അവിയൽ സം‌വാദം തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. -- Anoopan| അനൂപൻ 05:28, 24 മാർച്ച് 2009 (UTC)Reply

ആ യോഗം തിരുത്തുക

നവീനശങ്കരാ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ മലയാളം വിശ്വവിദ്യാലയ അനുദാന ആയോഗം എന്നാണെന്ന് ആരാണ് പറഞ്ഞത്? ഇന്ത്യയുടെ മലയാളമാണ്‌ ഭാരതമെന്നും?

മേല്പ്പറഞ്ഞത് ഹിന്ദിയിലെ വിശ്വവിദ്യാലയ് അനുദാൻ ആയോഗിനെ പകർത്തിയതാണെന്ന് അറിയാം. യൂണിവേഴ്സിറ്റിക്ക് മലയാളത്തിൽ അംഗീകൃതപദം സർവ്വകലാശാല എന്നാണ്‌. ഗ്രാന്റിന്റെയും കമ്മീഷന്റെയും മലയാളപദങ്ങൾ തൽക്കാലം അവ തന്നെയാണ്‌. ഹിന്ദിയിൽ അനുദാനത്തിനും ആയോഗത്തിനും പ്രസ്തുത അർത്ഥങ്ങൾ സ്വീകരിക്കപ്പെട്ടവയാണ്‌. പക്ഷേ മലയാളത്തിലില്ല. സംസ്കൃതത്തിൽ ഈ പദങ്ങൾക്ക് ഈ അർത്ഥമുണ്ടായിരുന്നില്ല. പുതിയ പദത്തിനൊത്ത് കൂട്ടിച്ചേർത്തതാണ്‌. എന്തുകൊണ്ട് മലയാളത്തിൽ ഇത് ആയിക്കൂട?

ലളിതം-പ്രസ്തുതപദം മലയാളത്തിന് യോജിച്ചതല്ല. സംസ്കൃതത്തിലുള്ള എല്ലാ പദങ്ങളും മലയാളത്തിൽ സ്വീകരിക്കാനാവില്ല. ഭാഷ ഒരു സമൂഹം സ്വീകരിച്ച ചിഹ്നവ്യവസ്ഥയാണ്‌. ഇങ്ങനെ ഒരു പദം ശങ്കരന്റെ പേരിൽ മലയാളത്തിൽ സ്വീകരിച്ചാൽ നാളെമുതൽ എല്ലാവരും വിശ്വവിദ്യാലയ അനുദാന ആയോഗം! വിശ്വവിദ്യാലയ അനുദാന ആയോഗം! എന്ന് പറഞ്ഞു നടക്കില്ലല്ലോ. ഇനി ശങ്കരൻ വമ്പിച്ച പ്രചാരണപരിപാടികൾ നടത്തി ഹിരണ്യായനമ പറയിക്കാൻ ശ്രമിച്ചാലും പറ്റത്തില്ല. പേരുന്ത് തുടങ്ങിയവ പോലെ പദങ്ങൾ നിർമ്മിക്കാൻ തമിഴിനെയോ മറ്റോ പോലെ മലയാളത്തിന്‌ ഒരുപാടു പദങ്ങൾ സ്വന്തമായില്ല. അതുകോണ്ട് സാങ്കേതികപദങ്ങൾ നിർമ്മിക്കുന്നതിനും മറ്റും സംസ്കൃതത്തിലെ ഉപസർഗ്ഗങ്ങളും മറ്റും ഏറെ സഹായിച്ചിട്ടുണ്ട്. പക്ഷേ ഒന്ന് ഓർമ്മവേണം- രൂപത്തിലും അർത്ഥത്തിലും ഭാഷയ്ക്ക് അതിന്റെ സ്വഭാവങ്ങളുണ്ട്. അതിനെ നിഷേധിച്ചുകൊണ്ട് പുതിയ പദനിർമ്മാണത്തിന്‌ തുനിഞ്ഞവരെല്ലാം പരാജയപ്പെട്ടിട്ടുണ്ട്.(ഷങ്കറനും വേണമെങ്കിൽ പരീക്ഷിക്കാവുന്നതാണ്‌. വിക്കിപീഡിയയിൽ വേണ്ടെന്നേ പറഞ്ഞുള്ളൂ.) പദനിർമ്മണത്തിന്‌ നല്ല പ്രതിഭ കൂടിയേ കഴിയൂ. പെന്നിന്‌ പേന എന്ന് തദ്ഭവിപ്പിച്ച മഹാനും റ്റവ്വലിനെ തൂവാലയാക്കിയ ആളും ഒക്കെ അതറിഞ്ഞിരുന്നു. സ്വിച്ചിനെ വൈദ്യുതാ...യന്ത്രമാക്കിയവനും മറ്റും അതറിഞ്ഞില്ല. എല്ലാവരും അറിയുന്ന വാക്കുകളെ മാറ്റി അമരകോശം നോക്കി കഷ്ടപ്പെട്ട് പുതിയ വാക്കുകൾ കണ്ടെത്തുന്ന ആൾ സംസ്കൃതഭ്രമം പിടിച്ചുവശായവരാണ്‌. അവരാണ്‌ മലയാളത്തെ യഥാർത്ഥത്തിൽ നശിപ്പിക്കുന്നത്. ഭാഷ മറ്റു ഭാഷകളിൽനിന്ന് പദങ്ങളെ ഔചിത്യപൂർവ്വം സ്വീകരിക്കുന്നതിലൂടെയുമാണ് വികസിക്കുന്നത്. --തച്ചന്റെ മകൻ 06:19, 17 ഏപ്രിൽ 2009 (UTC)Reply

