വൈരങ്കോട്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ തിരുനാവായക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് വൈരങ്കോട്‌ (ഇംഗ്ലീഷ്- Vairankode) . വൈരങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി.[1]

വൈരങ്കോട്
ഗ്രാമം
Vairankode
വൈരങ്കോട് ഭഗവതി ക്ഷേത്രം
വൈരങ്കോട് ഭഗവതി ക്ഷേത്രം
വൈരങ്കോട് is located in Kerala
വൈരങ്കോട്
വൈരങ്കോട്
Location in Kerala, India
വൈരങ്കോട് is located in India
വൈരങ്കോട്
വൈരങ്കോട്
വൈരങ്കോട് (India)
Coordinates: 10°53′11″N 75°58′35″E / 10.886361°N 75.976307°E / 10.886361; 75.976307
Country India
Stateകേരളം
Districtമലപ്പുറം
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
Telephone code0494
വാഹന റെജിസ്ട്രേഷൻKL-10/KL-55
Nearest cityതിരൂർ

ചരിത്രം

തിരുത്തുക

മാമാങ്കത്തിന്റെ പേരിൽ പ്രശസ്തമായ പുണ്യനഗരമായ നിളാ തീരത്തുള്ള തിരുനാവായക്ക് അടുത്താണ് വൈരങ്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. വെട്ടത്തുനാട്ടിൽ ഉൾപ്പെട്ടിരുന്ന വൈരങ്കോട് ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഭരണത്തിൻ കീഴിലായിരുന്ന ഒരു ബ്രാഹ്മദേയ ഗ്രാമമായിരുന്നു. പ്രശസ്ത കവിയായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് വൈരങ്കോടിൽ നിന്നും 5 കിലോമീറ്റർ അകലെയായി നിളാ തീരത്തുള്ള മേൽപ്പത്തൂർ ഇല്ലത്താണ് ജനിച്ചത്.

ഭൂമിശാസ്ത്രം

തിരുത്തുക

അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായാണ് വൈരങ്കോട് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ'

തിരുത്തുക

വൈരങ്കോട് അങ്ങാടിയിലും,കിഴക്കേ അങ്ങാടിയിലുമുള്ള നമസ്കാര പള്ളികൾ ഇവയാണ് വൈരങ്കോടുള്ള പ്രധാന ആരാധനാലയങ്ങൾ

കേരളത്തിലെ പുരാതന ഭദ്രകാളി ക്ഷേത്രങ്ങളിലോന്നാണ് വൈരങ്കോട് ഭഗവതി ക്ഷേത്രം.1500 വർഷങ്ങൾക്കുമുമ്പ് ആഴ്വാഞ്ചേരി തമ്പ്രാക്കളാണ് ഭവതിയെ വൈരങ്കോട് കുടിയിരുത്തിയത്. കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയായ ദേവി പുഴകടന്ന് ആഴ്വാഞ്ചേരി മനക്കലെത്തുകയും മനക്കലെത്തിയ ഭഗവതിയെ തമ്പ്രാക്കൾ വൈരങ്കോട് കുടിയിരുത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം. അങ്ങാടിപ്പുറം ഭഗവതിയുടെ ഭക്തരായ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ദേവി ചൈതന്യം പ്രത്യക്ഷപ്പെടുകയും,ദേവി ചൈതന്യത്തെ തമ്പ്രാക്കൾ വൈരങ്കോട് കുടിയിരുത്തുകയും ചെയ്തു എന്നുമൊരു ഐതിഹ്യവും നിലവിലുണ്ട്.അങ്ങാടിപ്പുറം ക്ഷേത്രത്തിനു വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള അവകാശം ഈ ഐതിഹ്യത്തെ ബലപ്പെടുത്തുന്നു.[2][3]

