നമസ്കാരം Aneezone !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Rameshng:::Buzz me :) 11:05, 18 ജൂൺ 2009 (UTC)Reply

ചിത്രങ്ങൾ തിരുത്തുക

മലയാളം വിക്കിപീഡിയയിലേക്ക് ചിത്രങ്ങൾ നൽകുന്നതിനു നന്ദി. വാട്ടർമാർക്ക് അല്ലെങ്കിൽ കടപ്പാട് രേഖപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ വിക്കിപീഡിയയിലേക്ക് നൽകാതിരിക്കുവാൻ ശ്രദ്ധിക്കുക. അവ പെട്ടെന്ന് തന്നെ നീക്കം ചെയ്യപ്പെട്ടേക്കാം! ആശംസകളോടെ --സാദിക്ക്‌ ഖാലിദ്‌ 06:22, 23 ജൂൺ 2009 (UTC)Reply

മാഷേ, ആ വാട്ടർമാർക്ക് മാ‍റ്റിയിട്ട് അപ്‌ലോഡ് ചെയ്യാമോ? നിങ്ങളുടെ സ്വന്തം സൈറ്റിലെതും, നിങ്ങൾ എടുത്തതുമായ ചിത്രം ആയാലും കോപ്പിറൈറ്റ് ഉള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ പറ്റില്ല. --Rameshng:::Buzz me :) 06:36, 23 ജൂൺ 2009 (UTC)Reply

പകർപ്പവകാശം തിരുത്തുക

താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിൽ ലൈസൻസ് രേഖപ്പെടുത്തി കാണുന്നില്ല. ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കുക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി.--Anoopan| അനൂപൻ 09:08, 23 ജൂൺ 2009 (UTC)Reply

എനിക്കയച്ച മെയിലിനുള്ള മറുപടി : ചിത്രത്തിന്റെ താൾ തിരുത്തി പകർപ്പവകാശ വിവരങ്ങൾ എന്നൊരു ഉപഖണ്ഡിക സൃഷ്ടിച്ച ശേഷം ഏറ്റവും അനുയോജ്യമായ ലൈസൻസ് ടാഗുകളിൽ ഒന്ന് നൽകുക. താൾ സേവ് ചെയ്യുക. താങ്കൾ മുൻപ് ഉപയോഗിച്ച ടാഗ് തന്നെ ഇവിടെയും ഉപയോഗിക്കാമെങ്കിൽ {{self|cc-by-3.0}} എന്ന ടാഗ് ഉപയോഗിക്കാം.ആശംസകളോടെ --Anoopan| അനൂപൻ 09:43, 23 ജൂൺ 2009 (UTC)Reply

ചിത്ര സഹായി തിരുത്തുക

ലേഖനങ്ങളിലേക്ക് ചിത്രങ്ങൾ ചേർക്കുന്നതെങ്ങിനെയെന്ന് കാണുവാൻ സഹായം:ചിത്ര സഹായി കാണുക. അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ അതാത് ലേഖനങ്ങളിൽ ചേർത്തിട്ടുണ്ട്. --Rameshng:::Buzz me :) 04:39, 26 ജൂൺ 2009 (UTC)Reply

പ്രമാണം:Flower aneezone.jpg തിരുത്തുക

ചിത്രം അപ്‌ലോഡ് ചെയ്യുമ്പോൾ അതിൽ ഉപയോക്താവിന്റെ പേര് ചേർക്കുന്നത് നല്ലതല്ല. അതിനു പകരം ചിത്രത്തിനെ മനസ്സിലാക്കുന്നതരത്തിൽ വ്യക്തമായ ഒരു പേരു നൽകുന്നതായിരിക്കും ഉചിതം. പ്രമാണം:Flower aneezone.jpg എന്ന ചിത്രത്തിൽ അതിന്റെ പൂവിന്റെ പേരു ചേർത്തുള്ളത് അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും. നല്ല ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിൽ ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ, താ‍ങ്കളുടെ പ്രയത്നം അഭിനന്ദനീയം തന്നെ. --Rameshng:::Buzz me :) 12:49, 19 ഒക്ടോബർ 2009 (UTC)Reply

പ്രമാണത്തിന്റെ സംവാദം:Flower aneezone.jpg ശ്രദ്ധിക്കുക--Rameshng:::Buzz me :) 06:53, 20 ഒക്ടോബർ 2009 (UTC)Reply