  • towel ആണോ തൂവാല ആയത്? ആവാൻ സാദ്ധ്യത കുറവാണ്. (toalha പോർച്ചുഗീസ് എന്നു താരാവലി) ഇംഗ്ലീഷു പദങ്ങൾ അങ്ങനെ രൂപം മാറി മലയാളമായത് എത്രയുണ്ട്? രൂപം മാറാതെ മലയാളമായതാണുള്ളത്. സൈഡ്, ജോയൻറ്, ഗേപ്പ്, പേപ്പർ. Not4u 17:45, 22 ഏപ്രിൽ 2009 (UTC)Reply
ശ്രദ്ധകേടാണ്‌. തിരുത്തിയതിനു നന്ദി. പൊർത്തുഗീസിൽനിന്ന് മലയാളം കടംകൊണ്ട നിരവധി പദങ്ങളുണ്ട്. ഇംഗ്ലീഷ് വന്നപ്പോൾ എല്ലാവരും ഇംഗ്ലീഷ് പകരംവെച്ചു. നിരവധി പ്രാകൃതപദങ്ങളെ മാറ്റി സംസ്കൃതം അധികാരം നേടുകയും പ്രാകൃതത്തിൽനിന്ൻ കൊണ്ട പല പദങ്ങളും സംസ്കൃതഭവമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഇതുപോലെ.--തച്ചന്റെ മകൻ 12:18, 23 ഏപ്രിൽ 2009 (UTC)Reply

