പാരിപ്പള്ളി

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം കൊല്ലം ജില്ല അതിർത്തിയിലുള്ള ചെറു പട്ടണം ആണ് പാരിപ്പള്ളി.

പാരിപ്പള്ളി
Parippally
Map of India showing location of Kerala
Location of പാരിപ്പള്ളി Parippally
പാരിപ്പള്ളി
Parippally
Location of പാരിപ്പള്ളി
Parippally
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഏറ്റവും അടുത്ത നഗരം കൊല്ലം (27 KMs)
സമയമേഖല IST (UTC+5:30)
കോഡുകൾ

8°48′54″N 76°45′25″E / 8.8150200°N 76.757042°E / 8.8150200; 76.757042 കൊല്ലം ജില്ലയുടെ തെക്കെയറ്റത്തെ ഒരു ഗ്രാമപ്രദേശമാണു പാരിപ്പള്ളി. ഈ പ്രദേശം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്‌. കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഹൃദയഭാഗമാണ് ഈ പ്രദേശം. കൊല്ലം മെഡിക്കൽകോളേജ് (kmc medical college )പാരിപ്പള്ളിയിൽ ആണ് Ioc ഗ്യാസ് ഫില്ലിംഗ് പാരിപ്പള്ളിയിൽ സ്ഥിതി ചെയ്യുന്നു

കേരളത്തിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് റോഡ് മാർഗം പാരിപ്പള്ളിയെ നന്നായി ബന്ധിപ്പിച്ചിരിക്കുന്നു .കൊല്ലം തിരുവനന്തപുരത്തേക്കുള്ള വഴിയിൽ NH 66 ലെ ഒരു പ്രധാന നഗരം. 45 കിലോമീറ്റർ (28 മൈൽ) അകലെയുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. കൊല്ലം ഹെലിപാഡ് (ആശ്രമം) പാരിപ്പള്ളിയിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ (14 മൈൽ) അകലെയാണ്, വർക്കല ഹെലിപാഡ് (ക്ലിഫ്) ഏകദേശം 13 കിലോമീറ്റർ (8.1 മൈൽ) അകലെയാണ്.

മടത്തറ, പരവൂർ, കൊല്ലം, തിരുവനന്തപുരം എന്നിവയെ ബന്ധിപ്പിക്കുന്ന 4 പ്രധാന റോഡുകളുണ്ട്. പ്രസിദ്ധമായ വർക്കല ശിവഗിരി, വർക്കല ബീച്ച്, വർക്കല ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് 13 കിലോമീറ്റർ മാത്രം അകലെയാണിത്.

സ്ഥലങ്ങൾ,സ്ഥാപനങ്ങൾ

തിരുത്തുക

UKF എഞ്ചിനീയറിംഗ് കോളേജും സർക്കാർ മെഡിക്കൽ കോളേജും സ്ഥിതി ചെയ്യുന്നത് പാരിപ്പള്ളിയിലാണ്.ഇ എസ്  മെഡിക്കൽ കോളേജ് ജില്ലയിലെ തന്നെ ഒരേയൊരു മെഡിക്കൽ കോളേജാണ്. വളരെ ദൂരെ നിന്ന് വരെ ചികിത്സക്കായി ആളുകൾ വരുന്നു. അത്യാധുനിക സൗകര്യങ്ങളും വളരെ വൃത്തിയും ഇവിടെ ആകർഷണീയമാകുന്നു. വളരെ പ്രഗത്ഭരായ ഡോക്റ്റർമാർ ഇവിടെ വർക്ക് ചെയ്യുന്നു. ഇന്ത്യയിലെ ആദ്യ എക്കോ ടൂറിസം പദ്ധതി തെന്മല പാരിപ്പള്ളിയിൽ നിന്നും 53 കിലോമീറ്റർ ദൂരെയാണ്.ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപവും നാച്ചുറൽ പാർക്ക് ജടായു എർത്ത്  സെന്റർ ഇവിടെ നിന്നും 17 കിലോമീറ്റർ അകലെയാണ്.

.

"https://ml.wikipedia.org/w/index.php?title=പാരിപ്പള്ളി&oldid=4085975" എന്ന താളിൽനിന്ന് ശേഖരിച്ചത്