വൈരങ്കോട് ഭഗവതി ക്ഷേത്രം

കേരളത്തിലെ മലപ്പുറം ജില്ലയിൽ തിരുനാവായക്കടുത്തുള്ള ഭദ്രകാളി ക്ഷേത്രമാണ് വൈരങ്കോട് ഭഗവതി ക്
(Sree Vairankode Bhagavathi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മലപ്പുറം ജില്ലയിൽ തിരുനാവായക്കടുത്തുള്ള ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയും ജഗദീശ്വരിയുമായ ശ്രീ ഭദ്രകാളി [1][2]. അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'തട്ടകം' വാഴുന്ന ഭഗവതിയാണ് വൈരങ്കോട് അമ്മ എന്നാണ് വിശ്വാസം. എന്നാൽ ഒരു തോറ്റം പാട്ടിൽ "അല്ലൂർ, പുല്ലൂർ , കോന്ദല്ലൂർ, പോറ്റമ്മൽ , എളംപുലാശ്ശേരി എന്നും തുടങ്ങുന്നുണ്ട്. പല്ലാർ ദേശത്തിന്റെ നടുക്കായുള്ള വൈരങ്കോടാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വൈരങ്കോട് ഭഗവതി ക്ഷേത്രം
പേരുകൾ
ശരിയായ പേര്:ശ്രീ വൈരങ്കോട് ഭഗവതി ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:മലപ്പുറം
സ്ഥാനം:വൈരങ്കോട്, മലപ്പുറം ജില്ല, കേരളം, ഇന്ത്യ
നിർദേശാങ്കം:10°53′12″N 75°58′35″E / 10.886725°N 75.976357°E / 10.886725; 75.976357
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭദ്രകാളി (ആദിപരാശക്തി, ഭഗവതി, ജഗദംബ)
പ്രധാന ഉത്സവങ്ങൾ:വൈരങ്കോട് വേല,അഥവാ തീയാട്ടുൽസവം കുംഭം മാസം മകരച്ചൊവ്വ, മകര മാസം, മീന താലപ്പൊലി, മീന മാസം, പ്രതിഷ്ഠദിനം
വാസ്തുശൈലി:പുരാതന കേരള- ദ്രാവിഡ ശൈലിയിൽ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ഏതാണ്ട് 1500 വർഷം മുമ്പ്
സൃഷ്ടാവ്:ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ
ഭരണം:മലബാർ ദേവസ്വം ബോർഡ്
വെബ്സൈറ്റ്:http://vairankodetemple.in/

ഐതിഹ്യങ്ങൾ

തിരുത്തുക

1500 വർഷങ്ങൾക്കുമുമ്പ് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ് പരാശക്തിയെ വൈരങ്കോട് കുടിയിരുത്തിയത്. ഭഗവതിയുടെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂർ ഭഗവതി തന്നെയാണ് ഇവിടെയും എന്നാണ് വിശ്വാസം.ആ കഥ ഇങ്ങനെ. കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയായ ഭഗവതി പുഴകടന്ന് ആഴ്‌വാഞ്ചേരി മനക്കലെത്തുകയും മനക്കലെത്തിയ ഭഗവതിയെ തമ്പ്രാക്കൾ വൈരങ്കോട് കുടിയിരുത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.

അങ്ങാടിപ്പുറം ഭഗവതിയുടെ ഭക്തരായ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾക്ക് മുന്നിൽ സാക്ഷാൽ ആദിപരാശക്തിയായ പ്രപഞ്ച നാഥയുടെ ചൈതന്യം പ്രത്യക്ഷപ്പെടുകയും, ഭഗവതി ചൈതന്യത്തെ തമ്പ്രാക്കൾ വൈരങ്കോട് കുടിയിരുത്തുകയും ചെയ്തു എന്നുമൊരു ഐതിഹ്യവും നിലവിലുണ്ട്. അങ്ങാടിപ്പുറം ക്ഷേത്രത്തിനു വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള അവകാശം ഈ ഐതിഹ്യത്തെ ബലപ്പെടുത്തുന്നു.

