അശ്മകം
അങ്ഗുത്തരനികായത്തിൽ പരാമർശിച്ചിരിക്കുന്ന, പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപദങ്ങളിൽ (ഷോഡസ മഹാജനപദ)ഒന്നായിരുന്നു അശ്മകം അല്ലെങ്കിൽ അസ്സാക.[1] ഇന്നത്തെ ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, എന്നിവയിലായി, ഗോദാവരി നദിക്കു ചുറ്റുമുള്ള, പ്രദേശങ്ങളായിരുന്നു അസ്സാകയിൽ ഉൾപ്പെട്ടിരുന്നത്.[2]
അസ്സാക മഹാജനപദം | |
---|---|
700 ബി.സി.ഇ–300 ബി.സി.ഇ | |
അസ്സാകയും മറ്റു മഹാജനപദങ്ങളും | |
തലസ്ഥാനം | പോടാലി, അല്ലെങ്കിൽ പോഡണ, ഇന്നത്തെ ബോധൻ, തെലുങ്കാന |
പൊതുവായ ഭാഷകൾ | പ്രാകൃതം, സംസ്കൃതം |
മതം | ഹിന്ദുമതം ബുദ്ധമതം ജൈനമതം |
ഗവൺമെൻ്റ് | രാജഭരണം |
ചരിത്ര യുഗം | വെങ്കലയുഗം, അയോയുഗം |
• സ്ഥാപിതം | 700 ബി.സി.ഇ |
• ഇല്ലാതായത് | 300 ബി.സി.ഇ |
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | ഇന്ത്യ |
അസ്സാകയുടെ തലസ്ഥാനം അറിയപ്പെട്ടിരുന്നത് പോടാലി, അല്ലെങ്കിൽ പോഡണ എന്നായിരുന്നു. ഇന്നത്തെ തെലുങ്കാനയിലെ ബോധൻ ആണ് ഇതെന്നു കരുതപ്പെടുന്നു.[3] ബുദ്ധഗ്രന്ഥമായ മഹാഗോവിന്ദസുത്താന്തത്തിൽ അസ്സാകയിലെ ഭരണാധികാരിയായിരുന്ന, പോടാലി ആസ്ഥാനമാക്കി ധരിച്ചിരുന്ന, ഒരു ബ്രഹ്മദത്തനെക്കുറിച്ചു പരാമർശിച്ചിരിക്കുന്നു.[4] മത്സ്യപുരാണം (അധ്യായം 272) മഗധയിലെ ശിശുനാഗവംശത്തിനു സമകാലികരായ, അശ്മകത്തിലെ 25 ഭരണാധികാരികളെക്കുറിച്ച് പരാമർശിക്കുന്നു
അവലംബം
തിരുത്തുക- ↑ Law, Bimala Churn (1973). Tribes in Ancient India (in ഇംഗ്ലീഷ്). Bhandarkar Oriental Research Institute. p. 180.
- ↑ Gupta, Parmanand (1989). Geography from Ancient Indian Coins & Seals (in ഇംഗ്ലീഷ്). Concept Publishing Company. ISBN 9788170222484.
- ↑ Sen, Sailendra Nath (1999). Ancient Indian History and Civilization (in ഇംഗ്ലീഷ്). New Age International. p. 109. ISBN 9788122411980.
- ↑ Raychaudhuri, Hemchandra (1972) Political History of Ancient India, University of Calcutta, mumbai, p.80