വേദാന്തം
വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ തത്വചിന്തയാണ് വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പേർ ഉണ്ട്. ഉപനിഷത്തുക്കൾ, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയാണ് അടിസ്ഥാന ഗ്രന്ഥങ്ങൾ. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാര് ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങൾ വേദാന്തത്തിൽ തന്നെ പല വിഭാഗങ്ങൾ ഉടലെടുത്തു. അദ്വൈതം, ദ്വൈതം,വിശിഷ്ടാദ്വൈതം എന്നിവയാണ് അവയിൽ പ്രധാനം
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
വേദാന്തം ഉത്തര മീമാംസാ എന്നും അറിയപ്പെടുന്നു, ഇത് ഹിന്ദു തത്ത്വചിന്തയിലെ ആറ് യാഥാസ്ഥിതിക (ആസ്തിക) സ്കൂളുകളിൽ ഒന്നാണ്. "വേദാന്തം" എന്ന വാക്കിന്റെ അർത്ഥം "വേദങ്ങളുടെ അവസാനം" എന്നാണ്, കൂടാതെ അറിവിലും വിമോചനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഉപനിഷത്തുകളിൽ അടങ്ങിയിരിക്കുന്ന ഊഹാപോഹങ്ങളിൽ നിന്നും എണ്ണലുകളിൽ നിന്നും ഉരുത്തിരിഞ്ഞതോ അല്ലെങ്കിൽ യോജിപ്പിച്ചതോ ആയ ആശയങ്ങളെ ഉൾക്കൊള്ളുന്നു. വേദാന്തം അനേകം വിദ്യാലയങ്ങളായി വികസിച്ചു, അവയെല്ലാം അവരുടെ ആശയങ്ങൾ പ്രസ്ഥാനത്രയി എന്ന് വിളിക്കപ്പെടുന്ന ഒരു പൊതുഗ്രന്ഥത്തിന്റെ ആധികാരികതയെ അടിസ്ഥാനമാക്കിയുള്ളതാണ്, "മൂന്ന് ഉറവിടങ്ങൾ" എന്ന് വിവർത്തനം ചെയ്യപ്പെടുന്നു: ഉപനിഷത്തുകൾ, ബ്രഹ്മസൂത്രങ്ങൾ, ഭഗവദ്ഗീത.[1]
പേരിനു പിന്നിൽ
തിരുത്തുകവേദത്തിന്റെ അന്തം (അവസാനം) എന്നാണ് വേദാന്തം എന്ന വാക്കിന്റെ അർത്ഥം.
പത്ത് വേദാന്തവിഭാഗങ്ങളും ഉപജ്ഞാതാക്കളും
തിരുത്തുക- അദ്വൈതം - ശങ്കരാചാര്യർ
- ഭേദാഭേദം - ഭാസ്കരാചാര്യർ
- വിശിഷ്ടാദ്വൈതം - രാമാനുജാചാര്യർ
- ദ്വൈതം -മാധ്വാചാര്യർ
- സ്വാഭാവികഭേദാഭേദം -നിംബാർക്കാചാര്യർ
- ശൈവവിശിഷ്ടാദ്വൈതം -ശ്രീകണ്ഠാചാര്യർ
- ഭേദാഭേദവിശിഷ്ടാദ്വൈതം -ശ്രീപത്യാചാര്യർ
- ശുദ്ധാദ്വൈതം -വല്ലഭാചാര്യർ
- അവിഭാഗദ്വൈതം -വിജ്ഞാനഭിക്ഷു
- അചിന്ത്യഭേദാഭേദം -ബലദേവാചാര്യർ
വിഭാഗത്തിനു പിന്നിൽ
തിരുത്തുകശങ്കരൻ, ഭാസ്കരൻ, രാമാനുജൻ, മാധ്വൻ, നിംബാർക്കൻ, ശ്രീകണ്ഠൻ, ശ്രീപതി, വല്ലഭൻ, വിജ്ഞാനഭിക്ഷു, ബലദേവൻ എന്നിവർ ബ്രഹ്മസൂത്രത്തിന് അവരവരുടെ വ്യാഖ്യാനങ്ങളെഴുതിയപ്പോഴാണ് വിവിധ വിഭാഗങ്ങളുണ്ടായത്.ഇതിന് രണ്ട് വിഭാഗങ്ങൾ ഉണ്ട്.