മലങ്കരിക്കൽ തിരുത്തുക

സുഹൃത്തേ, മലയാളമാക്കാനുള്ള താത്പര്യത്തിൽ പ്രചാരമില്ലാത്ത പദങ്ങളും പേരുകളും ഉപയോഗിക്കുന്നത് വിജ്ഞാനകോശത്തിനു യോജിക്കില്ല, വി പീഡിയയുടെ നയങ്ങൾക്കു യോജിക്കില്ല. സമാജവാദം ഉദാഹരണം. മലയാളഭാഷാപോഷണം വിക്കിപീഡിയയുടെ ലക്ഷ്യമല്ല. അതു ലക്ഷ്യമാവണോ എന്ന പ്രശ്നം ചർച്ച ചെയ്യാവുന്നതാണ്. കാരണം ഇംഗ്ലീഷു കോശം രചിക്കുന്നിടത്തെ നയങ്ങൾ എല്ലാം മലയാളം കോശത്തിൽ ഫലിച്ചോളണമെന്നില്ല. ലേശം മൌലികഗവേഷണമൊക്കെ വേണ്ടിവരുമെന്നു തോന്നുന്നു. പക്ഷേ അതിന് ഒരു തീരുമാനവും കോലുദണ്ഡവും ഒക്കെ വേണ്ടിവരുമെന്നു തോന്നുന്നു. സമാജവാദപ്രശ്നം പറയുകയാണെങ്കിൽ സോഷ്യലിസം പച്ചമലയാളമാണ്. സമാജവാദം മലയാളമേയല്ല. --Not4u 16:26, 21 ഏപ്രിൽ 2009 (UTC)Reply

ചങ്ങാതീ തീട്ടം എന്നോ പച്ചത്തീട്ടം എന്നോ പറയുന്നത് പച്ചമലയാളമാണെന്നു പറഞ്ഞാൽ മനസ്സിലാവുമോ? അമേദ്ധ്യമെന്നോ മലമെന്നോ പറഞ്ഞാൽ അല്ലെന്നും? അതുതന്നെ സോഷ്യലിസത്തിൻറെയും കാര്യം. ഏതിരപ്പനും ദാഹകനും അറിയാം അതുമലയാളമാണെന്ന്. ചില നവീനവിദ്വാന്മാർക്ക് അറിയാത്തതു കഷ്ടം തന്നെ. Not4u 17:38, 22 ഏപ്രിൽ 2009 (UTC)Reply

web4all തിരുത്തുക

web4all എന്നത് കേരള ഗവണ്മെന്റ് നടപ്പിലാക്കുന്ന ഒരു പ്രോജക്റ്റാണ്. സ്പെയ്സ് കേരള എന്ന സ്ഥാപനമാണ് അത് നടപ്പിലാക്കുന്നത്. നവീന് സൂചിപ്പിച്ചലിങ്ക് സര് വ വിജ്ഞാനകോശത്തിന്റെ മലയാളം പേജാണ്. മലയാളം വിക്കിപ്പീഡീയയിലേക്ക് അതില് നിന്ന് കുറേ ലേഖനങ്ങള് കടമെടുത്തിട്ടുണ്ട് siep കാണുക— ഈ തിരുത്തൽ നടത്തിയത് Neon (സംവാദംസംഭാവനകൾ)

ചോദ്യത്തിന് ഉത്തരം കിട്ടിക്കഴിഞ്ഞല്ലോ. സർക്കാരിന്റെ സർവവിജ്ഞാന കോശത്തിന്റെ ഓൺലൈൻ പതിപ്പാണത്. സ്വതന്ത്ര ലൈസൻസായ ഹി.എഫ്.ഡി.എല്ലിനു കീഴിലാണത്. കുറച്ചുനാൾ മുമ്പ് ആ സംഭവം മലയാളം വിക്കിപീഡിയക്ക് സംഭാവന ചെയ്യുന്നുവെന്ന് മന്ത്രി ബേബി ഒരു പ്രസ്താവന നടത്തിയിരുന്നു.--അഭി 18:48, 24 ഏപ്രിൽ 2009 (UTC)--അഭി 18:48, 24 ഏപ്രിൽ 2009 (UTC)Reply

ഏകാകി തിരുത്തുക

എന്താണു നവീനെ പറ്റിയത്? എകാകിയാവുകയൊന്നും വേണ്ട കേട്ടോ! സഹായിക്കാൻ എല്ലാവരും കൂടെയുണ്ട്. സസ്നേഹം --Jigesh talk 09:55, 25 മേയ് 2009 (UTC)Reply

