ഋഷി കപൂർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Rishi Kapoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനുമായിരുന്നു ഋഷി കപൂർ (ജനനം: സെപ്റ്റംബർ 4, 1952, മരണം: ഏപ്രിൽ 30, 2020).[3] പിതാവായ രാജ് കപൂറിന്റെ 1970 ൽ പുറത്തിറങ്ങിയ മേരാ നാം ജോക്കർ (1970) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചതിന്റെപേരിൽ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. മുതിർന്നതിനുശേഷം 1973 ൽ ബോബി എന്ന ചിത്രത്തിൽ ഡിംപിൾ കപാഡിയയ്‌ക്കൊപ്പം അഭിനയിക്കുകയും 1974 ലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു.

ഋഷി കപൂർ
Kapoor in 2016
ജനനം(1952-09-04)4 സെപ്റ്റംബർ 1952
മരണം30 ഏപ്രിൽ 2020(2020-04-30) (പ്രായം 67)
മരണ കാരണംBone marrow cancer[2]
തൊഴിൽനടൻ, നിർമ്മാതാവ്, സംവിധായകൻ
സജീവ കാലം1970–2020
ജീവിതപങ്കാളി(കൾ)
കുട്ടികൾ
ബന്ധുക്കൾSee Kapoor family

1973 നും 2000 നും ഇടയിൽ 92 ചിത്രങ്ങളിൽ റൊമാന്റിക് നായകനായി അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[4] ദോ ദൂനി ചാറിലെ അഭിനയത്തിന് 2011 ൽ മികച്ച നടനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും കപൂർ ആന്റ് സൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2017 ൽ മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടി. ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിനും അദ്ദേഹം അർഹനായിരുന്നു.[5] 1973 മുതൽ 1981 വരെയുള്ള കാലത്ത് പന്ത്രണ്ടോളം സിനിമകളിൽ ഭാര്യ നീതു സിങ്ങിനൊപ്പവും അഭിനയിച്ചു.

ആദ്യ ജീവിതം

തിരുത്തുക
 
ഋഷി കപൂർ (വലത്ത്) 1978 ൽ

മുംബെയിലെ ചെമ്പൂരിൽ ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിൽ ഋഷി രാജ് കപൂർ എന്ന പേരിലാണ് അദ്ദേഹം ജനിച്ചത്. പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെയും അദ്ദേഹത്തിന്റെ പത്നി കൃഷ്ണ രാജ് കപൂറിന്റെയും (മുമ്പ്, മൽഹോത്ര) രണ്ടാമത്തെ മകനാണ് ഋഷി കപൂർ. നടൻ പൃഥ്വിരാജ് കപൂറിന്റെ ചെറുമകനായിരുന്നു. സഹോദരന്മാരും നടന്മാരുമായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവരും മാതാവ് വഴിയുള്ള അമ്മാവന്മാരായ പ്രേം നാഥ്, രാജേന്ദ്ര നാഥ്, നരേന്ദ്ര നാഥ്, പ്രേം ചോപ്ര, പിതൃ സഹോദരന്മാരായ ശശി കപൂർ, ഷമ്മി കപൂർ എന്നിവരെല്ലാം അഭിനേതാക്കളായിരുന്നു. ഇൻഷുറൻസ് ഏജന്റായിരുന്ന റിതു നന്ദ, പരേതയായ റിമ ജെയിൻ എന്നിവർ അദ്ദേഹത്തിന്റെ സഹോദരിമാരാണ്.[6] ഋഷി കപൂറിന്റെ മകനാണ് പുതുമുഖ നായക നടനായ രൺബീർ കപൂർ.

