ചങ്ങരംകുളം
ചങ്ങരംകുളം | |
10°26′N 76°06′E / 10.44°N 76.1°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
ഭരണസ്ഥാപനം(ങ്ങൾ) | ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, നന്നമുക്ക് പോസ്റ്റ് ഓഫീസ് |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+91494 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെട്ട ആലംകോട് നന്നമുക്ക് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഒരു ചെറുപട്ടണമാണ് ചങ്ങരംകുളം. തൃശ്ശൂർ - കോഴിക്കോട് ഹൈവേയിൽ കുന്നംകുളത്ത് നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം. ആലംകോട് പഞ്ചായത്തിലും നന്നമുക്ക് പഞ്ചായത്തിലുമായാണ് ഈ പ്രദേശം നിലകൊള്ളുന്നത്.[1] [2] അടയ്ക്ക വ്യാപാരത്തിൽ പ്രസിദ്ധമാണ് ചങ്ങരംകുളം എന്ന പേര്.[3] തൃശ്ശൂർ, പാലക്കാട് ജില്ലകളുടെ അതിർത്തിയിൽ നിന്ന് വളരെ അടുത്താണ് ചങ്ങരംകുളം.
ചങ്ങരംകുളം ജംഗ്ഷൻ
തിരുത്തുകനാലു റോഡുകളുടെ സംഗമമാണ് ചങ്ങരംകുളം ജംഗ്ഷൻ.
- പടിഞ്ഞാറ്- നരണിപ്പുഴ, മൂക്കുതല, എരമംഗലം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള റോഡ്.
- കിഴക്ക്- പാവിട്ടപ്പുറം , വളയംകുളം, കോക്കൂർ, കുന്നംകുളം, ഗുരുവായൂർ, ചാവക്കാട്, തൃശ്ശൂർ, ചാലിശ്ശേരി, പട്ടാമ്പി എന്നിവിടങ്ങളിലേക്കുള്ള റോഡ്.
- വടക്ക്- മാന്തടം, പന്താവൂർ, എടപ്പാൾ, കുറ്റിപ്പുറം, കോഴിക്കോട് പോകുന്ന റോഡ്.
- തെക്ക്- നന്നമുക്ക്, കല്ലൂർമ്മ, ആൽത്തറ പോകുന്ന റോഡ്.
ചുറ്റുഭാഗത്തുമുള്ള നിരവധി ഗ്രാമങ്ങൾ ആശ്രയിക്കുന്ന അങ്ങാടിയാണ് ചങ്ങരംകുളം. ധാരാളം വ്യാപാര സ്ഥാപനങ്ങൾ ഇവിടെയുണ്ട്. മിക്കവാറും ബാങ്കുകൾക്ക് ഇവിടെ ശാഖകൾ ഉണ്ട്.
സാംസ്കാരിക രംഗം
തിരുത്തുകവിദ്യാഭ്യാസ വിദഗ്ദ്ധനായ പി. ചിത്രൻ നമ്പൂതിരിപ്പട്, അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന യശശ്ശരീരനായ എൻ.എൻ.തലാപ്പിൽ, കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, എഴുത്തുകാരൻ താഹിർ ഇസ്മായിൽ എന്നിവർ ചങ്ങരംകുളത്തുകാരാണ്.