പ്രധാന മെനു തുറക്കുക

എസ്.പി. പിള്ള

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

മലയാളചലച്ചിത്ര രംഗത്തെ ആദ്യകാല ഹാസ്യനടൻമാരിൽ ഒരാളാണു എസ്.പി. പിള്ള.

ശങ്കരപിള്ള പങ്കജാക്ഷൻപിള്ള[1]
എസ്.പി. പിള്ള.jpg
എസ്.പി. പിള്ള
ജനനംഎസ്. പങ്കജാക്ഷൻ പിള്ള
1913
ഏറ്റുമാനൂർ, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ
മരണംജൂൺ 12, 1985 (വയസ്സ് 71–72)
സജീവം1940-1973

ജീവിത രേഖതിരുത്തുക

ഹരിപ്പാട് മുട്ടത്ത് പോലീസ്‌ കോൺസ്റ്റബിൽ ശങ്കരപ്പിള്ളയുടെ മകനായി 1913 ൽ ജനനം. പങ്കജാക്ഷൻ (പങ്കൻ) എന്നായിരുന്നു പേര്‌. മാതാപിതാക്കൾ ചെറുപ്പത്തിലെ മരണമടഞ്ഞതിനാൽ കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. നാടകത്തിൽ പകരക്കാരനായുള്ള ആദ്യ അഭിനയം ശ്രദ്ധ നേടിയതിനെ തുടർന്ന് സ്ഥിരം നടനായി. അപ്പൻ തമ്പുരാന്റെ ഭൂതരായർ ആയിരുന്നു ആദ്യ ചലച്ചിത്രം. പക്ഷേ അതു വെളിയിൽ വന്നില്ല. സി. മാധവൻ പിള്ളയുടെ ജ്ഞാനാംബിക (1940) ആണ്‌ ആദ്യം പുറത്തിറങ്ങിയ ചിത്രം. 1950-ൽ വി.വി. കൃഷ്ണയ്യർ (കെ & കെ പ്രൊഡക്ഷൻസ്‌) സംവിധാനം ചെയ്ത നല്ലതങ്കയിലെ അഭിനയം നല്ലൊരു ഹാസ്യനടനെ മലയാളത്തിനു നൽകി. തിക്കുറിശ്ശി, ടി.എൻ. ഗോപിനാഥൻ നായർ എന്നിവരും ചേർന്നു കലാകേന്ദ്രം തുടങ്ങി. ഏറ്റുമാനൂർ ദേവന്റെ വലിയ ഭക്തനായിരുന്നു. ക്ഷേത്രത്തിനു സമീപമായിരുന്നു താമസം. 1985 ജൂൺ 12 ന്‌ 72-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പ്രമുഖ ചലച്ചിത്ര-സീരിയൽ നടി മഞ്ജു പിള്ള ഇദ്ദേഹത്തിന്റെ പേരമകളാണ്.

പ്രധാന ചിത്രങ്ങൾതിരുത്തുക

  • ചേച്ചി (1950)
  • ശശിധരൻ (1950)
  • ജീവിത നൗക (1951)
  • വനമാല (1951)
  • വിശപ്പിന്റെ വിളി (1952)
  • അവകാശി (1953)
  • ജനോവ (1953)
  • നായരു പിടിച്ച പുലിവാൽ (1958)
  • കണ്ടം ബച്ച കോട്ട് (1961)
  • മണവാട്ടി (1964)
  • അദ്ധ്യാപിക (1965)
  • ഓടയിൽ നിന്ന്‌ (1965)
  • ചെമ്മീൻ (1965)
  • ഒതേനന്റെ മകൻ (1970)
  • മറുനാട്ടിൽ ഒരു മലയാളി (1971)
  • ആഭിജാത്യം (1971)
  • ആരോമലുണ്ണി (1971)
  • അഴകുള്ള സെലീന (1973)
  • നിർമ്മാല്യം (1973)
  • സഞ്ചാരി (അവസാന ചിത്രം)

ചെമ്മീനിലെ അച്ചാ കുഞ്ഞും ഉദയയുടെ വടക്കൻ പാട്ടു ചിത്രങ്ങളിലെ പാണനാരും വളരെ പ്രസിദ്ധം .ടാക്സി ഡ്രൈവരിലെ അഭിനയത്തിനു മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ്‌ ലഭിച്ചു (1977).

അവലംബങ്ങൾതിരുത്തുക

  1. കൃഷ്ണ പൂജപ്പുര (2014 സെപ്റ്റംബർ 14). "ചിരിയുടെ കാരണവർ". ദേശാഭിമാനി. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-09-17 06:49:11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 സെപ്റ്റംബർ 17. Check date values in: |archivedate= (help)

സ്രോതസ്സുകൾതിരുത്തുക

  • മധു ഇറവങ്കര. മലയാളസിനിമയിലെ അവിസ്മരണീയർ, സാഹിത്യ പോഷിണി, ഓഗസ്റ്റ്‌ 2008

ബാഹ്യലിങ്ക്‌തിരുത്തുക

"https://ml.wikipedia.org/w/index.php?title=എസ്.പി._പിള്ള&oldid=2447026" എന്ന താളിൽനിന്ന് ശേഖരിച്ചത്