മുംബൈയിലെ ക്യാമ്പിയൻ സ്കൂളിലും അജ്മീറിലെ മയോ കോളേജിലും അദ്ദേഹം പഠനം നടത്തി.[7]

സിനിമ ജീവിതം

തിരുത്തുക

പ്രധാന വേഷങ്ങൾ (2000 ന് മുമ്പ്)

തിരുത്തുക

മൂന്നാമത്തെ വയസ്സിൽ പിതാവ് രാജ് കപൂർ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ശ്രീ 420 എന്ന ചിത്രത്തിലെ "പ്യാർ ഹുവാ, ഇക്രാർ ഹുവാ ഹെ"[8] എന്ന ഗാനരംഗത്ത് ഒരു ചെറുവേഷത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.[9]

ഋഷി കപൂർ ആദ്യം അഭിനയിച്ച ചിത്രം 1970 ൽ പിതാവ് രാജ് കപൂർ നിർമ്മിച്ച് സംവിധാനം ചെയ്ത മേരാ നാം ജോക്കറിൽ പിതാവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു.[10][11] 1973 ൽ പിതാവിന്റെ സംവിധാനത്തിൽ ഡിംപിൾ കപാഡിയ നായികയായി അഭിനയിച്ച ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു.[12] ബോബിയുടെ നിർമ്മാണത്തെക്കുറിച്ച്, 2012 ലെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, "ഒരു നടനെന്ന നിലയിൽ എന്നെ സിനിമാ രംഗത്ത് അവതരിപ്പിക്കുന്നതിനാണ് ഈ സിനിമ നിർമ്മിച്ചതെന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഈ ചിത്രം നിർമ്മിച്ചത് മേരാ നാം ജോക്കറിന്റെ കടങ്ങൾ വീട്ടാനാണ്. അച്ഛന് ഒരു കൗമാര പ്രണയകഥ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും രാജേഷ് ഖന്നയെ ഈ ചിത്രത്തിൽ നായകനായി അഭിനയിപ്പിക്കാനുള്ളത്ര പണം അദ്ദേഹത്തിന് കൈവശമില്ലായിരുന്നു".[13] ഈ ചിത്രം അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി[14] മാറുകയും മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടുന്നതിനും സാധിച്ചു.[15] 1970 കളിൽ നീതു സിങ്ങിനൊപ്പം റാഫൂ ചക്കർ (1975), അമിതാഭ് ബച്ചനോടൊപ്പം അമർ അക്ബർ ആന്റണി (1977), ഖേൽ ഖേൽ മേൻ (1975), സീനത്ത് അമനോടൊപ്പം ഹം കിസീസേ കം നഹീൻ (1977), തുടങ്ങി നിരവധി ലഘു ഹാസ്യചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.[16] അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 1980 ൽ വിവാഹം കഴിച്ച നീതു സിങ്ങിനൊപ്പം ആദ്യമായി സഹ്രീല ഇൻസാനിൽ (1974) ജോലി ചെയ്ത അദ്ദേഹം കഭി കഭി (1976), ദൂസര ആദ്മി (1976) എന്നിവയുൾപ്പെടെ ഒന്നിലധികം പ്രോജക്ടുകളിൽ ഒരുമിച്ച് അഭിനയിച്ചു.[17]

1980 കളിൽ കൂടുതൽ വൈവിധ്യമാർന്ന വേഷങ്ങൾ ഏറ്റെടുത്ത ഋഷി കപൂർ; സുഭാഷ് ഘായിയുടെ പുനർജന്മ ത്രില്ലറായിരുന്ന കർസ് (1980) എന്ന സിനിമയിൽ അഭിനയിച്ചു. അത് ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ഒരു കൾട്ട് ക്ലാസിക്കായി മാറിയിരുന്നു. 1986 ൽ പുറത്തിറങ്ങിയ ഏക് ചാദർ മൈലി സി എന്ന രാജേന്ദ്ര സിംഗ് ബേദിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരത്തിൽ ആചാരപ്രകാരം തന്റെ വിധവയായ സഹോദരഭാര്യയെ വിവാഹം കഴിക്കാൻ നിർബന്ധിതനായ ഒരാളുടെ വേഷം അവതരിപ്പിച്ചു.[18][19]

