചിത്രമാണ് കണ്ടം ബച്ച കോട്ട് 1961-ലാണ് ഈ മലയാളചലച്ചിത്രം പുറത്തിറങ്ങിയത്. ടി.ആർ. സുന്ദരം ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. സേലത്തെ മോഡേൺ തീയേറ്റേഴ്സ് ഈ ചലച്ചിത്രം തീയേറ്ററുകളിൽ എത്തിച്ചു. എം.എസ്. ബാബുരാജ് സംഗീതസംവിധാനവും, ടി. മുഹമ്മദ് യൂസഫ് തിരക്കഥയും രചിച്ചു[1]. 1956-ൽ അവതരിപ്പിക്കപ്പെട്ട കണ്ടം ബച്ച കോട്ട് എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നാടകത്തിൽ ചെരിപ്പുകുത്തിയുടെ വേഷം അവതരിപ്പിച്ച ടി.എസ്. മുത്തയ്യ തന്നെയാണ് ചിത്രത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേംനസീറിന്റെ സഹോദരൻ പ്രേം നവാസും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
കണ്ടം ബച്ച കോട്ട് | |
---|---|
സംവിധാനം | ടി.ആർ . സുന്ദരം |
നിർമ്മാണം | മോഡേൺ തീയറ്റേഴ്സ് |
രചന | കെ.ടി. മുഹമ്മദ് , മുഹമ്മദ് യൂസഫ് |
അഭിനേതാക്കൾ | പ്രേം നവാസ് , അംബിക |
സംഗീതം | ബാബുരാജ് |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | Malayalam |
സമയദൈർഘ്യം | 156 minutes |