ക്ഷേത്ര ഊരായ്മക്കാരായ ആഴ്വഞ്ചേരി തമ്പ്രാക്കൾ ക്ഷേത്രതിലെത്തിയാൽ ഭക്ത വാത്സലയായ ഭഗവതി എഴുന്നേറ്റു വണങ്ങുമെത്രേ. അതുകൊണ്ടുതന്നെ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വൈരങ്കോട് ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല. തമ്പ്രാക്കൾ നിശ്ചയിക്കുന്ന കോയ്മക്കാണ് ക്ഷേത്രകാര്യങ്ങളിലെ ഉത്തരവാദിത്തം. തമ്പ്രാക്കളുടെ കോയ്മ അനുവാദം നൽകുന്നതോടുകൂടി മാത്രമാണ് ക്ഷേത്രോത്സവത്തിന്റെ തുടക്കമായ 'മരംമുറി' നടക്കുക. തുടർന്ന് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകൾക്കും മേൽനോട്ടം വഹിക്കുന്നതും ഉത്സവ സമാപനത്തിന്റെ ഭാഗമായ അരിയളവ് നടത്തുന്നതും കോയ്മയാണ്.

വൈരങ്കോട് ഉത്സവത്തിന്റെ പ്രധാന കൊടിവരവായ ആതവനാട്, ആഴ്‌വാഞ്ചേരി മന വരവുകളും തമ്പ്രാന്റെ അനുഗ്രഹം വാങ്ങിയേ വൈരങ്കോട്ടേക്ക് പുറപ്പെടൂ.

മലപ്പുറം ജില്ലയിലെ പ്രധാന ഗ്രാമീണക്ഷേത്രോത്സവങ്ങളിലോന്നാണ് തീയാട്ട്. മലയാള മാസം കുംഭംത്തിലാണ് എല്ലാവർഷവും തീയാട്ട് ആഘോഷിക്കാറ്. ഒരാഴ്ച നീണ്ടു നിൽക്കുന്ന തീയാട്ട് മരം മുറിയോടെയാണ് തുടക്കമാകുന്നത് മൂന്നാം നാൾ ചെറിയ തീയാട്ടും ആറാം നാൾ വലിയതീയാട്ടും. വെട്ടത്ത്‌നാട്ടിലെ മതമൈത്രിയുടെ ഉത്സവമായിട്ടാണ് വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തീയാട്ട് അറിയപ്പെടുന്നത്. ആയിരക്കണക്കിന് നാനാജാതി മതസ്ഥരാണ് തീയാട്ടിനു വൈരങ്കോട് എത്തുന്നത്. ദൃശ്യവിരുന്നൊരുക്കിയ ദേശവരവുകളാണ് തീയാട്ടിന്റെ പ്രധാന ആകർഷണം. വരവുകളിൽ അണിനിരക്കുന്ന പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, കരിങ്കാളി, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ, വൈവിധ്യമാർന്ന വാദ്യമേളങ്ങൾ , നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളും ഇണപ്പൊയ്ക്കാളകളുമടങ്ങിയ ദേശവരവുകൾ അനിർവചനീയങ്ങളാണ്.

ഗ്രാമീണ ഉൽപ്പന്നങ്ങളുടെ നല്ലൊരു വിപണി കൂടിയാണ് ഉലസവപ്പറമ്പ്. മൺ പാത്രങ്ങൾ,മുളകൊണ്ടും കൈതോല കൊണ്ടുമുള്ള ഗ്രഹോപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, പൊരി, നുറുക്ക്, മിട്ടായികൾ, മധുര പലഹാരങ്ങൾ എന്നിവയും ഉത്സവ പറമ്പുകളിൽ വിൽക്കുന്നു. ശുദ്ധ ജല മത്സ്യങ്ങളുടെ വിപണിയാണ് മറ്റൊരാകർഷണം. വിവിധ ദേശങ്ങളിൽ നിന്നും മീൻ പിടുത്തക്കാർ കൊണ്ടുവരുന്ന ഈ മത്സ്യങ്ങൾക്ക് മാത്രമായി ദൂര ദേശങ്ങളിൽ നിന്നും ആളുകളെളെത്താറുണ്ട്.

തീയാട്ടിനു മാറ്റു കൂട്ടി രാത്രി വർണ്ണ മനോഹരമായ കരിമരുന്നു പ്രയോഗവും നടക്കുന്നു. മറ്റു കേരളീയ ക്ഷേത്രോത്സവങ്ങളിൽ വ്യത്യസ്തമായി വൈരങ്കോട് തീയാട്ടിനു ആനകൾ ഉണ്ടാവാറില്ല.