അമ്മ മീറ്റിങ് തിരുത്തുക

താങ്കളുടെ നിരവധി ചിത്രങ്ങൾ, നിലവാരം മൂലവും, അവ മറ്റു പല വിക്കിപീഡിയകളും ഉപയോഗിക്കുന്നതിനാലും കോമൺസിലേക്ക് നീക്കിയിട്ടുണ്ട്. അഭിനന്ദനങ്ങൾ. പ്രമാണം:Amma meeting.jpg എന്ന ചിത്രം ശ്രദ്ധിക്കുക. ഇതിലെ നെടുമുടി വേണുവിന്റെ വേഷത്തിൽ നിന്നും ഇത് 2008-ലേതല്ല. മറിച്ച് 2007-ലേതാണെന്ന് കരുതുന്നു. ഒന്നു ശ്രദ്ധിച്ച് ശരിയാക്കാമോ? ആശംസകളോടെ --Vssun 10:49, 25 ഒക്ടോബർ 2009 (UTC)Reply

Mysore kottaram.jpg തിരുത്തുക

മാഷേ.. പ്രമാണം:Mysore kottaram.jpg ഈ ചിത്രത്തിന് [FPC] ഫലകം ചേർത്തത് ശ്രദ്ധിച്ചു. ഏതെങ്കിലും ചിത്രം തിരഞ്ഞെടുക്കുവാനായി നാമനിർദ്ദേശം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ [FPC] ഫലകം ചേർത്തതിനു ശേഷം, വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്ന താളിൽ നാമനിർദ്ദേശം ചെയ്യാവുന്നതാണ്. താങ്കൾ എടുക്കുന്ന ചിത്രങ്ങൾ നന്നാവുന്നുണ്ട്. ആശംസകളോടെ. :) --Subeesh Talk‍ 11:28, 8 ഡിസംബർ 2009 (UTC)Reply

പ്രമാണം:Mg sreekumar.jpg തിരുത്തുക

പ്രമാണം:Mg sreekumar.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 05:42, 16 മേയ് 2010 (UTC)Reply

2008 ലെ വനിതാ അവാർഡ് നിശയിൽ ഞാൻ സ്വയം എടുത്ത ചിത്രം. ഇനി ഇതെങ്ങനെ ഉള്പെടുത്തും?aneezone 10:07, 17 മേയ് 2010 (UTC)Reply

ഇവിടെ ഞെക്കി പ്രമാണത്തിന്റെ താൾ തിരുത്തി അതിൽ വിവരങ്ങൾ കൂട്ടിച്ചേർത്താൽ മതി. ലൈസൻസ് ചേർക്കണമെങ്കിൽ {{self|cc-by-sa-3.0}} എന്ന ടാഗോ മറ്റേതെങ്കിലും ലൈസൻസ് ടാഗോ അതിൽ ചേർത്ത് സേവ് ചെയ്താൽ മതി. --Vssun 05:26, 17 മേയ് 2010 (UTC)Reply

താങ്കളുടെ എല്ലാ ചിത്രവും തിരുത്തുക

താങ്കളുടെ എല്ലാ ചിത്രവും എന്റ യന്ത്രം പരിശോധിച്ചു വരുന്നു --Binukalarickan 10:46, 13 സെപ്റ്റംബർ 2010 (UTC)Reply

അനുമതി പ്രശ്നം തിരുത്തുക

താങ്കൾ ഉൾപ്പെടുത്തിയ റസൂൽ പൂക്കുട്ടിയുടെ ചിത്രം സാംസ്കാരിക ആവശ്യത്തിന് ഉപയോഗിക്കാൻ ആഗ്രഹമുണ്ട്. അനുവാദപത്രം ലഭിക്കാൻ എന്ത് ചെയ്യണം. എന്റെ മെയിൽ mlp.hasainar@itschool.gov.in

ചിത്രം ആവശ്യമുള്ള അഭിനേതാക്കളുടെ താളുകൾ തിരുത്തുക

വർഗ്ഗം:ചിത്രം ആവശ്യമുള്ള അഭിനേതാക്കളുടെ താളുകൾ ശ്രദ്ധിക്കുക. ചിത്രങ്ങൾ ആവശ്യമുള്ള ഒരുപാട് അഭിനേതാക്കളുടെ താളുകൾ വിക്കിയിലുണ്ട്. ഇവയിൽ ചേർക്കാനുള്ള ചിത്രങ്ങൾ താങ്കളുടെ കൈവശം ഉണ്ടെങ്കിൽ ചേർക്കാൻ അഭ്യർത്ഥിക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 12:03, 27 സെപ്റ്റംബർ 2010 (UTC)Reply

use {{Cc-by-sa-3.0}}>>>{{self|Cc-by-sa-3.0}}

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Aneezone,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:53, 28 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Aneezone

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:59, 15 നവംബർ 2013 (UTC)Reply