കൊല്ലം ബൈപാസ്
കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന ഒരു പ്രധാന റോഡാണ് കൊല്ലം ബൈപാസ്. ദേശീയപാത 47-നെ ആൽത്തറമൂട് മുതൽ മേവറം വരെ ബന്ധിപ്പിക്കുന്ന ഒരു സമാന്തര പാതയാണിത്. ഇത് കൊല്ലം നഗരത്തിലെ തിരക്കിൽപെടാതെ എളുപ്പത്തിൽ യാത്ര ചെയ്യാൻ സഹായകമാകുന്നു. കേന്ദ്രസർക്കാരിനാണ് ഈ റോഡിൻറെ സംരക്ഷണ ചുമതലയുള്ളത്. മേവറം മുതൽ ആൽത്തറമൂട് വരെയുള്ള റോഡിൻറെ ആകെ നീളം 13 കി.മീറ്റർ ആണ്. 45 മീറ്റർ വീതിയുള്ള റോഡിൻറെ പത്തു മീറ്റർ ഭാഗമാണ് റോഡ് പ്രതലം. അരവിള പാലം, കടവൂർ പാലം, കണ്ടച്ചിറ പാലം എന്നീ മൂന്ന് പാലങ്ങളും ഉൾപ്പെടുന്നതാണ് ബൈപാസ് റോഡ്. [1] 2019 ജനുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപാസ് റോഡ് രാഷ്ട്രത്തിനു സമർപ്പിച്ചു. അയത്തിൽ, കല്ലുംതാഴം, കടവൂർ എന്നിവയാണ് പ്രധാന കവലകൾ.[2]
Kollam Bypass | |
---|---|
കൊല്ലം ബൈപ്പാസ് | |
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: NHAI | |
നീളം | 8.16543884 mi (13.14100000 km) |
നിലവിലെ സ്ഥിതി | Operational |
ചരിത്രം | 2019-Present Planned in 1972 |
പ്രധാന ജംഗ്ഷനുകൾ | |
South അവസാനം | NH-66 in Mevaram |
Kollam-Kulathupuzha road in Ayathil NH-744 in Kallumthazham NH-183 in Kadavoor Kureepuzha road in Aravila | |
North അവസാനം | NH-66 in Kavanad |
സ്ഥലങ്ങൾ | |
പ്രധാന നഗരങ്ങൾ | Downtown Kollam |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
ചരിത്രം
തിരുത്തുകകൊല്ലം നഗരത്തിനുള്ളിലെ തിരക്ക് കുറയ്ക്കാനായി 1971 ൽ ടി.കെ. ദിവാകരൻ പൊതുമരാമത്തു മന്ത്രിയായിരുന്ന സമയത്താണ് കൊല്ലംബൈപാസ് എന്ന ആശയം നിലവിൽ വന്നത്. ഈ സമയത്ത് ഓലയിൽ, തേവള്ളി, വെള്ളയിട്ടമ്പലം വഴിയാണ് അന്നത്തെ ഉദ്യോഗസ്ഥർ, നിർദ്ദേശിച്ചത്. എന്നാൽ ടി.കെ ദിവാകരൻറെ വ്യക്തിപരമായ ആഗ്രഹപ്രകാരം മേവറം, കല്ലുംതാഴം, കടവൂർ, കാവനാട് വഴി ആക്കുകയായിരുന്നു. മേവറം മുതൽ കല്ലുംതാഴം വരെയുള്ള 4.55 കി.മീ ദൂരം പണി പൂർത്തിയാക്കി 2000-ൽ ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നു.[3] ഇപ്പോൾ കല്ലുംതാഴം മുതൽ ആൽത്തറമൂട് വരെയുള്ള 8.45 കീ.മീ. പണി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ജനുവരി 15ന് ബൈപാസ് രാഷ്ട്രത്തിനു സമർപ്പിച്ചു.[4]
സവിശേഷതകൾ
തിരുത്തുകസമീപസ്ഥലങ്ങൾ
തിരുത്തുക- കാവനാട്
- കുരീപ്പുഴ
- കടവൂർ
- കല്ലുംതാഴം
- പാൽക്കുളങ്ങര ഭഗവതിക്ഷേത്രം
- അയത്തിൽ
- വള്ളുവൻതറ
- പാലത്തറ
- പാലത്തറ ദുർഗ്ഗാദേവി ക്ഷേത്രം
- എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- ട്രാവൻകൂർ മെഡിക്കൽ കോളേജ് (മെഡിസിറ്റി)
- അഷ്ടമുടി ആശുപത്രി
- മേവറം
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 'ബൈപാസ് നിർമ്മാണം:സ്ഥലം വൃത്തിയാക്കൽ തുടങ്ങി.', മലയാള മനോരമ,കൊല്ലം എഡിഷൻ, 6 മാർച്ച് 2015, പേജ് 4
- ↑ "കൊല്ലം ബൈപാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; മുഖ്യമന്ത്രിക്കെതിരെ ശരണംവിളി". manoramaonline.com.
- ↑ 'ബൈപാസ്: നിർമ്മാണം ഉദ്ഘാടനം ഏപ്രിൽ 10ന്', മലയാള മനോരമ, കൊല്ലം,22 മാർച്ച് 2015,പേജ് 3
- ↑ "കൊല്ലം ബൈപാസ്: ഉദ്ഘാടകൻ പ്രധാനമന്ത്രി തന്നെ". manoramaonline.com.