കാർഡിയോളജി
ഹൃദയത്തിന്റെയും രക്തചംക്രമണവ്യൂഹത്തിന്റെ ചില ഭാഗങ്ങളുടെയും തകരാറുകൾ കൈകാര്യം ചെയ്യുന്ന ഒരു വൈദ്യശാസ്ത്ര ശാഖയാണ് കാർഡിയോളജി ( ഗ്രീക്കിൽ നിന്ന്, καρδίᾱ കാർഡിയ അർഥം "ഹൃദയം", -λογία -ലോജിയ അർഥം "പഠനം"). ഹൃദ്രോഗങ്ങൾ, കൊറോണറി ആർട്ടറി രോഗം, ഹൃദയസ്തംഭനം, വാൽവ്യൂലർ ഹൃദ്രോഗം എന്നിവ പോലെയുള്ള രോഗങ്ങളും ഇലക്ട്രോഫിസിയോളജിയും കാർഡിയോളജിയുടെ പരിധിയിൽ വരുന്നവയാണ്. കാർഡിയോളജിയിൽ വിദഗ്ധരായ ഡോക്ടർമാരെ കാർഡിയോളജിസ്റ്റുകൾ എന്ന് വിളിക്കുന്നു. കാർഡിയോളജിയിൽ വിദഗ്ധരായ ശിശുരോഗവിദഗ്ദ്ധരാണ് പീഡിയാട്രിക് കാർഡിയോളജിസ്റ്റുകൾ.
System | Cardiovascular |
---|---|
Subdivisions | Interventional, Nuclear |
Significant diseases | Heart disease, Cardiovascular disease, Atherosclerosis, Cardiomyopathy, Hypertension (High Blood Pressure) |
Significant tests | Blood tests, electrophysiology study, cardiac imaging, ECG, echocardiograms, stress test |
Specialist | Cardiologist |
Occupation | |
---|---|
Names |
|
Occupation type | Specialty |
Activity sectors | Medicine, Surgery |
Description | |
Education required |
|
Fields of employment | Hospitals, Clinics |
രക്തചംക്രമണവ്യൂഹം രക്തവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, കാർഡിയോളജിയിൽ ഹെമറ്റോളജിയും അതിന്റെ രോഗങ്ങളും വരുന്നില്ല.
സ്പെഷ്യലൈസേഷനുകൾ
തിരുത്തുകഎല്ലാ കാർഡിയോളജിസ്റ്റുകളും ഹൃദയത്തിന്റെ തകരാറുകൾ പഠിക്കുന്നു, എന്നാൽ മുതിർന്നവരുടെയും കുട്ടികളുടെയും ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള പഠനം വ്യത്യസ്ത പരിശീലന മാർഗങ്ങളിലൂടെയാണ്. അതിനാൽ, ഒരു അഡൾട്ട് കാർഡിയോളജിസ്റ്റ് (പലപ്പോഴും "കാർഡിയോളജിസ്റ്റ്" എന്ന് വിളിക്കപ്പെടുന്നു) കുട്ടികളുടെ ഹൃദയ രോഗങ്ങളിൽ അപര്യാപ്തമായ പരിശീലനം ലഭിച്ചവരാണ്, അതേപോലെ മുതിർന്നവരുടെ ഹൃദ്രോഗത്തെ പരിപാലിക്കാൻ പീഡിയാട്രിക് കാർഡിയോളജിസ്റ്റുകൾക്ക് പരിശീലനം ലഭിക്കുന്നില്ല. ശസ്ത്രക്രിയാ വശങ്ങൾ കാർഡിയോളജിയിൽ ഉൾപ്പെടുത്തിയിട്ടില്ല, അവ കാർഡിയോത്തോറാസിക് ശസ്ത്രക്രിയയുടെ ഡൊമെയ്‌നിലാണ്. ഉദാഹരണത്തിന്, കൊറോണറി ആർട്ടറി ബൈപാസ് സർജറി (സിഎബിജി), കാർഡിയോപൾമോണറി ബൈപാസ്, വാൽവ് മാറ്റിസ്ഥാപിക്കൽ എന്നിവ ചെയ്യുന്നത് ശസ്ത്രക്രിയാ വിദഗ്ധരാണ്, കാർഡിയോളജിസ്റ്റുകളല്ല. എന്നിരുന്നാലും, സ്റ്റെന്റുകളും പേസ് മേക്കറുകളും ഉൾപ്പെടുത്തുന്നത് കാർഡിയോളജിസ്റ്റുകളാണ്.
മുതിർന്നവർക്കുള്ള കാർഡിയോളജി
തിരുത്തുകഇന്റേണൽ മെഡിസിന്റെ ഒരു സ്പെഷ്യാലിറ്റിയാണ് കാർഡിയോളജി. അമേരിക്കൻ ഐക്യനാടുകളിൽ കാർഡിയോളജിസ്റ്റ് ആകാൻ, ഇന്റേണൽ മെഡിസിനിൽ മൂന്നുവർഷത്തെ റെസിഡൻസി, തുടർന്ന് കാർഡിയോളജിയിൽ മൂന്ന് വർഷത്തെ ഫെലോഷിപ്പ്എന്നിവ വേണം. [1] ഇന്ത്യയിൽ,എംബിബിഎസിന് ശേഷം കാർഡിയോളജിയിൽ മൂന്ന് വർഷം റെസിഡൻസി (കാർഡിയോളജിയിൽ ഡിഎം / ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ് (ഡിഎൻബി)) വേണം.