നവീൻ ശങ്കറിന് തിരുത്തുക

നവീൻ ശങ്കറിന് ലേഖനങ്ങൾ എഴുതാൻ എല്ലാ സഹായങ്ങളും ഞങ്ങൾ വാഗ്ദാനം നൽകുന്നു.സംശയങ്ങൾക്ക് മറ്റുള്ളവരോട് ചോദിക്കുകയോ അലെങ്കിൽ വിക്കി സമൂഹം താളിൽ പോയി പരിശോധിക്കുകയോ ചെയ്യുക. ഇടിടെയുള്ള കുറച്ചു പേരെങ്കിലും ഒരു കുടുംബം പോലെ കഴിയുന്നവരാണ്. അതിനാൽ ചിലപ്പോൾ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടിയെന്നിരിക്കും അതെല്ലാം ലേഖനങ്ങൾ നന്നാവാൻ വേണ്ടി മാത്രമാണ്. ആരെയും കൊച്ചാക്കാനോ, നിരാശപ്പെടുത്താൻ വേണ്ടിയോ അല്ല. വിക്കി താങ്കൾക്ക് ഒരു ഹൃദ്യാനുഭവമാകട്ടേ എന്ന് ആശംസിക്കുന്നു. ഇനിയും ഇതു പോലെ എങ്ങും ലഭ്യമല്ലാത്ത ലേഖനങ്ങൾ എഴുതുക (തലവൂർ പോലെ) അത് നല്ല ഒരു ലേഖനത്തിൻറെ നിലവാരത്തിൽ എത്തിയാൽ ഞങ്ങൾക്കെല്ലാം വളരെ സന്തോഷമാകും. ഒരു കാര്യം കൂടി. നിരുക്തം എന്നതിൻറെ അർത്ഥം എന്താണ്. ആശംസകൾ -- മറുപടി എൻറെ സം‌വാദ താളിൽ തരണേ. ചള്ളിയാൻ 04:27, 24 മാർച്ച് 2007 (UTC)Reply

തലവൂർ സംവാദം തിരുത്തുക

പ്രിയ നവീൻ, തലവൂർ എന്ന താളിന്റെ സംവാദത്തിലെ ചില ഭാഗങ്ങൾ താങ്കൾ നീക്കം ചെയ്തത് ഞാൻ പുനസ്ഥാപിച്ചിരുന്നു. വീണ്ടും താങ്കൾ ആ ഭാഗങ്ങൾ നീക്കം ചെയ്തതായി കാണുന്നു. ഒരു ലേഖനം രൂപപ്പെട്ടതിന്റെ വിവിധ ഘട്ടങ്ങൾ സംവാദം താളിൽ കാണാൻ സാധിക്കും. അതിനാൽത്തന്നെ സംവാദത്തിലെ ഭാഗങ്ങൾ മായ്ക്കാൻ പാടില്ല. ആ സംവാദം ഒരിക്കൽക്കൂടി പുനസ്ഥാപിക്കുകയാണ്. --സിദ്ധാർത്ഥൻ 05:23, 26 മേയ് 2009 (UTC)Reply

