നമസ്കാരം ! Aruna,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സം‌വാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Vssun 20:22, 6 മേയ് 2007 (UTC)Reply

ചിത്രങ്ങള് തിരുത്തുക

പ്രിയ Aruna/Archive 1,

വിക്കിപീഡിയലിലേയ്ക്ക് സ്വാഗതം ! താങ്കൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൽക്ക് പകർപ്പവകാശ വിവരണം ചേർത്ത് കാണുന്നില്ല. പകർപ്പവകാശ വിവരണം ചേർക്കാത്ത ചിത്രങ്ങൾ ഭാവിയിൽ വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കപെട്ടേയ്ക്കാം. അതിനാൽ ഇനി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ പകർപ്പവകാശ വിവരം കൂടി ചേർക്കുക, ചിത്രത്തിന്റെ ഒരു ചെറു വിവരണവും കൂടി ചേർത്താൽ നല്ലതാണ്. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം. ദയവായി ആ ചിത്രങ്ങളിൽ പകർപ്പവകാശ വിവരണം ചേർക്കാൻ താല്പര്യപ്പെടുന്നു, പകർപ്പവകാശ ടാഗുകളെ ഇവിടെ കാണാം. എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിയ്ക്കുക.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി.

--ടക്സ്‌ എന്ന പെന്‌ഗ്വിൻ 17:28, 17 ജൂൺ 2007 (UTC)Reply

ഇതുവരെ ഉള്ള ചിത്രങ്ങൾക്ക് പകർപ്പവകാശ ടാഗുകൾ നൽകാൻ തിരുത്തുക

അരുണേ,

റ്റക്സ് തന്ന ലിങ്കിൽ നിന്ന് ഇതുവരെ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ തുറക്കുക. എന്നിട്ട് “മാറ്റിയെഴുതുക” എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക. { {PD-self} } എന്ന് ചേർക്കുക. എല്ലാവർക്കും ചിത്രം ഉപയോഗിക്കാൻ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം നൽകുന്ന അനുമതി ആണ് ഇത്. Simynazareth 17:33, 17 ജൂൺ 2007 (UTC)simynazarethReply

{{PD-self}} ചേര്ക്കുമ്പോള് ബ്രാക്കറ്റുകള്ക്കിടയിലുള്ള സ്പേസ് ഒഴിവാക്കുക എന്നാലേ മീഡിയാവികി സോഫ്റ്റ്‌വെയര് അതിനെ ഫലകമായി കരുതൂ. അതേപോലെ ചിത്രങ്ങള്ക്ക് പേരുകൊടുക്കുമ്പോള് അനാവശ്യ ക്യാരക്റ്ററുകള് കഴിയുന്നതും ഒഴിവാക്കുക.അല്ലെങ്കില് ലേഖനങ്ങളില് അവ ഉപയോഗിയ്ക്കാന് വളരെ ബുദ്ധിമുട്ടാവും. ആത്മാര്ത്ഥ സേവനങ്ങള്ക്ക് ഒരിയ്ക്കല്കൂടി നന്ദി --ടക്സ്‌ എന്ന പെന്‌ഗ്വിൻ 06:41, 18 ജൂൺ 2007 (UTC)Reply
താങ്കൾ ഇരിഞ്ഞാലകുടയിൽ നിന്നാണോ?? --  ജിഗേഷ്  ►സന്ദേശങ്ങൾ  15:03, 26 ജൂൺ 2007 (UTC)Reply

ദയവായി ശ്രദ്ധിക്കൂ തിരുത്തുക

പ്രിയ Aruna/Archive 1,

ഓരോ വാക്യം തുടങ്ങുന്നതിനു മുമ്പ്‌ ഒരു സ്പേസ്‌ വിടുക.

ചെമ്പൈ തിരുത്തുക

http://ml.wikipedia.org/wiki/ചെമ്പൈ_വൈദ്യനാഥ_ഭാഗവതർ Calicuter 17:42, 12 ജൂലൈ 2007 (UTC)Reply

