Manojps
നമസ്കാരം Manojps !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- മലയാളത്തിലെഴുതാൻ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
-- ജേക്കബ് 10:42, 1 ഓഗസ്റ്റ് 2007 (UTC)
- പ്രിയപ്പെട്ട മനോജ്,
- വിക്കിപീഡിയയിലെ താങ്കളുടെ സേവനങ്ങൾക്കു നന്ദി. താങ്കൾ എഴുതുന്ന ലേഖനങ്ങൾ യൂണികോഡിലല്ലാത്തതിനാൽ എല്ലാവർക്കും വായിക്കാൻ സാധിക്കുന്നില്ല. യൂണികോഡിലെഴുതാനായി ഇവിടെ ഞെക്കി നോക്കുക. ആശംസകളോടെ --Vssun 05:39, 4 ഓഗസ്റ്റ് 2007 (UTC)
പ്രിയ മനോജ്
ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ അവിടെ വരുന്ന ലിസ്റ്റ് ബോക്സിൽ നിന്ന് അനുയോജ്യമായ പകർപ്പവകാശ ടാഗ് തിരഞ്ഞെടുക്കാവുന്നതാണ്. താങ്കൾ അപ്ലോഡ് ചെയ്ത രണ്ടു ചിത്രങ്ങളേയും എഡിറ്റ് ചെയ്ത് {{GFDL-self}} എന്ന ഫലകം അതിൽ ചേർക്കുക. ആശംസകളോടെ --Vssun 08:20, 7 ഓഗസ്റ്റ് 2007 (UTC)
- ചിത്രം:1.jpg, ചിത്രം:Xyz.jpg എന്നീ ചിത്രങ്ങൾ താങ്കളെടുത്തവയാണോ അതൊ ഏതെങ്കിലും വെബ് സൈറ്റിൽ നിന്നും കോപ്പി ചെയ്തതാണോ? മറ്റു വെബ്സൈറ്റുകളിൽ നിന്നും എടുത്ത ചിത്രങ്ങൾക്ക് GFDL-self ലൈസൻസ് ഉപയോഗിക്കാനാവില്ല --ടക്സ് എന്ന പെൻഗ്വിൻ 07:42, 9 ഓഗസ്റ്റ് 2007 (UTC)
ചിത്രം മനോജ് തന്നെ എടുത്തതാണെന്നു ഇവിടെ പറഞ്ഞതിനാലാണ് {{GFDL-self}} ഉപയോഗിക്കാൻ നിർദ്ദേശിച്ചത്. --Vssun 18:08, 9 ഓഗസ്റ്റ് 2007 (UTC)
മേരി ക്യൂറി
തിരുത്തുക“ | ഷിജു,
ഞാനെഴുതിയ മേരി ക്യൂറിയെക്കുറിച്ചുള്ള ലേഖനം പ്രത്യേകം ശ്രദ്ധിക്കുന്ന താളിൽ ചേർത്തിരുന്നു.ഇന്ന് വിക്കിയുടെ പ്രധാന താളിൽ പുതിയ ലേഖനങ്ങളിൽ ഒന്നാമതായി അത് കണ്ടപ്പോൾ അഭിമാനം തോന്നി.എന്നാൽ ഈ ലേഖനം വേഗത്തിൽ നീക്കം ചെയ്യാൻ യോഗ്യമാണെന്നു പറയുന്നു.എന്താണ് കാരണം? ഞാൻ കൊടുത്ത "മേരി ക്യൂറി(മാഡം ക്യൂറി)" എന്ന തലക്കെട്ടു മാറ്റി "മേരി ക്യൂറി" എന്നു മാത്രമാക്കി മാറ്റിയിരിക്കുന്നു;കുറച്ചാളുകളെങ്കിലും മാഡം ക്യൂറി എന്നേ അവരെ സെർച്ച് ചെയ്യു.അതുകൊണ്ടാണ് ഞാൻ അങ്ങനെ തലക്കെട്ട് കൊടുറ്റ്ഹ്തത്.എന്തായലും വ്യക്തമായ ഒരു മറുപടി കിട്ടിയില്ലങ്കിൽ ഞാൻ വിക്കിയോട് വിട പറയും |
” |
മനോജേ, താങ്കൾ വിക്കിയിൽ പുതിയ ആളാണ്. അതിനാൽ വിക്കിയിലെ ലിങ്കുകളെ കുറിച്ചും മൻസ്സിലാക്കി വരുന്നതേ ഉള്ളൂ അതാണ് പ്രശ്നം.
- ഒന്നാമത് താങ്കൾ മനസ്സിലാക്കെണ്ടത് താങ്കൾ തുടങ്ങി വച്ച് ലേഖനം മായ്ച്ചിട്ടില്ല എന്നാണ്. അത് ദാ ഇവിടെ കാണാം. മേരി ക്യൂറി .
