വെള്ളിലത്തോഴി

ഷഡ്പദങ്ങൾ
(Moduza procris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലും മറ്റും കണ്ടുവരുന്ന ഒരു ചിത്രശലഭമാണ്‌ വെള്ളിലത്തോഴി. ഇംഗ്ലീഷ്: Commander. ശാസ്ത്രീയനാമം: ലിമെനൈറ്റിസ് പ്രോക്രൈസ് (Moduza procris).[1][2][3][4]

വെള്ളിലത്തോഴി
Commander
Moduza procris
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
M. procris
Synonyms

Limenitis procris (Cramer, 1777)Moduza procris

6 മുതൽ 7.5 സെ.മീ. വരെയാണ് വെള്ളിലത്തോഴിയുടെ ചിറകളവ്. ചിറകിന്റെ മുകൾഭാഗം ചുവപ്പുകലർന്ന തവിട്ടുനിറത്തിലാണ്. കീഴ്ചിറക് വെള്ളകലർന്ന ചാരനിറത്തിലും. കീഴ്ചിറകിന്റെ അഗ്രഭാഗങ്ങൾക്ക് മേൽചിറകിലേതുപോലെയുള്ള നിറവിന്യാസമായിരിക്കും. ചിറകിന്റെ മധ്യഭാഗത്ത് തൂവെള്ളനിറത്തിലുള്ള പൊട്ടുകളാൽ രൂപംകൊള്ളുന്ന വലിയ പട്ടകൾ കാണാം. ചിറകു വിടർത്തുമ്പോൾ ഈ പൊട്ടുകൾ V ആകൃതിയിൽ കാണപ്പെടുന്നു. ആൺശലഭത്തിനും പെൺശലഭത്തിനും ഒരേ രൂപമാണ്.

വെള്ളിലത്തോഴി

പൂന്തോട്ടസസ്യമായ മുസാണ്ടയിലും കാട്ടുസസ്യമായ വെള്ളിലച്ചെടിയിലുമാണ് വെള്ളിലത്തോഴികൾ പ്രധാനമായും മുട്ടയിടുന്നത്. കാട്ടകത്തി, നീർക്കടമ്പ്, ആറ്റുതേക്ക്, ആറ്റുവഞ്ചി, വെള്ളത്താലച്ചെടി എന്നീ സസ്യങ്ങളിലും ഇവയുടെ ലാർവകളെ കാണാം.[5] ശലഭപുഴുവിനു ചാര നിറമാണ്, തവിട്ടു നിറമുള്ള പുള്ളികൾ കൊണ്ട് ദേഹം അലങ്ങരിക്കും, പുഴുവിന്റെ ദേഹം നിറയെ മുള്ളുകളും കുഴലുകൾ പോലുള്ള മുഴകളും കാണാം. കരിയിലകളിലോ ഉണക്ക ചില്ലകളിലോ ആണ് സമാധിദിശ കഴിച്ചു കൂട്ടുക.

ശ്രീലങ്ക മുതൽ ഇന്ത്യയിലെ മഹാരാഷ്ട്രവരെയുള്ള പ്രദേശങ്ങളിലാണ് വെള്ളിലത്തോഴികളെ ധാരാളമായി കണ്ടുവരുന്നത്. ഡൂൺ താഴ്വരയ്ക്ക് കിഴക്കുള്ള ഹിമാലയ പ്രദേശങ്ങൾ, സിക്കിം മുതൽ അരുണാചൽവരെയുള്ള കിഴക്കേ ഇന്ത്യ, മ്യാന്മാർ എന്നിവിടങ്ങളിലും ഈ ശലഭം കാണപ്പെടുന്നു.

ലാർവഭക്ഷണസസ്യങ്ങൾ

തിരുത്തുക

ജീവിതചക്രം

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 198. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Moduza Moore, [1881]". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 291–293.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 161–167.{{cite book}}: CS1 maint: date format (link)
  5. പാലോട്ട്, ജാഫർ‍ (2003). കേരളത്തിലെ ചിത്രശലഭങ്ങൾ. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെള്ളിലത്തോഴി&oldid=3828178" എന്ന താളിൽനിന്ന് ശേഖരിച്ചത്