എങ്കിൽ നവീൻ ശങ്കറിന് എന്ന തലക്കെട്ടിൽ നൽകിയ ഭാഗം മാത്രം ഒഴിവാക്കിയാൽ പോരേ? അതിനുമുകളിലുള്ള ഭാഗം ഈ ലേഖനത്തിന്റെ തുടക്കത്തിലുണ്ടായ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സംവാദമാണ്. അതൊഴിവാക്കാൽ പാടില്ല. അതിനനുസരിച്ച മാറ്റം താങ്കൾ തന്നെ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പേരിന്റെ ഇനീഷ്യൽ സംബന്ധിച്ച് ഈ സംവാദത്തിന്റെ അടിസ്ഥാനത്തിൽ ഒരു ശൈലി രൂപീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ മാറ്റം വേണമെന്നുണ്ടെങ്കിൽ അക്കാര്യം ചർച്ച ചെയ്യാവുന്നതാണ്. പ്രസ്തുത താളിൽത്തന്നെ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിക്കോള്ളൂ. --സിദ്ധാർത്ഥൻ 06:58, 26 മേയ് 2009 (UTC)Reply
സം‌വാദം താളുകളുടെ അവസാനം പുതിയ സം‌വാദങ്ങൾ എഴുതിച്ചേർക്കുക. പിന്തുടരുന്നതിന്‌ എളുപ്പമായിരിക്കും. ആശംസകൾ --Anoopan| അനൂപൻ 07:27, 26 മേയ് 2009 (UTC)Reply
സംവാദം ആവശ്യമുണ്ടോ എന്നതിലുപരി വിക്കിയുടെ/ലേഖനത്തിന്റെ വികാസം ട്രാക്ക് ചെയ്യാൻ സഹായകമാണ്. ഇപ്പോൾ തന്നെ ശൈലീ പുസ്തകത്തിലെ ഒരു സംവാദം നമ്മൾ പിന്തുടരുന്നത് കണ്ടില്ലേ. അതാണ് സംവാദത്തിന്റെ ഗുണം. അതിനാൽ തലവൂരിലെ വ്യക്തിപരമായ വിവരങ്ങൾ മാത്രം മാറ്റി അതിനുമുകളിലുള്ളവ് പുനസ്ഥാപിക്കുകയാണ്. പിന്നെ വിക്കി ഒരു സമൂഹമായതിനാൽ ആര് പ്രതികരിച്ചാലും ഫലമുണ്ടാകും. ചിലപ്പോൾ ഉണ്ടാകാതെയുമിരിക്കും. അത് നവീനായാലും ഞാനായാലും. പക്ഷേ ഒരോ കാലഘട്ടത്തിലും ഇങ്ങനെയുള്ള പ്രതികരണങ്ങളാണ് വിക്കിയെ ഇന്നത്തെ അവസ്ഥയിലേക്കുയർത്തിയത്. പാകപ്പിഴകൾ പരിഹരിച്ച് മുന്നോട്ടുപോകാൻ ഇനിയും പ്രതികരണങ്ങൾ ആവശ്യമാണ്. നല്ലതുമാത്രം പ്രതീക്ഷിക്കുക. --സിദ്ധാർത്ഥൻ 07:46, 26 മേയ് 2009 (UTC)Reply

മലയാളലിപി തിരുത്തുക

മലയാളഭാഷയുടെ ലിപിയാണല്ലോ മലയാളലിപി. മലയാളഭാഷയിലെ ചലച്ചിത്രം മലയാളചലച്ചിത്രം. ഇങ്ങനെയുള്ള അവസരങ്ങളിലല്ലേ സമാസം ഉപയോഗിക്കുന്നത്. --സിദ്ധാർത്ഥൻ 05:21, 27 മേയ് 2009 (UTC)Reply

