പി.പി. തങ്കച്ചൻ
മുൻ യു.ഡി.എഫ് കൺവീനർ കെപിസിസിയുടെ മുൻ പ്രസിഡൻ്റ്, മുൻ നിയമസഭ സ്പീക്കർ, മുൻ കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് പി.പി. തങ്കച്ചൻ(ജനനം: 29 ജൂലൈ 1939) [1]
പി.പി. തങ്കച്ചൻ | |
---|---|
കെ.പി.സി.സി പ്രസിഡൻറ് | |
In office | |
പദവിയിൽ വന്നത് 2004 | |
മുൻഗാമി | കെ. മുരളീധരൻ |
പിൻഗാമി | തെന്നല ബാലകൃഷ്ണപിള്ള |
നിയമസഭാംഗം | |
ഓഫീസിൽ 1982,1987,1991,1996 – 2001 | |
മുൻഗാമി | പി.ആർ. ശിവൻ |
പിൻഗാമി | സാജു പോൾ |
മണ്ഡലം | പെരുമ്പാവൂർ നിയമസഭാമണ്ഡലം |
യു.ഡി.എഫ് കൺവീനർ | |
ഓഫീസിൽ 2004–2018 | |
മുൻഗാമി | ഉമ്മൻചാണ്ടി |
പിൻഗാമി | ബെന്നി ബെഹനാൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അങ്കമാലി | 29 ജൂലൈ 1939
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി(കൾ) | ടി.വി. തങ്കമ്മ |
ഉറവിടം: [1] |
ജീവിതരേഖതിരുത്തുക
എറണാകുളം ജില്ലയിലെ അങ്കമാലിയിൽ റവ.ഫാ. പൗലോസിൻ്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്.എച്ച്. കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു. പൊതുഭരണത്തിൽ ഡിപ്ലോമ ബിരുദവും നേടി.[2]
രാഷ്ട്രീയ ജീവിതംതിരുത്തുക
1968-ൽ പെരുമ്പാവൂർ കോർപ്പറേഷൻ്റെ ചെയർമാൻ ആയിട്ടാണ് പൊതുരംഗ പ്രവേശനം. 1968-ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ ചെയർമാൻ എന്ന റെക്കോർഡും തങ്കച്ചൻ്റെ പേരിലാണ്.
1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായിരുന്നു. 1977 മുതൽ 1989 വരെ എറണാകുളം ഡി.സി.സി പ്രസിഡൻറായും 1980-1982 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.
1982-ൽ പെരുമ്പാവൂരിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും(1987,1991, 1996) പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമസഭാംഗമായി. 1987-1991 കാലഘട്ടത്തിൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്നു.
2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.എം. മോനായിയോട് പരാജയപ്പെട്ടു.
1991-1995-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായും [3] 1996-2001-ലെ നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു.
2001 മുതൽ 2004 വരെ മാർക്കറ്റ് ഫെഡ് ചെയർമാനായും കെ.പി.സി.സിയുടെ വൈസ് പ്രസിഡൻറായും നിയമിതനായി.
2004-ൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന കെ. മുരളീധരൻ സ്ഥാനമൊഴിഞ്ഞതോടെ കെ.പി.സി.സിയുടെ താത്കാലിക പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
2004-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ യു.ഡി.എഫ് കൺവീനറായ തങ്കച്ചൻ 2018 വരെ കൺവീനറായി തുടർന്നു.[4][5]
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2006 | കുന്നത്തുനാട് നിയമസഭാമണ്ഡലം | എം.എം. മോനായി | സി.പി.ഐ.എം., എൽ.ഡി.എഫ്. | പി.പി. തങ്കച്ചൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.ആർ. രാജഗോപാൽ | ബി.ജെ.പി. |
2001 | പെരുമ്പാവൂർ നിയമസഭാമണ്ഡലം | സാജു പോൾ | സി.പി.ഐ.എം., എൽ.ഡി.എഫ്. | പി.പി. തങ്കച്ചൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1996 | പെരുമ്പാവൂർ നിയമസഭാമണ്ഡലം | പി.പി. തങ്കച്ചൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ആർ. രാമൻ കർത്ത | ജനതാ ദൾ എൽ.ഡി.എഫ്. | ||
1991 | പെരുമ്പാവൂർ നിയമസഭാമണ്ഡലം | പി.പി. തങ്കച്ചൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ആലുങ്കൽ ദേവസി | ജനതാ ദൾ എൽ.ഡി.എഫ്. | ||
1987 | പെരുമ്പാവൂർ നിയമസഭാമണ്ഡലം | പി.പി. തങ്കച്ചൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ആർ. രാമൻ കർത്ത | ജനതാ ദൾ, എൽ.ഡി.എഫ്. | ||
1982 | പെരുമ്പാവൂർ നിയമസഭാമണ്ഡലം | പി.പി. തങ്കച്ചൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.ആർ. ശിവൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
കുടുംബംതിരുത്തുക
ഭാര്യ - ടി.വി. തങ്കമ്മ, ഒരു മകനും രണ്ട് മകളും.
അവലംബംതിരുത്തുക
- ↑ http://www.niyamasabha.org/codes/members/m682.htm
- ↑ http://www.niyamasabha.org/codes/members/m682.htm
- ↑ http://www.niyamasabha.org/codes/ginfo_6_9.htm
- ↑ https://www.thehindu.com/news/national/kerala/benny-behanan-is-udf-convener/article24996840.ece
- ↑ http://www.stateofkerala.in/niyamasabha/p_p_thankachan.php
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org