താങ്കളുടെ ലേഖനങ്ങളെപ്പറ്റി തിരുത്തുക

അരുണാ, താങ്കൾ വിക്കിപീഡിയയുടെ സ്വഭാവം മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. ഇത് ഹിന്ദുക്കളുടെ ഉപയോഗത്തിനു മാത്രമുള്ള online റെഫെറെന്സ് അല്ല. താങ്കൾ എഴുതുന്ന ലേഖനങ്ങൾക്ക് എൻസൈക്ലോപീഡിയ എൻട്രിയുടെ സ്വഭാവമല്ല ഉള്ളത്. ഭക്തിയോടെ കീര്ത്തിക്കാം, പക്ഷേ വിജ്ഞാനകോശത്തിലേക്ക് ലേഖനം എഴുതാന് ആ ഭക്തിയെ മാറ്റിവെച്ചേ തീരൂ. ഹിന്ദുക്കളുടെ ആചാരങ്ങൾ ശീലിക്കാത്ത ഒരാൾക്ക് ഭവതിയുടെ ലേഖനങ്ങൾ വായിച്ചാൽ ഒന്നും മനസ്സിലാകുകയുമില്ല. ഉദാഹരണത്തിന് ഹിമലിംഗം എന്ന ലേഖനം. വിജ്ഞാനകോശം നല്കുന്ന വിവരമല്ല അതിലുള്ളത്. ഹിമലിംഗം എന്ന പേരില് ആരാധിക്കുന്ന ആ സാധനം (സ്റ്റാലക്റ്റൈറ്റോ സ്റ്റാലഗ്മൈറ്റോ) എന്താണെന്ന് അതില് പറയുന്നില്ല. താങ്കളുടെ ലേഖനം ഇപ്പോഴുള്ള രൂപത്തില് ഹിന്ദുവിശ്വാസികള്ക്കുമാത്രമായുള്ള പ്രസിദ്ധീകരണത്തില് ഉചിതമായേക്കാം. ഇവിടെയല്ല. ആ ലേഖനത്തില് പറയുന്ന മിക്ക കാര്യങ്ങളും ഉള്പ്പെടുത്തിക്കൊണ്ട് ആ ലേഖനം ഉചിതമായ രീതിയില് മാറ്റിയെഴുതാം. പക്ഷേ അതിനിവിടെ അധികം ആളുകളില്ലെന്നാണ് മനസ്സിലാവുന്നത്. ഉള്ളവര്തന്നെ നിറുത്തിപോവുന്നതും കാണുന്നു. factuality യെപ്പറ്റി വലിയ വേവലാതിയില്ലെങ്കില് ലേഖനം എഴുത്ത് എളുപ്പമാണ്. "അമർനാഥ് ഗുഹയ്ക്ക് നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവുമുണ്ട്" എന്ന വാക്യം അസംബന്ധമാണെന്ന് എനിക്കറിയാം. പക്ഷേ അതു തിരുത്തണമെങ്കില് ഞാനെവിടെയൊക്കെ തിരയേണ്ടിവരും? എനിക്കേതായാലും അതിനു നേരമില്ല. ഞാന് പറയുക ആ ലേഖനമില്ലെങ്കിലും കുഴപ്പമില്ല, അത്രയും തെറ്റുകളോടെയും വിക്കിപീഡിയയ്ക്കു ചേരാത്ത ശൈലിയോടെയും അതു നിലനില്ക്കാത്തതാണ് നല്ലതെന്നാണ്. ഇത് പുതിയ ആളുകളോടുള്ള സമീപനമല്ല. ഇക്കാര്യത്തില് മലയാളം പീഡിയയിലെ മൂത്ത ലേഖനകര്ത്താവിനോട് എന്റെ കലഹം പതിവായി. ഈ ലേഖനത്തിൻറെ കാര്യത്തില് മിക്കവാറും സംഭവിക്കുക ഇതായിരിക്കും. ചിലര് ചില അക്ഷരക്കുറ തീർക്കും. അത് പിന്നെ ആരും നോക്കാതെ ആണ്ടു കിടക്കും. അതിലെ അവാസ്തവങ്ങളും (വിശ്വാസങ്ങള്) പൊരുത്തമില്ലായ്മയും അവിടെ കിടക്കും. ഇത് വെബ്ബ് മലയാളത്തിനു നല്ല കാര്യമല്ല, അപകടമാണ്. മലയാളത്തിന്റെ കാര്യം അമ്പേ മോശമാണ്. അതിനെ വെടക്കാക്കി കൊലചെയ്യാനാവരുത് വിക്കിപീഡിയ. കഴിവതും വസ്തുതകളില് ഒതുങ്ങിനില്ക്കാനും റെഫെറെന്സുകള് (നമ്പാവുന്നവ) കൊടുക്കാനും ശ്രദ്ധിക്കൂ. (പ്രത്യേക മേഖലകളില് താത്പര്യമുള്ളവര്ക്ക് collaborative project ചെയ്യാന് വിക്കിയ എന്ന ലാഭക്കച്ചവടവും ജിംബോ വെയ്ല്സ് മുതലാളി തുടങ്ങിയിട്ടുണ്ടെന്ന് അറിയുമല്ലോ? ഇതുപോലെ . [1] ആർക്കും ഒരു വിക്കിയ തുടങ്ങാം. Calicuter 16:30, 19 ജൂലൈ 2007 (UTC)Reply


പ്രിയ അരുണ.

കാലിക്കൂട്ടർ (അതോ കളിക്കൂട്ടർ എന്നാണോ ആവോ) പറഞ്ഞത് അപ്പടി വാസ്തവം. ആദ്യത്തെ പകുതി എന്തായാലും സമ്മതിച്ചു തന്നിരിക്കുന്നു. മൂത്ത വിക്കി പീഡിയൻ എന്നുള്ള പരാമർശം എന്നെയാണ്‌ എന്ന് തോന്നിയതിനാൽ ഒരു തിരുത്ത് ഇവിടെ ഇടണം എന്ന് കരുതി.. ഞാൻ സെപ്തംബർ 6 നാണ്‌ മലയാളം വിക്കിയിലെത്തിയത്. ആദ്യമായി തിരുത്തുന്ന വിക്കിയും ഇത് തന്നെ. അതിനാൽ അത്ര മൂത്തിട്ടില്ല. (ഒരു വർഷം പോലും ആയിട്ടില്ല) വരുമ്പോൾ ഒരു പാട് തെറ്റുകൾ ചെയ്തുകൊണ്ടാണ്‌ തുടങ്ങിയത്. അന്ന് പ്രോത്സാഹിപ്പിക്കാനും തെറ്റു തിരുത്താനും സിമിയും ടക്സും മൻ‌ജിത്തുമൊക്കെ ഉണ്ടായിരുന്നതിനാൽ ഇന്നു വരെ തുടർന്നു. താങ്കൾക്ക് നേരിട്ട പോലെ ഒരു പരിഹാസരൂപേണയുള്ള വിമർശനം അന്ന് നേരിട്ടിരുന്നെങ്കിൽ എന്നെപ്പോലുള്ള തിരുത്തുകാര്‌ ! (വിക്കി എന്തെന്ന് ഇന്നും അറിയാത്തവർ) നിർത്തീട്ട് പോയേനേ. അത് അന്നുണ്ടായില്ല അതിനാൽ ഇന്നും ഇവിടെ നിൽക്കുന്നു.


ഒരു സമൂഹമാവുമ്പോൾ എല്ലാത്തരം ആൾക്കാരും ഉണ്ടാവും. കാലിക്കൂട്ടർ അദ്ദേഹത്തിന്റെ രീതിയിൽ വിമർശിക്കുന്നു എന്ന് കരുതിയാൽ മതി. അത് വിക്കിയെ നന്നാക്കാനുള്ള ശ്രമമായ് കരുതൂ എന്നിട്ട് ധൈര്യമായി എഴുതൂ. വിമർശനങ്ങൾ വരട്ടേ.. അതിനുമുന്നിൽ തളരാതെ പിടിച്ചു നിൽകൂ.. ഒരു ആൽമരം പോലെ. (എന്നു വച്ച് തമിഴിൽ എഴുതിയേക്കല്ലേ കേട്ടോ. അവടെ നിറയെ ആൾക്കാർ ഉണ്ട്. ഇവടെയാണ്‌ ഇല്ലാത്തത്!)


മലയാളം എഴുതാൻ അറിയാത്ത താങ്കൾ ഇത്ര സമയം വിക്കിക്ക് വേണ്ടി ചെലവഴിക്കുന്നു എങ്കിൽ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു. ആ മനസ്സിന്‌ പ്രണാമം. ജിംബോ വെയിൽസിനെ മറന്നേക്കൂ. സ്വന്തം തല ഉപയോഗിക്കൂ.(പരസ്യവാചകം) --ചള്ളിയാൻ 16:54, 19 ജൂലൈ 2007 (UTC)Reply

സുഹൃത്തെ അരുണ,

മേല്പറഞ്ഞത് തന്നെയാണ് എനിക്കു പറയാനുള്ളത്, കാലികൂട്ടർ ചേട്ടന്റെ വിക്കിപീഡിയയിലെ പരിപാടി എന്താണെന്ന് അദ്ദേഹത്തിന്റെ താൾ കണ്ടാൽ മനസിലാകും. അദ്ദേഹം ഇതൊക്കെ തന്നെയാണ് സ്ഥിരം ചെയ്യാറ്. താങ്കളുടെ ലേഖനങ്ങളുടെ തെറ്റുകൾ താങ്കൾക്ക് ശരിയാക്കിയെടുക്കാവുന്നതാണ്. ഒരു നവാഗത വിക്കി പീഡിയൻ ഇത്രയെങ്കിലും ചെയ്യുന്നുണ്ടല്ലോ. സഹകരണം എന്നും പ്രതീക്ഷിക്കാം. --  ജിഗേഷ്  ►സന്ദേശങ്ങൾ  17:07, 19 ജൂലൈ 2007 (UTC)Reply


Thanx a lot..jigesh.Aruna 17:12, 19 ജൂലൈ 2007 (UTC)Reply

പ്രത്യേക സന്ദേശം തിരുത്തുക

പ്രിയ Aruna,

വിക്കിപീഡിയ സംവാദം താളുകളിലെ താങ്കൾ ഉൾപ്പെട്ടതും അല്ലാതതുമായ പല ചർച്ചകളും പലപ്പോഴും അതിരുകടക്കുന്നു. വിക്കിപീഡിയ സംവാദം താളുകളിൽ സംയമനത്തോടുകൂടിയും പരസ്പര ബഹുമാനത്തോടുകൂടിയുമേ പെരുമാറാവൂ. ലേഖനങ്ങളുടെ സംവാദം താളുകളിൽ ചർച്ച നടക്കുമ്പോൾ ദയവായി അനാവശ്യ കാര്യങ്ങൾ ഉന്നയിക്കാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെപ്പറ്റി ചർച്ച ചെയ്യാനുള്ളതാൺ. ലേഖനത്തെപ്പറ്റിയെഴുതുമ്പോൾ എന്ത് എഴുതിയിരിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ആരെഴുതി എന്നതിനല്ല. എന്തെങ്കിലും ദു:സ്സൂചനകൾ ലേഖനത്തിൽ കണ്ടാൽ ആ വരികളെക്കുറിച്ച് സംസാരിക്കുക അത് എഴുതിയ ആളെക്കുറിച്ചാവരുത് സംവാദം.

ഒരു നല്ല വിക്കിപീഡിയൻ എങ്ങനെ പെരുമാറണം എന്നത് (വിക്കിമര്യാദകൾ) Wikipedia Etiquette എന്ന താളിൽ പറയുന്നുണ്ട്. ദയവായി ഒന്നു വായിച്ചു നോക്കുക. ആക്ടീവായ എല്ലാ വിക്കിപീഡിയർക്കും ഈ സന്ദേശം അയയ്ക്കുന്നുണ്ട് ഇത് താങ്കളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ദയവായി തെറ്റിദ്ധരിക്കരുത്.

താങ്കളുടെ ആത്മാര്ത്ഥ സേവനങ്ങൾ നന്ദി

--ടക്സ് എന്ന പെൻ‌ഗ്വിൻ 16:52, 24 ജൂലൈ 2007 (UTC)Reply

പാമ്പുമേക്കാടുമന തിരുത്തുക

അരുണ, ലേഖനം നന്നായിട്ടുണ്ട്. പ്രമാണാധാരസൂചിക എന്നതിനു പകരം ആധാരസൂചിക എന്നോ പ്രമാണസൂചിക എന്നോ അവലംബം എന്നോ ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ. Simynazareth 05:44, 26 ജൂലൈ 2007 (UTC)Reply

നന്ദി സിമി.തീർച്ചയായും ശ്രദ്ധിക്കാം.Aruna 05:46, 26 ജൂലൈ 2007 (UTC)Reply

അരുണക്ക്,

താങ്കൾ പാമ്പുമേക്കാട്ടുമനയേ കുറിച്ച് എഴുതിയതിൽ വസ്തു നിഷ്ഠമല്ലാത്ത ഒരു കാര്യമുണ്ട്. ഈ സംവാദം കാണുക .:) -- ജിഗേഷ് സന്ദേശങ്ങൾ  11:35, 26 ജൂലൈ 2007 (UTC)Reply