ആശംസകൾക്ക് നന്ദി. നിരുക്തം എന്നത് ഋഗ്വേദത്തിലെ (മറ്റു വേദങ്ങളിലേയും) പദോല്പത്തിയെക്കുറിക്കാനായി ഉപയോഗിച്ചിരുന്ന പദമാണ്‌ എന്നാണെന്റെ അറിവ്. മലയാളത്തിൽ അതേ അർത്ഥത്തിലുള്ള വാക്കുണ്ടായിക്കൊള്ളണമെന്നില്ല(/എനിക്കറിയില്ല). പദോല്പത്തി മാത്രമല്ലാതെ പേരിനു പിന്നിലുള്ള രസകരമോ അല്ലാത്തതുമായ കാര്യങ്ങളേയും പേരിനു പിന്നിൽ എന്നതിൽ ഉൾക്കൊള്ളിക്കാനാകും. തൂലികാ നാമങ്ങൾ, ചുരുക്കെഴുത്ത് എന്നിവക്ക് നിരുക്തം ചേരില്ല എന്നാണെന്റെ അഭിപ്രായം. ഇക്കാര്യത്തിൽ കടും പിടുത്തം ഒന്നുമില്ല എന്നറിയിക്കട്ടെ. പകരം വക്കാൻ പറ്റിയ ഒന്ന് കിട്ടിയാൽ എല്ലാം മാറ്റാവുന്നതാണ്‌. അവലംബം എന്നതിനോടും എനിക്കിതേ അഭിപ്രായമാണ്‌. കൂടുതൽ നല്ല പകരക്കാരനെ കിട്ടും വരെ പൊതുസമ്മതപ്രകാരമുള്ളത് ഉപയോഗിക്കാം. --Challiovsky Talkies ♫♫ 06:10, 27 മേയ് 2009 (UTC)Reply

ശിംശപ തിരുത്തുക

മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട ശിംശപ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- ~~~~ --Subeesh Talk‍ 05:58, 9 ജൂലൈ 2009 (UTC)Reply

സംവാദം:ഋഗ്വേദം തിരുത്തുക

സംവാദം:ഋഗ്വേദം ശ്രദ്ധിക്കുക (പരാമർശവിധേയമാകുന്ന പ്രദേശം). --Vssun 05:53, 27 ജൂലൈ 2009 (UTC)Reply

സാങ്കേതികപദാവലി തിരുത്തുക

വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 14:44, 29 സെപ്റ്റംബർ 2009 (UTC)Reply

സ്വാഗതം തിരുത്തുക

താങ്കൾക്ക് സാങ്കേതികപദാവലീപദ്ധതിയിലേക്ക് ലളിതവും ഹാർദ്ദവുമായ സ്വാഗതം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കാനാവുമെങ്കിൽ പദ്ധതിതാളിൽ അതിന്റെ വിവരവും പുരോഗതിയും രേഖപ്പെടുത്തണം.

പദ്ധതിയുടെ അടിയന്തര ആവശ്യങ്ങൾ സം‌വാദതാളിൽ ഉന്നയിച്ചിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ.--തച്ചന്റെ മകൻ 12:48, 30 സെപ്റ്റംബർ 2009 (UTC)Reply

പദസൂചിയിൽ വാക്കുകൾ ചേർക്കുമ്പോൾ മലയാള അക്ഷരമാലാക്രമത്തിലാക്കാൻ ശ്രദ്ധിക്കാമോ? -- റസിമാൻ ടി വി 08:01, 1 ഒക്ടോബർ 2009 (UTC)Reply

ഇവിടെ [1] ലേഖനങ്ങളിലേക്കല്ല കണ്ണിചേർക്കേണ്ടിയിരുന്നത് --ജുനൈദ് (സം‌വാദം) 11:10, 1 ഒക്ടോബർ 2009 (UTC)Reply

നവീൻ, തത്ത്വചിന്തവേണമോ ദർശനം വേണമോ അതോ മറ്റെന്തെങ്കിലും വേണമോ എന്ന് തീരുമാനത്തിലെത്തേണ്ടതുണ്ട്. ഇവിടെ നിർദ്ദേശിച്ച് ഔചിത്യം വ്യക്തമാക്കി സമവായത്തിലെത്തിക്കണം. പദാവലി(terminology) വേണ്ട. പദസൂചി (Index of (technical) terms) മതി. പ്രധാനനെയിം സ്പേസിൽത്തന്നെ ഇവ തയ്യാറാക്കുന്നതാണ്‌ ഉചിതം. അഭിപ്രായവ്യത്യാസമുണ്ടെങ്കില് ഇവിടെ‍‍--തച്ചന്റെ മകൻ 12:15, 1 ഒക്ടോബർ 2009 (UTC)Reply
"Naveen Sankar/Archive 2009" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.