ഫാർമസി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഫാർമസി അഥവാ ഔഷധാലയം എന്നത് ആരോഗ്യശാസ്ത്രവും രസശാസ്ത്രവും ചേർന്ന ഒരു സാങ്കേതിക വിജ്ഞാന ശാഖയാണ്. മരുന്നുകളുടെ നിർമ്മാണം, വിതരണം, അവയുടെ ഗവേഷണം, ഉപയോഗം, പാർശ്വഫലങ്ങളെ പറ്റിയുള്ള പഠനം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണ് ഫാർമസി. ആരോഗ്യ പരിപാലന മേഖലയുടെ അഭിവാജ്യ ഘടകമായ ഫാർമസികൾ നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ ജനങ്ങൾക്ക് ഏറ്റവും വേഗത്തിൽ ആശ്രയിക്കാവുന്ന ആരോഗ്യ കേന്ദ്രമാണ്. കമ്മ്യൂണിറ്റി ഫാർമസി, ഹോസ്പിറ്റൽ ഫാർമസി, മെഡിക്കൽ സ്റ്റോർ, ഫാർമസിസ്റ്റ് ഷോപ്പ് എന്നൊക്കെ പല പേരുകളിൽ ഇവ അറിയപ്പെടുന്നു. വടക്കേ അമേരിക്കയിൽ കുറെക്കൂടി വിപുലമായി ‘ഫാർമസി ആൻഡ് പ്രൈമറി കെയർ ക്ലിനിക്’ എന്ന പേരിലും ഇവ അറിയപ്പെടുന്നു.
തൊഴിൽ / ജോലി | |
---|---|
ഔദ്യോഗിക നാമം | ഔഷധ ശാസ്ത്രജ്ഞൻ,
ഔഷധജ്ഞൻ, മരുന്നുവ്യാപാരി, ഔഷധവിദഗ്ദ്ധൻ, ഉപവൈദ്യൻ, അപ്പോത്തിക്കിരി (ഡോക്ടർ), മരുന്നുകൾ നിർമ്മിക്കുകയോ വില്ക്കുകയോ ചെയ്യുന്ന ആൾ, ഫാർമസിസ്റ്റ് |
തരം / രീതി | Professional |
പ്രവൃത്തന മേഖല | ആരോഗ്യ പരിപാലനം, ആരോഗ്യശാസ്ത്രം, രസതന്ത്രം |
വിവരണം | |
അഭിരുചികൾ | നീതിശാസ്ത്രം, കല, വൈദ്യശാസ്ത്രം , അപഗ്രഥനപരമായ വൈദഗ്ദ്ധ്യം, നിർണായകമായ വിചാരശക്തി |
വിദ്യാഭ്യാസ യോഗ്യത | ഔഷധവിദ്യാവിഷയകമായ ഗവേഷണ ബിരുദം, ബിരുദാനന്തര ബിരുദം, ബിരുദം, ഡിപ്ലോമ |
അനുബന്ധ തൊഴിലുകൾ | Doctor, pharmacy technician, toxicologist, chemist, pharmacy assistant other medical specialists |
ഔഷധങ്ങളുടെ അഥവാ മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദമായിട്ടുള്ള ഉപയോഗമാണ് ഫാർമസിയുടെ ലക്ഷ്യം. മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയെ ഫർമക്കോ തെറാപ്പി അഥവാ ഡ്രഗ് തെറാപ്പി എന്ന് ഇംഗ്ലീഷിൽ വിളിക്കുന്നു. ഇതാണ് ഫാർമസിയിൽ നടക്കുന്നത് എന്നും പറയാം. ‘ഓവർ ദ കൌണ്ടർ‘ എന്ന വിഭാഗത്തിൽ വരുന്ന മരുന്നുകൾ, അനുബദ്ധ വസ്തുക്കൾ എന്നിവ ഒരു ആരോഗ്യ പരിപാലന പ്രൊഫഷണലിന്റെ കുറിപ്പടി ഇല്ലാതെ തന്നെ ഫാർമസിയിൽ നിന്നും ലഭ്യമാണ്. ഇത് ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സേവനമാണ്.
