ഇതിനെ ഒന്നു അരിച്ചു പെറുക്കി.. ഫീച്ചേർഡ് ആക്കാമല്ലോ..--Vssun 21:19, 19 ഓഗസ്റ്റ്‌ 2007 (UTC)

നന്നായിട്ടുണ്ട്. പറഞ്ഞിരിക്കുന്ന ചിലതെങ്കിലും (ഉദാഹരണത്തിനു - മുദ്രകൾ) മറ്റൊരു ലേഖനമാക്കിയാൽ നന്നായിരുന്നെന്നു അഭിപ്രായമുണ്ട്. --ജ്യോതിസ് 22:08, 5 സെപ്റ്റംബർ 2007 (UTC)Reply


നല്ല ലേഖനം

പൊന്നമ്പലം 16:27, 7 സെപ്റ്റംബർ 2007 (UTC)Reply

തെരഞ്ഞെടുക്കാനുള്ള അഭിപ്രായങ്ങൾ മുകളിലെ അഭിപ്രായമറീയിക്കുക എന്ന ലിങ്കിൽ ഞെക്കിയാണ്‌ നൽകേണ്ടത്.--Vssun 20:08, 10 സെപ്റ്റംബർ 2007 (UTC)Reply

ചിന്നയ്യ സഹോദരന്മാർ തിരുത്തുക

ഇവർ ഏതു കാലയളവിലാണ്‌ ജീവിച്ചിരുന്നത്??--Vssun 21:30, 18 ഒക്ടോബർ 2007 (UTC)Reply


“മുത്തുസ്വാമിയുടെ ദീക്ഷിതരുടെ ശിഷ്യന്മാരയിരുന്നു ചിന്നയ്യ, പൊന്നയ്യ,ശിവാനന്ദം, വടിവേലു എന്നീ സഹൊദരന്മാർ “എന്ന പ്രാമർശമേയുള്ളു. പൊന്നയ്യയും ശിവാനന്ദയും ബൃഹദേശ്വരക്ഷേത്രത്തിലെ നാട്യഗുരുക്കന്മാരായിരുന്നു. ചിന്നയ്യ നൈസൂറിലെ കൃഷ്ണരാജേന്ദ്രഒഡയരുടെ സമ്രക്ഷണത്തിൽ ഭരതനാട്യം അഭ്യസിപ്പിച്ചു. വടിവേലു തിരുവിതാംകൂരിലെ സ്വാതിതിരുന്നാൾ മഹാരാജാവിൻറെ ആസ്ഥാന വിദ്വാനായിരുന്നു.

ഇത്രയൊക്കെയേ “ലഘു ഭരത”ത്തിൽ സൂചിപ്പിക്കുന്നുള്ളു. Aruna 01:47, 19 ഒക്ടോബർ 2007 (UTC)Reply

  ഒരു വെബ് സൈറ്റിൽ നിന്നും പത്തൊമ്പതാം 1808/9 എന്നു കിട്ടിയിരുന്നു.. ലേഖനത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ എന്നു ചേർത്തിട്ടുണ്ട്..--Vssun 04:31, 19 ഒക്ടോബർ 2007 (UTC)Reply

തെളിവ് തിരുത്തുക

തെളിവുകൾ വേണ്ടിടത്ത് അതാത് പുസ്തകങ്ങളിലേക്കുള്ള റെഫറൻസ് കൊടുത്താൽ നന്നായിരുന്നു.. --Vssun 04:42, 19 ഒക്ടോബർ 2007 (UTC)Reply

നർത്തകിക്ക് വേണ്ട സവിശേഷതകൾ ഏത് ഗ്രന്ഥത്തിൽ നിന്നാണ്‌..--Vssun 04:50, 19 ഒക്ടോബർ 2007 (UTC)Reply


“നർത്തകിക്ക് വേണ്ട സവിശേഷതകൾ “ എന്ന തലക്കെട്ടിൽ ഉള്ള വിവരങ്ങൾ B.A.ഭരതനാട്യം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി അണ്ണാ സര്‌വകലാശാല ഇറക്കിയിട്ടുള്ള ഒരു ടെക്സ്റ്റ് പുസ്തകത്തിൽ നിന്നുമാണല്ലോ...ഇംഗ്ലിഷിൽ ആയിരുന്നത് മലയാളത്തിലേക്ക്‌ മാറ്റുകയായിരുന്നു.Aruna 08:30, 19 ഒക്ടോബർ 2007 (UTC)Reply

പുസ്തകത്തിന്റെ പേര്‌ എഴുതിയെങ്കിൽ ലേഖനത്തിൽ റെഫറൻസ് ആയി ചേർക്കാമായിരുന്നു.. അണ്ണാ സർ‌വ്വകലാശാല - ബി.എ. ഭരതനാട്യം പാഠപുസ്തകം എന്ന് തൽക്കാലം ചേർക്കുന്നു.--Vssun 09:46, 19 ഒക്ടോബർ 2007 (UTC)Reply

