പോട്ട

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
പോട്ട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പോട്ട (വിവക്ഷകൾ) എന്ന താൾ കാണുക. പോട്ട (വിവക്ഷകൾ)

തൃശൂർ ജില്ലയിലെ ചാലക്കുടി മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് പോട്ട. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കീഴിലുളള ക്ഷേത്ര ഭൂമിയായിരുന്നു പോട്ട, പണ്ട് കാലത്ത് ക്ഷേത്രത്തിലേക്ക് ആവശ്യമായ കാർഷിക വിളകൾ കൃഷിചെയ്തിരുന്നത് പോട്ടയിലാണ്, അവ സമാഹരിച്ചിരുന്ന പ്രവൃത്തി കച്ചേരി ഇപ്പോഴും പോട്ടയിലുണ്ട് (ദേവസ്വം മഠം എന്നറിയപ്പെടുന്നു) കൂടൽ മാണിക്യം ദേവസ്വത്തിന് കീഴിലുളള പാമ്പാമ്പോട്ട് ശിവക്ഷേത്രം പ്രസിദ്ധമാണ്. പോട്ടയിലെ മറ്റ് രണ്ട് ക്ഷേത്രങ്ങളാണ് പറക്കൊട്ടിലിങ്കൽ ഭഗവതി ക്ഷേത്രവും മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രവും. ക്രിസ്ത്യൻ പള്ളിയായ ചെറുപുഷ്പം ദേവാലയം പ്രസിദ്ധമാണ്. പനമ്പിളളി മെമ്മോറിയൽ  ഗവൺമെന്റ് കോളേജ്, വ്യാസ വിദ്യാനികേതൻ സെന്റ്രൽ സ്കൂൾ, കുരിയാക്കോസ് ചാവറ യു പി സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ധന്യ മിഷൻ ആശുപത്രിയും പോട്ടയിൽ സ്ഥിതിചെയ്യുന്നു.

ചാലക്കുടിക്കും പേരാമ്പ്രക്കും ഇടയിൽ ദേശിയപാത 47ൽ സ്ഥിതിചെയുന്നു. ചാലക്കുടി മുനിസിപ്പാലിറ്റിയിലെ ഒന്ന്, രണ്ട് , മൂന്ന്, നാല്, അഞ്ച് വാർഡുകൾ ഉൾപ്പെടുന്നതാണ് പോട്ട .

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • കുര്യാക്കോസ് ഏല്യാസ് ചാവറ യു. പി സ്ക്കൂൾ , പോട്ട
  • വ്യാസ വിദ്യനികേതൻ സി ബി എസ് സി സ്കൂൾ, പോട്ട
  • പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജ്, പോട്ട
"https://ml.wikipedia.org/w/index.php?title=പോട്ട&oldid=3740924" എന്ന താളിൽനിന്ന് ശേഖരിച്ചത്