രാജേഷ് ഖന്ന
ബോളിവുഡ് ചലച്ചിത്ര ലോകത്തെ ഒരു പ്രമുഖ നടനായിരുന്നു രാജേഷ് ഖന്ന [1](ഹിന്ദി: राजेश खन्ना; പഞ്ചാബി: ਰਾਜੇਸ਼ ਖੰਨਾ) (ഡിസംബർ 29, 1942 - ജൂലൈ 18 2012). 'ഇന്ത്യൻ ചലച്ചിത്രലോകത്തെ ആദ്യത്തെ സൂപ്പർസ്റ്റാർ' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.[2] 2008-ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.
രാജേഷ് ഖന്ന | |
---|---|
ജനനം | ജതിൻ ഖന്ന 29 ഡിസംബർ 1942 |
മരണം | 18 ജൂലൈ 2012 | (പ്രായം 69)
ദേശീയത | Indian |
വിദ്യാഭ്യാസം | K. C. College |
തൊഴിൽ | |
സജീവ കാലം | 1966–2012 |
Works | Full list |
രാഷ്ട്രീയ കക്ഷി | Indian National Congress |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ |
|
ബന്ധുക്കൾ |
|
പുരസ്കാരങ്ങൾ | Padma Bhushan (2013) Full list |
Member of Parliament, Lok Sabha | |
ഓഫീസിൽ 1992–1996 | |
മുൻഗാമി | L. K. Advani |
പിൻഗാമി | Jagmohan |
മണ്ഡലം | New Delhi |
ഭൂരിപക്ഷം | 28,256 |
ഒപ്പ് | |
ആദ്യകാല ജീവിതം
തിരുത്തുകആദ്യ നാമം ജതിൻ ഖന്ന എന്നായിരുന്നു. പഞ്ചാബിലെ അമൃതസറിലാണ് ജതിൻ ജനിച്ചത്. തന്റെ മാതാപിതാക്കൾക്ക് മൂന്ന് പെണ്മക്കളുണ്ടായിരുന്നതു കൊണ്ട് ആണായ ജതിനിനെ ദത്തെടുക്കുകയായിരുന്നു.[1][3] ഗിർഗാവിലെ സെന്റ് സെബാസ്റ്റ്യൻ ഗോവൻ ഹൈസ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് ഇദ്ദേഹം നിരവധി നാടകങ്ങളിൽ അഭിനയിച്ചിരുന്നു.
സ്വകാര്യ ജീവിതം
തിരുത്തുക1973-ൽ രാജേഷ് ഖന്ന പ്രമുഖ നടിയായ ഡിംപിൾ കപാഡിയയെ വിവാഹം ചെയ്തു.[4] ഇവരുടെ മൂത്ത മകളാണ് ബോളിവുഡിലെ തന്നെ അഭിനേത്രിയായ ട്വിങ്കിൾ ഖന്ന.[5] മറ്റൊരു മകളായ റിങ്കി ഖന്നയും ഒരു നടിയാണ്. 1984-ൽ രാജേഷും ഡിംപിളും വേർപിരിഞ്ഞു. കാക്കാജി എന്ന ഇരട്ട പേര് ഖന്നയ്ക്കുണ്ട്[6]
അഭിനയജീവിതം
തിരുത്തുക1966-ലാണ് ആദ്യചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു സ്വീകരിക്കുന്നത്. ദേശീയതലത്തിൽ പ്രതിഭകളെ കണ്ടെത്തുന്നതിൽ നടന്ന ഒരു മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും അതിനുശേഷമാണ് ആഖ്‌രി രാത് എന്ന ചിത്രത്തിൽ അവസരം ലഭിക്കുകയുമായിരുന്നു.[7] 1967-ൽ രാസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, 1967 ൽ തന്നെ ഇറങ്ങിയ ഔരത് , ഖാമോശി എന്ന ചിത്രങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.69 മുതൽ 74 വരെയായിരുന്നു ഖന്നയുടെ സിനിമാ ജീവിതത്തിലെ സുവർണകാലം. അന്നിറങ്ങിയ ആരാധന എന്ന ചിത്രത്തിലൂടെ കൗമാരക്കാരുടെ സ്വപ്നനായകനായി മാറി. ഹാഥി മേരാ സാഥി,ആനന്ദ്,അമർ പ്രേം തുടങ്ങി 15 ചിത്രങ്ങൾ ആ കാലയളവിൽ സൂപ്പർ ഹിറ്റുകളായി.ഭാവിയെന്തെന്നറിയാത്ത ബോളിവുഡിൽ വർത്തമാനകാലത്തിന്റെ നായകനായി ഖന്ന തിളങ്ങി. അക്കാലത്തെ മികച്ച ഗായകനായിരുന്ന കിഷോർ കുമാർ പാടിയ നിരവധി ഗാനരംഗങ്ങളിൽ അഭിനയിച്ചത് രാജേഷ് ഖന്നയാണ്. മിക്ക ചിത്രങ്ങളിലേയും സംഗീത സംവിധായകൻ ആർ.ഡി. ബർമ്മൻ ആയിരുന്നു. മുംതാസ്, ശർമിള ടാഗോർ എന്നിവരായിരുന്നു അദ്ദേഹവുമായി ഇണങ്ങിയ നായികമാർ. അഞ്ജു മഹേന്ദ്രയോടൊപ്പം ഏഴുവർഷം കഴിഞ്ഞ രാജേഷ് ഖന്ന അവരുമായി വഴിപിരിഞ്ഞു വർഷങ്ങൾക്കു ശേഷമാണ് ഡിംപിൾ കപാഡിയയെ ജീവിത സഖിയാക്കിയത്.[8]
