സുരാസു

നാടകകൃത്ത്, ചലച്ചിത്ര തിരക്കഥാരചയിതാവ്

നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു ബാലഗോപാലക്കുറുപ്പ് എന്ന സുരാസു. നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

സുരാസു
സുരാസു
ജനനം
ബാലഗോപാലക്കുറുപ്പ്

ബർമ്മ
മരണം
കോട്ടയം
ദേശീയതഇന്ത്യൻ
തൊഴിൽനാടകകൃത്ത്, തിരക്കഥാകൃത്ത്
അറിയപ്പെടുന്നത്മൊഴിയാട്ടം
അറിയപ്പെടുന്ന കൃതി
വിശ്വരൂപം, സുരായണം‍‍

ജീവിതരേഖ

തിരുത്തുക

റോയൽ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായിരുന്ന ടി ജി നായരായിരുന്നു സുരാസുവിന്റെ അച്ഛൻ. അമ്മ ശാരദ. കുറ്റിപ്പുറം നടുവട്ടം കരിങ്കമണ്ണ കുടുംബാംഗമാണ് : ബർമയിലാണ് സുരാസു ജനിച്ചത്. പിന്നീട് ചെർപ്പുളശേരിയിൽ തമസമാക്കി. കോഴിക്കോട് ഫാറൂക്ക് കോളേജിൽ പഠിച്ച സുരാസു കുറച്ചുകാലം എയർഫോഴ്സിൽ ജോലി നോക്കിയിരുന്നു.[1]

1973 ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ദർശനം എന്ന ചിത്രത്തിലൂടെയാണ് സുരാസു സിനിമയിലെത്തുന്നത്. ബേബി സംവിധാനം ചെയ്ത ശംഖുപുഷ്പ്പത്തിലൂടെ തിരക്കഥാകൃത്തും ആയി. എം ടി യുടെ നിർമ്മാല്യം, മോഹന്റെ തീർഥം തുടങ്ങിയ ചിത്രങ്ങളിലെ സുരസുവിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. കവിതയും നാടകവും സമന്വയിപ്പിച്ചു 'മൊഴിയാട്ടം' എന്നൊരു കലാരൂപം അവതരിപ്പിച്ചിട്ടുണ്ട്. സുരാസു രചിച്ച വിശ്വരൂപം എന്ന നാടകത്തിന് 1977-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1985 ൽ സുരായണമെന്ന പേരിൽ തന്റെ ആത്മകഥ എഴുതി.

1995 ജൂൺ നാലാം തീയതി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മരിച്ച നിലയിൽ കാണപ്പെട്ടു.

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ (ഭിക്ഷക്കാരുടെ നേതാവ് )
  • ആലീസിന്റെ അന്വേഷണം
  • അപരൻ - (തൃക്കോട്ടേൽ ഗോവിന്ദപ്പിള്ള)
  • ദൈവത്തിന്റെ വികൃതികൾ
  • ശ്രാദ്ധം
  • നിർമ്മാല്യം
  1. https://m3db.com/artists/21210
"https://ml.wikipedia.org/w/index.php?title=സുരാസു&oldid=4097066" എന്ന താളിൽനിന്ന് ശേഖരിച്ചത്