നമസ്കാരം SUryagAyathri !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- പെരിങ്ങോടൻ 09:35, 28 സെപ്റ്റംബർ 2006 (UTC)Reply

സൂ ഇവിടെ എത്തിയതിൽ പെരുത്ത സന്തോഷം.

Manjithkaini 16:48, ൧൮ ഡിസംബർ ൨൦൦൫ (UTC)


പുതിയ ലേഖനം തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്

തിരുത്തുക

സൂര്യഗായത്രി, താങ്കൾ വിക്കിപീഡിയയ്ക്ക് വേണ്ടി സമയം നീക്കി വയ്ക്കുന്നത് കാണുന്നതിൽ സന്തോഷം. വിക്കിപീഡിയ അനുഭവം സുഗമമാക്കുവാൻ:

  • ലേഖങ്ങൾക്ക് പേരെഴുതുമ്പോൾ അവസാനം‘.’ എന്ന വിരാമചിഹ്നം ഉപയോഗിക്കേണ്ടതില്ല. പ്രസ്തുത ചിഹ്നം ഉപയോഗിക്കുന്നത് വാക്യങ്ങൾ തമ്മിൽ തിരിച്ചെഴുതുവാനായിട്ടാണല്ലൊ. ഇതുകൂടാതെ വിരാമചിഹ്നം ചേർക്കുന്നതിൽ മറ്റു ചില ദോഷങ്ങളും ഉണ്ട്. ഉദാ: “കെ. കാമരാജ്” എന്ന ലേഖനം. മറ്റൊരു വിക്കിപീഡിയ ഉപഭോക്താവ് മറ്റേതെങ്കിലും ലേഖനത്തിൽ കാമരാജിനെ സംബന്ധിക്കുന്ന ഒരു വരി എഴുതുകയാണെങ്കിൽ [[കെ. കാമരാജ്]] ഒരു കോൺഗ്രസ്സ് പ്രവർത്തകൻ ആയിരുന്നു എന്നോ മറ്റോ എഴുതിയേക്കാം. ഇവിടെ കൃത്യമായി കാമരാജിനെ സംബന്ധിക്കുന്ന പ്രധാനലേഖനത്തിലേക്ക് ലിങ്ക് ചെയ്യുവാൻ കഴിഞ്ഞില്ലെങ്കിൽ പ്രസ്തുതലേഖനം ഒരളവിലെങ്കിലും ഉപയോഗശൂന്യമായിത്തീരും. [[ ]] എന്ന ബ്രാക്കറ്റിനുള്ളിൽ എഴുതിയിരിക്കുന്ന വാക്ക് ശ്രദ്ധിക്കുക. അത് “കെ. കാമരാജ്” എന്നാണു്, പക്ഷെ പ്രസ്തുതലേഖനത്തിന്റെ പേര് “കെ. കാമരാജ്.” എന്നാണു് സൂര്യഗായത്രി സ്വീകരിച്ചിരിക്കുന്നത്. അതായത് വിക്കിപീഡിയയുടെ ഓട്ടോമാറ്റിക് ലിങ്കിങ് സംവിധാനം ഇവിടെ പ്രവർത്തിക്കുകയില്ലെന്നു് സാരം. ഒരു ലേഖനം എഴുതുമ്പോൾ അതിൽ സൂചിപ്പിക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വിശദീകരണം നൽകുന്ന പേജുകൾ ഉണ്ടോയെന്നു് ആരും ആദ്യമേ തന്നെ തിട്ടപ്പെടുത്താറില്ല. പകരം പ്രസ്തുതലേഖനത്തിൽ കൂടുതൽ വിശദീകരണം ആവശ്യമായേക്കാവുന്ന വാക്കുകൾക്ക് ചുറ്റും [[ ]] എന്ന ബ്രാക്കറ്റ് ഇടുകമാത്രമാണു് ചെയ്യുക. ഇതൊരു വിക്കി ഹൈപ്പർലിങ്കായി മാറുന്നു. ഇവയിൽ നിലവിലുള്ള പേജുകളാകട്ടെ നീല നിറത്തിലും, അല്ലാത്തവ ചുവപ്പു നിറത്തിലും കാണുന്ന ലിങ്കുകൾ ആവുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു വായനക്കാരനു്, നീല നിറമുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്ത് കൂടുതൽ ആഴത്തിലും പരപ്പിലും വായന സാധ്യമാകുന്നതാണു്, ചുവന്ന ലിങ്കുകൾ ക്ലിക്ക് ചെയ്ത് അതുവരേയ്ക്കും ഇല്ലാതിരുന്ന ഒരു ലേഖനം പുതുതായി കൂട്ടിച്ചേർക്കുകയും ആവാം. സത്യത്തിൽ ഈ ഒരു പ്രവർത്തനമാണു് വിക്കിപീഡിയയെ വിപുലമാക്കുന്നത്. ലേഖനത്തിനു് ഒരു പേര് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും ഈ വസ്തുത തന്നെയാണു്, നേരത്തെ പറഞ്ഞ ഉദാഹരണത്തിൽ “കെ. കാമരാജ് ഒരു കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു” എന്നെഴുതുന്ന ഒരാൾ സ്വാഭാവികമായും [[ ]] ഇടുക കെ. കാമരാജ് എന്ന നാമത്തിനു് ചുറ്റുമായിരിക്കും. പക്ഷെ യഥാർത്ഥലേഖനം “കെ. കാമരാജ്.” എന്നായതിനാൽ വിക്കിലിങ്കിങ് ഫലിക്കുകയില്ല, ഫലമോ കാമരാജിനെ കുറിച്ച് ഒരു ലേഖനം നിലവിലുണ്ടെന്നു് വായനക്കാർ അറിയുകയുമില്ല, കൂടുതൽ സങ്കടകരമായ വസ്തുത ചിലപ്പോൾ അവർ സമയം മിനക്കെട്ടിരുന്നു് പുതിയൊരു ലേഖനം എഴുതിയെന്നും വരാം. അപ്പോൾ ഒരേ വിഷയത്തിൽ രണ്ടു വ്യത്യസ്ഥ ലേഖനങ്ങൾ എന്നാവും അവസ്ഥ. ഏതാകയാലും വിക്കിപീഡിയയ്ക്ക് ഗുണകരമല്ലെന്നു് നിശ്ചയം. ഈ കാര്യത്തിൽ താങ്കൾ വേണ്ടവിധം ശ്രദ്ധ ചെലുത്തുമെന്നു് കരുതട്ടെ.