പിന്നീട് 1976-ൽ ചില പരാജയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേല്പിച്ചു.[9][10]
പക്ഷേ, 1980-കളിൽ അമർദീപ്, ആഞ്ചൽ എന്നീ ചിത്രങ്ങളിലൂടെ ഇദ്ദേഹം തിരിച്ചു വന്നു. 1990-കളിൽ ഇദ്ദേഹം അഭിനയജീവിതം കുറയ്ക്കുകയും രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു. 1999-ലും 2000-ലും ചില ചിത്രങ്ങളിൽ അഭിനയിച്ചു. 2007-ൽ അഭിനയ രംഗത്ത് വീണ്ടും സജീവമാകാൻ തുടങ്ങി.[9][10][11] 2010-ൽ പുറത്തിറങ്ങിയ ദോ ദിലോം കെ ഖേൽ മേം ആണ് അവസാന സിനിമ.
രാഷ്ട്രീയജീവിതം
തിരുത്തുക1991-ൽ കോൺഗ്രസ്സ് (ഐ) സ്ഥാനാർത്ഥിയായി ന്യൂഡെൽഹി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച രാജേഷ് ഖന്ന1996 വരെ പാർലമെന്റംഗമായി പ്രവർത്തിച്ചു.[12] പാർലമെന്റ് പ്രവർത്തനകാലത്തിനു ശേഷവും കോൺഗ്രസ്സ് അംഗമായി തുടർന്ന ഇദ്ദേഹം 2012-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയ്ക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങുകയും ചെയ്തിരുന്നു.
അന്ത്യം
തിരുത്തുകഅർബുദ രോഗബാധം ബാധിച്ച് കുറച്ചുകാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹം ബാന്ദ്രയിലെ വസതിയിൽ വെച്ച് അന്തരിച്ചു.
സിനിമകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Khanna bio Archived 2009-01-01 at the Wayback Machine.. BollywoodGate.com. Retrieved on 11 October 2008.
- ↑ Profile. upperstall.com. Retrieved on 11 October 2008.
- ↑ Rajest Khanna personal profile. SurfIndia.com. Retrieved on 11 October 2008.
- ↑ An article from rediff.com dated 13-09-2002
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-03. Retrieved 2009-01-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-24. Retrieved 2009-01-13.
- ↑ "രാജേഷ് ഖന്ന അന്തരിച്ചു". മാതൃഭൂമി. 2012 ജൂലൈ 18. Archived from the original on 2012-07-21. Retrieved ജൂലൈ 22, 2012.
{{cite web}}
: Check date values in:|date=
(help) - ↑ "രാജേഷ് ഖന്ന അന്തരിച്ചു". മാധ്യമം. 2012 ജൂലൈ 18. Archived from the original on 2012-07-21. Retrieved ജൂലൈ 22, 2012.
{{cite web}}
: Check date values in:|date=
(help) - ↑ 9.0 9.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-09. Retrieved 2009-01-13.
- ↑ 10.0 10.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-12. Retrieved 2009-01-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-17. Retrieved 2009-01-13.
- ↑ "Rajesh Khanna info". Archived from the original on 2008-10-06. Retrieved 2009-01-13.