ക്ഷമിക്കണം മേല്പറഞ്ഞ കാര്യങ്ങൾ പാമ്പ് മേക്കാട്ടുകാർ പറഞ്ഞു നടക്കുന്ന കാര്യങ്ങൾ ആണ്. ഇതിനകത്തുള്ള പ്രധാന കാര്യം കച്ചവടചിന്താഗതിയാണ്. അവർ മാത്രമെ ഇതിന് യോഗ്യർ എന്നു സ്ഥാപിച്ചാൽ പിന്നെ കാര്യങ്ങൾ അവർക്കു തന്നെ, അല്ലെ അങ്ങനെത്തന്നെയല്ലെ(ഇതിനെല്ലാം അവർ ആൾക്കാരുടെ കുലം, സാമ്പത്തികനില എന്നിവ നോക്കി കൊണ്ട് കൂലിവാങ്ങാറുണ്ട്). അല്പം എന്നേകുറിച്ച് ഞാൻ ഒരു ശില്പിയാണ്, കേരളത്തിലെ ഒട്ടുമിക്കാലും വിഗ്രഹങ്ങൾ ഞങ്ങൾ(മുത്തച്ചൻഞാനും) ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ ഇരിങ്ങാലകുടയിലെ കൊരുംബിശ്ശേരി ഗ്രാമക്കാരനാണ്. കേരളത്തിലെ മിക്ക ജ്യോത്സരേയും തന്ത്രികളേയും പരിചയവുമുണ്ട്. തന്ത്രം,മന്ത്രം, ജ്യോതിഷം എന്നിവയിൽ മോശമല്ലാത്ത അറിവുമുണ്ട്. പരിചയസമ്പന്നതയാണ് മേല്പ്പറഞ്ഞ കാര്യം ഞാൻ വീണ്ടും പറയാൻ പറയാൻ കാരണം. സസ്നേഹം-- -- ജിഗേഷ് സന്ദേശങ്ങൾ  14:16, 27 ജൂലൈ 2007 (UTC)Reply

ജിഗെഷ്...നമുക്ക് ഈ സം‌വാതം ഇവിടെ അവസാനിപ്പിക്കാം. എനിക്ക് ഇതെല്ലാം പേടിയുള്ള കാര്യങ്ങളാണ്.ഈശ്വരവിശ്വാസം കൂടുതലായത് കൊണ്ടാവാം. അതിൽ വാസ്തവങ്ങൾ ഉണ്ടെന്നാണ് എൻറെ വിശ്വാസം. ജിഗേഷിന് വേണമെങ്കിൽ തിരുത്തി എഴുതാം. ക്ഷമിക്കണം കേട്ടോ എന്നോട്.Aruna 14:31, 27 ജൂലൈ 2007 (UTC)Reply

തെറ്റിദ്ധരിക്കരുത് ഞാൻ ചെറുപ്പം മുതൽക്കേ ഈ വക കാര്യങ്ങളിൽ താല്പര്യവും വിശ്വാസവും ഉള്ള വ്യക്തിയാണ്. ഇതിലെല്ലാം വാസ്തവം ഉണ്ടെന്നുള്ള വിശ്വാസം അനുഭവമാണ്, അല്ലെ. ക്ഷമിക്കേണ്ട കാര്യം ഒന്നും തന്നെ ഇല്ല. എനിക്കറിവുള്ളത് ഞാൻ പറഞ്ഞെന്നു മാത്രം ഇങ്ങനെ സംവാദിച്ചത് കൊണ്ടും ഒന്നുസംഭവിക്കില്ല എന്നു വിശ്വസിക്കുക. ഭയം എടുത്തുകളയുക. സസ്നേഹം. ധൈര്യമായി ലേഖനങ്ങൾ എഴുതുക. -- ജിഗേഷ് സന്ദേശങ്ങൾ  16:48, 27 ജൂലൈ 2007 (UTC)Reply

ഭരതനാട്യം തിരുത്തുക

കലക്കി. വണ്ടർഫുൾ പിക്ചേർസ്. നല്ല മോഡൽ, നല്ല ഛായാഗ്രഹണം.. ഭരതമുനി അനൂഗ്രഹിക്കട്ടേ. --220.226.46.48 17:29, 6 ഓഗസ്റ്റ്‌ 2007 (UTC)

ആരായാലും നന്ദിയുണ്ട്.Thanx a lot for all ur compliments.Aruna 17:33, 6 ഓഗസ്റ്റ്‌ 2007 (UTC)

അണ്ടർസ്കോർ തിരുത്തുക

beyli=ബെയ്ലി then bey_li=ബെയ്‌ലി.

സ്പേസിനു പകരം അണ്ടർസ്കോർ ഉപയോഗിക്കുക. ആശംസകളോടെ --Vssun 14:24, 10 ഓഗസ്റ്റ്‌ 2007 (UTC)

അണ്ടർസ്കോർ എന്നെഴുതിയപ്പോഴും :)

aNTarskOr=അണ്ടർസ്കോർ then aNTar_skOr=അണ്ടർ‌സ്കോർ --Vssun 14:29, 10 ഓഗസ്റ്റ്‌ 2007 (UTC)

छण्टा ऊन्चा रहे हमारा! തിരുത്തുക

പ്രമാണം:India flag gif.gif

സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

Thankyou.."Happy Independence Day " to everyone of you.Aruna 14:29, 14 ഓഗസ്റ്റ്‌ 2007 (UTC)

ഒരു സംശയം തിരുത്തുക

പ്രിയപ്പെട്ട Aruna/Archive 1

ഭരതനാട്യ മുദ്രകളുടെ പരമ്പര നന്നായി അഭിനന്ദനങ്ങൾ. ഒരു പ്രത്യേക കാര്യം താങ്കളുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ സന്ദേശമിടുന്നത്. താങ്കളുടെ ചില ലേഖനങ്ങളിൽ റെഫർ ചെയ്യുന്ന പുസ്തകങ്ങളിലെ വരികൾ അത്ഥേ പോലെ പകർത്തപ്പെടുന്നുണ്ടോ എന്നൊരു സംശയമുണ്ട്. പ്രത്യേകിച്ചും നമസ്കാരം, സൂര്യനമസ്കാരം എന്നിവ. അതിൽ റെഫർ ചെയ്തിരിക്കുന്ന ഒരു പുസ്തകം “ഹൈന്ദവാചാര രഹസ്യങ്ങൾ” ഞാൻ പണ്ടെപ്പോഴോ മറിച്ചു നോക്കിയിട്റ്റുണ്ട്. ആ പുസ്തകത്തിലെ കണ്ടന്റ് അതേപടി പകർത്തിയെഴുതിയതാണോ എന്ന് എനീക്കും സംശയമുണ്ട്.

ഹെല്പ് വിക്കി ഗൂഗ്ല് കൂട്ടായ്മയിലും ഇങ്ങനെ ഒരു ആക്ഷേപം ഉയർന്നിരുന്നു. ml-1 എന്ന ഭാഷാ ലെവൽ സൂചിപ്പിച്ചിരിക്കുന്ന ഉപയോക്താവിന്റെ ലേഖനത്തിൽ കടുകട്ടി മലയാളപദങ്ങളും വ്യാകരണവും കൃത്യമായി ഉപയോഗിക്കപ്പെടുന്നതും സംശയത്തെ ബലപ്പെടുത്ത്തുന്നു.

പുസ്തകങ്ങളെ റെഫർ ചെയ്ത്, അവയെ ആധാരമാക്കി ലേഖനമെഴുതുന്നതിൽ കുഴപ്പമില്ല. പക്ഷേ അവയിലെ വാചകങ്ങൾ അതേ പടി പകർത്തുന്നത് പകർപ്പവകാശ ലംഘനാമാണ്. ഭാവിയിൽ വിക്കിപീഡിയയ്ക്ക് ഇത് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. പുതിയ ലേഖങ്ങൾ എഴുതുമ്പോൾ ദയവായി ഇക്കാര്യം ശ്രദ്ധിക്കുക. താങ്കൾ നേരത്തേ തിരുത്തിയ ലേഖനങ്ങളുടെ പട്ടിക ഇവിടെ കാണാം. അവയും ഒന്നു പരിശോധിയ്ക്കുക. സഹായം ആവശ്യമെങ്കിൽ ചോദിക്കാൻ മടിക്കരുത്. താങ്കളുടെ ആത്മാർത്ഥ പ്രയത്നങ്ങൾക്ക് നന്ദി. --ടക്സ് എന്ന പെൻ‌ഗ്വിൻ 07:24, 19 ഓഗസ്റ്റ്‌ 2007 (UTC)

ഓണാശംസകൾ തിരുത്തുക

സ്‌നേഹവും നന്മയും നിറഞ്ഞ ഓണാശംസകൾ --സാദിക്ക്‌ ഖാലിദ്‌ 09:39, 27 ഓഗസ്റ്റ്‌ 2007 (UTC)



  വിവാഹവാർഷികാശംസകൾ
തിന്മയും അശാന്തിയുമില്ലാത്ത ഒരുപാട് നാളുകൾ ഇനിയും പുലരട്ടേ! വിവാഹവാർഷികാശംസകൾ നേരുന്നത് വിക്കിപീഡിയ:പിറന്നാൾ സമിതി‎

--Vssun 07:37, 29 ഓഗസ്റ്റ്‌ 2007 (UTC)

ആദ്യത്തെ വാക്യം തിരുത്തിയാൽ ഉചിതമായിരിക്കും. ദയവായി ഇത് ശ്രദ്ധിക്കുക.

ഇടയ്ക്ക തിരുത്തുക

ഇടയ്ക്ക എന്ന തലക്കെട്ടിനു താഴെ താങ്കൾ എഴുതിയ ലേഖനത്തിലെ ഈ ഭാഗം മനസ്സിലായില്ല .ശഭ നിയന്ത്രണത്തിൻ അറുപത്തിനാൽ പൊടിപ്പുകളുല്ല നാൽ ഉരുൾമരകഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. .വിശദമാക്കാമോ ? അനൂപൻ 17:18, 10 സെപ്റ്റംബർ 2007 (UTC)Reply

ഇതു കാണുക തിരുത്തുക

Hi,

thank you for your mail

by salam — ഈ തിരുത്തൽ നടത്തിയത് Salam2255 (സംവാദംസംഭാവനകൾ)

ഇവിടെ നിന്ന് --സാദിക്ക്‌ ഖാലിദ്‌ 17:09, 11 സെപ്റ്റംബർ 2007 (UTC)Reply

സലിം അലി തിരുത്തുക

ഡോ.സലിം അലി എന്നൊരു ലേഖനം ഉണ്ടല്ലോ? അനൂപൻ 16:31, 17 സെപ്റ്റംബർ 2007 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള ചിത്രങ്ങൾ തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ചിത്രങ്ങൾ എടുക്കുമ്പോൾ ചിത്രത്തിന്‌ ഒന്നുകിൽ അവിടത്തെ അതേ പേരു തന്നെ സ്വീകരിക്കുക. അല്ലെങ്കിൽ ലൈസൻസ് എഡിറ്റ് ചെയ്ത് {{EnPic|name of image in englishwiki}} എന്ന രീതിയിൽ നൽകണം. അല്ലാത്ത പക്ഷം ലൈസൻസിലെ ലിങ്കിൽ നിന്ന് ഇംഗ്ലീഷ് വിക്കിയിലെ പേജ് ലഭ്യമാകില്ല.. (ഉദാഹരണത്തിന്‌ ഈ എഡിറ്റ്] ശ്രദ്ധിക്കുക.) ആശംസകളോടെ --Vssun 18:17, 17 സെപ്റ്റംബർ 2007 (UTC)Reply

നന്ദി തിരുത്തുക

അനുകൂലിച്ചതിനു നന്ദി. എന്നാലാവുന്ന പോലെ ചുമടെടുക്കുന്നതായിരിക്കും.--ജ്യോതിസ് 19:32, 21 സെപ്റ്റംബർ 2007 (UTC)Reply

ശബരിമല ചിത്രം തിരുത്തുക

ചിത്രം:ശബരിമല.JPG ഈ ചിത്രത്തില് എന്താണാവോ പ്രശ്നം ? IFD കണ്ട് ചോദിച്ചതാണ്--ടക്സ് എന്ന പെൻ‌ഗ്വിൻ 18:24, 23 സെപ്റ്റംബർ 2007 (UTC)Reply
Photography prohibited എന്ന് പുറകിൽ എഴുതി വച്ചിരിക്കുന്നതിനാലാണോ ?--ടക്സ് എന്ന പെൻ‌ഗ്വിൻ 19:02, 23 സെപ്റ്റംബർ 2007 (UTC)Reply
അതു തന്നെ കാരണം.Aruna 03:23, 24 സെപ്റ്റംബർ 2007 (UTC)Reply
ഇതിൽ MOBILE PHONE PHOTOGRAPHY STRICTLY PROHIBITED എന്നല്ലെ എഴുതിയിരിക്കുന്നത് ഇതു മൊബൈൽ ഉപയോഗിച്ച് എടുത്ത പടമാണോ? --സാദിക്ക്‌ ഖാലിദ്‌ 07:34, 24 സെപ്റ്റംബർ 2007 (UTC)Reply

അല്ല സാദിക്ക്...ഈ പടം Digi Cam ഉപയോഗിച്ച് എടുത്തതാൺ. MOBILE PHONE AND PHOTOGRAPHY STRICTLY PROHIBITED എന്നാൺ എഴുതിയിരിക്കുന്നത്. AND എന്ന വാക്ക് കൊടിമരത്തിൻറെ മറകൊണ്ട് കാണാത്തതാൺ. Aruna 08:00, 24 സെപ്റ്റംബർ 2007 (UTC)Reply

ഈ AND ന്റെ ഒരു കാര്യം :-) --സാദിക്ക്‌ ഖാലിദ്‌ 09:06, 24 സെപ്റ്റംബർ 2007 (UTC)Reply

ഒരു ചെറിയ സംശയം തിരുത്തുക

താങ്കളുടെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം എന്ന ലേഖനം വളരെ നന്നായിട്ടുണ്ട്. എങ്കിലും എനിക്ക് ഒരു ചെറിയ സംശയം ഉണ്ട്. താങ്കൾ ഉപയോഗിക്കുന്നത് വരമൊഴി എന്ന ഫോണ്ട് ആണെന്ന് കരുതുന്നു. കാരണം ണ് എന്ന് വരുന്നിടത്തെല്ലാം എന്നാണ് കാണിക്കുന്നത്. ഇത് മാറ്റാൻ സഹായിക്കണോ. താങ്കൾക്ക് ഞാൻ ചോദിച്ചത് ഇഷ്ടപ്പെട്ടില്ലങ്കിൽ ക്ഷമിക്കുക. ഭാവുകങ്ങളോടെ സുഗീഷ്.--Sugeesh 14:41, 26 സെപ്റ്റംബർ 2007 (UTC)Reply

മനസിലായില്ല സുഗീഷ്...ഒന്നുകൂടി വ്യക്തമാക്കാമോ? Aruna 14:59, 26 സെപ്റ്റംബർ 2007 (UTC)Reply

ൺ ണ് എന്നിവയെക്കുറിച്ച് തിരുത്തുക

അരുണാ, താങ്കളുടെ ലേഖനങ്ങൾ നന്നാവുന്നു.അഭിനന്ദനങ്ങൾ.പക്ഷേ താങ്കൾ എഴുതിയ ലേഖനങ്ങളിലെല്ലാം ണ് എന്നതിനു പകരം ൺ എന്നു കാണുന്നു.ഉദാഹരണമായി കണ്ണൂർ ആണ് അദ്ദേഹത്തിന്റെ ദേശം എന്നു താങ്കൾ എഴുതുമ്പോൾ കണ്ണൂർ ആൺ അദ്ദേഹത്തിന്റെ ദേശം എന്നാവുന്നു. 'ണ്' എന്നു വിക്കിപീഡിയ ടൂൾ ഉപയോഗിച്ചെഴുതാൻ capital n(N) എഴുതിയതിനു ശേഷം ഒരു backspace ഇട്ടാൽ മതിയാവും.ലേഖനങ്ങൾ എഴുതിയതിനു ശേഷം 'പ്രിവ്യൂ കാണുക' എന്ന ബട്ടൺ ഞെക്കി പ്രിവ്യൂ കണ്ടതിനു ശേഷം സേവ് ചെയ്യുന്നത് അക്ഷരത്തെറ്റുകൾ കുറക്കുന്നതിനു സഹായിക്കും.ശ്രദ്ധിക്കുമല്ലോ --അനൂപൻ 17:29, 26 സെപ്റ്റംബർ 2007 (UTC)Reply