- രണ്ടാമത് വിക്കിയിലെ ലേഖനങ്ങൾക്ക് പേരു കൊടുക്കുമ്പോൾ പാലിക്കേണ്ട ചില മാനദണ്ഡങ്ങൾ ഉണ്ട്. അത് അനുസരിച്ചഅണ് പേരു മേരി ക്യൂറി എന്നു മാറ്റിയത്. അതിനു കാരണം വളരെ സുവ്യക്തം ആണ്. കാരണം അവരുടെ പേരു അതാണ്. ഇംഗ്ലീഷ് വിക്കിയിലെ കറസ്പോണ്ടിങ്ങ് ആയ ലേഖനം നോക്കുക.
- മൂന്നാമത് വിക്കിയിൽ നമ്മൾ ഒരു താൾ ഉണ്ടാക്കി കഴിഞ്ഞാൽ ആ പേരു മാത്രമല്ല ലേഖനത്തിലേക്ക് പോകാൻ ഉപയോഗിക്കുക. അതിനു നമ്മുടെ ഇഷ്ടം പോലെ റീഡയറക്ട് പേജുകൾ ഉണ്ടാക്കാം. മേരിക്യൂറിയിലേക്ക് ലിങ്ക് ചെയ്യുന്ന റീഡയറക്ട് ചെയ്യുന്ന പേജുകൾ കാണാൻ ഈ ലിങ്ക് നോക്കൂ.http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:Whatlinkshere/%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B1%E0%B4%BF താങ്കൾ എന്നോട് പിണങ്ങി പോകാൻ കാരണമായി തീർന്ന മാഡം ക്യൂറി, മാഡം ക്യൂരി, മേരി ക്യൂരി തുടങ്ങിയ പല പേരുകളും മേരി ക്യൂറിയിലേക്ക് റീഡ്യറ്കട് ചെയ്യുന്നത് കാണാം. അതിനാൽ ഒരു യൂസർ , മാഡം ക്യൂറി എന്നു സേർച്ച് ചെയ്താലും അവർക്ക് മേരി ക്യൂരി എന്ന ലേഖനത്തിൽ എത്തുവാൻ പറ്റും. അതിനു ലേഖനത്തിന്റെ തലക്കെട്ട് മാഡം ക്യൂറി എന്നു തന്നെ വേണം എന്നില്ല.
- നാലാമതായി മേരി ക്യൂരി(മാഡം ക്യൂരി) എന്ന താൾ നീക്കാൻ കൊടുത്തത് അങ്ങനെ ഒരു നാമകരണ സമ്പ്രദായം വിക്കിയിൽ നമ്മൾ ഉപയോഗിക്കുന്നില്ല എന്നതിനാലാണ്. ഏറ്റവും അക്സ്പെറ്റഡ് ആയ പേർ ലേഖനത്തിനു കൊടുക്കുക. പിന്നെ ആ ആളെ വേറെ ഏതൊക്കെ പേരിൽ അറിയപ്പെടുമോ അതൊക്കെ റീഡ്യറക്ടായി കൊടുക്കുക. ഇതാണ് വിക്കിയിലെ രീതി. അല്ലാതെ ഒരാൾക്ക് ഉള്ള വിവിധ പേരുകൾ മൊത്തം ലേഖനത്തിന്റെ തലക്കെട്ടിൽ കൊടുക്കുക എന്നതല്ല.
- അഞ്ചാമതായി പലരുടേയും കൂട്ടയ്മയിലൂടെയാണ് വിക്കിയിലെ ലേഖനം മെച്ചപ്പെടുന്നത്. താങ്കൾ തുടങ്ങി വച്ച് രീതിയിലല്ല മേരി ക്യൂറി എന്ന ലേഖനം ഇപ്പോൾ എന്നു താങ്കൾക്ക് കാണാവുന്നതാണ്. അതിൽ ഇപ്പോൾ തന്നെ മൂന്ന് നാലു പേർ കൈവച്ച് കഴിഞ്ഞു. കൂടുതൽ ആളുകൾ വന്ന് അത് ഇനിയും മെച്ചപ്പെടുത്തും. അങ്ങനെയാണ് വിക്കിയിൽ ഒരു നല്ല ലേഖനം പിറക്കുന്നത്.
