ദേശീയപാത 544 (ഇന്ത്യ)

സേലം - കൊച്ചി ഇന്ത്യയിലെ ദേശീയപാത
(എൻ.എച്ച്. 544 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദേശീയപാത 544 തമിഴ്‌നാട്ടിലെ സേലത്തിനും കന്യാകുമാരിക്കും ഇടയിലുള്ള 368 കി.മീ ദൈർഘ്യമുള്ള പാത. തമിഴ്നാട്ടിലൂടെ 224 കി.മി.യും കേരളത്തിന്റെ തെക്കു പടിഞ്ഞാറൻ തീരപ്രദേശത്തുകൂടിയും 144 കി.മി.യും ഇത് കടന്നു പോകുന്നു. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, കോയമ്പത്തൂർ, നാഗർകോവിൽ‍, കന്യാകുമാരി എന്നീ നഗരങ്ങളേയും കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, കൊച്ചി എന്നീ പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാത, തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്നു എന്ന ഒരു പ്രത്യേകതയും ഈ ദേശീയപാതയ്ക്ക് ഉണ്ട്.

ഇന്ത്യ ദേശീയ പാത 544
Road map of India with National Highway 544 highlighted in solid red color
നീളം368 km
തുടക്കംസേലം, തമിഴ്നാട്
പ്രധാന ഉദ്ദിഷ്ടസ്ഥാനംസേലം - ഈറോഡ് - കോയമ്പത്തൂർ - പാലക്കാട് - തൃശ്ശൂർ - ഇടപ്പള്ളി
അവസാനംഇടപ്പള്ളി, എറണാകുളം, കേരളം
സംസ്ഥാനംതമിഴ്നാട്: 224 km
കേരളം: 144 km
NH - List - NHAI - NHDP

പഴയ സേലം - കന്യാകുമാരി ദേശീയപാത 47-ന്റെ ഒരു ഭാഗം ആണ് ദേശീയപാത 544. 2010-ലെ ഭാരത സർക്കാർ വിജ്ഞാപന പ്രകാരമാണ് ഈ പേര് നിലവിൽ വന്നത്. [1] [2] കേരളത്തിലെ ആദ്യത്തെ തുരങ്കപാതയായ കുതിരാൻ‌ തുരങ്കം ഇതിന്റെ ഭാഗമാണ്.

നഗരങ്ങൾ

തിരുത്തുക

ഇടപ്പള്ളി, ആലുവ, അങ്കമാലി, ചാലക്കുടി, പോട്ട,കൊടകര, ഒല്ലൂർ, മണ്ണുത്തി, വടക്കഞ്ചേരി, ആലത്തൂർ, പാലക്കാട്, വാളയാർ, മദുക്കര, ഭവാനി, സേലം.

ചിത്രങ്ങൾ

തിരുത്തുക
  1. "റാഷണലൈസേഷൻ ഓഫ് നമ്പറിംഗ് സിസ്റ്റംസ് ഓഫ് നാഷണൽ ഹൈവേയ്സ്" (PDF). ഇന്ത്യാ സർക്കാർ. 28 April 2010. Archived from the original (PDF) on 2011-10-01. Retrieved 19 ജൂൺ 2013.
  2. "National Highways in Kerala". Kerala PWD. 05 March 2010. Archived from the original on 2016-08-16. Retrieved 21 ജൂൺ 2013. {{cite web}}: Check date values in: |date= (help)



"https://ml.wikipedia.org/w/index.php?title=ദേശീയപാത_544_(ഇന്ത്യ)&oldid=4085506" എന്ന താളിൽനിന്ന് ശേഖരിച്ചത്