പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം

(Pakistan national cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം പാകിസ്താനെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി. സി. ബി.) എന്ന കായിക സംഘടനയാണ് പാകിസ്താൻ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയിലെ ഒരു അംഗം കൂടിയാണ്‌ പാകിസ്താൻ. പാകിസ്താനെ പ്രതിനിധീകരിച്ച് ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലും ട്വന്റി 20 മത്സരങ്ങളിലും പങ്കെടുക്കുന്നു.

പാകിസ്താൻ
ടെസ്റ്റ് പദവി ലഭിച്ചത് 1952
ആദ്യ ടെസ്റ്റ് മത്സരം v India at Feroz Shah Kotla, Delhi in India. From 16–18 October 1952.
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് 6th in Test cricket, 6th in One Day International and 1st in Twenty20 Internationals [1]
ടെസ്റ്റ് മത്സരങ്ങൾ
- ഈ വർഷം
336
3
അവസാന ടെസ്റ്റ് മത്സരം v Australia at Bellerive Oval, Hobart in Australia. From 14–18 January 2010,
നായകൻ ബാബർ അസം
പരിശീലകൻ Waqar Younis[1]
വിജയങ്ങൾ/തോൽ‌വികൾ
- ഈ വർഷം
104/95
0/2
{{{asofdate}}}-ലെ കണക്കുകൾ പ്രകാരം

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയിലെ സംഘടിപ്പിച്ച 1992ലെ ലോകകപ്പ് നേടിയത് പാകിസ്താനാണ്. ഐ. സി. സി. തന്നെ സംഘടിപ്പിക്കുന്ന 19 വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പ് രണ്ട് തവണ (2004ലും 2006ലും) പാകിസ്താൻ നേടി. തുടർച്ചയായി ഈ നേട്ടം കൈവരിച്ച ഏക ടീമാണ് പാകിസ്താൻ. അതുപോലെ തന്നെ 2009ൽ നടന്ന ലോക ട്വന്റി 20 ലോകകപ്പിലും പാകിസ്താനായിരുന്നു ചാമ്പ്യന്മാർ. മൂന്ന് തവണ ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനൽ വരെ പാകിസ്താൻ എത്തി. 2000ത്തിലും, 2004ലും 2009ലും ആയിരുന്നു ഇത്.

  1. "I've left my ego back in Australia, says Waqar". International-The News. Retrieved 3 May 2010.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക