സൃന്ദ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
(സൃന്ദ അഷാബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്ര അഭിനേത്രിയായ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ശ്രിന്ദ (ജനനം: 20 ഓഗസ്റ്റ് 1985). 1983, ടമാർ പടാർ, ഹോംലി മീൽസ്, കുഞ്ഞിരാമായണം, ആട്, ഷെർലക് ടോംസ് എന്നിവയാണ് ശ്രിന്ദയുടെ പ്രധാന സിനിമകൾ. 2010-ൽ റിലീസായ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.[1][2][3][4][5][6]

ശ്രിന്ദ
ജനനം (1985-08-20) 20 ഓഗസ്റ്റ് 1985  (39 വയസ്സ്)
കൊച്ചി, കേരളം, ഇന്ത്യ
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം2010–present
ജീവിതപങ്കാളി(കൾ)അഷാബ് (2004-2014) (വിവാഹ മോചനം) സിജു.എസ്.ബാവ (2018-മുതൽ)
കുട്ടികൾഅർഹാൻ

ജീവിതരേഖ

തിരുത്തുക

മലയാള ചലച്ചിത്ര അഭിനേത്രിയായ ശ്രിന്ദ 1985 ഓഗസ്റ്റ് 20ന് എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ ജനിച്ചു. ഫോർട്ട് കൊച്ചി ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈ-സ്കൂൾ, പള്ളുരുത്തി എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തേവര എസ്.എച്ചിൽ നിന്നു ബിരുദം നേടിയ ശേഷം ടെലിവിഷൻ അവതാരകയായിട്ടാണ് തൻ്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് മോഡലിംഗിലേയ്ക്ക് വഴിമാറി. വിവിധ ഉത്പന്നങ്ങളുടെ പരസ്യ മോഡലായി പ്രവർത്തിച്ച ശേഷം ഡോക്യുമെൻററി ഫിലിമുകളിൽ അഭിനയിച്ചു. ഇത് സിനിമയിലേയ്ക്ക് എത്തുന്നതിൽ ശ്രിന്ദയ്ക്ക് സഹായകരമായി. 2010-ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലഭിനയിച്ച് കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. ആ വർഷം തന്നെ 22 ഫീമെയ്ൽ കോട്ടയം എന്ന സിനിമയിലും അഭിനയിച്ചു. 2013-ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായതോടെ ശ്രിന്ദ ശ്രദ്ധേയയായ അഭിനേത്രിയായി. ടമാർ പടാർ, ഹോംലി മീൽസ്, കുഞ്ഞിരാമായണം, ആട് തുടങ്ങിയ സിനിമകളിലെ നായിക തുല്യമായ കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി. ഇതുവരെ ഏകദേശം 50 സിനിമകളിൽ അഭിനയിച്ച ശ്രിന്ദ വെണ്ണിലാവീട് എന്ന തമിഴ് സിനിമയിലും ഒരു വേഷം ചെയ്തു.

ശബ്ദം നൽകിയ സിനിമകൾ

  • തൊണ്ടിമുതലും ദൃക്സാക്ഷിയും 2017
  • കമ്മട്ടിപ്പാടം 2016

ടെക്നിക്കൽ ക്രൂ മെമ്പർ

  • ചൈനാ ടൗൺ 2011
  • ഹീറോ 2012
  • കാസനോവ 2012

സ്വകാര്യ ജീവിതം

2004-ൽ 19മത്തെ വയസിൽ അഷാബിനെ വിവാഹം ചെയ്തെങ്കിലും 2014-ൽ വിവാഹ മോചനം നേടി. അർഹാൻ ഏക മകനാണ്. പിന്നീട് 2018-ൽ സിജു എസ്. ബാവയെ പുനർവിവാഹം ചെയ്തു.[7]

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം Notes
2010 ഫോർ ഫ്രണ്ട്സ് ആമിറിന്റെ സഹോദരി
2012 22 ഫീമെയിൽ കോട്ടയം ജിൻസി
തട്ടത്തിൻ മറയത്ത് സന്ദ്യ
101 വെഡ്ഢിഗ് ഇന്ദിര
2013 അന്നയും റസൂലും ഫാസില
ആർടിസ്റ്റ് രുചി
നോർത്ത് 24 കാതം പ്രിയ
2014 1983 സുശീല
ഹാപ്പി ജേർണി അപർണ്ണ
മസാല റിപ്പബ്ലിക്ക് AGS ഓഫീസർ
മംഗ്ലിഷ് മുംതാസ്
ഹോംലി മീൽസ് നന്ദിത
ഠമാർ പടാർ വത്സമ്മ
വെണ്ണിലാ വീട് ഇലവരാശി തമിഴ്
2015 ആട് ഒരു ഭീകരജീവിയാണ് മേരി
ചിറകൊടിഞ്ഞ കിനാവുകൾ
റാസ്പുട്ടിൻ
2016 പിന്നെയും
മറുപടി
പോപ്കോൺ
മോഹവലയം
2017 ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
ഷെർലക് ഹോംസ്
പറവ
മണ്ണാങ്കട്ടയും കരിയിലയും
ക്രോസ് റോഡ്
കടങ്കഥ
ആട് 2
റോൾ മോഡൽസ്
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ
ചിപ്പി
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
2018 കുട്ടൻപിള്ളയുടെ ശിവരാത്രി
ട്രാൻസ്
2020 പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
2021 സാറാസ്
കുരുതി
2022 കുറ്റവും ശിക്ഷയും
ഭീഷ്മപർവ്വം
ഫ്രീഡം ഫൈറ്റ്
പന്ത്രണ്ട്
മേ ഹൂം മൂസ
2023 ഇരട്ട

അവാർഡുകൾ

തിരുത്തുക
വനിത ഫിലിം അവാർഡുകൾ
  • 2015: മികച്ച സഹനടി - 1983
ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൃന്ദ&oldid=4103844" എന്ന താളിൽനിന്ന് ശേഖരിച്ചത്