ആശ ശരത്
കേരളത്തിലെ അറിയപ്പെടുന്ന ഒരു നർത്തകിയും ബിസിനസ്സ് വനിതയും സിനിമാ സീരിയൽ നടിയുമാണ് ആശാ ശരത്. ഇംഗ്ലീഷ്: Asha Sarath [2] പെരുമ്പാവൂരിൽ ജനിച്ച ആശ നർത്തകിയായാണ് വേദിയിലെത്തുന്നത്. മികച്ച നർത്തകിയായി വരാണസിയിൽ വച്ച് ഇന്ത്യാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലെത്തുകയും പിന്നീട് റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ സിനിമയിലെത്തുകയും ചെയ്തു. ദൃശ്യം എന്ന സിനിമയിലെ അവരുടെ ഐ.ജി. വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. [3]
ആശ ശരത് | |
---|---|
ജനനം | [1] | 19 ജൂലൈ 1974
തൊഴിൽ | അഭിനേത്രി, റേഡിയോ പ്രവർത്തക, നർത്തകി, നിർമ്മാതാവ്, ബിസിനസ്സുകാരി |
ജീവിതപങ്കാളി(കൾ) | ശരത് |
കുട്ടികൾ | ഉത്തര, കീർത്തന |
മാതാപിതാക്ക(ൾ) | വി.എസ്. കൃഷ്ണൻ കുട്ടി നായർ, കലാമണ്ഡലം സുമതി |
ജീവിതരേഖ
തിരുത്തുക1975 ജൂലൈ 19 നു പെരുമ്പാവൂരിൽ വി.എസ്. കൃഷ്ണൻ കുട്ടി നായരുടേയും പ്രസിദ്ധ നർത്തകി കലാമണ്ഡലം സുമതിയുടേയും മകളായി ജനിച്ചു.[4] ആശക്ക് രണ്ട് സഹോദരങ്ങൾ ഉണ്ട്. ബാലഗോപാലും മരിച്ചു പോയ വേണുഗോപാലും [5][6] ബി.എ. ബിരുദധാരിണിയാണ്. ചെറുപ്രായത്തിലേ തന്നെ അമ്മയുടെ ശിക്ഷണത്തിൽ നൃത്തം പഠിച്ചുതുടങ്ങി. അമ്മ നാട്യാലയ എന്ന പേരിൽ നൃത്തകലകേന്ദ്രം നടത്തിയിരുന്നു.[7] കുറച്ചുകാലം അമ്മാവൻ രവികുമാറിൽ [8]നിന്നും നൃത്തം അഭ്യസിച്ചു. [9] 1992 ൽ വരാണസിയിൽ നടന്ന അഖില കേരള ഡാൻസ് മത്സരത്തിൽ വിജയിയായി. [10] ഉയരം 5 അടി 3.5 ഇഞ്ച്.
പ്രീഡിഗ്രിക്കാലം പെരുമ്പാവൂരിലെ മാർത്തോമാ കോളേജിലാണ് ചിലവിട്ടത്. അവിടെ ആർട്സ് ക്ലബ് സെക്രട്ടറി ആയതിനെ തുടർന്ന് കലാരംഗത്ത് പ്രവർത്തിക്കേണ്ടിവന്നു. ഭരതനാട്യത്തിൽ മത്സരിച്ച് കേരളത്തിൽ ഒന്നാം സ്ഥാനം നേടിയതിനെ തുടർന്നാണ് ബനാറസിലേക്ക് മത്സരിക്കാൻ തീരുമാനിച്ചത്. ബനാറസിൽ നടന്ന മത്സരത്തിലും വിജയിയാവാൻ ആശക്കു കഴിഞ്ഞു. ഈ സമയത്ത് കമലദളം എന്ന നൃത്തം കേന്ദ്രീകരിച്ച് നിർമ്മിച്ച സിനിമയിൽ അഭിനയിക്കാൻ ക്ഷണം ഉണ്ടായിരുന്നു, എന്നാൽ അച്ഛനും അമ്മയും അനുവദിക്കാത്തതിനാൽ സിനിമയിലെത്തിയില്ല. പിന്നീട് ദൂരദർശനിൽ പരമ്പരകളിൽ അഭിനയിച്ചു തുടങ്ങി.
ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്തിനെയാണ് ആശ വിവാഹം ചെയ്തിരിക്കുന്നത്. മൂത്ത സഹോദരനായ വേണുഗോപാലിന്റെ സുഹൃത്തായിരുന്നു ശരത്ത്. ശരത്തിന്റെ മാതാ പിതാക്കൾ നാസിക്കിൽ സ്ഥിരതാമസക്കാരാണ്. അമ്മ മാനന്തവാടിക്കാരിയും അച്ഛൻ കണ്ണൂർ കാരനും. ശരത്ത് മസ്കറ്റിൽ ജോലി ചെയ്യുമ്പോഴാണ് വിവാഹം നടന്നത്. ഇവർക്ക് രണ്ട് കുട്ടികൾ, ഉത്തരയും കീർത്തനയും.[10] ദുബായിലാണ് സ്ഥിരതാമസം.[11] ദുബായിൽ വന്ന കുറച്ചു നാൾക്ക് ശേഷം റേഡിയോയിൽ (റേഡിയോ ഏഷ്യ) പ്രവർത്തിച്ചു. റേഡിയോ ജോക്കിയായും പരിപാടികളുടെ നിർമ്മാതാവായും . തുടർന്ന് വീട്ടിൽ നൃത്താധ്യാപനം തുടങ്ങി. ഇന്ന് ദുബായിൽ ആശ സ്വന്തമായി കൈരളി കലാകേന്ദ്ര എന്ന പേരിൽ നൃത്ത പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്, ഇതിന് ദുബായിൽ 4 ശാഖകൾ ഉണ്ട്[12]
അഭിനയ ജീവിതം
തിരുത്തുകപ്രീഡിഗ്രി പഠിക്കുന്ന സമയത്ത് കമലദളം എന്ന നൃത്തം കേന്ദ്രീകരിച്ച് നിർമ്മിച്ച സിനിമയിൽ അഭിനയിക്കാൻ ക്ഷണം ഉണ്ടായിരുന്നു, എന്നാൽ അച്ഛനും അമ്മയും അനുവദിക്കാത്തതിനാൽ സിനിമയിലെത്തിയില്ല. പിന്നീട് ദൂരദർശനിൽ പരമ്പരകളിൽ അഭിനയിച്ചു തുടങ്ങി.
സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ പ്രവേശിക്കുന്നത്. [13] നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ആശ നേടി. ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന പോലീസ് ഓഫീസർടെ വേഷം ചെയ്ത് ശ്രദ്ധേയയായി. [10]
2013 ൽ ദൃശ്യം എന്ന സിനിമയിൽ ഐ.ജി യുടെ വേഷം ചെയ്ത് വീണ്ടും വെള്ളിത്തിരയിൽ തന്നെ നിറ സാന്നിധ്യം അറിയിച്ചു. ആദ്യത്തെ സിനിമാ വിജയമായിരുന്നു അത് .[10]
പുരസ്കാരങ്ങൾ
തിരുത്തുക- ജയ്ഹിന്ദ് ഫിലിം അവാർഡ് 2014
- ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് 2013
- ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് 2012
- ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്2015
- ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്2014
ചലച്ചിത്രരേഖ
തിരുത്തുകസിനിമകൾ
തിരുത്തുകവർഷം | സിനിമ | വേഷം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2012 | ഫ്രൈഡേ | പാർവതി | മലയാളം | |
2012 | കർമ്മയോദ്ധ | മാഡ് മാഡ്ഡിയുടെ ഭാാര്യ | മലയാളം | |
2012 | അർദ്ധനാരി | ബാലു മേനോന്റെ ഭാര്യ | മലയാളം | അതിഥി വേസം |
2013 | ബഡ്ഡി | മീനാക്ഷി | മലയാളം | |
2013 | സക്കറിയയുടെ ഗർഭിണികൾ | സൂസൻ | മലയാളം | |
2013 | ദൃശ്യം | ഐ.ജി. ഗീത പ്രഭാകർ | മലയാളം | ഏഷ്യാനെറ്റ് സഹനടി അവാർഡ് ജൈഹിന്ദ് ടി.വി ഫിലിംഫെയർ അവാർഡ്- മികച്ച സഹനടീ നാമനിർദ്ദേശം- മുന്നാമത്തെ ദക്ഷിണേന്ത്യൻ അഖില ലോക സിനിമാ പുരസ്കാരങ്ങൾ - സഹനടി ഏഷ്യാ വിഷൻ പുരസ്കാരം - മികച്ച സഹനടി അമൃത ടിവി. അവാർഡ്സ് |
2014 | ദൃശ്യ | ഐ.ജി. രൂൂപ ചന്ദ്രശേഖർ | കന്നഡ | നാമ നിർദ്ദേശം - ഫിലിംഫെയർ- മികച്ച സഹ നടി- കന്നട - ടി.വി. |
2014 | വർഷം | നന്ദിനി | മലയാളം | ഏഷ്യാനെറ്റ് ഫിലിം അവാർഡ്- മികച്ച സഹനടി ]] നാമനിർദ്ദേശം ചെയ്യപ്പെട്ടു - ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് രാമു കാര്യാട്ട് സിനിമ പുരസ്കാരങ്ങൾ അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് നാമനിർദ്ദേശം- ഫിലിംഫെയർ അവാർഡ് - മലയാളം |
2014 | ഏഞ്ചൽസ് (ചലച്ചിത്രം | ഹരിത മേനോൻ | മലയാളം | |
2015 | പാപനാശം (ചലച്ചിത്രം) | ഐ.ജി. ഗീത പ്രഭാകർ | തമിഷ് ഭാഷ | |
2015 | തൂങ്കാ വാനം | ഡോ. സുജാത | തമിഷ് | |
2015 | ചീക്കാത്തി രാജ്യം | Reprise | തെലുങ്ക് ഭാഷ | |
2016 | പാാവാട (ചലച്ചിത്രം ) | സിസിലി | മലയാളം | |
2016 | കിങ് ലയർ | ദേവിക വർമ | മലയാളം | |
2016 | ആടുപുലിയാട്ടം | മലയാളം | ||