കൂടുതൽ വിവരങ്ങൾക്ക് എഡിറ്റിങ് സഹായി കാണുക.

  • താങ്കൾ ഉപയോഗിക്കുന്നത് പഴയ വേർഷൻ കീമാനോ, വരമൊഴിയോ ആകുന്നു. ദയവായി ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കുക.
പെരിങ്ങോടൻ 08:44, 12 ജനുവരി 2006 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! SUryagAyathri,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:54, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! SUryagAyathri

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:29, 17 നവംബർ 2013 (UTC)Reply

തിരുത്തൽ_വഴികാട്ടി

തിരുത്തുക

താങ്കളുടെ സേവനങ്ങൾക്ക് നന്ദി . ദയവായി ഈ താൾ സഹായം:തിരുത്തൽ_വഴികാട്ടി ഒന്ന് വായിക്കുക ഇത് താങ്കളെ തിരുത്തലിൽ സഹായിക്കും --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:01, 22 ഓഗസ്റ്റ് 2016 (UTC)Reply

നന്ദി. ഇർവിൻ. ആവുന്നതുപോലെയൊക്കെ ചെയ്യാം.--SUryagAyathri (സംവാദം) 04:29, 8 സെപ്റ്റംബർ 2016 (UTC)Reply

അവലംബം നൽകുന്നത്

തിരുത്തുക

ഈ മാറ്റം ഒന്നു നോക്കുമോ? ഇതു പോലെ അവലംബങ്ങൾ നൽകിയാൽ നന്നായിരുന്നു.Vinayaraj (സംവാദം) 15:10, 1 സെപ്റ്റംബർ 2016 (UTC)Reply

ഘഗ്ഗർ

തിരുത്തുക

ഏതു ലേഖനം വിവർത്തനം ചെയ്തുതുടങ്ങുന്നതിനുമുൻപും ഇംഗ്ലീഷ് ലിപിയിൽ മലയാളം വിക്കിപ്പീഡിയയിൽ ഒന്നു തിരയുന്നത് നല്ലതാണ്. Ghaggar-Hakra എന്നു തിരഞ്ഞിരുന്നേൽ നന്നായേനേ. നല്ല ലേഖനങ്ങൾ, നിറയേ എഴുതൂ, ആശംസകൾ--Vinayaraj (സംവാദം) 12:35, 7 സെപ്റ്റംബർ 2016 (UTC)Reply


മനസ്സിലായില്ലല്ലോ, പറഞ്ഞത് --SUryagAyathri (സംവാദം) 04:25, 8 സെപ്റ്റംബർ 2016 (UTC)Reply

സു- ഘഗ്ഗർ എന്നൊരു താൾ ഉണ്ടാക്കി, എന്നാൽ നിലവിൽ വിക്കിപ്പീഡിയയിൽ ആ നദിയെപ്പറ്റി -ഘാഗ്ഗർ-ഹക്ര നദി എന്നൊരു താൾ നിലവിൽ ഉണ്ടായിരുന്നു. സു- ലേഖനം തുടങ്ങുന്നതിനുമുന്നേ ഇംഗ്ലീഷിൽ Ghaggar എന്നു തിരഞ്ഞിരുന്നേൽ ആ ലേഖനം കണ്ണിൽപ്പെടുകയും ആ നദിയെപ്പറ്റി മറ്റൊരു ലേഖനം ഉണ്ടാക്കാൻ ഇടവരാതിരിക്കുകയും ചെയ്തേനേ.--Vinayaraj (സംവാദം) 13:14, 8 സെപ്റ്റംബർ 2016 (UTC)Reply

ഞാൻ അങ്ങനെ ഒരു താൾ ഉണ്ടാക്കിയില്ലല്ലോ!--SUryagAyathri (സംവാദം) 13:25, 8 സെപ്റ്റംബർ 2016 (UTC)Reply

കൊട്ടാരങ്ങളുടെ പട്ടിക

തിരുത്തുക

ഈ വ്യത്യാസം ഒന്നു നോക്കുമോ?--Vinayaraj (സംവാദം) 14:17, 20 സെപ്റ്റംബർ 2016 (UTC)Reply

ആ. നോക്കി. അങ്ങനെയൊക്കെ ചെയ്യാൻ അടുത്തതവണ ശ്രമിക്കാം. --SUryagAyathri (സംവാദം) 14:26, 20 സെപ്റ്റംബർ 2016 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply