നിർമ്മാല്യം
എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണു് 1973-ൽ പുറത്തിറങ്ങിയ നിർമ്മാല്യം.[1] 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ,സംസ്ഥാനപുരസ്കാരങ്ങൾ നിർമ്മാല്യത്തിന് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരമായ ഭരത് അവാർഡ് ലഭിക്കുകയുണ്ടായി[2] [3] ഇടശ്ശേരി
സ്വാതിതിരുനാൾഗാനങ്ങൾ എഴുതി[4]
നിർമ്മാല്യം | |
---|---|
സംവിധാനം | എം.ടി. വാസുദേവൻ നായർ |
നിർമ്മാണം | എം.ടി. വാസുദേവൻ നായർ പുതുക്കുടി ബാലൻ ആതാടി ദാമോദരൻ |
രചന | എം.ടി. വാസുദേവൻ നായർ |
തിരക്കഥ | എം.ടി. വാസുദേവൻ നായർ |
സംഭാഷണം | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | പി.ജെ. ആന്റണി, രവി മേനോൻ സുകുമാരൻ കവിയൂർ പൊന്നമ്മ കൊട്ടാരക്കര ശ്രീധരൻനായർ |
സംഗീതം | കെ. രാഘവൻ |
പശ്ചാത്തലസംഗീതം | എം.ബി. ശ്രീനിവാസൻ |
ഗാനരചന | ഇടശ്ശേരി സ്വാതിതിരുനാൾ |
ഛായാഗ്രഹണം | രാമചന്ദ്ര ബാബു |
ചിത്രസംയോജനം | രവി കിരൺ |
സ്റ്റുഡിയോ | വിജയ |
ബാനർ | നോവൽ ഫിലിംസ് |
വിതരണം | ഷീബാ ഫിലിംസ് |
പരസ്യം | എസ് എ നായർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
സിനിമയിലെ നായകനായി എം.ടി ആദ്യം തീരുമാനിച്ചിരുന്നത് ശങ്കരാടിയേയായിരുന്നു. എന്നാൽ ഈ വേഷം ചെയ്യാൻ തന്നേക്കാൾ അനുയോജ്യൻ പി.ജെ. ആന്റണിയാണെന്നു പറഞ്ഞത് ശങ്കരാടി തന്നെയായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുള്ള ചങ്ങരംകുളത്തിനടുത്ത് മൂക്കുതല എന്ന ഗ്രാമത്തിലായിരുന്നു ഈ സിനിമ ചിത്രീകരിച്ചത്.[5]
കഥാസംഗ്രഹം
തിരുത്തുകഎം ടി വാസുദേവൻ നായർ എഴുതിയ "പള്ളിവാളും കാൽച്ചിലമ്പും" എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചലച്ചിത്രം . ഒരു ഗ്രാമത്തിലെ ദേവീക്ഷേത്രവും, അവിടുത്തെ ശാന്തിക്കാരനും, വെളിച്ചപ്പാടും, കഴകക്കാരനും അവരുടെ ജീവിതവുമാണ് ഈ സിനിമയുടെ ഇതിവൃത്തം. കൊടിയ ദാരിദ്ര്യത്തിലും മതാനുഷ്ഠാനങ്ങളെ മുറുകെ പിടിച്ച വെളിച്ചപ്പാടാണ് ഈ കഥയിലെ നായകൻ. വെളിച്ചപ്പാടിന്റെ അശ്രദ്ധയിൽ അയാളുടെ കുടുംബം ശിഥിലമാവുന്നു. താൻ ഉപാസിച്ച ദേവി തന്റെ രക്ഷക്കെത്തുകയില്ലെന്നു മനസ്സിലാക്കുന്ന വെളിച്ചപ്പാട് അവസാനം ദേവിയുടെ വിഗ്രഹത്തിനുമുമ്പിൽ ആത്മഹത്യ ചെയ്യുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | പി. ജെ. ആന്റണി | വെളിച്ചപ്പാട് |
2 | കവിയൂർ പൊന്നമ്മ | നാരായണി-ഭാര്യ |
3 | കൊട്ടാരക്കര ശ്രീധരൻനായർ | വല്യമ്പ്രാൻ |
4 | സുകുമാരൻ | അപ്പു-വെളിച്ചപ്പാടിന്റെ മകൻ |
5 | രവി മേനോൻ | ശാന്തിക്കാരൻ ബ്രഹ്മദത്തൻ |
6 | സുമിത്ര | അമ്മിണി -വെളിച്ചപ്പാടിന്റെ മകൾ |
7 | സുരാസു | ഭ്രാന്തൻ |
8 | ശാന്താദേവി | വാരസ്യാർ |
9 | ശങ്കരാടി | രാവുണ്ണിനായർ |
10 | എസ്.പി. പിള്ള | പാപ്പാൻ നാരായണൻ |
11 | കുതിരവട്ടം പപ്പു | പാത്രക്കച്ചവടക്കാരൻ |
12 | കുഞ്ഞാണ്ടി | മൊയമ്മുണ്ണി |
13 | കോഴിക്കോട് നാരായണൻ നായർ | |
14 | നിലമ്പൂർ ബാലൻ | പുള്ളൂവൻ[7] |
15 | ദേവീദാസൻ | |
16 | എം എസ് നമ്പൂതിരി | വല്യേ വെളിച്ചപ്പാട് |
17 | ആർ കെ നായർ | |
18 | വി പി ശ്രീധരൻ | |
19 | കെ കെ സുരേന്ദ്രൻ | |
20 | ആർ എസ് പാവന | |
21 | ജനാർദ്ദനൻ | |
22 | ഭാസ്കരൻ നായർ | |
23 | മെറ്റിൽഡാ | |
24 | മുരളി ദാസ് | |
25 | അരുണ |
- വരികൾ:ഇടശ്ശേരി
സ്വാതിതിരുനാൾ - ഈണം: കെ. രാഘവൻ
പാട്ട് | രചന | ഈണം | പാട്ടുകാർ |
ശ്രീ മഹാദേവൻ തന്റെ | ഇടശ്ശേരി | കെ.രാഘവൻ | കെ.പി. ബ്രഹ്മാനന്ദൻ, പത്മിനി |
സമയമായി, സമയമായി | ഇടശ്ശേരി | കെ.രാഘവൻ | കെ.പി. ബ്രഹ്മാനന്ദൻ, എൽ.ആർ.അഞ്ജലി |
പനിമതി മുഖീ ബാലേ | സ്വാതി തിരുനാൾ രാമവർമ്മ | കെ.രാഘവൻ | സുകുമാരി നരേന്ദ്ര മേനോൻ, പത്മിനി |
മുണ്ടകപാടത്തെ കൊയ്ത്തും | ഇടശ്ശേരി | കെ.രാഘവൻ | കെ.പി. ബ്രഹ്മാനന്ദൻ, പത്മിനി , എൽ.ആർ.അഞ്ജലി , ചിറയിൻകീഴ് സോമൻ |
പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ദാതാവ് | ജേതാവ് | വർഷം |
---|---|---|---|
മികച്ച ചിത്രം | ഭാരത സർക്കാർ | എം.ടി. വാസുദേവൻ നായർ | 1973 [9] |
മികച്ച അഭിനേതാവ് | ഭാരത സർക്കാർ | പി.ജെ. ആന്റണി | 1973 [10] |
മികച്ച ചിത്രം | കേരള സർക്കാർ | എം.ടി. വാസുദേവൻ നായർ | 1973 |
മികച്ച സംവിധായകൻ | കേരള സർക്കാർ | എം.ടി. വാസുദേവൻ നായർ | 1973 |
മികച്ച തിരക്കഥ | കേരള സർക്കാർ | എം.ടി. വാസുദേവൻ നായർ | 1973 |
മികച്ച എഡിറ്റിങ് | കേരള സർക്കാർ | രവി കിരൺ | 1973 |
മികച്ച രണ്ടാമത്തെ നടി | കേരള സർക്കാർ | കവിയൂർ പൊന്നമ്മ | 1973 |
മികച്ച അഭിനേതാവ് | കേരള സർക്കാർ | പി.ജെ. ആന്റണി | 1973 |
മികച്ച പശ്ചാത്തലസംഗീതം | കേരള സർക്കാർ | എം.ബി. ശ്രീനിവാസൻ | 1973 |
അവലംബം
തിരുത്തുക- ↑ "നിർമ്മാല്യം(1973)". IMDB. Retrieved 2017-10-20.
- ↑ "നിർമ്മാല്യം(1973)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
- ↑ "നിർമ്മാല്യം(1973)". സ്പൈസി ഒണിയൻ. Archived from the original on 2022-05-17. Retrieved 2023-10-17.
- ↑ "നിർമ്മാല്യം(1973)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
- ↑ "കഥ,തിരക്കഥ,സംവിധാനം എം.ടി.വാസുദേവൻ നായർ". മനോരമഓൺലൈൻ. 2017-06-15. Archived from the original on 2017-07-19. Retrieved 2017-10-20.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "നിർമ്മാല്യം(1973)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 നവംബർ 2023.
- ↑ https://www-onmanorama-com.translate.goog/entertainment/entertainment-news/2023/05/19/nirmalyam-fifty-years-malayalam-movie-political-correctness-high-court.html?_x_tr_sl=en&_x_tr_tl=ml&_x_tr_hl=en-US&_x_tr_pto=wapp
- ↑ "നിർമ്മാല്യം(1973)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
- ↑ "21st National Film Awards". Directorate of Film Festivals, India. Archived from the original on 2016-12-23. Retrieved 2017-10-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "1973 Kerala state Film Awards". Public Relationsship Department, Kerala state. Archived from the original on 2017-06-28. Retrieved 2017-10-20.
{{cite web}}
: CS1 maint: bot: original URL status unknown (link)