കടമ്പ്
റൂബിയേസി (Rubiaceae) സസ്യകുടുംബത്തിൽ സിങ്കൊണോയ്ഡേ (Cinchonoidae) വിഭാഗത്തിൽ ഉൾപ്പെടുന്നു ഒരിനം ഇലപൊഴിയും മരമാണ് കടമ്പ് (ശാസ്ത്രനാമം: Neolamarckia cadamba). കദംബ, ആറ്റുതേക്ക് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന് ഇതിനു പേരുണ്ടായത്. ഇന്ത്യ, ശ്രീലങ്ക, മലയ എന്നിവിടങ്ങളിൽ ഇവ വളരുന്നു.
കടമ്പ് | |
---|---|
Tree in Kolkata, West Bengal, India. | |
Close-up of flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | N. cadamba
|
Binomial name | |
Neolamarckia cadamba | |
Synonyms[1] | |
വിവരണം
തിരുത്തുകജലാശയങ്ങളുടെ തീരത്തും നനവാർന്ന നിത്യഹരിതവനങ്ങളിലുമാണ് ഇവ വളരുന്നത്. ഇലപൊഴിയും മരമെങ്കിലും ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ ഇവ ഒരുമിച്ച് ഇല പൊഴിക്കുന്നില്ല. അണ്ഡാകൃതിയിലുള്ള ഇലകൾ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് ഏകദേശം 25 സെന്റീമീറ്റർ നീളവും 8 സെന്റീമീറ്റർ വീതിയുമുണ്ട്. മഴക്കാലാത്താണ് മരം പുഷ്പിക്കുന്നത്. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കൾ കുലകളായി ഉണ്ടാകുന്നു. പൂക്കൾക്ക് ഓറഞ്ച് നിറമാണ്. ചെറുസുഗന്ധമുള്ള പൂക്കളിൽ അഞ്ചു ദളങ്ങൾ ഉണ്ട്. കർണങ്ങളും കേസരങ്ങളും അഞ്ചു വീതം കാണപ്പെടുന്നു. പുഷ്പങ്ങൾ ദ്വിലിംഗികളാണ്[2].
ഒക്ടോബർ മാസത്തിലാണ് ഫലങ്ങൾ മൂപ്പെത്തുന്നത്. വേഗത്തിൽ വളരുന്ന മരത്തിന് അതിശൈത്യം ദോഷകരമാണ്. ജലത്തിലൂടെയും ജന്തുക്കളിലൂടെയും വനത്തിൽ സ്വാഭാവിക പുനരുത്ഭവം നടക്കുന്നു. തടിക്ക് കാതലും വെള്ളയും ഉണ്ടെങ്കിലും അവ തിരിച്ചറിയാൻ വിഷമമാണ്. തേക്ക് എന്നു വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇതിൻറെ തടിക്ക് ഉറപ്പില്ല. തടിക്ക് ബലക്കുറവുണ്ടെങ്കിലും ഫർണിച്ചർ നിർമ്മാണത്തിനായി അപൂർവ്വമായി ഉപയോഗിക്കുന്നുണ്ട്. കൂടുതലും തീപ്പെട്ടി നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്.
ചിത്രശാല
തിരുത്തുക-
തൃശ്ശൂരിൽ
-
രണ്ട് പകുതിയോടുകൂടിയ ഒരു പൂർണ്ണ കടം
-
ആറ്റുതേക്ക്
-
ആറ്റുതേക്കിന്റെയില
-
ഇലയും പുഷ്പവും
-
മരം
-
പുഷ്പം
-
മരം മുഴുവൻ കാഴ്ച
-
പുഷ്പം
-
ഏഴു വർഷം പഴക്കമുള്ളത്. കണ്ടാണശ്ശേരി വാഴാവിൽ ക്ഷേത്രത്തിൽ
അവലംബം
തിരുത്തുക- ↑ "Neolamarckia cadamba". World Checklist of Selected Plant Families. Royal Botanic Gardens, Kew. Retrieved 2013-09-01.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മലയാളം സർവവിഞ്ജാനകോശം വാല്യം 3 പേജ് 336; SI of EP Publication TVM.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.biotik.org/india/species/n/neolcada/neolcada_en.html Archived 2012-01-16 at the Wayback Machine.
- http://www.herbalcureindia.com/herbs/anthocephalus-indicus.htm Archived 2012-03-27 at the Wayback Machine.