ജിത്തു ജോസഫ്
മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും ആണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. മൂവാറ്റുപുഴ എം.എൽ.എ. ആയിരുന്ന വി.വി. ജോസഫിന്റെ മകനാണ് ജിത്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയാണ് സ്വദേശം, മലയാളചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഒരു ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ്.
ജിത്തു ജോസഫ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
കലാലയം | എസ് ബി കോളേജ് ചങ്ങനാശ്ശേരി നിർമ്മല കോളേജ് മൂവാറ്റുപുഴ |
തൊഴിൽ | സിനിമ സംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 2007–മുതൽ |
ജീവിതപങ്കാളി(കൾ) | ലിന്റ ജീത്തു |
കുട്ടികൾ | 2 |
2007ൽ ഡിക്റ്ററ്റിവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മമ്മി & മി (2010) മൈ ബോസ് (2012), മെമമറീസ് (2013) ദൃശ്യം (2014), ലൈഫ് ഓഫ് ജോസൂട്ടി (2015), ലക്ഷ്യം (രചന) (2016), ആദി (2017), മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡി (2019), എന്നിവ സംവിധാനം ചെയ്തു.
തൊഴിൽതിരുത്തുക
ബീഭത്സം എന്ന ചിത്രത്തിൽ ജിത്തു ജോസഫ്, സംവിധായകൻ ജയരാജന്റെ കൂടെ സഹായിയായി പ്രവർത്തിച്ചു. ബീഭത്സത്തിനു ശേഷം ദിലീപ് നായകനാകുന്ന ചിത്രത്തിൽ അവസരം ലഭിച്ചു.
ചിത്രങ്ങൾതിരുത്തുക
വർഷം | ചിത്രം | അഭിനേതാക്കൾ | വിലയിരുത്തൽ | കുറിപ്പുകൾ |
---|---|---|---|---|
2007 | ഡിറ്റെക്ടീവ് | സുരേഷ് ഗോപി, സിന്ധു മേനോൻ, കലാഭവൻ പ്രജോദ് | ശരാശരി | |
2010 | മമ്മി & മി | മുകേഷ്, കുഞ്ചാക്കോ ബോബൻ, ഉർവശി, അർച്ചന കവി | ഹിറ്റ് | |
2012 | മൈ ബോസ് | ദിലീപ്, മംമ്താ മോഹൻദാസ്, കലാഭവൻ ഷാജോൺ | സൂപ്പർ ഹിറ്റ്[1] | |
2013 | മെമ്മറീസ് | പൃഥ്വിരാജ്, മിയ ജോർജ്, മേഘ്ന രാജ്,ശ്രീകുമാർ | സൂപ്പർ ഹിറ്റ് | |
ദൃശ്യം | മോഹൻലാൽ, മീന, കലാഭവൻ ഷാജോൺ, സിദ്ധിഖ്, ആശ ശരത് | ബ്ലോക്ബസ്റ്റർ [2] | മികച്ച സംവിധായകനുള്ള വനിതാ ഫിലിം അവാർഡ് മികച്ച ചലച്ചിത്രം 2013 | |
2015 | പാപനാസം | കമലഹാസൻ ,ഗൗതമി,ആശ ശരത്, പ്രഭു, കലാഭവൻ മണി | സൂപ്പർഹിറ്റ്[3] | |
ലൈഫ് ഓഫ് ജോസൂട്ടി | ദിലീപ്, ഹരീഷ് പേരടി, രചന നാരായണൻകുട്ടി ,നയൻതാര ,സുരാജ് വെഞ്ഞാറമൂട് | സൂപ്പർ ഹിറ്റ്[4] | ||
2016 | ഊഴം | പൃഥ്വിരാജ്, ബാലചന്ദ്രമേനോൻ, നീരജ് മാധവ് | 2016 ൽ പ്രദർശനത്തിനെത്തും |
,
- ↑ "Movie Review: My Boss". Sify.com. Retrieved 12 November 2012.
- ↑ "'Drishyam' celebrates 100 days". സിഫി. 28 March 2014.
- ↑ "ரூ.100 கோடியை வாரிய பாபநாசம்.. பாகுபலி சுனாமியை வீழ்த்தி சாதனை!". tamil.filmibeat. 27 July 2015. ശേഖരിച്ചത് 31 August 2015.
- ↑ Anu James (October 8, 2015). "Kerala box office collection: 'Ennu Ninte Moideen', 'Kunjiramayanam', 'Life of Josutty' do good business". International Business Times. ശേഖരിച്ചത് 11 October 2015.