സുഭാഷ് ഘായ്
ഇന്ത്യൻ ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്. 1924 ജനുവരി 24-ന് നാഗ്പൂരിൽ ജനിച്ചു. കാളീചരൺ(1976), കഴ്സ്(1980), ഹീറോ(1983), മേരി ജംഗ്(1985), കർമ(1986), രാം ലഖൻ(1989),സൗദാഗർ(1991), ഖൽനായക്(1993), പർദേശ്(1997), താൾ(1999) തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. ചിത്രങ്ങളിലെ കഥാപരമായും ദൃശ്യപരമായുമുള്ള പൊലിമ മൂലം 'ഹിന്ദി സിനിമയിലെ ഷോമാൻ' എന്നറിയപ്പെടുന്നു. 1982-ൽ മുക്ത ആർട്സ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനി ആരംഭിച്ചു. മുക്ത ഘായ് ആണ് ഭാര്യ.
സുഭാഷ് ഘായ് | |
---|---|
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
സജീവ കാലം | 1970 - തുടരുന്നു |
ജീവിതപങ്കാളി(കൾ) | മുക്ത ഘായ് |
വെബ്സൈറ്റ് | http://muktaarts.com/ |
ആദ്യകാലജീവിതം
തിരുത്തുകഒരു പഞ്ചാബി കുടുംബത്തിലാണ് സുഭാഷ് ഘായ് ജനിച്ചത്. പിതാവ് ദില്ലിയിലെ ഒരു ദന്തഡോക്ടറായിരുന്നു. ദില്ലിയിലെ ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനു ശേഷം ഹരിയാനയിൽ നിന്നും കൊമേഴ്സിൽ ബിരുദം നേടി. പിന്നീട്, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡിപ്ലോമ കരസ്ഥമാക്കിയ ശേഷം, 1970 മുതൽ ഹിന്ദി ചലച്ചിത്രവേദിയിൽ പ്രവർത്തിച്ചു തുടങ്ങി.