അവൻ ചാണ്ടിയുടെ മകൻ
2007ൽ തുളസീദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ്അവൻ ചാണ്ടിയുടെ മകൻ. ഈ ചിത്രത്തിൽ പൃഥ്വിരാജ്, വിജയരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കേരളത്തിലെ കൊച്ചി, കർണാടക എന്നിവിടങ്ങളിലായിരുന്നു ഇതിൻറെ ചിത്രീകരണം. ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സഞ്ജീവ് ലാൽ സംഗീതമൊരുക്കി.[1] [2] [3]
അവൻ ചാണ്ടിയുടെ മകൻ | |
---|---|
സംവിധാനം | തുളസീദാസ് |
നിർമ്മാണം | നിർമ്മൽ റോയ് |
രചന | ബാബു ജനാർദ്ദനൻ |
തിരക്കഥ | ബാബു ജനാർദ്ദനൻ |
സംഭാഷണം | ബാബു ജനാർദ്ദനൻ |
അഭിനേതാക്കൾ | പൃഥ്വിരാജ്, വിജയരാഘവൻ സോന നായർ രേഖ |
സംഗീതം | ഗിരീഷ് പുത്തഞ്ചേരി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | കെ.പി നമ്പ്യാതിരി |
ചിത്രസംയോജനം | രാജാമുഹമ്മദ് |
ബാനർ | മകയീരം |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
കഥാംശം
തിരുത്തുകചങ്കൂറ്റവും താന്തോന്നിത്തവും കൈമുതലായതു കാരണം അകലം പാലിക്കുന്ന ഒരപ്പനും മകനും ഒപ്പം അവർക്കിടയിൽ പാലമായി വർത്തിക്കുന്ന രണ്ടാത്മാക്കൾ. അവരെ തമ്മിൽ അകറ്റി അതിൽനിന്നു ലാഭം കൊയ്യുന്ന ചില ചെന്നായ്ക്കൾ. ഇവരുടെ കഥയാണ് ഈ ചിത്രം. താന്തോന്നിയായ തട്ടേക്കാട് ചാണ്ടി എന്ന ചാണ്ടിച്ചൻ (വിജയരാഘവൻ) ആരെയും അനുസരിക്കാത്ത പ്രകൃതം കാരണം മക്കളെ ശത്രുപക്ഷത്ത് നിർത്തുന്നവനാണ്. കന്യാമഠത്തിൽ നിന്നും ചാടിപ്പോയി വിവാഹം ചെയ്ത മകൾ സൂസന്നയെ (സോന നായർ) സ്വീകരിക്കാൻ അയാൾ തയ്യാറാകാതിരുന്നതാണ് മക്കളെ അയാളിൽ നിന്നകറ്റിയത്. മക്കൾ കുര്യച്ചനും (പൃഥ്വിരാജ്) സൂസന്നയും (സോന നായർ) കൊച്ചുറാണിയും (ഉഷ]) ഏലിക്കുട്ടിയും (രേഖ) ഒറ്റക്കെട്ടാണെങ്കിലും കൊച്ചുറാണിയുടെ ഭർത്താവ് പോളച്ചനും (സാദിഖ്) അപ്പൻ ചാക്കോച്ചിയും (കൊച്ചിൻ ഹനീഫ) എതിർപക്ഷത്താണ്. റബർ മാർക്കറ്റിങ് സൊസൈറ്റിയിൽ കാശെറിഞ്ഞ് അയാൾ പ്രസിഡണ്ടായി. അതിൽ സ്ഥാനഭ്രഷ്ടനും അഴിമതിക്കാരനുമായ പെരളിത്താനം കൊച്ചുകുഞ്ഞും (കലാശാല ബാബു) മകൻ സോണിയും (ബാബുരാജ്) വിറളിപിടിക്കുന്നു. അയാൾ സൊസൈറ്റിയിലെ തട്ടിപ്പ് പുറത്ത് കൊണ്ടുവരുമെന്ന ഘട്ടത്തിലെത്തുമ്പോഴെക്കും കണക്കുവക്കുന്ന ചാക്കോച്ചിയുടെ തിരിമറിയാൽ കയറ്റുമതിയിലെ കൃത്രിമത്തിൻറെ പേരിൽ പ്രസിഡണ്ടിനു നഷ്ടപരിഹാരം നൽകേണ്ടി വരുന്നു. ഇളയമകൾ സോണിയുടെ വിവാഹധാരളിത്തം കൂടിയായപ്പോൾ അയാൾ തളരുന്നു. അയാളെ സഹായിക്കാൻ സ്വയം വളർന്നവനായ കുര്യച്ചൻ (പൃഥ്വിരാജ്) തയ്യാറാകുന്നതിനിടയിൽ ചാണ്ടിച്ചൻ കൊല്ലപ്പെടുന്നു. കുര്യനുമായുള്ള അടിപിടിക്കിടയിൽ സോണിച്ചൻ കൊച്ചുകുഞ്ഞിനെ വധിക്കുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | പൃഥ്വിരാജ് | കുര്യൻ ചാണ്ടി സെബാസ്റ്റ്യൻ |
2 | വിജയരാഘവൻ | തട്ടക്കാട് ചാണ്ടി സെബാസ്റ്റ്യൻ |
3 | ശ്രീദേവിക | ശോഭ പിള്ള |
4 | ഉഷ | കൊച്ചുറാണി ചാണ്ടി സെബാസ്റ്റ്യൻ |
5 | രേഖ | എലികുട്ടി ചാണ്ടി സെബാസ്റ്റ്യൻ |
6 | സോന നായർ | സൂസന്ന ചാണ്ടിസെബാസ്റ്റ്യൻ |
7 | അഗസ്റ്റിൻ | കുഞ്ചറിയ കാര്യസ്ഥൻ |
8 | അനിൽ മുരളി | എസ്‌ഐ ഹരി |
9 | പി. ശ്രീകുമാർ | കോൺസ്റ്റബിൾ സോമൻ പിള്ള |
10 | കലാശാല ബാബു | പെരളിത്താനം കുഞ്ഞുകൊച്ച് |
11 | ബാബുരാജ് | പെരളിത്താനം സോണിച്ചൻ |
12 | കുണ്ടറ ജോണി | ഭാർഗ്ഗവൻ എംഎൽഎ |
13 | ശോഭ മോഹൻ | വസുന്ധര |
14 | അനിയപ്പൻ | അഴകപ്പൻ |
15 | കൊച്ചിൻ ഹനീഫ | ചാക്കോച്ചി |
16 | നാരായണൻ കുട്ടി | പ്രഹ്ലാദൻ |
17 | സ്ഫടികം ജോർജ്ജ് | സിഐ ശിവാനന്ദൻ |
18 | ക്യാപ്റ്റൻ രാജു | അച്ചൻ |
19 | വക്കം ജയലാൽ | അതിഥിതാരം |
20 | സാദിഖ് | പോളച്ചൻ കുരുന്റെ അളിയൻ |
- വരികൾ:ഗിരീഷ് പുത്തഞ്ചേരി
- ഈണം: സഞ്ജീവ് ലാൽ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കുരുത്തോല | അഫ്‌സൽ,ശോഭ ,സബിത | |
2 | മാമ്പൂ പൂക്കും | അൻവർ സാദത്ത് ,ജ്യോത്സന | |
3 | മന്ദാരക്കൊലുസ്സ് | എം ജി ശ്രീകുമാർ ,സുജാത മോഹൻ | |
4 | സിനായ് മാമല | അഡോൾഫ് ജെറോം ,പി വി പ്രീത |
പരാമർശങ്ങൾ
തിരുത്തുക- ↑ "Avan Chaandiyude Makan". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "അവൻ ചാണ്ടിയുടെ മകൻ (2007)". malayalasangeetham.info. Retrieved 2020-01-12.
- ↑ "അവൻ ചാണ്ടിയുടെ മകൻ (2007)". filmibeat.com. Retrieved 2014-10-20.
- ↑ "അവൻ ചാണ്ടിയുടെ മകൻ (2007)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അവൻ ചാണ്ടിയുടെ മകൻ (2007)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.