മലപ്പുറം ജില്ലയിലെ പ്രധാന ഗ്രാമീണക്ഷേത്രോത്സവങ്ങളിലോന്നാണ് വൈരങ്കോട് വേല അല്ലെങ്കിൽ തീയാട്ട് .മലയാള മാസം കുംഭംത്തിലാണ് എല്ലാവർഷവും തീയാട്ട് ആഘോഷിക്കാറ്.ഒരാഴ്ച നീണ്ടു നിൽക്കുന്ന തീയാട്ട് മരം മുറിയോടെയാണ് തുടക്കമാകുന്നത് മൂന്നാം നാൾ ചെറിയ തീയാട്ടും ആറാം നാൾ വലിയതീയാട്ടും. വെട്ടത്ത്‌നാട്ടിലെ മതമൈത്രിയുടെ ഉത്സവമായിട്ടാണ് വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തീയാട്ട് അറിയപ്പെടുന്നത്.ആയിരക്കണക്കിന് നാനാജാതി മതസ്ഥരാണ് തീയാട്ടിനു വൈരംങ്കോട് എത്തുന്നത്. ദൃശ്യവിരുന്നൊരുക്കിയ ദേശവരവുകളാണ് തീയാട്ടിന്റെ പ്രധാന ആകർഷണം .വരവുകളിൽ അണിനിരക്കുന്ന പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, കരിങ്കാളി, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ , വൈവിധ്യമാർന്ന വാദ്യമേളങ്ങൾ , നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളും ഇണപ്പൊയ്ക്കാളകളുമടങ്ങിയ ദേശവരവുകൾ അനിർവചനീയങ്ങളാണ്. ഗ്രാമീണ ഉൽപ്പന്നങ്ങളുടെ നല്ലൊരു വിപണി കൂടിയാണ് ഉലസവപ്പറമ്പ്,മൺ പത്രങ്ങൾ,മുളകൊണ്ടും കൈതോല കൊണ്ടുമുള്ള ഗ്രഹോപകണങ്ങൾ അലങ്കാര വസ്തുക്കൾ,പൊരി, നുറുക്ക് ,മിട്ടായികൾ,വിവിത തരത്തിലുള്ള മധുര പലഹാരങ്ങൾ എന്നിവയും ഉത്സവ പറമ്പുകളിൽ വിൽക്കുന്നു.ശുദ്ധ ജല മത്സ്യങ്ങളുടെ വിപണിയാണ് മറ്റൊരാകർഷണം,വിവിധ ദേശങ്ങളിൽ നിന്നും മീൻ പിടുത്തക്കാർ കൊണ്ടുവരുന്ന ഈ മത്സ്യങ്ങൾക്ക് മാത്രമായി ദൂര ദേശങ്ങളിൽ നിന്നും ആളുകളെ ത്താറുണ്ട്.

തീയാട്ടിനു മാറ്റു കൂട്ടി രാത്രി കരിമരുന്നു പ്രയോഗവും നടക്കുന്നു.മറ്റു കേരളീയ ക്ഷേത്രോത്സവങ്ങളിൽ വ്യത്യസ്തമായി വൈരങ്കോട് തീയാട്ടിനു ആനകൾ ഉണ്ടാവാറില്ല.

കേരളീയ ഗ്രാമീണ ഗ്രാമീണക്ഷേത്രോത്സവങ്ങളുടെ എല്ലാ മനോഹാരിതയും,ഗാമീണ ജനതയുടെ ആഘോ ഷങ്ങളുടെ നേർക്കാഴ്ചയുമായ തീയാട്ട് മറക്കാനാവാത്ത ഒരനുഭവമാണ് പ്രേക്ഷകന് നൽകുക.

ഉച്ചപൂജക്ക് ശേഷം ഭഗവതിയുടെ മൂലസ്വരൂപമായ വലിയകത്തൂട്ട് കോവിലകത്ത് മരം മുറിയുടെ അവകാശികൾ ഒത്തുകൂടുന്നു.ഗണപതി ഹോമവും വെള്ളരി പൂജക്കും ശേഷം ക്ഷേത്ര ഊരായ്മക്കാരായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പ്രതിനിധി മരംമുറിക്കാനുള്ള അവകാശം നൽകും തുടർന്ന് അവകാശികളായ ആശാരിമാരുടെ നേതൃത്വത്തിൽ മരംമുറിക്കാനായെത്തുന്നു.മുറിക്കാനുള്ള മരത്തെ വലം വെച്ച് കോമരം വാൾകൊണ്ടു കൊത്തുന്നു ഈ സമയം കമ്മറമ്പിൽ പറയടിമുഴങ്ങും.തുടർന്ന് ദേശത്തിലെ മൂത്താശാരിയും അവകാശികളായ ആശാരിമാരും ചേർന്ന് മരം മുറിച്ചിടുന്നു.ശാഖകളൊന്നും വെട്ടാതെയാണ് മരം മുറിച്ചിടുക.ഭക്തർ വഴിപാടായി നൽകുന്ന വരിക്ക പ്ലാവാണ് മരം മുറിക്കു നൽകുക

ഈ വിറക് മേലരിയാക്കി (വിറക്) തെക്കൻ കുറ്റൂർ നായന്മാർ മൂന്നാം നാൾ ക്ഷേത്ര പരിസരത്തെ കനലാട്ടക്കുഴിയിലെത്തിക്കും. കനലാട്ടത്തിന് നൂറ് ശതമാനം കൊള്ളിവിറക് വെണമെന്നാണ് വിധി. ആറാം നാളത്തെ വലിയ തിയ്യാട്ടിനുള്ള മരം നാലാം നാളാണ് മുറിക്കുക.