ആരോഗ്യ പരിപാലന രംഗത്തെ ഒരു പ്രധാന ശാഖയാണ് ഇത്. രോഗികൾക്ക് മരുന്നുകൾ ശരിയായി വിതരണം ചെയ്യുകയും ഉപയൊഗക്രമമനുസരിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന വിദഗ്ദരെയാണ് ഫാർമസിസ്റ്റ് എന്ന് വിളിക്കുന്നത്. ഇവർ ഫാർമസികളിൽ ജോലി ചെയ്യുന്നു.
മരുന്നുകൾ ശാസ്ത്രീയമായി നിർമ്മിക്കുകയോ അവ കൃത്യമായി വിതരണം ചെയ്യുകയോ ചെയ്യുന്ന സ്ഥാപനത്തെയാണ് ഫാർമസി എന്ന് വിളിക്കുന്നത്. സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ് ഇവ പ്രവർത്തിക്കുന്നത്. ഫാർമസിസ്റ്റിന്റെ ലൈസൻസ് ഇവയുടെ പ്രവർത്തനത്തിന് നിര്ബന്ധമാണ്. ഇവ രണ്ട് തരത്തിലുണ്ട്. ഒന്ന് ആശുപത്രിയുടെ ഭാഗമായ ‘ഹോസ്പിറ്റൽ ഫാർമസി’ മറ്റൊന്ന് പൊതുസ്ഥലങ്ങളിൽ കാണപ്പെടുന്ന ‘സാമൂഹിക ഫാർമസി അഥവാ കമ്മ്യൂണിറ്റി ഫാർമസി’. ഫാർമസി ആൻഡ് പ്രൈമറി കെയർ ക്ലിനിക് എന്ന വിഭാഗത്തിൽ വരുന്ന സ്ഥാപനങ്ങളിൽ കുറേക്കൂടി വിപുലമായി ഒരു ചെറിയ ആശുപത്രിക്ക് സമാനമായ ആരോഗ്യ പരിപാലന, സൗന്ദര്യ വർദ്ധക സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. വികസിത രാജ്യങ്ങളിൽ ഇത്തരം ഫാർമസികൾ സാധാരണമാണ്. വിദഗ്ദ പരിശീലനം സിദ്ധിക്കപ്പെട്ട ഫാർമസിസ്റ്റ്, ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഫാർമസി ടെക്‌നിഷ്യൻ തുടങ്ങിയ സ്റ്റാഫുകൾ ഇവിടെ കാണപ്പെടുന്നു.
ആശുപത്രി ഫാർമസി
തിരുത്തുകആശുപത്രികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഫാര്മസികളാണ് ഹോസ്പിറ്റൽ ഫാർമസി അഥവാ ആശുപത്രി ഫാർമസി എന്നറിയപ്പെടുന്നത്. ആശുപത്രിയിൽ വരുന്ന രോഗികൾക്ക് മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. കൂടാതെ വലിയ ആശുപത്രികളിൽ വാർഡ് തോറും സാറ്റലൈറ്റ് ഫാർമസിയും പ്രവർത്തിക്കാറുണ്ട്.
കമ്മ്യൂണിറ്റി ഫാർമസി
തിരുത്തുകപൊതുസ്ഥലങ്ങളിൽ കാണപ്പെടുന്ന ഔഷധ സ്ഥാപനങ്ങളാണ് കമ്മ്യൂണിറ്റി ഫാർമസി അഥവാ സാമൂഹിക ഫാർമസി എന്നറിയപ്പെടുന്നത്. പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പം സേവനം ലഭ്യമാകുന്ന ആരോഗ്യസ്ഥാപനങ്ങൾ കൂടിയാണിവ. ശാസ്ത്രീയമായി പറഞ്ഞാൽ 'മെഡിക്കൽ സ്റ്റോർ' എന്ന പദപ്രയോഗം തന്നെ തെറ്റാണ്. ഇത് ഫാർമസി സേവനങ്ങൾ അത്ര കണ്ട് വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് ഉണ്ടായ വാക്കാണ്. ഫാർമസി അഥവാ കമ്മ്യൂണിറ്റി ഫാർമസി എന്നതാണ് ശരിയായ പദം. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ഇവിടെ ഫാർമസിസ്റ്റിന്റെ സേവനം ലഭ്യമാണ്. ചില ഫാർമസികൾ ‘ഹെൽത്ത് ആൻഡ് ബ്യൂട്ടി‘ സേവനങ്ങൾ നൽകി വരുന്നു.
