ഇമ്രാൻ ഹാഷ്മി
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇമ്രാൻ ഹാഷ്മി (ജനനം – മാർച്ച് 24, 1979) ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് . ഉയരം 5.8ഇഞ്ച്, പ്രശസ്ത ഹിന്ദി ചലച്ചിത്രസംവിധായകൻ മഹേഷ് ഭട്ടിന്റെ സഹോദരീപുത്രനാണിദ്ദേഹം.
ഇമ്രാൻ ഹാഷ്മി | |
---|---|
ജനനം | ഇമ്രാൻ അൻവർ ഹാഷ്മി |
തൊഴിൽ | ചലച്ചിത്രനടൻ |
സജീവ കാലം | 2003 – present |
ജീവിതരേഖ
തിരുത്തുകഇമ്രാൻ ഹാഷ്മിയുടെ യഥാർത്ഥ പേര് ഇമ്രാൻ അൻവർ ഹാഷ്മി എന്നാണ്. ഇദ്ദേഹത്തിൻറെ അച്ഛൻ(അൻവർ) മുസ്ലീമും അമ്മ(മഹേറ) ക്രിസ്ത്യനുമാണ്. ഇമ്രാന്റെ വിളിപ്പേര് ഇമ്മി എന്നാണ്. ഹിന്ദിയും ഇഗ്ലീഷും സംസാരിക്കുന്ന ഇമ്രാൻ ഹാഷ്മിക്ക് കറാച്ചിയിലും പാകിസ്താനിലുമായി കുടുംബവേരുകളുണ്ട്[അവലംബം ആവശ്യമാണ്].
ചലച്ചിത്ര ജീവിതം
തിരുത്തുകഫൂട്ട് പാത്ത് (2003) എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഇമ്രാൻ ഹാഷ്മി സിനിമാജീവിതം ആരംഭിക്കുന്നത്. പക്ഷേ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പുറത്തിറങ്ങിയ മർഡർ എന്ന ചിത്രം ഇദ്ദേഹത്തിന് വളരെയധികം ജനശ്രദ്ധ നേടികൊടുത്തു.
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുക- 2003 – ഫൂട്ട് പാത്ത്
- 2004 – മർഡർ
- 2004 – തുംസാ നഹി ദേക്കാ
- 2005 – സ്സെഹർ
- 2005 – ആഷിക് ബനായ ആപ്നേ
- 2005 – കലിയുഗ്
- 2006 – ചോക്ലേറ്റ്
- 2006 – ജവാനി ദിവാനി
- 2006 – അക്സർ
- 2006 – ഗ്യാങ്സ്റ്റർ: എ ലവ് സ്റ്റോറി
- 2006 – ദി കില്ലർ
- 2006 – ദില് ദിയാ ഹെ
- 2007 – ഗുഡ് ബോയ് ബാഡ് ബോയ്
- 2007 – ദി ട്രയിൻ
- 2007 – ആവാര പൻ
- 2008 – ജന്നത്ത്