മരം മുറിക്കു മൂന്നാം നാൾ നടക്കുന്ന ചെറിയ തീയാട്ടിലെ പ്രധാന ചടങ്ങുകൾ; തന്ത്രിയുടെ കാർമ്മികത്വത്തിൽ ഉഷപ്പൂജയ്ക്കുശേഷം മേലാപ്പ് കെട്ടൽ, കനലാട്ടത്തിനുള്ള മേലരി കനലാട്ടക്കുഴിയിൽ കൊണ്ടുവന്നിടൽ, നെല്ലളവ്, പറനിറയ്ക്കൽ, തിയ്യാട്ട് കൊള്ളൽ, തോറ്റംചൊല്ലൽ എന്നിവയുണ്ടാകും. തുടർന്ന് നട അടയ്ക്കും. പിന്നീട് വൈകുന്നേരം നാലുമണിയോടെ നട തുറക്കുന്നതോടെ കൊടിവരവുകൾ ക്ഷേത്രത്തിലെത്തിത്തുടങ്ങും.ദേശക്കാരുടെ കൊടിവരവുകളാണ് ചെറിയ തിയ്യാട്ടിനുണ്ടാവുക.

രാത്രിയാണ് അവകാശികളായ നായന്മാർ തലച്ചുമടായി കനലാട്ടക്കുഴിയിലെത്തിച്ച മേലരിക്ക് മാടമ്പത്ത് നായരുടെ മേൽനോട്ടത്തിൽ കോതയത്ത് നായരാണ് തീകൊടുക്കുക. തുടർന്ന് പകലാട്ടം, മുടിയാട്ടം, എഴുന്നള്ളത്ത്, ചുരികപിടുത്തം, കാടുകാണൽ എന്നീ ചടങ്ങുകൾ നടക്കും.നാലാം നാൾ പുലർച്ചെ കനലാട്ടം ഉണ്ടാകും.കൈത്തക്കരയിലുള്ള മുതലെത്തു നായൻമാർക്കാണ് കനലാട്ടത്തിന്റെ അവകാശം.

കനലാട്ടത്തിന് ശേഷം വെളിച്ചപ്പാടിന്റെ ആയിരം തിരിയുഴിച്ചിലും കൽപനയും വന്നശേഷം ആഴ്‌വാഞ്ചേരി തമ്പ്രാങ്ങളുടെ കോയ്മ അവകാശികൾക്ക് അരിയളക്കുന്നു. ഇതോടെ ചെറിയ തിയ്യാട്ടിന്റെ ചടങ്ങുകൾ സമാപിക്കുന്നു.

വലിയ തിയ്യാട്ടു ദിവസമായ വെള്ളിയാഴ്ച പതിനായിരങ്ങളാണ് ക്ഷേത്രത്തിലെത്തുക.

ദൂരദേശത്തുനിന്നുള്ള കൊടിവരവുകളാണ് വലിയ തിയ്യാട്ടിനുണ്ടാകുക.ഇതിൽ പ്രധാനം ക്ഷേത്രത്തിന്റെ ഊരായ്മകാരായ ആഴ്വാഞ്ചേരി മന യിൽനിന്ന് പുറപ്പെടുന്ന ആതവനാട് ആഴ്വാഞ്ചേരി മനക്കലെ വരവാണ്.ചെറിയ തീയാട്ടിലെപ്പോലെ പൂതൻ, വൈക്കോൽപൂതൻ, തിറ, കാട്ടാളന്മാർ, തെയ്യം, പുരാണ കഥാപാത്രങ്ങളുടെയും മറ്റും വേഷങ്ങൾ , വൈവിധ്യമാർന്ന വാദ്യമേളങ്ങൾ , നിറപ്പകിട്ടാർന്ന കൂറകളും തിത്ത്യേര്യക്കുടകളുടെയും അകമ്പടിയോടെ അലങ്കരിച്ച കൂറ്റൻ ഇണപ്പോയ്‌ക്കാളകളുള്ള വരവുകൾ കാണാൻ വൻ ജനാവലിയാണ് വൈരംങ്കോടെത്തുക.[4][5][6][7][8]