1991 ൽ പാക്കിസ്ഥാൻ നടി സെബ ബക്തിയാർക്കൊപ്പം ഹെന്ന എന്ന ചിത്രത്തിൽ റിഷി കപൂർ അഭിനയിച്ചു. ഇതിഹാസ സംവിധായകൻ രാജ് കപൂർ ആസൂത്രണം ചെയ്ത് ആരംഭിച്ചതാണെങ്കിലും ചിത്രം പൂർത്തിയാകുന്നതിന് മുമ്പ് രാജ് കപൂറിന്റെ നിര്യാണം സംഭവിച്ചതിനേത്തുടർന്ന് ഇത് സംവിധാനം ചെയ്തത് രൺ‌ഥിർ കപൂറായിരുന്നു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിന് ഇന്ത്യ സമർപ്പിച്ച ചിത്രമായിരുന്നു ഇത്.[20]

1973 നും 2000 നും ഇടയിലുള്ള ഋഷി കപൂറിന്റെ മറ്റ് റൊമാന്റിക്[21] ചലച്ചിത്ര വേഷങ്ങളിൽ രാജ (1975), ലൈല മജ്നു (1976),[22] സർഗം (1979), പ്രേം രോഗ് (1982), കൂലി (1983),[23] സാഗർ (1985), ചാന്ദ്‌നി (1989),[24] ബോൽ രാധ ബോൽ (1992), ദാമിനി (1993), കാരോബാർ (2000) എന്നിവ ഉൾപ്പെടുന്നു.[25][26]

1999 ൽ രാജേഷ് ഖന്ന, ഐശ്വര്യ റായ്, അക്ഷയ് ഖന്ന എന്നിവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ആ അബ് ലോട്ട് ചലേൻ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു.[27]

സഹനടൻ (2000 ന് ശേഷം)

തിരുത്തുക

2000 കളുടെ തുടക്കത്തിൽ ഋഷി കപൂർ സ്വഭാവ കഥാപാത്രങ്ങളിലേയ്ക്ക് വിജയകരമായ കൂടുമാറ്റം നടത്തുകയും അഗ്നിപഥിലെ (2012) പ്രതിയോഗി, സ്റ്റുഡന്റ് ഓഫ് ദി ഇയർ (2012) എന്ന ചിത്രത്തിലെ കഥാപാത്രം എന്നിവയുൾപ്പെടെ നിരവധി വിജയകരമായ ചിത്രങ്ങളിൽ അഭിനയിച്ചു.[28] ഡോ ദൂനി ചാറിൽ (2011) സ്വന്തമായി കാർ വാങ്ങാൻ ശ്രമിക്കുന്ന മധ്യവയസ്‌കനായ പിതാവിനെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് നേടുകയും; കപൂർ & സൺസ് (2016) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹം നേടി.[29] 2004 നു ശേഷം സഹനടനായി ഹം തും (2004), ഫനാ (2006), നമസ്‌തേ ലണ്ടൻ (2007), ലവ് ആജ് കൽ (2009), ഡൽഹി 6 (2009) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.[30][31] യഥാർത്ഥ ജീവിതത്തിലെ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ ഡി-ഡേയിൽ (2013) അദ്ദേഹം അവതരിപ്പിച്ചു.[32]

2018 ൽ അദ്ദേഹം നെറ്റ്ഫ്ലിക്സ് നാടകീയ ചലച്ചിത്രം രാജ്മ ചാവലിൽ പ്രത്യക്ഷപ്പെട്ടു. അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ 76 വയസ്സുള്ള മകനായി അഭിനയിച്ചുകൊണ്ട് 102 നോട്ട് ഔട്ട് എന്ന ചിത്രത്തിലൂടെ രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനുശേഷം ഇരുവരും വീണ്ടും സ്‌ക്രീനിൽ ഒന്നിച്ചു. മുൽക്കിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. സ്മീപ് കാങ് സംവിധാനം ചെയ്ത കോമഡി-നാടകീയ ചിത്രമായ ജൂത്ത കഹിൻ കാ, 2019 ഡിസംബർ 13 നു പുറത്തിറങ്ങിയ ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് ഇമ്രാൻ ഹാഷ്മിയുമായോടൊപ്പം അഭിനയിച്ച മിസ്റ്ററി ത്രില്ലർ ചിത്രമായ ദി ബോഡി എന്നീ രണ്ടു ചിത്രങ്ങൾ 2019 ൽ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി.[33] ദ ബോഡി അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു.[34] ഹിതേഷ് ഭാട്ടിയയുടെ സംവിധാനത്തിൽ ജൂഹി ചാവ്ലയോടൊപ്പം അഭിനയിക്കുന്ന ശർമാജി നംകീൻ എന്ന ചിത്രം അദ്ദേഹത്തിന്റെ മരണസമയത്ത് നിർമ്മാണത്തിലായിരുന്നു.[35]

സ്വകാര്യജീ‍വിതം

തിരുത്തുക
 
കപൂർ ഭാര്യ നീതു സിംഗ്, മകൻ രൺബീർ കപൂർ എന്നിവർക്കൊപ്പം.

1980 ൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഒരുമിച്ചു പ്രവർത്തിച്ചിരുന്ന നടി നീതു സിങ്ങിനെ കപൂർ വിവാഹം കഴിച്ചു. മകൻ രൺബീർ കപൂർ, മകൾ ഋതിമ കപൂർ സഹാനി എന്നിങ്ങനെ ദമ്പതികൾക്ക് രണ്ട് മക്കളുണ്ടായിരുന്നു.[36]

രോഗവും മരണവും

തിരുത്തുക

കാൻസർ രോഗബാധിതനായ ഋഷി കപൂർ 2018 ൽ ചികിത്സയ്ക്കായി ന്യൂയോർക്ക് നഗരത്തിലേയ്ക്ക് പോയിരുന്നു.[2] ഒരു വർഷത്തിലേറെ നീണ്ട വിജയകരമായ ചികിത്സയ്ക്ക് ശേഷം അദ്ദേഹം 2019 സെപ്റ്റംബർ 26 ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.[37]

ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ടതിനെത്തുടർന്ന് 2020 ഏപ്രിൽ 29 ന് അദ്ദേഹത്തെ മുംബൈയിലെ സർ എച്ച്. റിലയൻസ് ഫൌണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.[38] 2020 ഏപ്രിൽ 30 ന് അദ്ദേഹം അന്തരിച്ചു.[39][40]