കാർഡിയാക് ഇലക്ട്രോഫിസിയോളജി
തിരുത്തുകഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നതിനും രോഗനിർണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ശാസ്ത്രമാണ് കാർഡിയാക് ഇലക്ട്രോഫിസിയോളജി. സങ്കീർണ്ണമായ അതാളതകളെ വിലയിരുത്തുന്നതിനും ലക്ഷണങ്ങൾ വ്യക്തമാക്കുന്നതിനും അസാധാരണമായ ഇലക്ട്രോകാർഡിയോഗ്രാമുകൾ വിലയിരുത്തുന്നതിനും ഭാവിയിൽ അതാളത ഉണ്ടാകാനുള്ള സാധ്യത വിലയിരുത്തുന്നതിനും ചികിത്സ നിർണ്ണയിക്കുന്നതിനും ഇലക്ട്രോഫിസിയോളജി പഠനങ്ങൾ നടത്തുന്നു. ഡയഗ്നോസ്റ്റിക്, പ്രോഗ്നോസ്റ്റിക് നടപടിക്രമങ്ങൾക്ക് പുറമേ ചികിത്സാ രീതികളും (സാധാരണയായി റേഡിയോ ഫ്രീക്വൻസി അബ്ളേഷൻ ക്രയോഅബ്ലേഷൻ ) ഇലക്ട്രോഫിസിയോളജി നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നു. ആൻറി റിഥമിക് ഡ്രഗ് തെറാപ്പി, പേസ്‌മേക്കർ ഇംപ്ലാന്റേഷൻ, ഓട്ടോമാറ്റിക് ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ-ഡിഫിബ്രില്ലേറ്ററുകൾ (എഐസിഡി) എന്നിവ ഈ മേഖലയിൽ ഉപയോഗിക്കുന്ന മറ്റ് ചികിത്സാ രീതികളാണ്. [2] [3]
കാർഡിയോജറിയാട്രിക്സ്
തിരുത്തുകകാർഡിയോജറിയാട്രിക്സ് അല്ലെങ്കിൽ ജറിയാട്രിക് കാർഡിയോളജി, പ്രായമായ ആളുകളുടെ ഹൃദയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയാണ്.
കൊറോണറി ഹാർട്ട് ഡിസീസ്, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ഹാർട്ട് ഫയ്ലിയർ, കാർഡിയോമയോപ്പതി, ആർത്രിയ ഫൈബ്രിലേഷൻ പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ പ്രായമായവരിൽ മരണത്തിന് ഒരു പ്രധാന കാരണമാണ്. [4] [5] രക്തക്കുഴലുകളിലെ ആർതെറോസ്ലീറോസിസ് പെരിഫറൽ ആർട്ടീരിയൽ ഡിസീസ് എന്നിവ പ്രായമായവരിൽ രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമാകുന്നു. [6] [7]
എക്കോകാർഡിയോഗ്രാഫി
തിരുത്തുകഹൃദയത്തിന്റെ ഇമേജുകൾ സൃഷ്ടിക്കുന്നതിന് എക്കോകാർഡിയോഗ്രാഫി സ്റ്റാൻഡേർഡ് ദ്വിമാന, ത്രിമാന, ഡോപ്ലർ അൾട്രാസൗണ്ട് ഉപയോഗിക്കുന്നു.
സംശയാസ്പദമായ അല്ലെങ്കിൽ അറിയപ്പെടുന്ന ഏതെങ്കിലും ഹൃദ്രോഗമുള്ള രോഗികളുടെ രോഗനിർണയം, മാനേജ്മെന്റ്, ഫോളോ-അപ്പ് എന്നിവയിൽ എക്കോകാർഡിയോഗ്രാഫി പതിവായി ഉപയോഗിക്കുന്നു. കാർഡിയോളജിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡയഗ്നോസ്റ്റിക് പരിശോധനകളിൽ ഒന്നാണിത്. ഹൃദയത്തിന്റെ വലുപ്പവും ആകൃതിയും (ആന്തരിക ചേമ്പർ വലുപ്പം), പമ്പിംഗ് ശേഷി, ഏതെങ്കിലും ടിഷ്യു തകരാറിന്റെ സ്ഥാനവും വ്യാപ്തിയും ഉൾപ്പെടെ നിരവധി വിവരങ്ങൾ ഇതിന് നൽകാൻ കഴിയും. കാർഡിയാക് ഔട്ട്പുട്ട്, എജക്ഷൻ ഫ്രാക്ഷൻ, ഡയസ്റ്റോളിക് ഫംഗ്ഷൻ എന്നിങ്ങനെയുള്ള ഹൃദയമിടിപ്പിന്റെ മറ്റ് കണക്കുകളും എക്കോകാർഡിയോഗ്രാമിന് നൽകാൻ കഴിയും.
