മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
മോഹൻലാൽ കേന്ദ്രകഥാപാത്രമായി 2017 പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ[1]. ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സോഫിയ പോൾ ആണ്[2]. വി.ജെ.ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചലച്ചിത്രം. മീന നായികയാകുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, അലൻസയർ ലേ ലോപസ്, നേഹ സക്സെന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിന്ധു രാജ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. 2017 ജനുവരി 20 ന് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ പ്രദർശനത്തിനെത്തി[3]. അനുകൂലമായ പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്[4][5].
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | |
---|---|
സംവിധാനം | ജിബു ജേക്കബ് |
നിർമ്മാണം | സോഫിയ പോൾ |
തിരക്കഥ | സിന്ധു രാജ് |
ആസ്പദമാക്കിയത് | പ്രണയോപനിഷത് |
അഭിനേതാക്കൾ | മോഹൻലാൽ മീന |
സംഗീതം | Songs: ബിജി ബാൽ എം.ജയചന്ദ്രൻ Score: ബിജിബാൽ |
ഛായാഗ്രഹണം | പ്രമോദ് പിള്ള |
ചിത്രസംയോജനം | സൂരജ് ഇ.എസ് |
സ്റ്റുഡിയോ | വീക്ക് എൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് |
വിതരണം | വീക്ക് എൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് |
റിലീസിങ് തീയതി | 2017 ജനുവരി 20. |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 154 മിനിറ്റ് |
ആകെ | ₹30 crore |
കഥാസംഗ്രഹം
തിരുത്തുകഉലഹന്നാൻ (മോഹൻലാൽ) ഭാര്യക്കും കുട്ടികൾക്കുമൊപ്പം ജീവിക്കുന്നു, അവന്റെ ഏകതാനമായ ജീവിതത്തിൽ മടുപ്പുളവാക്കുന്നു. ആകർഷകമായ ജൂലിയുമായി(നേഹ സക്സേന) ഒരു ബന്ധം സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നു, പക്ഷേ താമസിയാതെ തന്റെ തെറ്റ് മനസ്സിലാക്കുന്നു. പിന്നീട് അയാൾ തൻ്റെ ഭാര്യ ആനിയെ(മീന) സ്നേഹിച്ചു തുടങ്ങുന്നു
അഭിനയിച്ചവർ
തിരുത്തുക- മോഹൻലാൽ - ഉലഹന്നാൻ
- മീന- ആനിയമ്മ
- അനൂപ് മേനോൻ- വേണുക്കുട്ടൻ
- അലൻസിയർ ലെ ലോപ്പസ്
- ഐമ റോസ്മി സെബാസ്റ്റ്യൻ -ജിനി
- സനൂപ് സന്തോഷ് - ജെറി
- ബിന്ദു പണിക്കർ - ഗിരിജ
- സുധീർ കരമന
- സുരാജ് വെഞ്ഞാറമൂട് - പഞ്ചായത്ത് പ്രസിഡന്റ്
- ഷറഫുദ്ദീൻ - റെജി
- നേഹ സക്സേന- ജൂലി
- ജോയ് മാത്യു
- കലാഭവൻ ഷാജോൺ - മോനായി
- ലിഷോയ്
- സുരേഷ് കൃഷ്ണ - അഗസ്റ്റിൻ
- സൃന്ദ അഷാബ് - ലത
- കെ.എൽ. ആന്റണി
- ലീന ആന്റണി
- രശ്മി ബോബൻ
- ഗണപതി
- മേഘനാഥൻ
- രാഹുൽ മാധവ് - ജോസ്മോൻ
- സോഹൻ സീനുലാൽ
- ആശ ശരത് - ഇന്ദുലേഖ (അതിഥിവേഷം)
- ശശി കലിംഗ (അതിഥിവേഷം)
- നന്ദു (അതിഥിവേഷം)
സംഗീതം
തിരുത്തുകറഫീഖ് അഹമദ്, മധു വാസുദേവൻ, ഡോ.അഭിജിത് കുമാർ എന്നിവർ രചിച്ചിരിക്കുന്ന ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ, ബിജിബാൽ എന്നിവരാണ്[6]. വിജയ് യേശുദാസ്, ശ്രേയ ഘോഷാൽ, ശ്വേത മോഹൻ ജിതിൻ രാജ് എന്നിവരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | പാടിയവർ | ദൈർഘ്യം | |||||||
1. | "മാരിവില്ല് മണ്ണിൽ നെയ്ത" | ബിജിബാൽ | ||||||||
2. | "ഒരുപുഴയരികിൽ" | ശ്വേത മോഹൻ | ||||||||
3. | "പുന്നമടക്കായൽ" | ജിതിൻ രാജ് | ||||||||
4. | "അത്തിമരക്കൊമ്പിൽ" | ശ്രേയ ഘോഷാൽ, വിജയ് യേശുദാസ് |
അവലംബം
തിരുത്തുക- ↑ Nicy V. P. (27 June 2015). "Mohanlal's Next will be with 'Vellimoonga' Director Jibu Jacob; Film Produced By 'Bangalore Days' Makers". ഇന്റർനാഷണൽ ബിസിനസ് ടൈംസ്. Retrieved 20 July 2016.
- ↑ Onmanorama Staff (26 June 2016). "Mohanlal's next with 'Vellimoonga' director Jibu Jacob". മലയാള മനോരമ. Retrieved 20 July 2016.
- ↑ സ്വന്തം ലേഖകൻ (14 January 2017). "കുടുംബവഴക്ക് കഴിഞ്ഞു; ഉലഹന്നാൻ ജനുവരി 20ന് എത്തും". മലയാള മനോരമ. Retrieved 14 January 2017.
- ↑ അനീഷ്.കെ, മാത്യു (21 ജനുവരി 2017). "മധുരിക്കും ഇൗ മുന്തിരിവള്ളികൾ; റിവ്യു". മലയാള മനോരമ. Retrieved 22 ജനുവരി 2017.
- ↑ നിഖിൽ, സ്കറിയ (20 ജനുവരി 2017). "പൂത്തുതളിർക്കുന്ന പ്രണയത്തിന്റെ മുന്തിരിവള്ളികൾ". മാതൃഭൂമി. Archived from the original on 2017-01-22. Retrieved 22 ജനുവരി 2017.
- ↑ Jayaram, Deepika (22 December 2016). "The jukebox of Munthirivallikal Thalirkkumbol is out!". ദ ടൈംസ് ഓഫ് ഇന്ത്യ. Retrieved 22 December 2016.