ആലപ്പി അഷ്റഫ് ഒരു ഇന്ത്യൻ സിനിമാ സംവിധായകനാണ്. പ്രധാനമായും അദ്ദേഹം മലയാള സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിൽ കലാജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായും തിളങ്ങിയിരുന്നു. പ്രശസ്ത നടനായിരുന്ന ജയനു വേണ്ടി അദ്ദേഹത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാത്ത അവസാനത്തെ ഏതാനും ചിത്രങ്ങളിൽ (മനുഷ്യമൃഗം, കോളിളക്കം, അറിയപ്പെടാത്ത രഹസ്യം, ആക്രമണം തുടങ്ങിയവ) ശബ്ദം നൽകിയത് ആലപ്പി അഷ്റഫ് ആയിരുന്നു.[1] അതുപോലെതന്നെ അലാവുദ്ദീനും അത്ഭുതവിളക്കും, ഗർജ്ജനം എന്നീ ചിത്രങ്ങളിൽ രജനീകാന്തിനുവേണ്ടിയും ശബ്ദം നൽകിയിരുന്നു. മിമിക്രി എന്ന കലയിൽ പിൽക്കാലത്തു രംഗത്തുവന്ന അനേകംപേർക്ക് അദ്ദേഹം ഒരു പ്രചോദനമായിരുന്നു. അദ്ദേഹം നിരവധി മലയാള സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

ആലപ്പി അഷ്റഫ്
പ്രമാണം:Alleppey Ashraf .jpg
ജനനം
അഷ്റഫ്

മറ്റ് പേരുകൾAshraf
തൊഴിൽFilm director
Screen writer
Actor
Producer
Dubbing Artiste
Mimicry Artist
സജീവ കാലം1976 - Present

സിനിമാരംഗം

തിരുത്തുക

സംവിധായകൻ

തിരുത്തുക

അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:[2]

വർഷം സിനിമ ഭാഷ അഭിനേതാക്കൾ കുറിപ്പുകൾ
1983 ഒരു മാടപ്പിറാവിന്റെ കഥ മലയാളം പ്രേംനസീർ, മമ്മൂട്ടി
1984 വനിതാ പോലീസ് മലയാളം പ്രേംനസീർ, സീമ, മോഹൻലാൽ
1985 മുഖ്യ മന്ത്രി മലയാളം പ്രേംനസീർ, ശങ്കർ, മേനക, ശ്രീവിദ്യ
1985 പാര മലയാളം ഭീമൻ രഘു, കൽപ്പന, ജഗതി ശ്രീകുമാർ
1986 നിന്നിഷ്ടം എന്നിഷ്ടം മലയാളം മോഹൻലാൽ, പ്രിയ തിരക്കഥ :പ്രിയദർശൻ
1986 വിശ്വസിച്ചാലും ഇല്ലെങ്കിലും മലയാളം ശങ്കർ, രതീഷ്, ലിസി
1987 കൊട്ടും കുരവയും മലയാളം മമ്മൂട്ടി
1990 മിണ്ടാപ്പൂച്ചക്കു കല്ല്യാണം മലയാളം സുരേഷ് ഗോപി,ലിസി
1991 MGR നഗറിൽ തമിഴ് ആനന്ദ് ബാബു, സുകന്യ, വിവേക്, ചാർലി, ശങ്കർ ഇൻ ഹരിഹർ നഗറിന്റെ റീമേക്ക്
1995 നീല കുയിൽ തമിഴ് പാണ്ഡ്യരാജൻ, രാജശ്രീ
2011 എന്നും സംഭവാമി യുഗേ യുഗേ മലയാളം ശ്രീവിദ്യ, ശാലു മേനോൻ, റിയാസ് പത്തനാപുരം
2011 നിന്നിഷ്ടം എന്നിഷ്ടം 2 മലയാളം സുരേഷ് നായർ, സുനിത, പ്രിയ തുടർച്ച (നിന്നിഷ്ടം എന്നിഷ്ടം)

നിർമ്മാതാവ്

തിരുത്തുക

ഡയലോഗ് എഴുത്തുകാരൻ

തിരുത്തുക
 • ഒരു മാടപ്പിറാവിന്റെ കഥ
 • മുഖ്യ മന്ത്രി
 • പാര
 • ഒരു മുത്തശ്ശിക്കഥ
 • മിണ്ടാ പൂച്ചയ്ക്കു കല്ല്യാണം
 • എന്നും സംഭവാമി യുഗേ യുഗേ

കഥാകൃത്ത്

തിരുത്തുക
 • ഒരു മാടപ്പിറാവിന്റെ കഥ
 • മുഖ്യ മന്ത്രി
 • പാര
 • മിണ്ടാ പൂച്ചയ്ക്കു കല്ല്യാണം
 • എന്നും സംഭവാമി യുഗേ യുഗേ

തിരക്കഥാകൃത്ത്

തിരുത്തുക
 • ഒരു മാടപ്പിറാവിന്റെ കഥ
 • മുഖ്യ മന്ത്രി
 • പാര
 • എന്നും സംഭവാമി യുഗേ യുഗേ

അഭിനേതാവ്

തിരുത്തുക
 1. "ജയൻറെ സ്വപ്‌നങ്ങൾ; എൻറെ ശബ്ദം! | Alleppey Ashraf EP-3| Charithram Enniloode|Safari TV".
 2. "List of Malayalam Movies directed by Alleppey Ashraf". Retrieved 2013-12-15. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=ആലപ്പി_അഷ്റഫ്&oldid=3315517" എന്ന താളിൽനിന്ന് ശേഖരിച്ചത്