ഫാർമസി ക്ലിനിക്, പ്രൈമറി കെയർ ക്ലിനിക്
തിരുത്തുക‘ഫാർമസി ക്ലിനിക് അല്ലെങ്കിൽ ഫാർമസി ആൻഡ് പ്രൈമറി കെയർ ക്ലിനിക്’ എന്ന വിഭാഗത്തിൽ വരുന്ന സ്ഥാപനങ്ങളിൽ കുറേക്കൂടി വിപുലമായി ഒരു ആശുപത്രിക്ക് സമാനമായ ആരോഗ്യ പരിപാലന സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. വികസിത രാജ്യങ്ങളിൽ ഇത്തരം ഫാർമസികൾ സാധാരണമാണ്. വിദഗ്ദ പരിശീലനം സിദ്ധിക്കപ്പെട്ട ഫാർമസിസ്റ്റ്, ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഫാർമസി ടെക്‌നിഷ്യൻ തുടങ്ങിയ സ്റ്റാഫുകൾ ഇവിടെ കാണപ്പെടുന്നു. ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ളതും അല്ലാത്തതുമായ മരുന്നുകൾ, കുത്തിവെപ്പുകൾ, ആരോഗ്യ സംബന്ധമായ ഉത്പന്നങ്ങൾ, കുടുംബാസൂത്രണ ഉപാധികൾ അഥവാ ഗർഭനിരോധന മാർഗങ്ങൾ, സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ എന്നിവ ലഭ്യമാക്കി വരുന്നു. ചിലപ്പോൾ ഡോക്ടറുടെ സേവനം, രോഗ നിർണ്ണായ ടെസ്റ്റുകൾ, ലാബ് സേവനങ്ങൾ തുടങ്ങിയവ ഇതുവഴി ലഭ്യമാണ്.
കേരളത്തിലെ പ്രമുഖ ഫാർമസികൾ
തിരുത്തുകകേരളത്തിൽ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി, ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസി, ആസ്റ്റർ ഫാർമസി, ജൻ ഔഷധി, നീതി മെഡിക്കൽ സ്റ്റോർ തുടങ്ങിയ ഫാർമസികൾ വളരെ ശ്രദ്ധേയമാണ്. മരുന്നുകൾ വീടുകളിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്ന സംവിധാനം ചില ഫാർമസികൾ ലഭ്യമാക്കിയിട്ടുണ്ട്.
ക്ലിനിക്കൽ ഫാർമസി സേവനങ്ങൾ
തിരുത്തുകആരോഗ്യ പരിപാലന രംഗത്തെ നൂതനവും ഏറെ ഫലപ്രദവുമായ ഒരു സംവിധാനം ആണ് ക്ലിനിക്കൽ ഫാർമസി. ആശുപത്രികളുടെ ഭാഗമായോ, കമ്മ്യൂണിറ്റി ഫാർമസികൾ വഴിയോ, ഓൺലൈൻ മാർഗത്തിലോ ഇവ എല്ലാം കൂടിച്ചേർന്ന രീതിയിലോ ക്ലിനിക്കൽ ഫാർമസി സേവനങ്ങൾ ഇന്ന് ലഭ്യമാണ്. രോഗികൾക്ക് വിദഗ്ദ ഫാർമസിസ്റ്റുമായി സംസാരിക്കുവാനും വേണ്ട മരുന്നുകളോ സേവനമോ തേടാനും അതുവഴി സാധിക്കുന്നു.