പുറം കണ്ണികൾ

തിരുത്തുക

മതവിശാസം

തിരുത്തുക

മുസ്ലിം ഭൂരിപക്ഷമുള്ള വൈരങ്കോട് ഹിന്ദുക്കളും മുസ്ലിംകളും പരസ്പര സഹോധര്യതിലും സൌഹാദർത്തിലും കഴിയുന്നു.മലബാർ ലഹളക്കാലത്ത് പുറത്തുനിന്നും വന്ന അക്രമികൾ ക്ഷേത്രം തകർക്കാൻ ശ്രമിച്ചെങ്കിലും, അതിനെതിരെ ചെറുത്തുനിന്ന് ക്ഷേത്രം സംരക്ഷിച്ചത് അക്കാലത്തെ മുസ്ളീം സഹോദരന്മാരാണ്. അന്നത്തെ നാട്ടുപ്രമാണിയായ വെള്ളാടത്ത് തറവാട്ടിലെ തെക്കൻ മരക്കാർ മൂപ്പന്റെ നേതൃത്വത്തിലാണ് ചെറുത്തുനിൽപ്പുണ്ടായത്. ഇതേതുടർന്ന് ഈ തറവാട്ടുകാർക്ക് അന്നുമുതൽ ക്ഷേത്രത്തിൽ നിന്നും വർഷംതോറും ഒരവകാശം കൽപ്പിച്ചരുളുകയും തലമുറകളായി അവർ അത് കൈപ്പറ്റുകയും ചെയ്യുന്നു.

വെട്ടത്ത് തമ്പുരാന്റെ കോട്ടയിൽ നിന്ന് ആതവനാട്ടെ ആഴ്വാഞ്ചേരിമനയിലേക്ക് പോകുന്നതിനു നിർമിച്ച പ്രധാന വഴിയാണ് പിന്നീട് വൈരങ്കോട് റോഡ് ആയത്. വൈരങ്കോടിലൂടെ കടന്നുപോകുന്ന ഈ റോഡാണ് വൈരങ്കോടിനെ തിരൂരുമായും പട്ടർ നടക്കാവുമായും ബന്ധിപ്പിക്കുന്നത്.[9]

ആരോഗ്യം

തിരുത്തുക

കുത്തുകല്ലിലുള്ള തിരുന്നാവായ പഞ്ചായത്ത് പ്രധാമികാര്യോഗ്യ കേന്ദ്രമാണ് ഏറ്റവും അടുത്തുള്ള ആര്യോഗ്യ പരിപാലന സ്ഥാപനം. ഡോ.പരപ്പിൽ അലി,എം.ബി.ബി.എസ്.,കൈത്തക്കരയിലുള്ള ഡോ.റംഷീർ അലി.ബി.എച്ച്. എം.എസ് എന്നിവരാണ് വൈരങ്കോട് നിന്നുള്ള ആദ്യത്തെ ഭിഷഗ്വരന്മാർ.ഒരു ഫാർമസിയും,കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ഏജൻസിയും ഇവിടെ ഉണ്ട്.ബ്രദേർസ് ജിം എന്ന പേരിൽ ഒരു ഫിറ്റ്നസ്സ് സെന്ററും വൈരങ്കോട് പ്രവർത്തിക്കുന്നു.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • ഏ.എം.യുപി.സ്ക്കൂൾ വൈരംങ്കോട്.
  • കമ്മു മുസ്ലല്യാർ സ്മാരക വിദ്യാഭവൻ ഹൈസ്കൂൾ.
  • എം.ഇ.ടി.ഹൈസ്കൂൾ.

സാമ്പത്തികം

തിരുത്തുക

ജനങ്ങളുടെ പാരമ്പര്യമായ വരുമാന മാർഗ്ഗം കൃഷി ആണ്. വിദേശത്ത് ജോലിചെയ്യുന്നവരും,കച്ചവടം ചെയ്യുന്നവരുമായ വൈരംങ്കോട്ടുകാർ അയക്കുന്ന പണമാണ് വൈരംങ്കോടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് . വൈരങ്കോട് നിന്ന് ഒരുപാടുപേർ ലോകത്തിന്റെ പല ഭാഗങ്ങളിലും ജോലിചെയ്യുന്നു .കൃഷി വളരെ ആദായകരമല്ലെങ്കിലും പാരമ്പര്യമായ വരുമാന മായി കൃഷി ചെയ്യുന്നു . പ്രധാന കാർഷിക വിളകൾ തെങ്ങ്, അടക്ക, നെല്ല്, വാഴ എന്നിവയാണ്.ഇവിടത്തെ പച്ചക്കറി - ഫല വർഗ കൃഷി സ്വന്തം ആവശ്യങ്ങൾക്കായി മാത്രമാണ്.അനധികൃതമായി വയൽ നികത്തൽ മൂലം വൈരങ്കോടിന്റെ വയലേലകൾ ഒന്നൊന്നായി ഇല്ലാതാവുകയാണ് .വാർഡു മെമ്പർ ആയിരുന്ന ഷക്കീല കലാമിന്റെ ശ്രമ ഫലമായി പേപ്പർ ഗ്ലാസ്‌ , പേപ്പർ പ്ലേറ്റ് എന്നിവ നിർമ്മിക്കുന്ന ഒരു കുടുംബശ്രീ യൂനിറ്റ് കൈത്തക്കരയിൽ പ്രവർത്തിക്കുന്നു.