  1. "Rishi Kapoor passes away at 67 after a long battle with Cancer". Times of India. 30 ഏപ്രിൽ 2020. Retrieved 1 മേയ് 2020.
  2. 2.0 2.1 "Actor Rishi Kapoor loses battle to cancer. Here's what we know about the cancer he suffered from". Times of India. 30 ഏപ്രിൽ 2020.
  3. "Rishi Kapoor, veteran Hindi actor, passes away". The Hindu (in Indian English). 30 ഏപ്രിൽ 2020. ISSN 0971-751X. Retrieved 30 ഏപ്രിൽ 2020.
  4. "Latest News, Breaking News Live, Current Headlines, India News Online". The Indian Express. Archived from the original on 7 സെപ്റ്റംബർ 2013.
  5. "Proud of Ranbir's choice of roles: Rishi Kapoor - Latest News & Updates at Daily News & Analysis". 15 സെപ്റ്റംബർ 2012. Archived from the original on 26 ഒക്ടോബർ 2012. Retrieved 11 നവംബർ 2012.
  6. HT Correspondent (2018). "Rima Jain on parents Krishna and Raj Kapoor: All his life, he was obsessed with her". Hindustan Times (in ഇംഗ്ലീഷ്). Retrieved 30 ഏപ്രിൽ 2020. {{cite web}}: |last= has generic name (help)CS1 maint: url-status (link)
  7. "Rishi Kapoor | 2013 Celebrity 100 | Forbes India Lists". Forbes India (in ഇംഗ്ലീഷ്). Network18. 2013. Retrieved 30 ഏപ്രിൽ 2020.{{cite web}}: CS1 maint: url-status (link)
  8. "Rishi Kapoor no more". filmfare.com (in ഇംഗ്ലീഷ്). Retrieved 30 ഏപ്രിൽ 2020.
  9. Frater, Patrick; Frater, Patrick (30 ഏപ്രിൽ 2020). "Rishi Kapoor, Indian Film Legend, Dies at 67". Variety (in ഇംഗ്ലീഷ്). Retrieved 30 ഏപ്രിൽ 2020.
  10. DelhiApril 30, India Today Web Desk New; April 30, 2020UPDATED:; Ist, 2020 12:56. "Rishi Kapoor in films: Mera Naam Joker to Bobby to 102 Not Out". India Today (in ഇംഗ്ലീഷ്). Retrieved 30 ഏപ്രിൽ 2020. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; v-obit2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; v-obit3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; dnaindia.com2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  14. "Top Earners 1970-1979". Boxofficeindia.com. Archived from the original on 14 October 2013. Retrieved 2011-06-01.
  15. "Rishi Kapoor no more". filmfare.com (in ഇംഗ്ലീഷ്). Retrieved 30 ഏപ്രിൽ 2020.
  16. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; v-obit4 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  17. DelhiApril 30, India Today Web Desk New; April 30, 2020UPDATED:; Ist, 2020 12:38. "The Rishi Kapoor-Neetu Singh love story: Aaj, kal, forever". India Today (in ഇംഗ്ലീഷ്). Retrieved 30 ഏപ്രിൽ 2020. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  18. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ff-obit7 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  19. Kumar, Anuj (25 ഓഗസ്റ്റ് 2016). "Karz (1980)". The Hindu (in Indian English). ISSN 0971-751X. Retrieved 30 ഏപ്രിൽ 2020.
  20. "The Rishi Kapoor-Neetu Singh love story: Aaj, kal, forever". DeccanHerald (in ഇംഗ്ലീഷ്). Retrieved 30 ഏപ്രിൽ 2020. {{cite web}}: Cite has empty unknown parameter: |1= (help)
  21. correspondent, Hannah Ellis-Petersen South Asia (30 ഏപ്രിൽ 2020). "Rishi Kapoor, Bollywood star, dies of leukaemia aged 67". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 30 ഏപ്രിൽ 2020. {{cite news}}: |last= has generic name (help)
  22. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; guard-obit4 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  23. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; v-obit5 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  24. "Bollywood's romantic hero Rishi Kapoor dies". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 30 ഏപ്രിൽ 2020. Retrieved 30 ഏപ്രിൽ 2020.
  25. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; it-obit2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  26. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ff-obit8 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  27. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; v-obit6 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  28. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ff-obit3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  29. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ff-obit4 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  30. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ff-obit5 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  31. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; guard-obit എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  32. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ff-obit6 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  33. "Jeethu Joseph's 'The Body' gets a release date". New Indian Express. 9 നവംബർ 2019. Archived from the original on 12 നവംബർ 2019. Retrieved 15 നവംബർ 2019.
  34. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; guard-obit2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  35. "Rishi Kapoor to Start Shooting for Next Film With Juhi Chawla". News 18. Archived from the original on 5 ഡിസംബർ 2019. Retrieved 24 ജനുവരി 2020.
  36. DelhiApril 30, India Today Web Desk New; April 30, 2020UPDATED; Ist, 2020 12:38. "The Rishi Kapoor-Neetu Singh love story: Aaj, kal, forever". India Today (in ഇംഗ്ലീഷ്). Retrieved 30 ഏപ്രിൽ 2020. {{cite web}}: |first3= has numeric name (help)CS1 maint: numeric names: authors list (link)
  37. "Archived copy". Archived from the original on 11 ഒക്ടോബർ 2019. Retrieved 26 സെപ്റ്റംബർ 2019.{{cite web}}: CS1 maint: archived copy as title (link)
  38. "Rishi Kapoor hospitalised, brother Randhir Kapoor says he has breathing problems". Hindustan Times (in ഇംഗ്ലീഷ്). 30 ഏപ്രിൽ 2020. Retrieved 30 ഏപ്രിൽ 2020.
  39. "Veteran Actor Rishi Kapoor Hospitalised In Mumbai". NDTV. 30 ഏപ്രിൽ 2020. Retrieved 1 മേയ് 2020.
  40. "Bollywood legend Rishi Kapoor passes away at 67". Khaleej Times. 30 ഏപ്രിൽ 2020. Retrieved 1 മേയ് 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഋഷി_കപൂർ&oldid=3936015" എന്ന താളിൽനിന്ന് ശേഖരിച്ചത്