Backspace ഉപയോഗിക്കുന്നതു തെറ്റായ രീതിയാണ്‌. ~ എന്ന ചിഹ്നം ആണ്ുപയോഗിക്കേണ്ടത്‌. (ഉദാ:ആണ്‌ - aaN~. ) ചന്ദ്രക്കല ഉപയോഗിക്കേണ്ടയിടത്തൊക്കെ ~ ചിഹ്നം ഉപയോഗിക്കുന്നതാണ്‌ നല്ല കീഴ്വഴക്കം. ചിലർ ബാക്ക്സ്പേസ് അടിക്കുന്നതു കൊണ്ടാണ്‌ ഒരേ വാക്ക് രണ്ടു തരത്തിൽ എങ്കോഡ് ചെയ്യപ്പെടുന്നതും നമുക്കു ഒരേ വക്കിനു റീഡയറക്ട് താൾ ഉപയോഗിക്കേണ്ടി വരുന്നതും. --Shiju Alex 17:47, 26 സെപ്റ്റംബർ 2007 (UTC)Reply

ചിത്രങ്ങൾ നാമനിർദ്ധേശം ചെയ്യാൻ തിരുത്തുക

നടപടിക്രമത്തിലുള്ള മാറ്റം ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 09:42, 29 സെപ്റ്റംബർ 2007 (UTC)Reply

പരുന്ത് തിരുത്തുക

രൺറ്റും ഡിലീറ്റണോ?--ജ്യോതിസ് 17:18, 1 ഒക്ടോബർ 2007 (UTC)Reply

രണ്ട് ചിത്രങ്ങളിലും കയറ് കാണാം, ജ്യോതിസ്...ഡിലീറ്റ് ചെയ്യുന്നതല്ലേ നല്ലത്‌? Aruna 17:20, 1 ഒക്ടോബർ 2007 (UTC)Reply

പിടിച്ചു കെട്ടിയിട്ടിരിക്കുന്നത് സ്വന്തം വീട്ടിലാണെങ്കിൽ പാരയാണ്‌. പണി കിട്ടിയാൽ ബുദ്ധിമുട്ടാവും--ജ്യോതിസ് 17:23, 1 ഒക്ടോബർ 2007 (UTC)Reply

Hmmm..thn its better to delete...why take risk unnecessarily? Aruna 17:26, 1 ഒക്ടോബർ 2007 (UTC)Reply

ഒന്നു സുനിൽ കളഞ്ഞിരുന്നു. മറ്റേത് ഞാൻ കളഞ്ഞിട്ടുണ്ട്.--ജ്യോതിസ് 17:30, 1 ഒക്ടോബർ 2007 (UTC)Reply

സംശയം തിരുത്തുക

അണ്ണാൻറെ ചിത്രം കൊള്ളാം. പക്ഷേ അത് മലയണ്ണാൻ ആണോ ? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. പൊടിയൻ.--പൊടിയൻ 12:05, 4 ഒക്ടോബർ 2007 (UTC)Reply

ഇംഗ്ലിഷിൽ “Giant Squirrel“ എന്നാണ് പറയുന്നത്‌. മലയണ്ണാൻ എന്നുള്ളതാൺ ശരി എന്നു തോന്നുന്നു.Aruna 14:10, 4 ഒക്ടോബർ 2007 (UTC)Reply

ചിത്രങ്ങൾ തിരുത്തുക

താങ്കൾ തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്ന ചിത്രങ്ങൾ പലതും അതിനു വേണ്ട മാനദണ്ഡങ്ങൾ പാലിച്ചു കാണുന്നില്ല.ദയവായി നിർദ്ദേശിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുക.ശ്രദ്ധിക്കുമല്ലോ?--അനൂപൻ 16:57, 4 ഒക്ടോബർ 2007 (UTC)Reply

ബാലസരസ്വതി തിരുത്തുക

ലേഖനത്തിൽ അത്യാവശ്യമായ ജീവചരിത്രവസ്തുതകൾ ചേർക്കക. താങ്കൾക്ക് ഈ വിഷയത്തിലുള്ള നൈപുണ്യം പ്രകടമാകുംവിധം മെച്ചപ്പെട്ട ലേഖനമാകട്ടെ,ഇത്.

 മംഗലാട്ട്  ►സന്ദേശങ്ങൾ  03:56, 14 ഒക്ടോബർ 2007 (UTC)Reply

തെളിവ് തിരുത്തുക

സംവാദം:ഭരതനാട്യം#തെളിവ് ദയവായി നോക്കുക --Vssun 04:43, 19 ഒക്ടോബർ 2007 (UTC)Reply

തെളിവ് ചേർത്തത് വലിയ പ്രശ്നം കാണുന്നില്ല. പക്ഷേ മറ്റുള്ള ലേഖനങ്ങളി ൽ എങ്ങനെയാണ്‌ ഒരു ഗ്രന്ഥം ആധാമാക്കിയിരിക്കുന്നത് നോക്കുക. ഗ്രന്ഥകാരന്റെ പേര്‌, കോ-ഓതർ ഉണ്ട്ങ്കിൽ അത്, പുസ്തകത്തിന്റെ പേര്‌ പേജ് നമ്പർ, പബ്ലീഷ് ചെയ്ത് വർഷം പബ്ലീഷർ, സ്ഥലം എന്നിവയൊക്കെ ചേർക്കണം. ഇവ ഇല്ലെങ്കിലും കുഴപ്പമില്ല. --ചള്ളിയാൻ ♫ ♫ 16:37, 19 ഒക്ടോബർ 2007 (UTC)Reply

ദയവായി താങ്കളുടെ മെയിൽ ഐഡി.. Vssun9അറ്റ്gmailഡോട്ട്com എന്ന അഡ്രസ്സിൽ അയക്കാൻ താല്പര്യപ്പെടുന്നു..--Vssun 10:32, 23 ഒക്ടോബർ 2007 (UTC)Reply

നന്ദി തിരുത്തുക

പ്രിയ അരുണ, വിക്കിപീഡിയയിൽ എനിക്കു നൽകുന്ന പിന്തുണക്കു നന്ദി, ഒരു നല്ല വിക്കിപീഡിയനായി ഇവിടെ ഏറെക്കാലം തുടരാൻ ഈ പിന്തുണ എനിക്കു പ്രോത്സാഹനമേകും. ഒരിക്കൽ കൂടി നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 05:51, 8 നവംബർ 2007 (UTC)Reply

ഈച്ച തിരുത്തുക

മാഷെ, ഈച്ചയുടെ ചിത്രം വളരെനന്നായിട്ടൂണ്ട്.--സുഗീഷ് 18:15, 9 നവംബർ 2007 (UTC)Reply

മാഷെ, താങ്കളുടെ ഇരുമ്പൻപുളി എന്ന ചിത്രം ഇലുമ്പി എന്ന ലേഖനത്തിൽ ചേർത്തിട്ടുണ്ട്. ചിത്രത്തിന്‌ നന്ദി. ഇതിന്റെ അടിസ്ഥാന വിവരങ്ങൾ എന്റെ കയ്യിൽ വന്നിട്ട് ഇപ്പോൾ 1 മാസം ആയി. ചിത്രം ഇല്ലാത്തതിനാലാണ്‌ തുടങ്ങുന്നതിന്‌ താമസമുണ്ടായത്. കാരണം പലസ്ഥലങ്ങലിലും പലപേരുകളിൽ ആണ്‌ ഇതറിയപ്പെടുന്നത്. ഒരു സംവാദം വെറുതേ ഉണ്ടാക്കേണ്ട എന്ന് കരുതി. ഇനിയും ഇത്തരം ചിത്രങ്ങൾ ഉണ്ടാവട്ടേയെന്ന് ആശംസിക്കുന്നു. ഭാവുകങ്ങളോടെ,--സുഗീഷ് 18:31, 12 നവംബർ 2007 (UTC)Reply

കാട്ട് വെള്ളരിയ്ക്ക.JPG തിരുത്തുക

ഔഷധ ചെടിയാണ് എന്നു എഴുതി കണ്ടു. എന്റെ അടുത്ത വീട്ടിലെ പ്ലാവിൽ ഈ ചെടി കണ്ടു വിഷചെടിയാണു എന്നു കരുതി വെട്ടിക്കളയാൻ വിചാരിച്ചതായിരുന്നു. കാട്ട് വെള്ളരിയ്ക്കയുടെ ഉപയോഗം ദയവായി ഒന്നു വിവരിക്കാമോ?.--Caduser2003 06:50, 8 ഡിസംബർ 2007 (UTC)Reply

ചെമ്പരത്തി തിരുത്തുക

ചിത്രം:ചെമ്പരത്തി5.JPG ഇവിടെ കൊടുത്ത പഴയതും പുതിയതുമായ ചിത്രങ്ങൾ വ്യത്യസ്തമാണല്ലോ! പുതിയത് മഞ്ഞയും പഴയത് ചുവപ്പും. Chinese_rose എന്നാൽ ചമ്പരത്തി തന്നെയല്ലേ? ഇത് കണ്ടതുകൊണ്ട് ചോദിച്ചതാ. --സാദിക്ക്‌ ഖാലിദ്‌ 15:09, 15 ഡിസംബർ 2007 (UTC)Reply

ജാതിക്കയടക്കം അരുണ തന്നെ റിവർട്ട് ചെയ്ത് വേറെപേരിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടല്ലോ? ഇനി എവിടെയും ഉപയോഗിക്കാത്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ നോമിനേറ്റ് ചെയ്യാൻ പോവുകയാ :-) --സാദിക്ക്‌ ഖാലിദ്‌ 09:46, 16 ഡിസംബർ 2007 (UTC)Reply
  ഊദിൻറെ സുഗന്ധവും മൈലാഞ്ജിയിടെ വർണവും ജീവിതത്തിൽ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक


പിറന്നാൾ ആശംസകൾ തിരുത്തുക

പ്രമാണം:Birthday.gif

കേക്ക് മുറിക്കുമ്പോഴും പായസം ഉണ്ടാക്കുമ്പോഴും എന്നെ കൂടി ഓർക്കുക. പിറന്നാൾ ആശംസകൾ അറിയിക്കുന്നത്,--ഷിജു അലക്സ് 04:06, 18 ഡിസംബർ 2007 (UTC)Reply

പ്രമാണം:Birthday.gif

കർമ്മനിരതവും സഫലവും സന്തുഷ്ടവുമായ ആവർത്തനങ്ങൾ ഈ ദിനത്തിനുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

 :

പ്രമാണം:Birthday.gif

മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ!! :) --അനൂപൻ 04:27, 18 ഡിസംബർ 2007 (UTC)Reply

ആശംസകൾ --Arayilpdas 06:18, 18 ഡിസംബർ 2007 (UTC)Reply
  പിറന്നാ‍ൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി. ക്കുവേണ്ടി--ചള്ളിയാൻ ♫ ♫ 05:19, 18 ഡിസംബർ 2007 (UTC)Reply
പ്രമാണം:Birthday.gif
വിക്കിയിലേക്ൿ പടം പിടിക്കാൻ ഇനിയും ഒരു ആയിരം കൊല്ലക്കാലം എല്ലാവിധ ഐശ്വര്യത്തോടും സന്തോഷത്തോടും സമാധാനത്തോടും ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!! : ഭാവുകങ്ങളോടെ--സുഗീഷ് 07:10, 18 ഡിസംബർ 2007 (UTC)Reply
 

ഡോക്...,ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ!--ml@beeb  07:38, 18 ഡിസംബർ 2007 (UTC)Reply

  കേക്ക് തിന്ന് വയറുനിറക്കാതെ,സദ്യകൂടി കഴിക്കൂന്നെ!--സാദിക്ക്‌ ഖാലിദ്‌ 08:40, 18 ഡിസംബർ 2007 (UTC)Reply

നന്ദി തിരുത്തുക

"Aruna/Archive 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.