"യാഗം എന്ന ആരാധനാരീതിയിൽ വേദങ്ങളിലെ മന്ത്രങ്ങൾക്ക് ഒരു പ്രത്യേക സംഗീതമുണ്ട്"

പി.ജി.ജനാർദ്ദനന് രചിച്ച “നാട്യകല“ എന്ന ഗ്രന്ഥത്തിൽ ഒന്നാം അദ്ധ്യായത്തിൽ ഈ വാക്കുകൾ സൂചിപ്പിക്കുന്നുണ്ട്‌. വേദങ്ങളിലെ മന്ത്രങ്ങൾ ചൊല്ലി ഈശ്വരനെ ഹോമകുണ്ഡത്തിലേക്ക്‌ ആവാഹിക്കുകയും ചൊല്ലുന്ന മന്ത്രങ്ങൾക്ക് ഒരു പ്രത്യേക സംഗീതമുണ്ടെന്നുമാണ് വിശ്വാസം. ഓരോ ദേവതക്കും പ്രത്യേക മുദ്രകൾ വേദങ്ങളിൽ നിശ്ചയിച്ചിട്ടുണ്ടെന്നും പറയുന്നു. ഈ മുദ്രകൾ തന്നെയാണ് നാട്യത്തിലും നൃത്തത്തിലെ അഭിനയത്തിനും ഉപയോഗിച്ചുവരുന്നത്‌. അശ്വമേധ യാഗത്തിലും നൃത്തം ഒരു ഘടകമായിരുന്നു എന്നുള്ള സൂചനയുമുണ്ട്‌.Aruna 12:06, 19 ഒക്ടോബർ 2007 (UTC)Reply

ഭരതനാട്യത്തിലെ അടവുകൾ തിരുത്തുക

ഈ തലക്കെട്ടിൽ പുതിയ ലേഖനം ആവാം.നല്ലത്‌ തന്നെ. എല്ലാവരുടെയും സഹകരണം ആവശ്യമാണ്. അതുപോലെതന്നെ ഹസ്തമുദ്രകളെയും പ്രത്യേക ലേഖനമാക്കണം.Aruna 12:18, 19 ഒക്ടോബർ 2007 (UTC)Reply

Move Mudra images to Wikimedia Commons തിരുത്തുക

Could someone please assist to move the mudra images to http://commons.wikimedia.org/wiki/Category:Mudras? I don't understand Malayalam, so it's quite hard for me... A translation of the names in the same order would already help a lot! 77.248.169.11 04:37, 13 ഒക്ടോബർ 2010 (UTC)Reply

ആരെങ്കിലും ഈ ഐ.പിയുടെ ആവശ്യം നടത്തിക്കൊടുക്കുക. ലേഖനത്തിലെ ചിത്രശാലയിൽ മുദ്രകളുടെ ചിത്രങ്ങൾ പ്രതേകം നൽകിയിരിക്കുന്നതുപോലെ വേറെവിടെയും ഇല്ലെന്ന് തോന്നുന്നു. കോമൺസിലേക്ക് മാറ്റി വിവരണം ഇംഗ്ലീഷിൽ കൂടി നൽകിയാൽ അറിവുതേടുന്നവർക്ക് ഉപകാരപ്പെടും. --ജുനൈദ് | Junaid (സം‌വാദം) 04:11, 14 ഒക്ടോബർ 2010 (UTC)Reply

നാട്യശാസ്ത്രം തിരുത്തുക

ഭരതനാട്യത്തിന്റെ ലേഖനവും നാട്യശാസ്ത്രവും തമ്മിൽ ബന്ധിപ്പിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. നാട്യശാസ്ത്രം ഭരതനാട്യത്തിന്റെ മാത്രമായിട്ടുള്ള ഒരു ആധികാരിക ഗ്രന്ഥമല്ല. നട്യശാസ്ത്രത്തിലെവിടേയും ഭരതനാട്യത്തെക്കുറിച്ച് പരാമർശിക്കുന്നതേയില്ല. നടരാജൻ എന്ന സങ്കല്പവും ഭരതനാട്യത്തിന്റേതു മാത്രമല്ല താനും. അഭിനയദർപ്പണം എന്ന വാക്ക് തിരുത്തുമല്ലോ. അതുപോലെത്തന്നെ മുദ്രകൾ- അസംയുത മുദ്രകളും സംയുത മുദ്രകളുമാണ് അല്ലാതെ അസംയുക്ത-സംയുക്ത മുദ്രകളല്ല. നന്ദി- ഉമ

"https://ml.wikipedia.org/w/index.php?title=സംവാദം:ഭരതനാട്യം&oldid=1529968" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭരതനാട്യം" താളിലേക്ക് മടങ്ങുക.