കേരളീയ ഗ്രാമീണ ഗ്രാമീണക്ഷേത്രോത്സവങ്ങളുടെ എല്ലാ മനോഹാരിതയും, ഗാമീണ ജനതയുടെ ആഘോ ഷങ്ങളുടെ നേർക്കാഴ്ചയുമായ തീയാട്ട് മറക്കാനാവാത്ത ഒരനുഭവമാണ് പ്രേക്ഷകന് നൽകുക.

മരം മുറി

ഉച്ചപൂജക്ക് ശേഷം ഭഗവതിയുടെ മൂലസ്വരൂപമായ വലിയകത്തൂട്ട് കോവിലകത്ത് മരം മുറിയുടെ അവകാശികൾ ഒത്തുകൂടുന്നു. ഗണപതി ഹോമവും വെള്ളരി പൂജക്കും ശേഷം ക്ഷേത്ര ഊരായ്മക്കാരായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പ്രതിനിധി മരംമുറിക്കാനുള്ള അവകാശം നൽകും. തുടർന്ന് അവകാശികളായ ആളുകളുടെ നേതൃത്വത്തിൽ മരംമുറിക്കാനായെത്തുന്നു. മുറിക്കാനുള്ള മരത്തെ വലം വെച്ച് കോമരം വാൾകൊണ്ടു കൊത്തുന്നു. ഈ സമയം കമ്മറമ്പിൽ പറയടി മുഴങ്ങും. തുടർന്ന് ദേശത്തിലെ മൂത്താശാരിയും അവകാശികളായ ആശാരിമാരും ചേർന്ന് മരം മുറിച്ചിടുന്നു. ശാഖകളൊന്നും വെട്ടാതെയാണ് മരം മുറിച്ചിടുക. ഭക്തർ വഴിപാടായി നൽകുന്ന വരിക്ക പ്ലാവാണ് മരം മുറിക്കു നൽകുക. ഈ വിറക് മേലരിയാക്കി (വിറക്) തെക്കൻ കുറ്റൂർ നായന്മാർ മൂന്നാം നാൾ ക്ഷേത്ര പരിസരത്തെ കനലാട്ടക്കുഴിയിലെത്തിക്കും. കനലാട്ടത്തിന് നൂറ് ശതമാനം കൊള്ളിവിറക് വേണമെന്നാണ് സങ്കൽപം. ആറാം നാളത്തെ വലിയ തിയ്യാട്ടിനുള്ള മരം നാലാം നാളാണ് മുറിക്കുക.

മരം മുറിക്കു മൂന്നാം നാൾ നടക്കുന്ന ചെറിയ തീയാട്ടിലെ പ്രധാന ചടങ്ങുകൾ; തന്ത്രിയുടെ കാർമ്മികത്വത്തിൽ ഉഷപ്പൂജയ്ക്കുശേഷം മേലാപ്പ് കെട്ടൽ, കനലാട്ടത്തിനുള്ള മേലരി കനലാട്ടക്കുഴിയിൽ കൊണ്ടുവന്നിടൽ, നെല്ലളവ്, പറനിറയ്ക്കൽ, തിയ്യാട്ട് കൊള്ളൽ, തോറ്റംചൊല്ലൽ എന്നിവയുണ്ടാകും. തുടർന്ന് ക്ഷേത്ര നട അടയ്ക്കും. പിന്നീട് വൈകുന്നേരം നാലുമണിയോടെ നട തുറക്കുമെന്നാണ് വിധി. ദേശക്കാരുടെ കൊടിവരവുകളാണ് ചെറിയ തിയ്യാട്ടിനുണ്ടാവുക.

രാത്രിയാണ് അവകാശികളായ നായർ സമുദായക്കാർ തലച്ചുമടായി കനലാട്ടക്കുഴിയിലെത്തിച്ച മേലരിക്ക് മാടമ്പത്ത് നായരുടെ മേൽനോട്ടത്തിൽ കോതയത്ത് നായരാണ് തീകൊടുക്കുക. തുടർന്ന് പകലാട്ടം, മുടിയാട്ടം, എഴുന്നള്ളത്ത്, ചുരികപിടുത്തം, കാടുകാണൽ എന്നീ ചടങ്ങുകൾ നടക്കും. നാലാം നാൾ പുലർച്ചെ കനലാട്ടം ഉണ്ടാകും. കൈത്തക്കരയിലുള്ള മുതലെത്തു നായൻമാർക്കാണ് കനലാട്ടത്തിന്റെ അവകാശം. കനലാട്ടത്തിന് ശേഷം വെളിച്ചപ്പാടിന്റെ ആയിരം തിരിയുഴിച്ചിലും കൽപനയും വന്നശേഷം ആഴ്‌വാഞ്ചേരി തമ്പ്രാങ്ങളുടെ കോയ്മ അവകാശികൾക്ക് അരിയളക്കുന്നു. ഇതോടെ ചെറിയ തിയ്യാട്ടിന്റെ ചടങ്ങുകൾ സമാപിക്കുന്നു.

വലിയ തിയ്യാട്ടു ദിവസമായ വെള്ളിയാഴ്ച പതിനായിരങ്ങളാണ് ക്ഷേത്രത്തിലെത്തുക. ദൂരദേശത്തുനിന്നുള്ള കൊടിവരവുകളാണ് വലിയ തിയ്യാട്ടിനുണ്ടാകുക. ഇതിൽ പ്രധാനം ക്ഷേത്രത്തിന്റെ ഊരായ്മകാരായ ആഴ്‌വാഞ്ചേരി മന യിൽനിന്ന് പുറപ്പെടുന്ന ആതവനാട് ആഴ്‌വാഞ്ചേരി മനക്കലെ വരവാണ്. ചെറിയ തീയാട്ടിലെപ്പോലെ പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ , വൈവിധ്യമാർന്ന വാദ്യമേളങ്ങൾ, നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളുടെയും അകമ്പടിയോടെ അലങ്കരിച്ച കൂറ്റൻ ഇണപ്പോയ്‌ക്കാളകളുള്ള വരവുകൾ കാണാൻ വൻ ജനാവലിയാണ് വൈരങ്കോടെത്തുക.

വിശേഷ ദിവസങ്ങൾ

തിരുത്തുക

ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി, ഭരണി, മലയാളം ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി, ജന്മ നക്ഷത്ര ദിവസം തുടങ്ങിയവ ദർശനത്തിന് പ്രധാനം.

നവരാത്രി, ദീപാവലി, തൃക്കാർത്തിക തുടങ്ങിയ വിശേഷ ദിവസങ്ങളും പ്രധാനം.

പ്രാർത്ഥനാ ശ്ലോകങ്ങൾ

തിരുത്തുക

ദേവി മാഹാത്മ്യം

സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ.

ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ.

സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോദേവി ദുർഗ്ഗേ ദേവി നമോസ്തുതേ.

ജ്വാലാ കരാള മത്യുഗ്രം അശേഷാസുരസൂദനം തൃശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ.

രോഗാനശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി.

സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം.

2. കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ.

3. മഹൈശ്വര്യപ്രദേ ദേവി ! മഹാത്രിപുരസുന്ദരി ! മഹാവീര്യേ മഹേശീ ! ശ്രീ ഭദ്രകാളി നമോസ്തുതേ!

സർവ്വവ്യാധിപ്രശമനി ! സർവ്വമൃത്യുനിവാരിണി! സർവ്വമന്ത്രസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ!

പുരുഷാർഥപ്രദേ ദേവി ! പുണ്യാപുണ്യഫലപ്രദേ! പരബ്രഹ്മസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! (ഭദ്രകാളി പത്ത്)

4. ഈശ്വരി പരമേശ്വരി ജഗദീശ്വരി മഹേശ്വരി ദേവി ദേവി മഹാഭയങ്കരി ഭദ്രകാളി നമോസ്തുതേ.

6. മഹാകാളി നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി ഭദ്രകാളി നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ.

7. ഓം ആയുർദേഹി ധനംദേഹി വിദ്യാംദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരീ.

8. ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി അനന്തം ദേഹി സൗഭാഗ്യം മഹ്യം തുഭ്യം നമോനമ:

9. കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.

10. അംബികാ അനാദിനിധനാ ആശ്വാരൂഡാ അപരാജിത

11. ‘’‘ദേവി മാഹാത്മ്യം’‘’ യാ ദേവീ സർവ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

എത്തിച്ചേരാൻ

തിരുത്തുക

സമീപക്ഷേത്രങ്ങൾ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
  1. "വലിയ തീയാട്ട്ഉത്സവം ഇന്ന്". Newspaper (in ഇംഗ്ലീഷ്). 2024-02-22. Retrieved 2024-02-25.
  2. "തീയാട്ടുത്സവത്തിന് വൈരങ്കോട് ഒരുങ്ങി". Newspaper (in ഇംഗ്ലീഷ്). 2024-02-17. Retrieved 2024-02-25.