വിദേശ രാജ്യങ്ങളിൽ ഫാർമസി സേവനങ്ങൾ വളരെയധികം വികസിച്ചതാണ്. ഇവ ഹോസ്പിറ്റൽ ഫാർമസി, ക്ലിനിക്കൽ ഫാർമസി, കമ്മ്യൂണിറ്റി ഫാർമസി, ഇന്റർനെറ്റ് ഫാർമസി എന്നിങ്ങനെ പല രീതിയിൽ കാണാം. പല രാജ്യങ്ങളിലും ക്ലിനിക്കൽ ഫാർമസി സേവനങ്ങൾക്ക് ചിലപ്പോൾ തുക ഈടാക്കാറുണ്ട്. അവിടങ്ങളിൽ രോഗികളുടെ കിടക്കക്ക് സമീപം വരെ ഫാര്മസിസ്റ്റിന്റെ സേവനം ലഭ്യമാകാറുണ്ട്. ഇവയെ 'ബെഡ് സൈഡ് ഫാർമസി' എന്ന് വിളിക്കുന്നു. ഇത് കൂടാതെ ആശുപത്രികളിൽ പ്രത്യേക ക്ലിനിക്കൽ ഫാർമസിയും പ്രവർത്തിച്ചു വരുന്നു. മരുന്നുകൾ കൃത്യ സമയത്ത്, കൃത്യ അളവിൽ, സുരക്ഷിതമായി രോഗിക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യുകെ, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ആരോഗ്യ സംബന്ധമായ വിവിധ സേവനങ്ങൾ, കുത്തിവെപ്പുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയും ഫാർമസിയിൽ ലഭ്യമാണ്. ഇതിനെ 'ഹെൽത്ത് ആൻഡ് ബ്യൂട്ടി' സേവനങ്ങൾ എന്ന് വിളിക്കുന്നു.
അമേരിക്കയിലും യൂറോപ്പിലും ഫാർമസിയോട് ചേർന്ന് ചികിത്സ നൽകുവാൻ വേണ്ടി ഒരു പ്രത്യേക മുറി പലപ്പോഴും സജ്ജമാക്കിയിരിക്കും. പല ഫാർമസികളും ഇവിടെ ‘ഫാർമസി ആൻഡ് പ്രൈമറി കെയർ ക്ലിനിക്’ എന്നറിയപ്പെടുന്നു. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ്, പ്രമേഹ ചികിത്സ, രക്താതിമർദ്ദം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, വാക്സിനേഷൻ, പുകവലി, അതിമദ്യാസക്തി, കുടുംബാസൂത്രണം അഥവാ ഗർഭനിരോധന മാർഗങ്ങൾ, ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം, സൗന്ദര്യ പ്രശ്നങ്ങൾ തുടങ്ങിയ ധാരാളം രോഗങ്ങൾക്ക് ഇത്തരം കേന്ദ്രങ്ങളിൽ ശാസ്ത്രീയമായ പരിശോധനയും ചികിത്സയും ലഭ്യമാണ്. വികസിത രാജ്യങ്ങളിൽ ഡോക്ടർ രോഗനിർണ്ണയം നടത്തുകയും, ചിലപ്പോൾ മരുന്നിന്റെ ചേരുവ മാത്രം ശുപാർശ ചെയ്യുകയും ആശുപത്രി ഫാർമസിസ്റ്റ് മരുന്നുകളുടെ ബ്രാൻഡ്, അളവ്, കഴിക്കേണ്ട സമയം എന്നിവ നിശ്ചയിച്ചു രോഗിക്ക് നൽകുകയും രോഗിയെ ഇരുത്തി ആശയവിനിമയം നടത്തുകയും ചെയ്യുന്നത് കാണാം. കോവിഡ് 19 ഉൾപ്പടെയുള്ള പ്രതിരോധ വാക്സിനുകൾ, മറ്റു കുത്തിവെപ്പുകൾ, സാന്ത്വന ചികിത്സ എന്നിവയും വിദഗ്ദ പരിശീലനം നേടിയ ഫാർമസിസ്റ്റിന്റെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. തങ്ങൾ നൽകുന്ന സേവനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ജനങ്ങൾക്ക് കാണാവുന്ന രീതിയിൽ മിക്ക ഫാർമസിയിലും പ്രദർശിപ്പിക്കാറുണ്ട്. ഇത് ജനങ്ങൾക്ക് തങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളെ പറ്റി ബോധവാന്മാരാകാൻ സഹായകരമാകുന്നു. കമ്മ്യൂണിറ്റി ഫാർമസികൾ ഡോക്ടർമാരുമായോ ആശുപത്രികളുമായോ ലാബുകളുമായോ ചേർന്നു പ്രവർത്തിക്കുകയും, കുറിപ്പടികൾ ഇന്റർനെറ്റ് വഴി ശേഖരിച്ചു വീടുകളിലേക്ക് മരുന്ന് എത്തിച്ചു കൊടുക്കുന്ന സംവിധാനവും കാണാം. ആരോഗ്യ സംബന്ധമായ വിഷയങ്ങളിൽ സർക്കാരിന്റെ ആരോഗ്യവകുപ്പുമായി ചേർന്നും സ്വതന്ത്രമായും നേരിട്ടും ബോധവൽക്കരണം നടത്തുവാനും ഇവ മുന്നിലാണ്.
