എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കൊല്ലം ജില്ലയിലെ പാലത്തറയിലുള്ള സഹകരണ ആശുപത്രി
(N. S. Memorial Institute of Medical Sciences എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ പാലത്തറയിൽ സ്ഥിതിചെയ്യുന്ന ഒരു സഹകരണ ആശുപത്രിയാണ് എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ദക്ഷിണ കേരളത്തിലെ ആദ്യത്തെ കോപ്പറേറ്റീവ് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണിത്.[1] 1985-ൽ അന്തരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ എൻ. ശ്രീധരനോടുള്ള സ്മരണാർത്ഥം 2000-ത്തിൽ സ്ഥാപിച്ചതാണ് ഈ ആശുപത്രി. 2006-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്ത ശേഷമാണ് ആശുപത്രിയുടെ പൂർണ്ണതോതിലുള്ള പ്രവർത്തനം ആരംഭിച്ചത്.[2] ഇവിടെ 13 ഡിപ്പാർട്ട്മെന്റുകളിലായി നാൽപതോളം ഡോക്ടർമാരുടെയും 250-ലധികം മെഡിക്കൽ സ്റ്റാഫുകളുടെയും സേവനം ലഭ്യമാണ്.[3]

എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
കൊല്ലം ജില്ല സഹകരണ ആശുപത്രി സൊസൈറ്റി
എൻ.എസ്. ആശുപത്രി, കൊല്ലം
Map
Geography
Locationപാലത്തറ, കൊല്ലം ജില്ല, കൊല്ലം, കേരളം,  ഇന്ത്യ
Organisation
Fundingസഹകരണം
Typeസ്പെഷ്യാലിറ്റി
Services
Emergency departmentഉണ്ട്
Beds500
History
Opened2000
Links
Websitewww.nshospital.org

നഴ്സിങ് കോളേജ്

തിരുത്തുക
 
എൻ.എസ്. മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിങ്

2011-ൽ എൻ.എസ്. മെമ്മോറിയൽ നഴ്സിങ് കോളേജ് പ്രവർത്തനം തുടങ്ങി.[3] ഇവിടെ ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു.

ഡിപ്പാർട്ട്മെന്റുകൾ

തിരുത്തുക
 
പുതിയ കെട്ടിടത്തിന്റെ നിർമ്മാണം

കൊല്ലം ജില്ലയിലെ പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രത്തിന് എതിർവശത്തായി ബൈപാസ് റോഡിനു സമീപമാണ് എൻ എസ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥിതിചെയ്യുന്നത്.

എത്തിച്ചേരുവാൻ

തിരുത്തുക
  1. "N. S. Memorial Institute of Medical Sciences, Kollam". Archived from the original on 2018-01-02. Retrieved 21 April 2015.
  2. "Provide basic health care to all: Karat". The Hindu. 2006-02-18. Archived from the original on 2013-11-04. Retrieved 1 November 2013.
  3. 3.0 3.1 "VS to open nursing school building". The Hindu. 12 August 2011. Retrieved 1 November 2013.

പുറംകണ്ണികൾ

തിരുത്തുക

8°52′48″N 76°38′26″E / 8.8799°N 76.6405°E / 8.8799; 76.6405