കവാടം:ക്രിക്കറ്റ്
ക്രിക്കറ്റ്
പതിനൊന്നുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്. വൃത്താകൃതിയിലുള്ള പുൽമൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്. മൈതാനത്തിന്റെ ഒത്തനടുക്ക് 20.12 മീറ്ററിൽ തീർത്ത ദീർഘചതുരാകൃതിയിലുള്ള പിച്ച് ആണ് കളിയുടെ കേന്ദ്രം. പിച്ചിന്റെ രണ്ടറ്റത്തും തടികൊണ്ടുള്ള മൂന്ന് വീതം കോലുകൾ സ്ഥാപിച്ചിരിക്കും. ഈ കോലുകളെ വിക്കറ്റ് എന്നു വിളിക്കുന്നു. കളിയിൽ മൊത്തം 22 പേരുണ്ടെങ്കിലും ഫുട്ബോളിൽ നിന്നും വ്യത്യസ്തമായി കളിക്കളത്തിൽ ഒരേസമയം 13 പേരേ കാണുകയുള്ളൂ. ഫീൽഡിങ് ടീമിലെ പതിനൊന്നുപേരും ബാറ്റിങ് ടീമിലെ രണ്ടുപേരും. ബാറ്റിങ് ടീമിലെ പ്രധാന ബാറ്റ്സ്മാൻ നിലയുറപ്പിക്കുന്ന വിക്കറ്റിലേക്ക് ഫീൽഡിങ് ടീമിന്റെ ബോളർ പിച്ചിന്റെ മറുവശത്തു നിന്നും പന്തെറിയുന്നു. ബാറ്റ്സ്മാൻ പന്തടിച്ചകറ്റി ശേഷം എതിർടീമംഗങ്ങൾ പന്ത് തിരികെ എത്തിക്കുംവരെ സഹബാറ്റ്സ്മാനൊപ്പം പിച്ചിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ഓടുന്നു. ഇങ്ങനെ ഓടി നേടുന്നതിനാൽ ബാറ്റ്സ്മാൻ നേടുന്ന സ്കോറിനെ റൺ എന്നു പറയുന്നു.
തിരഞ്ഞെടുത്ത ലേഖനം
നിങ്ങൾക്കറിയാമോ?
വർഗ്ഗങ്ങൾ
താങ്കൾക്ക് സഹായിക്കാനാകുന്നവ
- ചരിത്രരേഖ പുതുക്കുക.
- അപൂർണ്ണലേഖനങ്ങൾ പൂർത്തിയാക്കുക.
- കവാടവുമായി ബന്ധപ്പെട്ട് കൂടുതൽ സഹായം ചെയ്യുവാൻ താൽപര്യമുണ്ടെങ്കിൽ പദ്ധതിയിൽ പങ്കാളിയാകു.
തിരഞ്ഞെടുത്ത ചിത്രം
ക്രിക്കറ്റ് വാർത്തകൾ
- ആഗസ്റ്റ് 22: എസ്.എം.എസ്. വിവാദത്തെ തുടർന്ന് കെവിൻ പീറ്റേഴ്‌സണെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിൽനിന്നും ഇംഗ്ലണ്ട് ഒഴിവാക്കി.
- ആഗസ്റ്റ് 22: അണ്ടർ 19 ലോകകപ്പിൽ ആസ്ട്രേലിയ ഫൈനലിൽ. ചൊവ്വാഴ്ച(21) നടന്ന സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി.
- ആഗസ്റ്റ് 21: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിൽ ദ.ആഫ്രിക്കയ്ക്ക് 51 റൺസ് ജയം. മൂന്ന് കളികളുടെ പരമ്പര 2-0ന് സ്വന്തമാക്കി.
- ആഗസ്റ്റ് 20: അണ്ടർ 19 ലോകകപ്പ് ക്വാർട്ടറിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ സെമിയിലെത്തി. 12 പന്തുകൾ അവശേഷിക്കെ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
- ആഗസ്റ്റ് 19: ലക്ഷ്മണിന്റെ വിരമിക്കലിന് ഉത്തരവാദികൾ ക്രിക്കറ്റ് ബോർഡും സെലക്ഷൻ കമ്മിറ്റിയും ധോണിയുമാണെന്നാരോപിച്ച് സൗരവ് ഗാംഗുലി രംഗത്ത്.
- ആഗസ്റ്റ് 18 2012: വി.വി.എസ്. ലക്ഷ്മൺ വിരമിച്ചു. ഹൈദരാബാദിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം അറിയിച്ചത്.
നവംബർ 2024ലെ പ്രധാന മത്സരങ്ങൾ
ക്രിക്കറ്റ് ചരിത്രരേഖ
1865 - ഫ്രെഡറിക് ബർട്ടണിന്റെ ജനനം. 1877 - വിക്ടർ ട്രംപറുടെ ജനനം. ബ്രാഡ്മാന് മുമ്പുള്ള ഏറ്റവും മികച്ച കളിക്കാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്.
1891 - ഹാരി എല്ലിയട്ടിന്റെ ജനനം. 1908 - ഫ്രെഡ് ബേക്ക്വെലിന്റെ ജനനം.
1928 - ഗെറി അലക്സാണ്ടറുടെ ജനനം. മികച്ചൊരു ആക്രമണാത്മക ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായിരുന്നു.
1935 - മുഹമ്മദ് മുനാഫിന്റെ ജനനം. 1981 - ഇർഫാൻ ഫാസിലിന്റെ ജനനം.
1950 - റോബർട്ട് കലണ്ടറുടെ ജനനം.
ഐ.സി.സി. റാങ്കിംഗ്
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരക്രമമാണു ടെസ്റ്റ് ക്രിക്കറ്റ്. |
50 ഓവർ വീതമുള്ള ശൈലിയാണ് ഏകദിന ക്രിക്കറ്റിന്റെ ഘടന. |
20 ഓവർ വീതമുള്ള ശൈലിയാണ് ട്വന്റി 20 ക്രിക്കറ്റിന്റെ ഘടന.... | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|
|