യുകെയിൽ ഏതെല്ലാം രോഗങ്ങൾക്ക് ഫാർമസിയിൽ ചികിത്സ ലഭിക്കുമെന്ന് എൻഎച്ച്എസ് (NHS) അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. യൂകെയിൽ ആന്റിബയോട്ടിക് ഉൾപ്പടെയുള്ള മരുന്നുകൾ നൽകുവാൻ ഫാർമസിസ്റ്റിനു അവകാശം ഉണ്ട്. രോഗങ്ങൾ, അവയുടെ ചികിത്സ, മരുന്നുകളുടെ ഉപയോഗം എന്നിവയെ സംബന്ധിച്ചു ശാസ്ത്രീയമായ പഠനം അവിടുത്തെ ഫാർമസിസ്റ്റുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. പല ഫാർമസികളും കാൻസർ, പോഷകാഹാരം, മാനസികരോഗം തുടങ്ങിയ ആരോഗ്യപരമായ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുന്നതും സാധാരണമാണ്. അവിടങ്ങളിൽ ഫാർമസിസ്റ്റുകൾക്ക് ആശുപത്രിയിൽ രോഗിയുടെ കിടക്കക്ക് സമീപം പരിശീലനവും നൽകുന്നുണ്ട്. മാത്രമല്ല വർഷംതോറും രെജിസ്ട്രേഷൻ പുതുക്കലുമായി ബന്ധപെട്ടു പണമടച്ചു ഓൺലൈൻ രീതിയിൽ പഠനവും നിർബന്ധമാക്കിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ ഫാർമസി പഠന കാലയളവിൽ മെഡിസിനൽ ഫാർമസി, ഫാർമക്കോ തെറാപ്യുട്ടിക്സ്, ക്ലിനിക്കൽ ഫാർമസി, പത്തൊളജി, ടോക്സിക്കോളജി തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവു ഉണ്ടാകുന്ന തരത്തിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേകമായി ക്ലിനിക്കൽ പരിശീലനം ആവശ്യമുള്ള ഫാർമസിസ്റ്റിനു അതിനുള്ള ഹ്രസ്വമായ പരിശീലനം നൽകുന്ന ധാരാളം കോഴ്സുകളും ലഭ്യമാണ്. ഇതിൽ പലതും ഫാർമസി കൗൺസിലും സർവകലാശാലകളും ചേർന്നു നടത്തുന്നവയാണ്. ഇവ ആരോഗ്യ പരിപാലനത്തിന്റെ എല്ലാം മേഖലകളെയും രോഗങ്ങളെയും പരിശോധനകളെയും ചികിത്സ രീതികളെയും മരുന്നുകളെയും സമഗ്രമായി ഉൾക്കൊള്ളിച്ചുള്ളതാണ്. ഇതിന് പ്രായപരിധി ഇല്ല. ഇത് കാലാകാലം ഫാർമസിസ്റ്റിന്റെ അറിവ് വിപുലപ്പെടുത്തുവാനും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുവാനും ഫാർമസികൾക്ക് സഹായകരമാകുന്നു. അതിനാൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് ഒരു ഡോക്ടറെ പോലെയോ നഴ്സിനെ പോലെയോ വിപുലമായ സേവനങ്ങൾ അടിയന്തര ഘട്ടത്തിൽ രോഗികൾക്ക് നൽകി വരുന്നു. കൂടാതെ പ്രധാന ഫാർമസിസ്റ്റിനെ സഹായിക്കാൻ ഫാർമസി ടെക്‌നിഷ്യൻ, ഫാർമസി അസിസ്റ്റന്റ്, ഡിസ്‌പെൻസർ തുടങ്ങിയ പരിശീലനം നേടിയ ജീവനക്കാരെയും നിയമിക്കാറുണ്ട്. ചുരുക്കത്തിൽ ജനങ്ങൾക്ക് എളുപ്പത്തിൽ ആശ്രയിക്കാവുന്ന ഒരു ആരോഗ്യകേന്ദ്രം പോലെ തന്നെയാണ് വികസിത രാജ്യങ്ങളിൽ ഫാർമസികൾ പ്രവർത്തിച്ചു വരുന്നത്.
