കൊല്ലം വിമാനത്താവളം
കൊല്ലം ആശ്രാമം മൈതാനത്ത് 1932 വരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന വിമാനത്താവളമാണ് കൊല്ലം വിമാനത്താവളം. തുടർന്ന് 1932-ൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ ഇതിന്റെ ഉപയോഗം കുറഞ്ഞു. നിലവിൽ ഇവിടെ ഫ്ലൈയിങ്ങ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
Quilon Aerodrome കൊല്ലം വിമാനത്താവളം | |
---|---|
Summary | |
എയർപോർട്ട് തരം | പൊതുഉപയോഗം |
ഉടമ | തിരുവിതാംകൂർ (Till 1932) |
പ്രവർത്തിപ്പിക്കുന്നവർ | പൊതുമരാമത്ത് വകുപ്പ് |
Serves | കൊല്ലം, തിരുവനന്തപുരം |
സ്ഥലം | ആശ്രാമം മൈതാനം |
സമയമേഖല | (UTC+05:30) |
Map | |
ചരിത്രം
തിരുത്തുകതിരുവിതാംകൂറിലെ ആദ്യത്തെ വിമാനത്താവളമാണ് ആശ്രാമം വിമാനത്താവളം.[1] 1932-ൽ വിമാനത്താവളം നിർമ്മിച്ചു. 1936-ൽ ഇവിടെ രണ്ടു വിമാനങ്ങൾ പറന്നിറങ്ങി. അക്കാലത്ത് അതൊരു വലിയ സംഭവമായിരുന്നു. വിമാനം കാണുവാൻ മധ്യതിരുവിതാംകൂറിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങളെത്തി. അഞ്ചു രൂപാ ടിക്കറ്റെടുത്തവർക്ക് വിമാനത്തിൽ പറക്കുവാൻ അവസരം ലഭിച്ചു.[1]
രണ്ടു വിമാനങ്ങളിൽ ഒന്ന് ജലവിമാനമായിരുന്നുവെന്ന് പറയുന്നു. ഈ വിമാനം ആശ്രാമം മൈതാനത്തു നിന്ന് അഷ്ടമുടിക്കായലിലേക്ക് ഇറങ്ങി നീന്തിയെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.[1] കൊല്ലത്തെ എച്ച് ആൻഡ് സിയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരാണ് അന്ന് വിമാനം കൊണ്ടുവന്നത്. പിന്നെയും ധാരാളം ചെറുവിമാനങ്ങൾ ആശ്രാമം മൈതാനത്തു പറന്നിറങ്ങി. കാലക്രമേണ ആശ്രാമം വിമാനത്താവളത്തിന്റെ പ്രധാന്യം കുറഞ്ഞുവന്നു.
ഇതുകൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 'അശ്രാമം മൈതാനം: പറയാൻ നഷ്ട പ്രതാപത്തിന്റെ കഥകൾ', മലയാള മനോരമ, കൊല്ലം എഡിഷൻ, 2017 ജനുവരി 25, പേജ് - 2.