18 മഹാപുരാണങ്ങളിൽ വച്ച് പതിനാറാമത്തെ പുരാണമാണ് മത്സ്യപുരാണം . പ്രാചീനവും , പ്രാമാണികവും പ്രാധാന്യവുമുള്ള ഈ പുരാണം മറ്റു പുരാണങ്ങളെപ്പോലെയല്ല . ഇതര പുരാണങ്ങളിലെ കാര്യങ്ങൾ പോലും ഇതിൽ വിശദീകരിച്ചിരിക്കുന്നു . ബ്രഹ്മപുരാണം , വായുപുരാണം എന്നിവയാണ് ഇതിനു തത്തുല്യമായ മറ്റു പുരാണങ്ങൾ . മഹാവിഷ്ണു തന്റെ മത്സ്യാവതാര രൂപത്തിൽ ആദിമ മനുഷ്യനായ വൈവസ്വത മനുവിന് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ഇതിവൃത്തം സൂതമുനി പറയുന്നത് .

ശ്ളോകസംഖ്യയും പുരാണഘടനയും

തിരുത്തുക

ഈ പുരാണത്തിനു രണ്ടു ഭാഗങ്ങളുണ്ട് . മൊത്തത്തിൽ 291 അദ്ധ്യായങ്ങളും 14000 ശ്ളോകങ്ങളും ഈ പുരാണത്തിനുണ്ട് . ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് ഒന്നാം നൂറ്റാണ്ടു ആണെന്ന് കരുതപ്പെടുന്നു .

ആഖ്യാനം കാലഘട്ടം

തിരുത്തുക

കാര്യങ്ങൾ വളച്ചുകെട്ടിലാതെ പറഞ്ഞിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത . നൈമിശാരണ്യത്തിൽ വച്ച് സൂതപൗരാണികൻ മുനിമാർക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം .മനുവും വിഷ്ണുവിന്റെ അവതാരമായ മത്സ്യവുമായുള്ള സംഭാഷണത്തോടെ പുരാണം ആരംഭിക്കുന്നു .

ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് ഒന്നാം നൂറ്റാണ്ടു ആണെന്ന് കരുതപ്പെടുന്നു .മത്സ്യപുരാണത്തിന്റെ പഴയ ചില കൈയെഴുത്തു പ്രതികളിൽ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആന്ധ്ര രാജാവായ ശതകർണ്ണിയുടെ ഭരണകാലത്തെക്കുറിച്ചു പരാമർശമുണ്ട് . അപ്പോൾ രണ്ടാം നൂറ്റാണ്ടിനു അടുപ്പിച്ചാകും ഇതിന്റെ രചനയെന്നും പറയാം .[1]

  1. [പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series]


പുരാണങ്ങൾ
ബ്രഹ്മപുരാണം | ബ്രഹ്മാണ്ഡപുരാണം | ബ്രഹ്മ വൈവർത്ത പുരാണം | മാർക്കണ്ഡേയപുരാണം | ഭവിഷ്യപുരാണം | വാമനപുരാണം | വിഷ്ണുപുരാണം | ഭാഗവതപുരാണം | നാരദേയപുരാണം | ഗരുഡപുരാണം | പദ്മപുരാണം | വരാഹപുരാണം | വായുപുരാണം | ലിംഗപുരാണം | സ്കന്ദപുരാണം | അഗ്നിപുരാണം | മത്സ്യപുരാണം | കൂർമ്മപുരാണം | ശിവപുരാണം | നാഗപുരാണം
"https://ml.wikipedia.org/w/index.php?title=മത്സ്യപുരാണം&oldid=3090835" എന്ന താളിൽനിന്ന് ശേഖരിച്ചത്