വിദഗ്‌ദ്ധർ
ലോകമെമ്പാടും കുറഞ്ഞത് 2.6 ദശലക്ഷം ഔഷധശാസ്‌ത്രജ്ഞരും മറ്റ് ഔഷധവിദ്യാവിഷയകമായ ഉദ്യോഗസ്ഥരും ഉണ്ടെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.[1]
വിദ്യാഭ്യാസ ആവശ്യകതകൾ
വിദ്യാർത്ഥി പരിശീലിക്കാൻ ഉദ്ദേശിക്കുന്ന ദേശീയ അധികാരപരിധി അനുസരിച്ച് ഫാർമസി വിദ്യാഭ്യാസത്തിന് വ്യത്യസ്ത ആവശ്യകതകളുണ്ട്. ആരോഗ്യ ശാസ്ത്രം, കെമിസ്ട്രി, ഫാർമസ്യുട്ടിക്സ്, ക്ലിനിക്കൽ ഫാർമസി, ഫാർമക്കൊതെറാപ്യുട്ടിക്സ് തുടങ്ങിയ വിഷയങ്ങൾ സവിശേഷ പ്രാധാന്യം കൊടുത്തു പഠിപ്പിക്കുന്നു. ആശുപത്രികൾ, ഫാർമസികൾ, മരുന്ന് നിർമാണ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെ പ്രായോഗിക പരിശീലനം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
അമേരിക്ക
യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ജനറൽ ഫാർമസിസ്റ്റുകൾ ഒരു ഡോക്ടർ ഓഫ് ഫാർമസി ബിരുദം (ഫാം.ഡി.) കരസ്ഥമാക്കും. ഫാം.ഡി. കുറഞ്ഞത് ആറ് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും, അതിൽ രണ്ട് വർഷത്തെ പ്രീ-ഫാർമസി ക്ലാസുകളും നാല് വർഷത്തെ പ്രൊഫഷണൽ പഠനങ്ങളും ഉൾപ്പെടുന്നു. [2] ഫാർമസി സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, വിദ്യാർത്ഥി ഒന്നോ രണ്ടോ വർഷത്തെ റസിഡൻസി പൂർത്തിയാക്കാൻ നിർദ്ദേശിക്കുന്നു, ഇത് ഒരു പൊതുവൽക്കരിച്ച അല്ലെങ്കിൽ പ്രത്യേക ഫാർമസിസ്റ്റായി സ്വതന്ത്രമായി പുറപ്പെടുന്നതിന് മുമ്പ് വിദ്യാർത്ഥിക്ക് വിലപ്പെട്ട അനുഭവം നൽകുന്നു.
പരിശീലന മേഖലകൾ
കമ്മ്യൂണിറ്റി ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, വിപുലമായ പരിചരണ സൗകര്യങ്ങൾ, മനോരോഗ ആശുപത്രികൾ, നിയന്ത്രണ ഏജൻസികൾ തുടങ്ങി വിവിധ മേഖലകളിൽ ഫാർമസിസ്റ്റുകൾ പരിശീലിക്കുന്നു. ഫാർമസിസ്റ്റുകൾക്ക് തന്നെ ഒരു മെഡിക്കൽ സ്പെഷ്യാലിറ്റിയിൽ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കാം.