ഹൈപ്പർട്രോഫിക്ക് കാർഡിയോമയോപ്പതി, ഡിലേറ്റഡ് കാർഡിയോമയോപ്പതി പോലുള്ള കാർഡിയോമിയോപ്പതികളെ കണ്ടെത്താൻ എക്കോകാർഡിയോഗ്രാഫി സഹായിക്കും. സ്ട്രെസ് എക്കോകാർഡിയോഗ്രാഫി ഉപയോഗിക്കുന്നത് നെഞ്ചുവേദനയോ അനുബന്ധ ലക്ഷണങ്ങളോ ഹൃദ്രോഗവുമായി ബന്ധപ്പെട്ടതാണോ എന്ന് നിർണ്ണയിക്കാൻ സഹായിക്കും. എക്കോകാർഡിയോഗ്രാഫിയുടെ ഏറ്റവും വലിയ നേട്ടം അത് നോൺ ഇൻ വേസീവ് (ചർമ്മത്തെ തകർക്കുകയോ ശരീര അറകളിൽ പ്രവേശിക്കുകയോ ചെയ്യുന്നില്ല) ആണ് എന്നതും അറിയപ്പെടുന്ന അപകടസാധ്യതകളോ പാർശ്വഫലങ്ങളോ ഇല്ല എന്നതുമാണ്.
ഇന്റർവെൻഷണൽ കാർഡിയോളജി
തിരുത്തുകസ്ട്രച്ചറൽ ഹൃദ്രോഗങ്ങളുടെ കത്തീറ്റർ അധിഷ്ഠിത ചികിത്സയുമായി ബന്ധപ്പെട്ട കാർഡിയോളജിയുടെ ഒരു ശാഖയാണ് ഇന്റർവെൻഷണൽ കാർഡിയോളജി. കത്തീറ്ററൈസേഷൻ വഴി ധാരാളം നടപടിക്രമങ്ങൾ ഹൃദയത്തിൽ ചെയ്യാൻ കഴിയും ഫെമറൽ ആർട്ടറിയിലേക്ക് (പ്രായോഗികമായി, ഏതെങ്കിലും വലിയ പെരിഫറൽ ധമനി അല്ലെങ്കിൽ സിര) ഒരു ഷീത്ത് ഉൾപ്പെടുത്തുന്നതും എക്സ്-റേ വിഷ്വലൈസേഷന് കീഴിൽ ഹൃദയത്തെ കാൻയുലേറ്റ് ചെയ്യുന്നതും ഇതിൽ സാധാരണമാണ്.
ഇന്റർവെൻഷണൽ കാർഡിയോളജി അല്ലെങ്കിൽ റേഡിയോളജി സമീപനം ഉപയോഗിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ പാടുകളും വേദനയും ഒഴിവാക്കുക, നീണ്ട ശസ്ത്രക്രിയാനന്തര വീണ്ടെടുക്കൽ എന്നിവയാണ്. കൂടാതെ, പ്രൈമറി ആൻജിയോപ്ലാസ്റ്റിയിലെ ഇന്റർവെൻഷണൽ കാർഡിയോളജി നടപടിക്രമം ഇപ്പോൾ അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷന്റെ പരിചരണത്തിലെ ഗോൾഡ് സ്റ്റാൻ്റേഡ് ആണ്. വാസ്കുലർ സിസ്റ്റത്തിിൻ്റെ ഭാഗങ്ങൾ അതെറോസ്ലീറോസിസ് മൂലം തടസ്സപ്പെടുമ്പോൾ ഈ പ്രക്രിയ മുൻകൂട്ടി ചെയ്യാവുന്നതാണ്.
പ്രിവന്റീവ് കാർഡിയോളജി, കാർഡിയാക് റിഹാബിലിറ്റേഷൻ
തിരുത്തുകഅടുത്ത കാലത്തായി, ചെറുപ്രായത്തിൽ തന്നെയുണ്ടാകുന്ന ഹൃദയ രോഗങ്ങളുടെ എണ്ണം വർദ്ധിച്ചതിനാൽ ഫോക്കസ് ക്രമേണ പ്രിവന്റീവ് കാർഡിയോളജിയിലേക്ക് മാറുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, അകാലമരണങ്ങളിൽ 37% ഹൃദയ രോഗങ്ങൾ മൂലമാണ്, ഇതിൽ 82% താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങളിലാണ്. [8] പ്രിവന്റീവ് കാർഡിയോളജിയും കാർഡിയാക് റിഹാബിലിറ്റേഷനും ഉൾപ്പെടുന്ന കാർഡിയോളജിയുടെ ഉപ വിഭാഗമാണ് ക്ലിനിക്കൽ കാർഡിയോളജി. കാർഡിയാക് റീഹാബിലിറ്റേഷൻ കാർഡിയോളജിയുടെ പുതിയ ശാഖയാണ്. പ്രിവന്റീവ് കാർഡിയോളജിയുടെ ഒരു ഉപവിഭാഗം സ്പോർട്സ് കാർഡിയോളജി ആണ് .
പീഡിയാട്രിക് കാർഡിയോളജി
തിരുത്തുകശിശുക്കളുടെ ഹൃദയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന കാർഡിയോളജി ശാഖയാണ് പീഡിയാട്രിക്ക് കാർഡിയോളജി. പീഡിയാട്രിക് കാർഡിയോളജിയുടെ സ്ഥാപക ഹെലൻ ബി. തൌസിഗ് ആണ്.