കല്പന്തുകളിക്ക് ഏറെ ആരാധകരുള്ള മലപ്പുറം ജില്ലയിൽ വൈരംങ്കോടിന്റെ അഭിമാനമായി ജില്ലയിലെ പ്രധാന ഫുട്ബാൾ മത്സരങ്ങളില്ലെല്ലാം വിജത്തിന്റെ മുദ്രകൾ ഏറ്റുവാങ്ങിയ ബ്രദേർസ് വൈരംങ്കോട് , വിന്നേഴ്സ് ക്ലബ്ബ് വൈരംങ്കോടിന്റെ കായിക സ്വപ്നങ്ങളുടെ സാഫല്യമാണ്. നിസാർ അഹമ്മദ് തയ്യിൽ.മുകുന്ദൻ എന്നവരാ വൈരംങ്കോട് നിൻറെ കായികസ്വപ്നങ്ങൾക്ക് നിറം പകരുന്നത്

രാഷ്ട്രീയം

തിരുത്തുക

തിരുന്നാവായ പഞ്ചായത്തിലെ 20 താം വാർഡാണ് വൈരങ്കോട്,അമരിയിൽ അബ്ദുൽ കലാം പഞ്ചായത്തിൽ വൈരങ്കോടിനെ പ്രധിനിധീകരിക്കുന്നു.രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർടികളുടെയും സംഘടനകളുടെയും യൂണിറ്റുകൾ വൈരംങ്കോടുണ്ട്. ദീർഘകാലം തിരുന്നാവായ പഞ്ചായത്തിൻറെ പ്രസിഡണ്ട് ആയിരുന്ന TM ബാവ സാഹിബ് വൈരങ്കോട് നിന്ന് ജയിച്ചു വന്ന വാർഡ് പ്രതിനിധിയായിരുന്നു.

  1. "വൈരങ്കോട് തീയാട്ടുത്സവത്തിന് മരംമുറിയോടെ നാളെ തുടക്കം" (in ഇംഗ്ലീഷ്). 2023-02-17. Retrieved 2024-04-01.
  2. "Home - Sree Vairankode Bhagavathy Temple". Retrieved 2024-04-01.
  3. "തിരുനാവായ വൈരംകോട് ക്ഷേത്രം ട്രസ്റ്റികളായി രാഷ്ട്രീയക്കാരെ നിയമിച്ചതിന് സ്റ്റേ" (in ഇംഗ്ലീഷ്). 2023-11-22. Retrieved 2024-04-01.
  4. "Culture of Malappuram, Popular Festivals in Malappuram". Retrieved 2024-04-01.
  5. ഡെസ്ക്, വെബ് (2022-02-13). "വൈരങ്കോട് തിയ്യാട്ടുത്സവം ഇന്ന് തുടങ്ങും | Madhyamam". Retrieved 2024-04-01.
  6. "കാർഷിക സംസ്കൃതിയുടെ ഓർമപ്പെടുത്തലായി വൈരങ്കോട് വലിയ തീയാട്ടുത്സവം". Retrieved 2024-04-01.
  7. ഡെസ്ക്, വെബ് (2022-02-13). "വൈരങ്കോട് തിയ്യാട്ടുത്സവം ഇന്ന് തുടങ്ങും | Madhyamam". Retrieved 2024-04-01.
  8. "കാർഷിക സംസ്കൃതിയുടെ ഓർമപ്പെടുത്തലായി വൈരങ്കോട് വലിയ തീയാട്ടുത്സവം". Retrieved 2024-04-01.
  9. "മലപ്പുറം ജില്ലയിൽ ഇന്ന് (02-02-2024); അറിയാൻ, ഓർക്കാൻ". Retrieved 2024-04-01.
"https://ml.wikipedia.org/w/index.php?title=വൈരങ്കോട്&oldid=4135193" എന്ന താളിൽനിന്ന് ശേഖരിച്ചത്