2016 | അനുരാഗ കരിക്കിൻ വെള്ളം | മലയാളം | ||
2019 | എവിടെ | മലയാളം | ||
2019 | തെളിവ് (ചലച്ചിത്രം) | മലയാളം |
ടി.വി. പരമ്പര
തിരുത്തുകപേര് | ഭാഷ | വേഷ | ചാനൽ | കുറിപ്പുകൾ |
---|---|---|---|---|
കുങ്കുമപ്പൂവ് | മലയാളം | ജയന്തി | ഏഷ്യാനെറ്റ് | ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ - മികച്ച നടി ഏഷ്യാവിഷൻ പുരസ്കാരം- മികച്ച നടി ഏഷ്യാനെറ്റ്ടെലിവിഷൻ അവാർഡുകൾ - സുവർണ്ണ താരം ഏഷ്യാവിഷൻ ടെലിവിഷൻ അവാർഡ് വേറിട്ട പ്രദർശനത്തിന് |
മഞ്ച്- ഡാൻസ് ഡാൻസ് | മലയാളം | വിധികർത്താവ് | ഏഷ്യാനെറ്റ് | |
ഇന്ദുലേഖ | മലയാളം | ദൂരദർശൻ | ||
ആലാപനം | മലയാളം | ദൂരദർശൻ | ||
കലാതിലകം | മലയാളം | ദൂരദർശൻ | ||
ജാതക കഥകൾ | മലയാളം | ദൂരദർശൻ | ||
മൈക്കളിന്റെ സന്തതികൾ | മലയാളം | സോണിയ | ദൂരദർശൻ | |
നിഴലും നിലാവും പറയുന്നതു | മലയാളം | അനുപമ | അമൃത ടി.വി. | കേരള സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരങ്ങൾ - മികച്ച രണ്ടാമത്തെ നടി |
ഡ്രീം സിറ്റി | മലയാളം | സൂര്യ് ടി.വി. | ||
പൊന്നും പൂവും | മലയാളം | അമൃത ടി.വി |
മറ്റു കർമ്മമേഖലകൾ
തിരുത്തുക3000 കുട്ടികൾ പഠിക്കുന്ന നാലു ശാഖകൾ ഉള്ള ഒരു നൃത്താദ്ധ്യായന കേന്ദ്രത്തിന്റെ അമരക്കാരിയാണ് ആശ. കൈരളി കലാ കേന്ദ്ര എന്ന ഈ സ്ഥാപനം എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. നർത്തനവും വാദ്യോപകരണങ്ങളും പഠിപ്പിക്കുന്ന ഈ സ്ഥാപനത്തിൽ 13ഓളം അദ്ധ്യാപകർ പഠിപ്പിക്കുന്നു. [14]
റഫറൻസുകൾ
തിരുത്തുക- ↑ "Tv actress Asha Sarath". Serial Actress. Retrieved 7 October 2015.
- ↑ "Asha Sarath afraid of policemen !". The Times of India. Archived from the original on 2014-01-03. Retrieved 7 October 2015.
- ↑ http://www.thehindu.com/features/metroplus/shine-on/article5534581.ece
- ↑ "Natyalaya Kerala". 4t.com. Archived from the original on 2017-09-01. Retrieved 7 October 2015.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ mangalam. "Mangalam - Varika 23-Jun-2014". mangalamvarika.com. Archived from the original on 2016-01-19. Retrieved 7 October 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-29. Retrieved 2016-06-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-26. Retrieved 2016-06-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-19. Retrieved 2016-06-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-19. Retrieved 2016-06-06.
- ↑ 10.0 10.1 10.2 10.3 http://www.thehindu.com/features/metroplus/shine-on/article5534581.ece
- ↑ "Malayalam News, Kerala News, Latest Malayalam News, Latest Kerala News, Breaking News, Online News, Malayalam Online News, Kerala Politics, Business News, Movie News, Malayalam Movie News, News Headlines, Malayala Manorama Newspaper, Breaking Malayalam News,". ManoramaOnline. Archived from the original on 2014-01-16. Retrieved 7 October 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-19. Retrieved 2016-06-06.
- ↑ Zachariayude Garbhinikal (2 September 2013). "A story of four girls with different behaviour" Archived 2014-08-23 at the Wayback Machine.. Retrieved 15 September 2013.
- ↑ https://www.youtube.com/watch?v=q75LUyJsgKI
കൂടുതൽ വിവരങ്ങൾ/ കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആശ ശരത്
- http://kairalikalakendram.in/vocal-music.php Archived 2016-08-25 at the Wayback Machine.