ടെട്രോളജി ഓഫ് ഫാലോട്ട്, പൾമണറി അട്രീസിയ, ഡബിൾ ഔട്ട്‌ലെറ്റ് റൈറ്റ് വെൻട്രിക്കിൾ, ട്രാൻസ് പൊസിഷൻ ഓഫ് ഗ്രേറ്റ് ആർട്ടറീസ്, പെർസിസ്റ്റൻ്റ് ട്രങ്കസ് ആർട്ടീരിയോസസ്, എബ്സ്റ്റീൻസ് അനോമലി എന്നിവ ഹൃദയവൈകല്യത്തെത്തുടർന്ന് നവജാതശിശുവിന്റെ രക്തത്തിന് കാര്യക്ഷമമായി ഓക്സിജൻ ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്ന വിവിധ കൺജനിറ്റൽ സയനോട്ടിക് ഹൃദ്രോഗങ്ങളാണ്.
ടെട്രോളജി ഓഫ് ഫാലോട്ട്
തിരുത്തുകആയിരം ജനനങ്ങളിൽ 1–3 കേസുകൾ എന്ന രീതിയിൽ, ഏറ്റവും സാധാരണമായ ജന്മനായുള്ള ഹൃദ്രോഗമാണ് ടെട്രോളജി ഓഫ് ഫാലോട്ട് . ഈ വൈകല്യത്തിന്റെ കാരണം വെൻട്രിക്കുലാർ സെപ്റ്റൽ വൈകല്യവും (വിഎസ്ഡി) ഒരു ഓവർറൈഡിംഗ് അയോർട്ടയുമാണ് . ഈ രണ്ട് വൈകല്യങ്ങളും ചേരുമ്പോൾ ഡയോക്സിജനേറ്റഡ് രക്തം ശ്വാസകോശത്തെ മറികടന്ന് രക്തചംക്രമണവ്യൂഹത്തിലേക്ക് തിരികെ പോകുന്നു. രക്തചംക്രമണം ശരിയാക്കാൻ സാധാരണയായി മോഡിഫൈഡ് ബ്ലോക്ക്-തൗസിഗ് ഷണ്ട് ഉപയോഗിക്കുന്നു. ശരിയായ രക്തയോട്ടം പുനസ്ഥാപിക്കുന്നതിനായി സബ്ക്ളാവിയൻ ധമനിക്കും ഇപ്സിലാറ്ററൽ പൾമണറി ആർട്ടറിയ്ക്കും ഇടയിൽ ഒരു ഗ്രാഫ്റ്റ് സ്ഥാപിക്കുന്നതാണ് ഈ നടപടിക്രമം.
പൾമണറി അട്രീസിയ
തിരുത്തുകഒരു ലക്ഷം ജനനങ്ങളിൽ 7–8 എന്ന നിലയിലാണ് പൾമണറി അട്രീസിയ സംഭവിക്കുന്നത്. വലത് വെൻട്രിക്കിളിൽ നിന്ന് പുറപ്പെടുന്ന അയോർട്ടയുടെ സ്വഭാവം മൂലം ഡയോക്സിജനേറ്റഡ് രക്തം ശ്വാസകോശത്തെ മറികടന്ന് രക്തചംക്രമണവ്യൂഹത്തിലേക്ക് പ്രവേശിക്കുന്നു. അയോർട്ടയെ റീഡയറക്ട് ചെയ്ത് വലത് വെൻട്രിക്കിൾ, പൾമണറി ആർട്ടറി കണക്ഷൻ എന്നിവ ശരിയാക്കുന്ന ശസ്ത്രക്രിയകൾക്ക് ഇത് പരിഹരിക്കാൻ കഴിയും.
രണ്ട് തരത്തിലുള്ള പൾമണറി അട്രീസിയയുണ്ട്. കുഞ്ഞിന് വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്റ്റ് ഇല്ലയോ എന്നതിനനുസരിച്ച് ഇവ തരംതിരിക്കുന്നു. [9][10]
- പൾമണറി അട്രീസിയ വിത്ത് ആൻ ഇൻടാക്റ്റ് വെൻട്രിക്കുലാർ സെപ്റ്റം: വെൻട്രിക്കിളുകൾക്കിടയിലുള്ള പൂർണ്ണവും കേടുപാടുകൾ സംഭവിക്കാത്തതുമായ സെപ്റ്റവുമായി ഈ തരം പൾമണറി അട്രീസിയ ബന്ധപ്പെട്ടിരിക്കുന്നു.[10]
- പൾമണറി അട്രീസിയ വിത്ത് വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്റ്റ്: വലത് വെൻട്രിക്കിളിലേക്കും പുറത്തേക്കും രക്തം ഒഴുകാൻ ഒരു വെൻട്രിക്കുലാർ സെപ്റ്റൽ വൈകല്യം അനുവദിക്കുമ്പോൾ ഇത്തരം പൾമണറി അട്രീസിയ സംഭവിക്കുന്നു.[10]
ഡബിൾ ഔട്ട്‌ലെറ്റ് റൈറ്റ് വെൻട്രിക്കിൾ
തിരുത്തുകവലിയ ധമനികളായ പൾമണറി ആർട്ടറി, അയോർട്ട എന്നിവ വലത് വെൻട്രിക്കിളുമായി ബന്ധിപ്പിക്കുമ്പോഴാണ് ഡബിൾ ഔട്ട്‌ലെറ്റ് റൈറ്റ് വെൻട്രിക്കിൾ (DORV) ഉണ്ടാകുന്നത്. വ്യത്യസ്ത ഫിസിയോളജിയും രക്തയോട്ടവും കാരണം ഈ വൈകല്യത്തെ പരിഹരിക്കുന്നതിന് ചെയ്യാവുന്ന ശസ്ത്രക്രിയകൾ വ്യത്യാസപ്പെടാം. വിഎസ്‌ഡി അടച്ച് ഇടത് വെൻട്രിക്കിളിനും അയോർട്ടയ്ക്കും ഇടയിലും വലത് വെൻട്രിക്കിളിനും ശ്വാസകോശ ധമനിക്കും ഇടയിലുള്ള രക്തയോട്ടം പുനരാരംഭിക്കുന്നതിന് വഴികൾ സ്ഥാപിക്കുക എന്നതാണ് ഇത് പരിഹരിക്കാനുള്ള ഒരു മാർഗം. പൾമണറി സ്റ്റെനോസിസുമായി ബന്ധപ്പെട്ട കേസുകളിൽ സിസ്റ്റമിക്-ടു-പൾമണറി ആർട്ടറി ഷണ്ട് ആണ് മറ്റൊരു മാർഗം. കൂടാതെ, തൗസിഗ്-ബിംഗ് അപാകത കൂടിയുള്ള DORV പരിഹരിക്കാൻ ഒരു ബലൂൺ ആട്രിയൽ സെപ്റ്റോസ്റ്റമി ചെയ്യാം.
