നീതു സിംഗ്
നീതു സിംഗ് (ജനനം 8 ജൂലൈ1958) ഒരു ഇന്ത്യൻ ഭാഷാ സിനിമയായ ഹിന്ദി ചലച്ചിത്ര അഭിനേത്രി ആണു്. 8 വയസ്സുള്ളപ്പോൾ ബേബി സോണിയ എന്ന പേരിലാണ് ചലച്ചിത്രാഭിനയം ആരംഭിക്കുന്നത്. 1966-ലെ സൂരജ് എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഈ ബാലതാരം അരങ്ങേറ്റം കുറിച്ചത്. 1966-ൽ ദസ് ലാഖ് എന്ന ചലച്ചിത്രത്തിൽ രൂപ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയ ജീവിതം തുടർന്നു. ദൊ കലിയാൻ എന്ന ചലച്ചിത്രത്തിൽ ഇരട്ടകഥാപാത്രങ്ങളെ അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ചു. പവിത്രപാപി, വാരീസ് എന്നീ ചലച്ചിത്രങ്ങളിൽ ബാലതാരമായി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നീതു സിംഗ് | |
---|---|
ജനനം | |
തൊഴിൽ | Actress |
സജീവ കാലം | 1966–1983, 2009–present |
ജീവിതപങ്കാളി(കൾ) | Rishi Kapoor (m. 1980) |
കുട്ടികൾ | 2 (including Ranbir Kapoor) |
1973-ൽ റിക്ഷാവാലയിൽ നായികയായി അഭിനയിച്ചുകൊണ്ട് 1973 മുതൽ1983 വരെ 50-ഓളം ചലച്ചിത്രങ്ങളിൽ പിന്നീട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. 1980-ൽ സഹ അഭിനേതാവായ ഋഷികപൂറിനെ വിവാഹം ചെയ്യുകയും1983 -ൽ വിവാഹത്തിനുശേഷം ചലച്ചിത്രരംഗം ഉപേക്ഷിക്കുകയും ചെയ്തു. 26 വർഷത്തെ ഇടവേളയ്ക്കുശേഷം ലൗവ് ആജ് കൽ (2009), ദോ ദൂനി ഖർ (2010), ജബ് തക് ഹായ് ജാൻ (2012) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേയ്ക്ക് വീണ്ടും സജീവമാകുകയും ചെയ്തു. 2013-ൽ നീതു സിംഗ് ഭർത്താവ് ഋഷികപൂറും മകൻ രൺബീർകപൂറും ചേർന്ന് ഒന്നിച്ചഭിനയിച്ച കോമഡി ചലച്ചിത്രം ബേശരം വിജയമായിരുന്നില്ല.
സിനിമകൾ
തിരുത്തുക- 1966 Suraj
- 1966 Dus Lakh
- 1968 Do Dooni Char
- 1968 Do Kaliyaan
- 1969 Waris
- 1970 Ghar Ghar Ki Kahani
- 1970 Pavitra Paapi
- 1973 Rickshawala
- 1973 Yaadon Ki Baaraat
- 1974 Shatranj Ke Mohre
- 1974 Aashiana
- 1974 Zehreela Insaan
- 1974 Hawas
- 1975 Khel Khel Mein
- 1975 Rafoo Chakkar
- 1975 Zinda Dil
- 1975 Deewaar
- 1975 Sewak
- 1976 Sharafat Chod Di Maine
- 1976 Shankar Dada
- 1976 Kabhie Kabhie
- 1976 Maha Chor
- 1976 Bhala Manus
- 1977 Aadalat
- 1977 Dharam Veer
- 1977 Amar Akbar Anthony
- 1977 Parvarish
- 1977 Doosra Aadmi
- 1977 Dhongee
- 1977 Maha Badmaash
- 1977 Ab Kya Hoga
- 1977 Priyatama
- 1977 Andolan
- 1978 Kasme Vaade
- 1978 Heeralal Pannalal
- 1978 Anjane Mein
- 1978 Chakravyuha
- 1979 Jhoota Kahin Ka
- 1979 The Great Gambler
- 1979 Aatish
- 1979 Kaala Patthar
- 1979 Yuvraj
- 1979 Duniya Meri Jeb Mein
- 1979 Zahreelee
- 1980 Chunaoti
- 1980 The Burning Train
- 1980 Dhan Daulat
- 1980 Choron Ki Baaraat
- 1981 Ek Aur Ek Gyarah
- 1981 Khoon Ka Rishta
- 1981 Yaarana
- 1981 Waqt Ki Deewar
- 1982 Chorni
- 1982 Raaj Mahal
- 1982 Teesri Aankh
- 1983 Ganga Meri Maa
- 2009 Love Aaj Kal
- 2010 Do Dooni Chaar
- 2012 Jab Tak Hai Jaan
- 2013 Besharam
അവലംബം
തിരുത്തുക- ↑ Raheja, Dinesh (9 ഏപ്രിൽ 2003). "The unforgettable Neetu Singh". Rediff.com. Retrieved 25 ജൂലൈ 2016.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക