മൂക്കുതല
10°26′N 76°01′E / 10.43°N 76.01°E മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് മൂക്കുതല. പൊന്നാനി താലൂക്കിൽ നന്നം മുക്ക് പഞ്ചായത്തിൽ ചങ്ങരംകുളത്തിന് തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
മൂക്കുതല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
സമയമേഖല | IST (UTC+5:30) |
സ്ഥാനം: കിഴക്കു രേഖാംശം 75°59′18.97″ - 76°01′33.98″ , വടക്കു അക്ഷാംശം 10°42′37.11″ - 10°44′30.52″
പ്രധാന സ്ഥലങ്ങൾ
തിരുത്തുകകാഞ്ഞിയൂർ, വാര്യർ മൂല, മൂച്ചിക്കൽ, ചേലക്കടവ്, മടത്തിപ്പാടം, മാക്കാലി,കാട്ടുപറമ്പ്, പുളിഞ്ചോട്, നരണിപ്പുഴ.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകപി.സി.എൻ.ജി.എച്ച്.എസ്. സ്കൂൾ, പി.എച്ച്.സി. നന്നം മുക്ക്, എസ്.എസ്.എം.യു.പി സ്കൂൾ, വില്ലേജ് ഓഫീസ് നന്നം മുക്ക്.
മൂക്കുതല ക്ഷേത്രങ്ങൾ, കാഞ്ഞിയൂർ പള്ളി, വടക്കും മുറി ജുമാ മസ്ജിദ്, നരണിപ്പുഴ പള്ളി, മാർത്തോമ്മ പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങൾ.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചേരി എന്നിവയാണ് അവ.
- കണ്ണേങ്കാവ്: ഭദ്രകാളി ക്ഷേത്രം
- മേലേക്കാവ്: ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, നാരായണീയത്തിന്റെ കർത്താവ് മേല്പത്തൂർ നാരായണ ഭട്ടതിരി സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
- കീഴേക്കാവ്: വട്ടശ്രീകോവിൽ ഉള്ള, തൃക്കാർത്തിക ഉൽസവം നടക്കുന്ന ക്ഷേത്രം.
- രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രങ്ങൾ: മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
- കൊളഞ്ചേരി: നരസിംഹമൂർത്തി ക്ഷേത്രം.