ട്രാൻസ്പോസിഷൻ ഓഫ്്ഗ്രേറ്റ് ആർട്ടറീസ്
തിരുത്തുകഅറകളും വെസ്സലുകളും തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ട്രാൻസ്പോസിഷൻ ഓഫ് ഗ്രേറ്റ് ആർട്ടറീസ് രണ്ട് വ്യത്യസ്ത തരം ഉണ്ട്. ഡെക്സ്ട്രോ-ട്രാൻസ്പോസിഷൻ ഓഫ് ഗ്രേറ്റ് ആർട്ടറീസ്, ലെവോ-ട്രാൻസ്പോസിഷൻ ഓഫ് ഗ്രേറ്റ് ആർട്ടറീസ് എന്നിവയാണ് അവ. നവജാതശിശുക്കളിൽ 4,000 ത്തിൽ 1 ൽ ഡെക്സ്ട്രോ-ട്രാൻസ്പോസിഷൻ സംഭവിക്കുന്നു, 13,000 ൽ 1 ശിശുവിന് ലെവോ-ട്രാൻസ്പോസിഷൻ സംഭവിക്കുന്നു.
ഹൃദയം
തിരുത്തുകകാർഡിയോളജിയുടെ സെന്റർ ഫോക്കസ് ആണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം.
ഹൃദയത്തിന്റെ തകരാറുകൾ കാർഡിയോവാസ്കുലാർ രോഗങ്ങളിലേക്കും ഹൃദയ രോഗങ്ങളിലേക്കും നയിക്കുന്നു, മാത്രമല്ല ഇത് ഗണ്യമായ മരണങ്ങൾക്ക് കാരണമാവുകയും ചെയ്യും.
ഹൃദയ പരിശോധന
തിരുത്തുകശാരീരിക പരിശോധനയുടെ ഭാഗമായായി, അല്ലെങ്കിൽ , അല്ലെങ്കിൽ ഒരു രോഗിക്ക് നെഞ്ചുവേദന പോലെയുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ആണ് കാർഡിയാക് എക്സാമിനേഷൻ ("പ്രീകോർഡിയൽ എക്സാം" എന്നും വിളിക്കുന്നു) നടത്തുന്നത്.
ഹൃദ്രോഗങ്ങൾ
തിരുത്തുകകാർഡിയോളജി ഹൃദയത്തിന്റെ സാധാരണ പ്രവർത്തനത്തെയും ആരോഗ്യകരമായ ഹൃദയത്തിൽ നിന്നുള്ള പ്രവർത്തന വ്യതിയാനത്തെയും സംബന്ധിക്കുന്ന പഠനമാണ്. ഹൃദയത്തെ മാത്രം ബാധിക്കുന്നതും വാസ്കുലർ സിസ്റ്റത്തെക്കൂടി (ഇവ രണ്ടും ഒരുമിച്ച് കാർഡിയോവാസ്കുലാർ സിസ്റ്റം എന്ന് വിളിക്കുന്നു) ബാധിക്കുന്നതുമായ വൈകല്യങ്ങളുണ്ട്.
രക്താതിമർദ്ദം
തിരുത്തുകധമനികളിലെ രക്തസമ്മർദ്ദം സ്ഥിരമായി ഉയർത്തുന്ന ഒരു ദീർഘകാല മെഡിക്കൽ അവസ്ഥയാണ് രക്താതിമർദ്ദം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം എന്ന് അറിയപ്പെടുന്നത്.[11] ഉയർന്ന രക്തസമ്മർദ്ദം സാധാരണയായി രോഗലക്ഷണങ്ങൾ ഉണ്ടാക്കാറില്ല.[12] കൊറോണറി ആർട്ടറി ഡിസീസ്, ഹൃദയാഘാതം, ഹൃദയസ്തംഭനം, പെരിഫറൽ വാസ്കുലർ ഡിസീസ്, കാഴ്ച നഷ്ടം, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയെല്ലാമാണ് ദീർഘകാല ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ പ്രധാന അപകടസാധ്യതകൾ.[13][14]
ജീവിതശൈലി ഘടകങ്ങൾ രക്താതിമർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. ഭക്ഷണത്തിലെ അമിതമായ ഉപ്പ്, അമിതവണ്ണം, പുകവലി, മദ്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. [12][15] രക്താതിമർദ്ദം മറ്റ് രോഗങ്ങൾ മൂലമോ അല്ലെങ്കിൽ മരുന്നുകളുടെ പാർശ്വഫലമായോ ഉണ്ടാകാം.