ഇന്റർനെറ്റ് ഫാർമസി
ഒരു ഓൺലൈൻ ഫാർമസി, ഇന്റർനെറ്റ് ഫാർമസി അല്ലെങ്കിൽ മെയിൽ-ഓർഡർ ഫാർമസി ഇന്റർനെറ്റിലൂടെ പ്രവർത്തിക്കുന്ന ഒരു ഫാർമസിയാണ്, മെയിൽ, ഷിപ്പിംഗ് കമ്പനികൾ അല്ലെങ്കിൽ ഓൺലൈൻ ഫാർമസി വെബ് പോർട്ടലുകൾ വഴി ഉപഭോക്താക്കൾക്ക് ഓർഡറുകൾ അയയ്ക്കുന്നു.[3]
ഏകദേശം 2000 മുതൽ, ലോകമെമ്പാടും ഒരുപാട് ഇന്റർനെറ്റ് ഫാർമസികൾ സ്ഥാപിക്കപ്പെട്ടു. ഈ ഫാർമസികളിൽ പലതും കമ്മ്യൂണിറ്റി ഫാർമസികൾക്ക് സമാനമാണ്, വാസ്തവത്തിൽ, അവയിൽ പലതും യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത് ബ്രിക്ക് ആൻഡ് മോർട്ടാർ കമ്മ്യൂണിറ്റി ഫാർമസികളാണ്, അത് ഉപഭോക്താക്കളെ ഓൺലൈനിലും അവരുടെ വാതിലിൽ വരെ സേവിക്കുന്നു. മരുന്നുകൾ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതുമായ രീതിയാണ് പ്രാഥമിക വ്യത്യാസം. ചില ഉപഭോക്താക്കൾ ഒരു കമ്മ്യൂണിറ്റി ഫാർമസിസ്റ്റോറിലേക്ക് യാത്ര ചെയ്യുന്നതിനുപകരം ഇത് കൂടുതൽ സൗകര്യപ്രദവും സ്വകാര്യവുമായ രീതിയായി കണക്കാക്കുന്നു, അവിടെ മറ്റൊരു ഉപഭോക്താവ് അവർ കഴിക്കുന്ന മരുന്നുകളെക്കുറിച്ച് കേൾക്കാം. ഇന്റർനെറ്റ് ഫാർമസികൾ (ഓൺലൈൻ ഫാർമസികൾ എന്നും അറിയപ്പെടുന്നു) ചില രോഗികൾക്ക്, അവർ വീട്ടിലിരിപ്പാണെങ്കിൽ അവരുടെ ഡോക്ടർമാർ ഇത് ശുപാർശ ചെയ്യുന്നു.
കാനഡയിൽ ഡസൻ കണക്കിന് ലൈസൻസുള്ള ഇന്റർനെറ്റ് ഫാർമസികൾ ഉണ്ട്, അവയിൽ പലതും വിലകുറഞ്ഞ മരുന്നുകൾ യുഎസ് ഉപഭോക്താക്കൾക്ക് വിൽക്കുന്നു (അല്ലാത്തപക്ഷം അവർ ലോകത്തിലെ ഏറ്റവും ഉയർന്ന മരുന്നുകളുടെ വില നൽകണം). സമീപ വർഷങ്ങളിൽ, യുഎസിലെ പല ഉപഭോക്താക്കളും (കൂടാതെ ഉയർന്ന ഔഷധ വിലയുള്ള മറ്റ് രാജ്യങ്ങളിലും), ഇന്ത്യ, ഇസ്രായേൽ, യുകെ എന്നിവിടങ്ങളിലെ ലൈസൻസുള്ള ഇന്റർനെറ്റ് ഫാർമസികളിലേക്ക് തിരിയുന്നു, അവ പലപ്പോഴും കാനഡയേക്കാൾ വില കുറവാണ്..
അവലംബം
തിരുത്തുക- ↑ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സ്ഥിതിവിവരക്കണക്കുകൾ 2011 – പട്ടിക 6: ആരോഗ്യ പ്രവർത്തകർ, അടിസ്ഥാന സൗകര്യങ്ങൾ, അവശ്യ മരുന്നുകൾ. ജനീവ, 2011. ആക്സസ് ചെയ്തത് 21 ജൂലൈ 2011.
- ↑ "ഫാർമസിസ്റ്റ് സർട്ടിഫിക്കേഷനും കോഴ്സ് ആവശ്യകതകളും". Learn.org. 2013–2018. Retrieved 6 April 2018.
- ↑ "മെഡിക്കൽ സ്റ്റോർ ഓൺലൈനിൽ". lovelocal.in. Retrieved 6 September 2021.