- ആറാമതായി താങ്കൾ എന്നോട് പിണങ്ങി വിക്കിയിലെ എഴുത്തു നിർത്താൻ വിക്കി എന്റെ സ്വന്തമൊന്നുമല്ല. താങ്കളെപോലുള്ള ഒരു സാധാരണ ഉപയോക്താവ് മാത്രമാണ് ഞാൻ . വിക്കിയിലെ എന്തെങ്കിലും കാര്യങ്ങൾ താങ്കൾക്ക് താങ്കലുടെ പ്രവർത്തനത്തിനു വിഘാത്മായി തോന്നുന്നു എങ്കിൽ അതിനെ വിക്കിയിൽ നിന്നു കൊണ്ടു തന്നെ മറ്റുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവരിക. ജനാധിപത്യപരമല്ലത്ത് എന്തെങ്കിലും കാണുന്നുവെങ്കിലോ ആരുടെയെങ്കിലും ഏകാധിപത്യപരമായ പ്രവർത്തനങ്ങളോ കാണുന്നു എങ്കിൽ വിക്കിക്ക് അകത്തു നിന്നു തന്നെ അതിനെ എതിർക്കുക്ക. കാരണം ഒന്നോ രണ്ടോ ആളുകളുടെ കൈയ്യിലേക്ക് ഒതുങ്ങി പോകേണ്ട സംരംഭം അല്ല വിക്കിപീഡിയ. ഇതു ഒരു സമൂഹ സംരംഭം ആണ്. ഇന്റർനെറ്റിന്റെ ലോകത്തെ ജനാധിപത്യപരമായ സംവിധാനം ആണ് വിക്കിപീഡിയ. മലയാളം വിക്കിപീഡിയയ്ക്ക് മലയാളം അറിയുന്ന എല്ലാരുടേടേയും സഹകരണം വേണം. എല്ലാവരുടേയും സംഭാവനകളും.
താങ്കൾക്ക് എന്തു സഹായം ആവശ്യമുണ്ടെങ്കിലും എന്നെ ബന്ധപ്പെടാബവുന്നതാണ്. ഒന്നുകിൽ എന്റെ യൂസർ പേജിൽ അല്ലെങ്കിൽ എന്റെ ഇ മെയിൽ ഐഡി (shijualexonline@gmail.com) യിലേക്ക് സന്ദേശങ്ങൾ അയക്കുക. നന്ദി. --Shiju Alex 08:04, 13 ഓഗസ്റ്റ് 2007 (UTC)
ഉപയോക്താവിനുള്ള താളുണ്ടാക്കാൻ
തിരുത്തുകഇവിടെ ഞെക്കി മാറ്റിയെഴുതിക്കോളൂ.. ആശംസകളോടെ --Vssun 09:22, 13 ഓഗസ്റ്റ് 2007 (UTC)
http://ml.wikipedia.org/w/index.php?title=User:Manojps&action=edit ഇതിൽ ഞെക്കി താങ്കൾക്ക് ആവശ്യമുള്ളത് ചേർത്തി സേവ് ചെയ്യൂ--Shiju Alex 09:37, 13 ഓഗസ്റ്റ് 2007 (UTC)
മനോജേ,
സംവാദം:ആര്യഭടൻ എന്ന താൾ കാണൂ. മനോജ് ചോദിച്ച ചോദ്യത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം അവിടെ ഇട്ടിട്ടുണ്ട്. ഏതെങ്കിലും ലേഖനത്തെ കുറിച്ചുള്ള സംവാദം കഴിയുന്നതും അതിന്റെ സംവാദം താളിൽ തന്നെ നടത്തുക. അതു നമുക്ക് പല വിധത്തിൽ ഉപകാരപ്പെടും. --Shiju Alex 04:56, 17 ഓഗസ്റ്റ് 2007 (UTC)
സംവാദം താൾ
തിരുത്തുകമനോജ്,
സംവാദം താൾ നീക്കം ചെയ്യരുത്. വേണമെങ്കിൽ താങ്കൾക്ക് ആർക്കൈവുകൾ ഉണ്ടാക്കി അങ്ങോട്ടു മാറ്റാം. ഉദാഹരണമായി താങ്കളുടെ താളിലെ സംവാദം മുഴുവൻ ഉപയോക്താവിന്റെ സംവാദം:Manojps/ആർക്കൈവ്1 എന്ന താളിലേക്ക് മാറ്റി മെയിൻ താളിൽ നിന്ന് അങ്ങോട്ടേക്ക് ഒരു കണ്ണി കൊടുക്കാം. ആശംസകളോടെ --അനൂപൻ 14:26, 5 ഏപ്രിൽ 2008 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Manojps,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:18, 29 മാർച്ച് 2012 (UTC)
ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബബന്ധങ്ങൾ
തിരുത്തുകഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബബന്ധങ്ങൾ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റസിമാൻ ടി വി 18:35, 23 ഒക്ടോബർ 2012 (UTC)
മഹേശ്വരി പി.
തിരുത്തുകപി. മഹേശ്വരി എന്ന താൾ നിലവിലുണ്ട്. താങ്കൾ സൃഷ്ടിച്ച മഹേശ്വരി പി. എന്ന ലേഖനത്തിലെ വിവരങ്ങൾ അങ്ങോട്ട് ചേർത്ത് ലയിപ്പിക്കാമോ? -- റസിമാൻ ടി വി 20:15, 29 നവംബർ 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Manojps
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 14:38, 16 നവംബർ 2013 (UTC)
സ്വതേ റോന്തുചുറ്റൽ
തിരുത്തുകനമസ്കാരം Manojps, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:23, 18 ജൂലൈ 2014 (UTC)