കാർഡിയാക് അറിതമിയ
കാർഡിയാക് അറിതമിയ ഹൃദയമിടിപ്പ് വളരെ വേഗത്തിൽ അല്ലെങ്കിൽ വളരെ സാവധാനത്തിലാകുന്നന മെഡിക്കൽ അവ സ്ഥയാണ്. വളരെ വേഗതയുള്ള ഹൃദയമിടിപ്പ് (മുതിർന്നവരിൽ മിനിറ്റിൽ 100 സ്പന്ദനങ്ങൾക്ക് മുകളിൽ)ടാക്കികാർഡിയ എന്നും വളരെ വേഗത കുറഞ്ഞ ഹൃദയമിടിപ്പ് (മിനിറ്റിൽ 60 സ്പന്ദനങ്ങൾക്ക് താഴെ) ബ്രാഡികാർഡിയ എന്ന് വിളിക്കുന്നു.[16] പലതരം അറിതമിയകൾക്ക് ലക്ഷണങ്ങളൊന്നുമില്ല. രോഗലക്ഷണങ്ങളിൽ പാൽപ്പിറ്റേഷൻ അല്ലെങ്കിൽ ഹൃദയമിടിപ്പ് താൽക്കാലികമായി നിൽക്കുന്നത് എന്നിവ ഉൾപ്പെടാം. കൂടാതെ ലഘുവായ തലവേദന, ബോധക്ഷയം, ശ്വാസം മുട്ടൽ അല്ലെങ്കിൽ നെഞ്ചുവേദന എന്നിവയും ഉണ്ടാകാം.[17] മിക്ക തരത്തിലുള്ള അറിതമിയയും ഗുരുതരമല്ല, പക്ഷെ ചിലത് മസ്തിഷ്കാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം പോലുള്ള സങ്കീർണതകൾക്ക് കാരണമാകുന്നു.[18]
കാർഡിയോളജിയിലെ ഡയഗ്നോസ്റ്റിക് പരിശോധനകൾ
തിരുത്തുകആരോഗ്യകരവും അനാരോഗ്യകരവുമായ, പാത്തോളജിക്കൽ ഹാർട്ട് ഫംഗ്ഷനുമായി ബന്ധപ്പെട്ട ഹൃദയ അവസ്ഥകളെ തിരിച്ചറിയുന്നതിനുള്ള മാർഗ്ഗങ്ങളാണ് കാർഡിയോളജിയിലെ ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ . തുടക്കത്തിൽ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ച് അതിനുശേഷം ഓസ്‌കൾട്ടേഷൻ നടത്തുന്നു. കൂടുതൽ വിശകലനത്തിനായി രക്തപരിശോധന, ഇലക്ട്രോഫിസിയോളജിക്കൽ നടപടിക്രമങ്ങൾ, കാർഡിയാക് ഇമേജിംഗ് എന്നിവ നടത്താം. ഇലക്ട്രോഫിസിയോളജിക്കൽ നടപടിക്രമങ്ങളിൽ ഇലക്ട്രോകാർഡിയോഗ്രാം, കാർഡിയാക് മോണിറ്ററിംഗ്, കാർഡിയാക് സ്ട്രെസ് ടെസ്റ്റിംഗ്, ഇലക്ട്രോഫിസിയോളജി പഠനം എന്നിവ ഉൾപ്പെടുന്നു .
കാർഡിയോളജി കമ്മ്യൂണിറ്റി
തിരുത്തുകഅസോസിയേഷനുകൾ
തിരുത്തുക- അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി
- അമേരിക്കൻ ഹാർട്ട് അസോസിയേഷൻ
- യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി
- ഹാർട്ട് റിഥം സൊസൈറ്റി
- കനേഡിയൻ കാർഡിയോവാസ്കുലർ സൊസൈറ്റി
- ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ
- നാഷണൽ ഹാർട്ട് ഫൗണ്ടേഷൻ ഓഫ് ഓസ്ട്രേലിയ
- കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ
ജേണലുകൾ
തിരുത്തുക- ആക്റ്റ കാർഡിയോളജിക്ക
- അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജി
- അന്നൽസ് ഓഫ് കാർഡിയാക് അനസ്തേഷ്യ
- കറണ്ട് റിസർച്ച്: കാർഡിയോളജി
- കാർഡിയോളജി ഇൻ റിവ്യു
- സർക്കുലേഷൻ
- സർക്കുലേഷൻ റിസർച്ച്
- ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെൻ്റൽ ഹൈപ്പർടെൻഷൻ
- ക്ലിനിക്കൽ കാർഡിയോളജി
- EP - യൂറോപേസ്
- യൂറോപ്യൻ ഹാർട്ട് ജേണൽ
- ഹാർട്ട്
- ഹാർട്ട് റിഥം
- ഇന്റർനാഷണൽ ജേണൽ ഓഫ് കാർഡിയോളജി
- അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണൽ
- പേസിംഗ്, ക്ലിനിക്കൽ ഇലക്ട്രോഫിസിയോളജി
- ഇന്ത്യൻ ഹാർട്ട് ജേണൽ
പ്രശക്തരായ കാർഡിയോളജിസ്റ്റുകൾ
തിരുത്തുക- റോബർട്ട് അറ്റ്കിൻസ് (1930–2003), അറ്റ്കിൻസ് ഡയറ്റിൻ്റെ പേരിൽ അറിയപ്പെടുന്നുട്ടു
- യൂജിൻ ബ്രൗൺവാൾഡ് (ജനനം: 1929), ബ്രൗൺവാൾഡ്സ് ഹാർട്ട് ഡിസീസിന്റെയും 1000+ പ്രസിദ്ധീകരണങ്ങളുടെയും എഡിറ്റർ
- വാലസ് ബ്രിഗ്ഡൻ (1916–2008), കാർഡിയോമയോപ്പതി തിരിച്ചറിഞ്ഞു
- ആദ്യത്തെ പ്രായോഗിക ഇസിജി നിർമ്മിച്ച ഫിസിയോളജിസ്റ്റാണ് വില്ലെം ഐന്തോവൻ (1860-1927). ഇലക്ട്രോകാർഡിയോഗ്രാമിന്റെ സംവിധാനം കണ്ടെത്തിയതിന് അദ്ദേഹം 1924 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടി]
- വെർണർ ഫോർസ്മാൻ (1904-1979), ആദ്യമായി സ്വയം മനുഷ്യ കത്തീറ്ററൈസേഷൻ നടത്തിയതിൻ്റെ പേരിൽ കുപ്രസിദ്ധൻ, ഇതിൻ്റെ പേരിൽ അദ്ദേഹത്തെ ബെർലിനർ ചാരിറ്റ ഹോസ്പിറ്റലിൽ നിന്ന് വിട്ടയച്ചു, തുടർന്ന് ഹാർട്ട് കത്തീറ്ററൈസേഷനും രക്തചംക്രമണവ്യൂഹത്തിലെ പാത്തോളജിക്കൽ മാറ്റങ്ങളും സംബന്ധിച്ച കണ്ടെത്തലുകൾക്ക് 1956 വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.
- ആൻഡ്രിയാസ് ഗ്രുയന്റ്സിഗ് (1939–1985), ആദ്യമായി ബലൂൺ ആൻജിയോപ്ലാസ്റ്റി വികസിപ്പിച്ചു
- വില്ല്യം ഹാർവി (1578–1657), ക്ലോസ്ഡ് സർക്കുലേറ്ററി സിസ്റ്റത്തെക്കുറിച്ച് ആദ്യ വിവരണങ്ങൾ ഉള്ള അനിമലിബസിലെ എക്സർസിറ്റേഷ്യോ അനറ്റോമിക്ക ഡി മോട്ടു കോർഡിസ് എറ്റ് സാങ്കുനിസ് എഴുതി, കൂടാതെ ഫോസ്മാൻ തന്റെ നോബൽ പ്രഭാഷണത്തിൽ ഹാർവി കാർഡിയോളജി സ്ഥാപിച്ചതായി വിവരിച്ചു.
- മുറെ എസ്. ഹോഫ്മാൻ (ജനനം: 1924) കൊളറാഡോ ഹാർട്ട് അസോസിയേഷന്റെ പ്രസിഡന്റായി, ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ആദ്യത്തെ ജോഗിംഗ് പ്രോഗ്രാമുകളിലൊന്ന് അദ്ദേഹം ആരംഭിച്ചു.
- മാക്സ് ഹോൾസ്മാൻ (1899–1994), സ്വിസ് സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ സഹസ്ഥാപകൻ, 1952–1955 മുതൽ പ്രസിഡന്റ്
- സാമുവൽ എ. ലെവിൻ (1891-1966), ലെവിൻസ് സൈൻ എന്നറിയപ്പെടുന്ന മെഡിക്കൽ ചിഹ്നത്തെയും ലെവിൻ സ്കെയിൽ എന്നറിയപ്പെടുന്ന ഹാർട്ട് മർമ്മർ തീവ്രതയുടെ നിലവിലെ ഗ്രേഡിംഗിനെയും തിരിച്ചറിഞ്ഞു.
- ഹെൻറി ജോസഫ് ലെവെല്ലിൻ "ബാർണി" മാരിയറ്റ് (1917-2007), ഇസിജി വ്യാഖ്യാനവും പ്രായോഗിക ഇലക്ട്രോകാർഡിയോഗ്രാഫിയും[19]
- ബെർണാഡ് ലോൺ (ജനനം: 1921), ഡിഫിബ്രില്ലേറ്ററിന്റെ യഥാർത്ഥ ഡവലപ്പർ
- വോൾഡെമർ മൊബിറ്റ്സ് (1889–1951), "മോബിറ്റ്സ് ടൈപ്പ് I", "മോബിറ്റ്സ് ടൈപ്പ് II" എന്നി രണ്ട് തരം സെക്കൻഡ്-ഡിഗ്രി ആട്രിയോവെൻട്രിക്കുലാർ ബ്ലോക്കിനെ വിവരിച്ചു
- ജാക്വലിൻ നൂനൻ (ജനനം: 1928), നൂനൻ സിൻഡ്രോം കണ്ടെത്തി. കൺജനിറ്റൽ ഹൃദ്രോഗത്തിന്റെ പ്രധാന സിൻഡ്രോമിക് കാരണമാണ് ഇത്.
