ഇന്നത്തെ കേരളത്തിന്റെ ഭാഗമായ ഭൂപ്രദേശങ്ങളിൽ പ്രചാരത്തിലുള്ള മാതൃപരമ്പരയുടെ ഒരു രൂപമായിരുന്നു മരുമക്കത്തായം. വംശപരമ്പരയും സ്വത്തിന്റെ അനന്തരാവകാശവും അമ്മയുടെ സഹോദരനിൽ നിന്ന് മരുമക്കളിലേക്കോ കൈമാറിവന്നിരുന്നു. നായർ, അമ്പലവാസികൾ തുടങ്ങി മറ്റു ചില സമുദായങ്ങളും ഈ രീതി പിന്തുടർന്നുവന്നു. മാതൃസഹോദരങ്ങളിൽ മൂത്ത പുരുഷനെ കാരണവർ എന്നറിയപ്പെട്ടു. കുടുംബത്തിന്റെ മുഴുവൻ സ്വത്തുക്കളും കാരണവരാണ് നിയന്ത്രിച്ചുവന്നിരുന്നത്. അനന്തരാവകാശം പക്ഷേ, സഹോദരീപുത്രന്മാർക്കാണ് പോയിരുന്നത്[1]. കൂട്ടുകുടുംബങ്ങളിലാണ് പൊതുവെ ഇവ കാണപ്പെട്ടിരുന്നത്. സഹോദരീസന്താനങ്ങൾ എന്നർത്ഥം വരുന്ന മരുമക്കൾ എന്നതിൽ നിന്നാണ് ഈ പേര് രൂപപ്പെടുന്നത്.

1933 ഓഗസ്റ്റ് 1-ന് ഫോർട്ട് സെന്റ് ജോർജ് ഗസറ്റിൽ പ്രസിദ്ധീകരിച്ച മദ്രാസ് മരുമക്കത്തായം നിയമം 1932, 1933-ലെ 22-ാം നമ്പർ മദ്രാസ് നിയമം എന്നിവ പ്രകാരം ഇത് സംബന്ധിച്ച നിയമങ്ങൾ നിലവിൽ വന്നു.

മലബാറിലെ ചില പ്രദേശങ്ങളിൽ ഇതിന്റെ ഭാഗമായി വധുഗൃഹത്തിൽ അന്തിയുറങ്ങുന്ന പുതിയാപ്പിള സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നുണ്ട് നായർ സമുദായവും,മലബാറിലെ, ചില ബ്രാഹ്മണരും, നമ്പ്യാന്മാരും , ഇസ്ലാം സ്വീകരിച്ച നായൻമാർ മരുമക്കത്തായം പാലിച്ചു പോന്നിരുന്നു.അതിനാൽ മരുമക്കത്തായം പാലിച്ചു വന്ന മുസ്ലിം കുടുംബങ്ങൾ മാത്രമേ തമ്മിൽ വിവാഹ ബന്ധങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നുള്ളു.തലശ്ശേരി, നാദാപുരം, കുറ്റ്യാടി പ്രദേശങ്ങളിൽ മുസ്ലിം സമൂഹത്തിൽ ഇത് വ്യാപകമായിരുന്നു.

  1. Chua, Jocelyn Lim (2014). In Pursuit of the Good Life - Aspiration and Suicide in Globalizing South India. p. 213.
"https://ml.wikipedia.org/w/index.php?title=മരുമക്കത്തായം&oldid=4117382" എന്ന താളിൽനിന്ന് ശേഖരിച്ചത്