- ജോൺ പാർക്കിൻസൺ (1885-1976), വോൾഫ്-പാർക്കിൻസൺ-വൈറ്റ് സിൻഡ്രോമിൻ്റെ പേരിൽ അറിയപ്പെടുന്നു.
- പീഡിയാട്രിക് കാർഡിയോളജിയുടെ സ്ഥാപകനും ബ്ലൂ ബേബി സിൻഡ്രോം എന്ന വിഷയത്തിൽ ശ്രദ്ധ ചെലുത്തിയ ഹെലൻ ബി. തൗ സിഗ് (1898-1986)
- പോൾ ഡഡ്‌ലി വൈറ്റ് (1886-1973), വോൾഫ്-പാർക്കിൻസൺ-വൈറ്റ് സിൻഡ്രോമിൻ്റ പേരിൽ അറിയപ്പെടുന്നു
- ലൂയിസ് വോൾഫ് (1898-1972), വോൾഫ്-പാർക്കിൻസൺ-വൈറ്റ് സിൻഡ്രോമിൻ്റെ പേരിൽ അറിയപ്പെടുന്നു
- കരേൽ ഫ്രെഡറിക് വെൻകെബാച്ച് (1864-1940), 1898 ൽ ടൈപ്പ് I സെക്കൻഡ്-ഡിഗ്രി ആട്രിയോവെൻട്രിക്കുലാർ ബ്ലോക്ക് ആദ്യം വിവരിച്ചു
അവലംബം
തിരുത്തുക- ↑ "Specialties & Subspecialties". American Osteopathic Association. Archived from the original on 2015-08-13. Retrieved 23 September 2012.
- ↑ Fauci, Anthony, et al. Harrison's Textbook of Medicine. New York: McGraw Hill, 2009.
- ↑ Braunwald, Eugene, ed. Heart Disease, 6th edition. Philadelphia: Saunders, 2011.
- ↑ "Trends in Causes of Death among Older Persons in the United States" (PDF).
- ↑ "Geriatric Cardiology: An Emerging Discipline". Canadian Journal of Cardiology. 32 (9): 1056–1064. September 2016. doi:10.1016/j.cjca.2016.03.019. PMC 5581937. PMID 27476988.
- ↑ Golomb Beatrice A.; Dang Tram T.; Criqui Michael H. (2006-08-15). "Peripheral Arterial Disease". Circulation. 114 (7): 688–699. doi:10.1161/CIRCULATIONAHA.105.593442. PMID 16908785.
- ↑ Yazdanyar, Ali; Newman, Anne B. (2010-11-01). "The Burden of Cardiovascular Disease in the Elderly: Morbidity, Mortality, and Costs". Clinics in Geriatric Medicine. 25 (4): 563–vii. doi:10.1016/j.cger.2009.07.007. ISSN 0749-0690. PMC 2797320. PMID 19944261.
- ↑ "Cardiovascular diseases (CVDs)". www.who.int (in ഇംഗ്ലീഷ്). Retrieved 2019-05-14.
- ↑ "Ventricular Septal Defects: Background, Anatomy, Pathophysiology". Medscape. WebMD LLC. Retrieved August 22, 2017.
- ↑ 10.0 10.1 10.2 "Facts about Pulmonary Atresia: Types of Pulmonary Atresia". CDC. USA.gov. Retrieved August 22, 2017.
- ↑ Naish, Jeannette; Court, Denise Syndercombe (2014). Medical sciences (2 ed.). p. 562. ISBN 9780702052491.
- ↑ 12.0 12.1 "High Blood Pressure Fact Sheet". CDC. February 19, 2015. Retrieved 6 March 2016.
- ↑ Lackland, DT; Weber, MA (May 2015). "Global burden of cardiovascular disease and stroke: hypertension at the core". The Canadian Journal of Cardiology. 31 (5): 569–71. doi:10.1016/j.cjca.2015.01.009. PMID 25795106.
- ↑ Mendis, Shanthi; Puska, Pekka; Norrving, Bo (2011). Global atlas on cardiovascular disease prevention and control (PDF) (1st ed.). Geneva: World Health Organization in collaboration with the World Heart Federation and the World Stroke Organization. p. 38. ISBN 9789241564373. Archived from the original (PDF) on 2014-08-17. Retrieved 2021-02-18.
- ↑ Poulter, NR; Prabhakaran, D; Caulfield, M (22 August 2015). "Hypertension". Lancet. 386 (9995): 801–12. doi:10.1016/s0140-6736(14)61468-9. PMID 25832858.
- ↑ "What Is Arrhythmia?". www.nhlbi.nih.gov. July 1, 2011. Archived from the original on 2 March 2015. Retrieved 7 March 2015.
- ↑ "What Are the Signs and Symptoms of an Arrhythmia?". www.nhlbi.nih.gov. July 1, 2011. Archived from the original on 19 February 2015. Retrieved 7 March 2015.
- ↑ "Types of Arrhythmia". www.nhlbi.nih.gov. July 1, 2011. Archived from the original on 7 June 2015. Retrieved 7 March 2015.
- ↑ Upshaw, Charles (18 April 2007). "Henry J. L. Marriott: Lucid Teacher of Electrocardiography". Clinical Cardiology. 30 (4): 207–8. doi:10.1002/clc.6. PMC 6652921. PMID 17443652.